മലയാളത്തിന്റെ പ്രിയങ്കരനായ നടന് മോഹന്‍ലാല്‍ തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ബറോസിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ച് നടന്നു. ഈ ധന്യമായ ചടങ്ങിൽ മമ്മൂട്ടി, പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ എത്തിച്ചേര്‍ന്നിരുന്നു.അതെ പോലെ തന്നെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ചടങ്ങില്‍ ഭാഗമായി. View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചടങ്ങില്‍ വെച്ച് എടുത്ത മമ്മൂട്ടിക്കൊപ്പമുള്ളൊരു സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. വിലമതിക്കാനാവാത്ത സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ഈ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യന് എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫൊട്ടോയ്ക്ക് പൃഥ്വി നല്കിയ കമന്റ്.വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് സൂപ്പർ ലുക്കിലായിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന്…
Author: Editor
മലയാളത്തിൻെറ പ്രിയ നടൻ ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന “കള” റിലീസിനൊരുങ്ങുന്നു. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യദു പുഷ്പകരനും, രോഹിത് വി എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യു വും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. ഇപ്പോളിതാ ടോവിനോയും ദിവ്യാപിള്ളയും കളയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുയാണ്.കള എന്നാൽ കളയുകയലെന്ന് വളരെ രസകമായി ചിരിച്ചു കൊണ്ട് ടോവിനോ പറയുന്നു. അതെ പോലെ വർക്ക് ഔട്ട് ആണോ വലുത് സിനിമയാണോ വലുത് എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് സിനിമയാണ് വലുത് എന്ന് താരം പറഞ്ഞു .ഷൂട്ടിംഗ് സമയത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യങ്ങളും അതെ പോലെ അഭിനയവും സിനിമയും ഇവയെല്ലാം തന്നെ ടോവിനോ ഈ…
മലയാള സിനിമാമേഖലയില്‍ നിന്ന് നിരവധി പേര് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നേടിയവരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു അതിനിടയിലായിരുന്നു നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.വിനീതിന്റെ കുറിപ്പിൽ പ്രധാനമായും എടുത്ത് പറയുന്നത് മികച്ച എഡിറ്റിങ്ങിനും മികച്ച തെലുങ്കു ചിത്രത്തിനും അവാര്‍ഡ് നേടിയ ജേഴ്സിയെ കുറിച്ചാണ്. ദേശീയ പുരസ്കാര പ്രഖ്യാപനം കാണുന്ന സമയത്ത് തെലുങ്കു ചിത്രമായ ജേഴ്സിക്ക് മികച്ച എഡിറ്റര്‍ക്കും മികച്ച തെലുങ്കു ചിത്രത്തിനും അവാര്‍ഡ് നേടിയത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ജേഴ്സി കാണുന്നതു വരെ നാഗേഷ് കുക്കുനൂറിന്റെ ഇക്ബാല്‍ ആയിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സ്പോര്‍ട്സ് ചിത്രം. അതിമനോഹരമായി എഡിറ്റ് ചെയ്ത് കവിത പോലെ ഒഴുകുന്ന ചിത്രമാണ് ജേഴ്സി.എഡിറ്റര്‍മാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിംഗ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളെയും രക്ഷിച്ചതും എഡിറ്റര്‍മാരാണ്. ഒരു ശരാശരി ഗുണമുള്ള സിനിമ ചെയ്താലും പലപ്പോഴും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍…
മലയാളികള്‍ക്ക് രാക്ഷസന് എന്ന സിനിമയിലൂടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാല്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം കുറച്ചു നാളുകൾ മുൻപ് പുറത്ത് വന്നിരുന്നു. ഇപ്പോൾ ഈ നിമിഷത്തിൽ ഇരുവരും ഉടന്‍ വിവാഹം ചെയ്യുമെന്ന റിപ്പോര്‍ട്ടാണ് നിലവിൽ വരുന്നത്. വിവാഹ കാര്യം സ്ഥിരീകരിച്ചത് വിഷ്ണു വിശാല്‍ തന്നെയാണ്.