മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായ അശ്വതിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ താരത്തെ കാണാന്‍ കോഴിക്കോട് നിന്നെത്തിയ ഒരു ആരാധികയുടെ വിശേഷമാണ് അശ്വതി കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരം വീട്ടുവിശേഷങ്ങളും കരിയര്‍ വിശേഷങ്ങളും എല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.”കോഴിക്കോടു നിന്നൊരു സ്നേഹപ്പൊതിയും കൊണ്ട് എന്നെ കാണാന്‍ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെണ് കൊച്ചാണ്ആദ്യമായി കണ്ടതാണെന്നൊരു തോന്നല്‍ പോലും ഉണ്ടാക്കാതെ ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്ക്കൊരു കസേര വലിച്ചിടുന്നത് എന്നും താരം കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
അശ്വതിയുടെ വാക്കുകള്‍:
”കോഴിക്കോടു നിന്നൊരു സ്നേഹപ്പൊതിയും കൊണ്ട് എന്നെ കാണാന്‍ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെണ് കൊച്ചാണ്. ആദ്യമായി കണ്ടതാണെന്നൊരു തോന്നല്‍ പോലും ഉണ്ടാക്കാതെ ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്ക്കൊരു കസേര വലിച്ചിടുന്നത്”