നടന് സോനൂ സൂദിന്റെ ഷൂട്ടിങ് സെറ്റില്‍ പോയാല്‍ ഏറ്റവും രുചിയുള്ള ദോശ കഴിക്കാം. താരം സ്വന്തമായി തന്നെ ദോശയുണ്ടാക്കി കഴിക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ഈ രസകരമായ വീഡിയോ ആരാധകരുടെ മനസ്സിൽ സ്ഥാനം നേടുകയാണ്. ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍വച്ചായിരുന്നു സോനൂ സൂദിന്റെ ദോശ ടൈം.വളരെയധികം പ്രൊഫഷണലായാണ് താരം ദോശ ചുട്ടെടുത്തത്. നല്ല മൊരിഞ്ഞ രുചിയുള്ള ദോശയുണ്ടാക്കി താരം അണിയറ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിരിക്കുകയാണ്. ദോശ ചുടുന്നതിനൊപ്പം ആരാധകരുമായി താരം സംസാരിക്കുന്നുമുണ്ട്. View this post on Instagram A post shared by Sonu Sood (@sonu_sood) താരം വളരെ പ്രത്യേകമായി തന്നെ എടുത്തു പറയുന്ന ഒരു കാര്യമാണ് സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കണമെന്ന് .ചിലവ് വളരെ കുറക്കുന്നതിനായാണ് ദോശചുടുന്നതെന്നും നടനാകണമെന്നുള്ളവര് സ്വന്തം ഭക്ഷണമുണ്ടാക്കാന്‍ പഠിക്കുന്നതാണ് ഇനി നല്ലതെന്നുമാണ് താരം പറഞ്ഞത്. കൂടാതെ ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പോലും തന്നെ ദോശചുടാനായി വിളിക്കാറുണ്ടെന്നുമാണ് താരം രസകരമായി…
Author: Editor
ഫഹദ് ഫാസിലും അനുശ്രീയും സുപ്രധാന വേഷത്തിലഭിനയിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന് ചിത്രത്തിലൂടെ മലയാള സിനിമയില്‍ വളരെ ശ്രദ്ധേയയായ താരമാണ് അപർണ ബാലമുരളി.വളരെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം.തമിഴ് സൂപ്പർ താരം സൂര്യ നായകനായയെത്തിയ സൂരറൈ പോട്രിന് ശേഷം കിടിലൻ നായികാ കഥാപാത്രവുമായി അപര്‍ണ ബാലമുരളിയെത്തുന്ന ‘ഉല’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന് പൃഥ്വിരാജ് പുറത്തിറക്കി. യുവ നടൻ ടൊവിനോ തോമസിനെ നായകനാക്കി ‘കല്‍ക്കി’ എന്ന സിനിമയൊരുക്കിയ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായാണ് അപര്‍ണ എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഉലയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.കല്‍ക്കി ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഉല. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ഉല, സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ് ആണ് നിര്‍മിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരേ പോലെ ഒരുങ്ങുന്ന ഈ ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ്…
അമേയ മാത്യു കിടിലൻ ഫോട്ടോകളിലൂടെ ആരാധക പ്രീതി നേടാറുള്ള താരമാണ്. അത് കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ അമേയ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുക്കാറുമുണ്ട്. ഒരു പ്രത്യേകത നിറഞ്ഞ കാര്യമെന്തെന്നാൽ താരത്തിന്റെ ഭംഗി മാത്രമല്ല രസകരമായ ക്യാപ്ഷനും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ലൊക്കേഷനാണ്. ആരെയും പേടിപ്പിക്കുന്ന പല കഥകളും നിലനിൽക്കുന്ന സുമതി വളവില്‍ നിന്നാണ് താരം ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. View this post on Instagram A post shared by Ameya Mathew✨ (@ameyamathew) “സുമതി വളവ്, യക്ഷി സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മുഴുവനും ആവാഹിച്ചു പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടില്‍ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നു…” എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ നായകനായിയെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര ആമി. സീരിയൽ രംഗത്ത് കൂടിയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സാന്ദ്ര കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അകാലത്തില്‍ പൊലിഞ്ഞ സ്വന്തം സഹോദരന്റെയും പ്രണയിനിയുടെയും ചിത്രം തന്റെ കുടുംബചിത്രത്തോടൊപ്പം വരച്ച് ചേര്‍ത്ത കലാകാരന് വളരെയധികം നന്ദി പറഞ്ഞു കൊണ്ടാണ് സാന്ദ്രയുടെ കുറിപ്പ്. View this post on Instagram A post shared by Sandra Amy Prajin (@sandra_amy_prajin) “ സ്വര്‍ഗത്തില്‍ നിന്നും വന്ന മാലാഖയാണ് രബീഷ് പറമ്മേല്‍ എന്ന കലാകാരന്. മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെ വലിയൊരു സ്വപ്നം അദ്ദേഹം സാധ്യമാക്കി തന്നു. ഈ ചിത്രം എനിക്കൊരു നിധിയാണ്. ഈ ജീവിതത്തില്‍ ഞാനേറ്റവുമധികം സ്നേഹിക്കുന്ന ആളുകളാണ് ഈ ചിത്രത്തിലുള്ളത്. 2006 ലാണ് എനിക്കെന്റെ സഹോദരനെ ഒരു…
യുവമനസ്സുകളിൽ വളരെ സ്വാധീനം ചെലുത്തിയ ചാര്‍ലി എന്ന മനോഹര ചിത്രത്തിന് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട് തീയറ്ററുകളിൽ എത്തിയിരിക്കുന്നയാണ്.കുഞ്ചാക്കോ ബോബന്, നിമിഷ സജയ്, ജോജു ജോര്‍ജ്ജ് എന്നിവര്‍ ഒന്നിച്ച ചിത്രത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ കഴിഞ്ഞ ദിവസം സിനിമാതാരങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ട ശേഷം നടി മഞ്ജു വാര്യരും പറയുന്നത്.ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും തനിക്ക് കടുത്ത അസൂയയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. സംവിധായകന്റെ കയ്യൊപ്പ് വളരെ വ്യക്തമായും ശക്തമായും പതിഞ്ഞ ചിത്രമാണ്. ഇതൊരു സിനിമയാണെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മറന്നുപോയി.വളരെ റിയലിസ്റ്റാകായി, നാച്ചുറലായി, ബ്രില്യന്റായി എടുത്ത സിനിമയാണ് നായാട്ട്. പക്ഷെ അതിലെനിക്ക് വലിയ അത്ഭുതമൊന്നുമില്ല. കാരണം ഇവരൊരു കില്ലര്‍ ടീമാണ്. ഇവരൊക്കെ എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് എന്ന് പറയുന്നത് തന്നെ അഭിമാനമാണ്. ഇനി അടുത്ത സിനിമയില്‍ താനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.താന്‍ അഭിനയിച്ചതുകൊണ്ട്…
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നസ്രിയ-ഫഹദ് ദമ്പതികളുടേത്. ഈ കഴിഞ്ഞ ശനിയാഴ്ച തന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലുമായി ചില ഫോട്ടോകള്‍ പങ്കിടാന്‍ നസ്രിയ നസീം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ഫഹദിന്റെ മടിയില്‍ ഇരിക്കുന്ന നസ്രിയയെ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കുന്നത് കാണാം.കടന്നു പോകുന്ന ഓരോ ദിവസങ്ങളിലെ ഫോട്ടോയും അനുഭവങ്ങളും പങ്ക് വെക്കാൻ നസ്രിയ മിക്കപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വൈറല്‍ ആവുകയും ചെയ്തു. View this post on Instagram A post shared by Nazriya Nazim Fahadh (@nazriyafahadh) ഇരുവരും തൂ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിൽ എല്ലാം തന്നെ ഫഹദ് ചിരിച്ച് നസ്രിയയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നതായി കാണാം. അടുത്തിടെ രണ്ട് ചിത്രങ്ങളാണ് ഫഹദിന്റെ ഒടിടി റിലീസ് ആയി എത്തിയത്. ഇരുള് നെറ്റ്ഫ്ലിക്സിലും, ജോജി ആമസോണിലും റിലീസ് ചെയ്തു. 2014 ല്‍ആണ് നസ്രിയ നസീമും ഫഹദ് ഫാസിലും വിവാഹിതരായത്. കഴിഞ്ഞ…
ഒരു പാട് മികച്ച സിനിമകൾ ആസ്വാദകർക്ക് സമ്മാനിച്ച ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്.ഇപ്പോളിതാ താരത്തിന്റെ ആദ്യത്തെ സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുയാണ് നടന് ബാലു വര്‍ഗീസ്. ഈ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്. കടല്‍ തീരത്ത് ഷോട്ടിനായി കാത്തിരുന്നു ക്ഷീണിച്ചതിനെ കുറിച്ച് മനസ് തുറക്കുകയാണ് ബാലു ഇപ്പോള്‍ . എന്റെ പത്താം വയസ്സിൽ ചാന്ത്പൊട്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.നല്ല തീപ്പൊരി വെയിലും. കടല്‍ തീരത്താണ് ഷൂട്ട്. ഒന്നു കേറി നില്ക്കാന് പോലും സ്ഥമില്ല. ആ പൊരി വെയിലത്ത് വെന്തുരുകി നിന്നിട്ടും എന്റെ ഷോട്ട് ആകുന്നില്ല. അവസാനം ഞാന്‍…