വിഷ്ണു കേന്ദ്ര കഥാ പാത്രമായിയെത്തുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പൊതുപരിപാടിയിലാണ് താരം വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തീയതി അറിയിക്കാമെന്നും പറഞ്ഞത്. വിഷ്ണു വിശാല്‍ ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തില്‍ റാണ ദഗുബതിയുടെ ഒപ്പമാണ് അഭിനയിക്കുന്നത്. ആ ചടങ്ങില്‍ റാണ ദഗുബതിയെക്കുറിച്ച് വാചാലനായ ശേഷമായിരുന്നു താരത്തിന്റെ വിവാഹവിശേഷം പങ്കുവയ്ക്കല്‍. ‘എപ്പോഴും എനിക്ക് പിന്തുണ നല്കുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാന്‍ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതില്‍ താന്‍ സന്തോഷവാനാണ്,’ വിശാല്‍ പറഞ്ഞു. View this post on Instagram A post shared by Jwala…
സിനിമാ ആസ്വാദകരുടെ മനസ്സിൽ വളരെ സ്വാധീനം നേടിയ നടിയാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരത്തിന്റെ സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ വിവാഹത്തിന് ശേഷമാണ് താരം അഭിനയലോകത്ത് സജീവമായതും നായികയായി പ്രശസ്തി നേടിയതും. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് താരം എന്ന് മനസ്സ് തുറന്ന് പറയുകയാണ്. അതെ പോലെ തന്നെ മലയാളത്തിലെ മുന്‍നിര നായികാ നിരയിലേക്ക് ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ മനോഹര ചിത്രങ്ങളിലൂടെ ആണ് താരയെത്തിയത്. എന്നാല്‍ മലയാള സിനിമയുടെ ഉന്നതിയിലേക്ക് പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് താരം ചേക്കേറിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും താരം ഏറെ സജീവയാണ്. പ്രേക്ഷകര്‍ക്ക് അനുവിനെ താരജാഡകള്‍ ഒന്നും കാണിക്കാത്ത താരമെന്നതിനാല്‍ വലിയ ഇഷ്ടവുമാണ്. താരം ഇപ്പോൾ നിലവില്‍ തന്റെ വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ഭാഗമായി താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ ശ്രദ്ധ നേടുന്നത്.…
അറുപത്തിയേഴാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ അച്ഛനും മകനും ലഭിച്ച പുരസ്കാരം കൊണ്ട് നടിയും പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ അഭിമാനം കൊള്ളുകയാണ്.അച്ഛനെയും സഹോദരനെയും അവാര്‍ഡ് നേട്ടത്തിൽ വളരെ സന്തോഷത്തോടെ അഭിനന്ദിച്ചു കൊണ്ടാണ് നടി കല്യാണിയുടെ കുറിപ്പ്.നിങ്ങള്‍ രണ്ടുപേരെ കുറിച്ച് ഏറെ അഭിമാനിക്കുന്നു. മരക്കാര്‍ എനിക്ക് ഒരു കുടുംബം പോലെയായിരുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒരു സിനിമയിൽ ഒരുമിച്ചത്, ആ ചിത്രം തന്നെ ഇത്തരത്തിൽ അംഗീകരിക്കപ്പെടുമ്പോള്‍ ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ വിവരിക്കാൻ എനിക്ക് വാക്കുകളില്ല.’–കല്യാണി പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്നു അവാർഡുകളാണ് നേടിയത്. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരവും കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്.പ്രിയദര്‍ശന്റെ മകൻ സിദ്ധാർഥ് പ്രിയദര്ശൻ ആണ്. അതെ പോലെ തന്നെ ഈ ചിത്രത്തിലൂടെ സംസ്ഥാനപുരസ്കാരവും സിദ്ധാർഥിനെ തേടിയെത്തിയിരുന്നു. കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് സുജിത് സുധാകരനും സായിയുമാണ്. മോഹൻലാൽ…
സിനിമാ-സീരിയൽ രംഗത്ത് വളരെ അറിയപ്പെടുന്ന താരമാണ് ശരണ്യ ശശി. പ്രേക്ഷക പ്രശംസ നേടിയ ചോട്ടോ മുംബൈയില്‍ മോഹന്ലാലിന്റെഅനുജത്തി കഥാപാത്രമായ താരം നിരവധി സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.വളരെ സൗന്ദര്യവും അഭിനയ പാടവുമുള്ളത് കൊണ്ടാണ് സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം സ്ഥാനം കണ്ടെത്തിയത്. പക്ഷെ വളരെ ചുരുങ്ങിയ കാലയളവിൽ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത കഠിനമായ വേദനയിലൂടെയാണ്.അത് കൊണ്ട് തന്നെ കുറെ നാളുകൾ കൊണ്ട് മിനിസ്ക്രീൻ ആരാധകരുടെയുള്ളിൽ മനസ്സിലെ നോവായിരുന്നു ട്യൂമർ ബാധിച്ച് ചികിത്സയിലിരുന്ന നടി ശരണ്യ ശശിയുടെ അവസ്ഥ. 6 വര്‍ഷങ്ങൾക്ക് മുൻപാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത് അതിന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്ധന്യാവസ്ഥയിലേക്ക് തന്നെ തിരിച്ചു വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏകദേശം രണ്ടര മാസത്തെ ഫിസിയോ തെറാപ്പിക്ക് ശേഷം പുതിയ പ്രതീക്ഷയുടെ ദിവ്യ വെളിച്ചത്തിലേക്ക് വന്നെത്തിയിരുന്നു. വിധിയുടെ പരിണാമോ എതോ വളരെ സങ്കീർണമായ അവസ്ഥയിൽ എത്തി ചേർന്നു.ഇപ്പോളിതാ ശരണ്യയെ വീണ്ടും രോഗത്തിന്റെ ശക്തമായ ബുദ്ധിമുട്ടുകള്‍…
