Author: B4 Admin

ഇന്നലെയാണ് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പൊള്ളലേല്‍ക്കുന്നത്. പിന്നാലെ തനിക്ക് സാരമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിക്കുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞ് കുറിപ്പ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇപ്പോള്‍ ആ അപകട ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എല്ലാവരുടെയും സ്നേഹാന്വേണഷങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്നുമാണ് ടൊവീനോ കുറിച്ചത്. എടക്കാട് ബറ്റാലിയന്‍ 06′ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ടൊവീനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചതിനാലാണ് ദുരന്തം ഒഴിവായത്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവര്‍ത്തകരും അറിയിച്ചു. നാല് ഭാഗത്ത് നിന്നും തീ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവീനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാതിരുന്നതിനാല്‍ ടൊവീനോ വീണ്ടും അഭിനയിക്കുകയാണുണ്ടായത്. സംഘട്ടനരംഗം മുഴുവന്‍…

Read More

തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിന് കാരണമായെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും പാര്‍വതി സജീവമായി. സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വതി തിരുവോത്ത് സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് എന്തെങ്കിലും ഗുണം ഉണ്ടായിരിക്കുന്നതെന്നും അറിയില്ലെന്ന് റെഡ് എഫ്‌എമ്മുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. ‘സ്റ്റാര്‍ഡം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയെങ്കിലും സ്വാധീനിക്കലാണോ, ഇമേജാണോ, താരാരാധന മൂത്ത് ഭ്രാന്താവുന്ന ആള്‍ക്കാര്‍ ഇടുന്നതാണോ, ഇതൊന്നും എനിക്കറിയില. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എനിക്കത് സന്തോഷമാണ്. പക്ഷേ എനിക്ക് സ്റ്റാര്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ഫഹദ്, അസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്റെ സൂപ്പര്‍ ആക്ടര്‍മാര്‍’- പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Read More

ജയറാമും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുന്ന മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനില്‍ കളത്തിലാണ്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. തമിഴ്നാട്ടില്‍ കൂടാതെ കേരളത്തിലും ആരാധകരുള്ള വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം കാണാനുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ ആകാംക്ഷ നല്‍കുകയാണ് മാര്‍ക്കോണി മത്തായി. ചിത്രത്തില്‍ ആത്മീയയാണ് നായിക. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. https://youtu.be/-JPBhgH8jTk

Read More

നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിക് അബു ചിത്രം ‘വൈറസ്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും വിസ്മയിപ്പിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണെന്നാണ് ഹരീഷ് പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. ‘ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും, ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ…

Read More

പ്രശസ്ത പിന്നണി ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി. തൃശൂര്‍ സ്വദേശി പൂജ പുഷ്പരാജാണ് വധു. സംയുക്താ വര്‍മ്മ, രജിഷ വിജയന്‍, വിശാഖ് നായര്‍, സംവിധായകന്‍ ഗണേഷ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച സച്ചിന്‍ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ‘തട്ടത്തില്‍ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന ഗാനമാണ് സച്ചിന്റെ കരിയര്‍ ബ്രക്കായ പാട്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തില്‍ മറയത്ത്, ബാവൂട്ടിയുടെ നാമത്തില്‍, നേരം, തിര, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഹാപ്പി ജേര്‍ണി, ഫിലിപ്പ്സ് ആന്‍റ് മങ്കി പെന്‍, വര്‍ഷം, ബാഹുബലി, ഗോദ, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. https://youtu.be/BY8S2CsV1yo Source:Indian Cinema Gallery

Read More

തെന്നിന്ത്യന്‍ താര ദമ്ബതികളായ സാമന്തയും നാഗ ചൈതന്യയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസമാണ് സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

Read More

ആഷിക് അബു ചിത്രം ‘വൈറസ്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.  സിനിമയില്‍ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച്‌ അവരെക്കുറിച്ച്‌ പറഞ്ഞുതന്നത് കെ.കെ ശൈലജ ടീച്ചറാണെന്നാണ് ആഷിഖ് അബു പറയുന്നത്. ഒന്നര മണിക്കൂര്‍ ഇരുന്ന് ടീച്ചര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു. ഓരോ ആളുകളെയും ഹാന്‍ഡ്പിക് ചെയ്ത് ക്യാരക്ടേഴ്‌സ് പറഞ്ഞു. കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച്‌ അവരെ കുറിച്ച്‌ പറഞ്ഞു തന്നത് ടീച്ചറാണ്. ഒരിക്കലും ഞാനാണിതിന്റെ ആളെന്ന് ടീച്ചര്‍ പറഞ്ഞിട്ടില്ല. സിനിമ ശാസ്ത്രീയമായിരിക്കണമെന്നും ഒരിക്കലും ഡോക്യുമെന്ററി ആകരുതെന്നും ടീച്ചര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹമാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്ബീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് വൈറസില്‍ അണിനിരന്നത്. മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജീവ്…

Read More

മുമ്ബ് താരരാജാവ് വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിന് പഴി കേട്ട ആസിഫ് ഇത്തരം പ്രവണതകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും ഫോണ്‍ വിളികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം പരാതികള്‍ വരുന്നുണ്ടെന്നും ഫോണില്‍ സംസാരിക്കുന്നതില്‍ താന്‍ പുറകിലാണെന്നും താരം പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റില്‍ കളിക്കാമെന്ന് ഏറ്റിരുന്നെങ്കിലും ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് ഇടയ്ക്കുവെച്ച്‌ നിര്‍ത്തി കളിയ്ക്കാന്‍ പോകാന്‍ പറ്റില്ലായിരുന്നു. ഇതുസംബന്ധിച്ച്‌ ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചു. പതിവ് പോലെ ഫോണ്‍ ഞാന്‍ ഹോട്ടലില്‍ വെച്ചിട്ടാണ് പോയത്.മോഹന്‍ലാല്‍ വിളിച്ചിട്ട് ആസിഫ് അലി ഫോണ്‍ എടുത്തില്ല എന്നുള്ളത് വലിയ വിവാദമായി.

Read More

സിനിമാ ടിക്കറ്റ് നിരക്കിനൊപ്പം ഇന്നുമുതൽ 10 % വിനോദ കൂടി നൽകണം .ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി. ചരക്കു സേവന നികുതി നിലവിൽ വന്ന 2017 ജൂലൈ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിനോദനികുതി ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്‍റര്‍ടെയ്മെന്‍റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല. സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്‍റെ തോത് കുറക്കുക്കാൻ വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനനമെടുത്ത്. ഇതു സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത് നഗരകാര്യ ഡയറക്ടർമാർ , തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർ നൽകി .

Read More

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ശുഭരാതി, ചിത്രത്തിൽ ദിലീപിന്റെ നായിക വേഷത്തിൽ എത്തുന്നത് അനു സിത്താരയാണ്. വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. റിലീസ് ചെയ്തു മണിക്കൂറുകള്‍ കൊണ്ട്‌ ടീസര്‍ യൂട്യൂബ്‌ ട്രെന്റിംഗില്‍ രണ്ടാമതെത്തി. https://youtu.be/M2bIgAK-q8k ചിത്രത്തില്‍ സിദ്ദിഖും, ആശ ശരത്തും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.  നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ശുഭരാതി, ചിത്രത്തിൽ ദിലീപിന്റെ നായിക വേഷത്തിൽ എത്തുന്നത് അനു സിത്താരയാണ്. വ്യാസന്‍ കെ പി സംവിധാനം…

Read More