സോഷ്യല്‍ മീഡിയയിൽ മിക്കവാറും അഭിനയലോകത്തിലെ സെലിബ്രിറ്റികളുടെ മറ്റും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആവുന്നതെന്തെന്നാൽ നടി സുരഭി ലക്ഷ്മി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് പുതിയ മാസ്സ് ലുക്കിനെ കുറിച്ചും വര്‍ക്കൗട്ട് ഡയറ്റിനെ കുറിച്ചുമൊക്കെ താരം തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വര്‍ക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്. എന്നാല്‍ ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോള്‍, ഡിക്യുവിന്റെ പേഴ്സനല്‍ ട്രെയിനര്‍ അരുണ്‍ നല്കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി. ‘ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നല്‍കാതിരുന്ന ആളായിരുന്നു താന്‍. എന്നാല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങി. ‘ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത്…
മധുരംതുളുമ്പുന്ന ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ശ്രേയ ഘോഷാല്‍.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഭാഷയുടെയോ, ഒരു രാജ്യത്തിന്റെയോ അതിരുകള്‍ ഇല്ലാതെ സംഗീതത്തിന്റെ വിശാല ലോകത്ത് മിന്നി തിളങ്ങുന്ന താരമാണ് ശ്രേയ.കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുൻപാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന അതിയായ സന്തോഷവാര്‍ത്ത ശ്രേയ തന്റെ ആരാധകരുമായി പങ്കുവച്ചത്. View this post on Instagram A post shared by shreyaghoshal (@shreyaghoshal) ഇപ്പോഴിതാ സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വഴി തനിക്കായി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ശ്രേയ പങ്കുവയ്ക്കുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായത്തിനായി ഞങ്ങള്‍ ഒരുങ്ങുകയാണെന്നും ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞകൊണ്ടായിരുന്നു കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ശ്രേയ ലോകത്തെ അറിയിച്ചത്. ശ്രേയയുടെ ജീവിതപങ്കാളി. എശൈലാദിത്യ മുഖോപാധ്യായ ആണ് . 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മെഗാ സ്റ്റാർ മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ…
ഇപ്പോൾ നിലവിൽ വളരെ അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് എം ദിലീഷ് പോത്തന്- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോജി. അച്ഛനും മക്കളും അടങ്ങിയ ഒരു വീട്ടിലെ കുടുംബത്തെ ആസ്പദമാക്കി ഒരുക്കിയ ജോജിയില്‍ സുപ്രധാന സ്ത്രീ കഥാപാത്രമായി വന്നത് നടി ഉണ്ണിമായ പ്രസാദാണ്. ഇപ്പോൾ താരത്തിന്റെ ബിന്‍സി എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഉണ്ണിമായ ഇപ്പോൾ സോഷ്യൽ ,മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത് എന്തെന്നാൽ ചിത്രത്തിലെ അപ്പച്ചന്റെ കൂടെയുള്ള ഒരു സെല്‍ഫി ചിത്രംമാണ്. ശവപ്പെട്ടിയില്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് അപ്പച്ചനായി എത്തിയ സണ്ണി. പാനയിലെ വരികളാണ് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത്. ‘ദോഷമായിട്ടൊന്നും തന്നെ എന്റെ താതന് ചെയ്കയില്ല, എന്നെ അവന് അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു’- ഉണ്ണിമായ ചിത്രത്തിന്റെ താഴെ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ചുമ്മാ കിടത്തി അങ്ങ് അപമാനിക്കുവാന്നേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഗുളിക കൊടുത്ത് കൊന്നതും പോരാണ്ട് ഫോട്ടോ…