പ്രമുഖ നടൻ ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്കെത്തിയ താരമാണ് മീര നന്ദന്. ഒരു പ്രമുഖ മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമാ ലോകത്തേക്ക് കൊണ്ടുവരുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. അത്ത കൊണ്ട്ന്റെ തന്നെ പുതിയ ചിത്രം കണ്ടിട്ട് വിമര്‍ശിച്ചയാള്‍ക്ക് കിടിലൻ മറുപടി നല്‍കിയിരിക്കുകയാണ് താരം. കറുത്ത ഷോട്സും ചുവന്ന ജാക്കറ്റുമണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. ഇത് കണ്ടിട്ട് സണ്ണി ലിയോണിനെ കടത്തി വെട്ടുമല്ലോയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അതിന് മീര കൊടുത്ത മറുപടി വൈറലായി. View this post on Instagram A post shared by Meera Nandhaa (@nandan_meera) ആരാ.. നിങ്ങളുടെ വീട്ടിലുള്ളവരാണോയെന്നായിരുന്നു താരത്തിന്റെ കമന്റ്. എന്നാല്‍, കക്ഷി പിന്മാറാന് തയ്യാറായില്ല. വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്കാരം. എങ്ങനെ താനൊക്കെ ആര്‍ജെ ആയി എന്നായി അടുത്ത ചോദ്യം. അതിനും ചുട്ട മറുപടി…
മോളിവുഡ് സിനിമാ ലോകത്ത് വളരെ തിരക്കുള്ള ഒരു കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്.2009 ല്‍ പുറത്തിറങ്ങിയ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാളത്തിൻെറ സ്വന്തം മമ്മൂട്ടിക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സമീറ. വളരെ മോശപ്പെട്ട ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ അതി സമ്പന്നനായ ഒരു വ്യക്തിയുടെ വസ്ത്രങ്ങള്‍ പോലെ തോന്നിക്കുമെന്നും, അതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യുമ്പോൾ പരമാവധി ഡള്‍ ആക്കിയാണ് ഡിസൈന്‍ ചെയ്യാറുള്ളതെന്നും സമീറ പറയുന്നു. വളരെ സോഫ്റ്റ് ആയ മെറ്റീരിയല്‍ ആണ് മമ്മൂക്കയ്ക്ക് പൊതുവേ ഇഷ്ടം. ബെസ്റ്റ് ആക്ടര്‍ സിനിമ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകള്‍ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് തനിക്ക് അറിയില്ലായിരുന്നു’. ആ സമയത്ത് മീറ്ററിന് 60 രൂപ വിലയുള്ള തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട് എന്ന് സമീറ പറഞ്ഞു.ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന് ആന്‍ഡ്…
പ്രമുഖ നടൻ കമൽ ഹാസൻ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള സാധ്യതയില്ലെന്ന് പ്രശസ്ത നടി ഗൗതമി. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും ശരത്കുമാറും അടക്കമുളള താരങ്ങള്‍ മത്സര രംഗത്തുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഗൗതമിയുടെ പ്രതികരണം. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കേ മാത്രം വിജയമുണ്ടാകൂവെന്നും ഗൗതമി പറഞ്ഞു.കോയമ്പത്തൂര്‍ സൗത്തില്‍ ബി ജെ പി വളരെ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. അവിടെ ബി ജെ പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമല്ഹാസന് ജനവിധി തേടവെയാണ് അദ്ദേഹത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമിയുടെ പ്രതികരണം പുറത്തുവരുന്നത്. കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ബി ജെ പി ഘടകം നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്നാട്ടില്‍ ബി ജെ പിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.വിരുദനഗഗര് രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്താണ് ഗൗതമി…