വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിൻറെ മറ്റ് അണിയറ വിശേഷങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല . ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ ആസിഫ് അലിയും ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ റെഡ് വൈനിന് ശേഷം വീണ്ടും മോഹൻലാലും ആസിഫ് അലിയും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്
ലൂസിഫർ എന്ന ചിത്രത്തിൻറെ വലിയ വിജയത്തിൻറെ നെറുകയിലാണ് മോഹൻലാൽ ഇപ്പോൾ .ഉയരെ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും ഇപ്പോൾ ഹിറ്റിന്റെ ആഘോഷത്തിലാണ്.