മലയാള സിനിമാ ആസ്വാദകർ വളരെ പ്രതീക്ഷയോടെയും അതെ പോലെ തന്നെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മെയ് പതിമൂന്നിന് പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ച സിനിമയിലെ ഒരു മനോഹര ഗാനത്തിന്റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഈ ഗാനരംഗത്ത് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള പ്രണയ രംഗങ്ങളാണ്. View this post on Instagram A post shared by Kalyani Priyadarshan (@kalyanipriyadarshan) ഇപ്പോളിതാ അറബിയയിലെ രാജകുമാരിയെ തന്നെ അനുസ്മരിപ്പിക്കും തരത്തിൽ രൂപത്തിലും ഭാവത്തിലുളള മരക്കാറിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി. ‘കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം’ എന്ന തുടങ്ങുന്ന ഈ മനോഹര ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായകനും മികച്ച നടനുമായ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ്.ശ്വേത മോഹനും സിയ ഉള് ഹക്കുമാണ് മറ്റു ഗായകര്‍.നേരത്തെ മരക്കാറിലെ ആദ്യം ഗാനം പുറത്തുവന്നിരുന്നു.കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി പ്രേക്ഷകര്‍…
Author: Editor
മലയാളത്തിൻെറ പ്രിയ യുവനടി ഐശ്വര്യ ലക്ഷ്മിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അതെ പോലെ തന്നെ മാസ്ക് ധരിക്കുകയും, സാനിറ്റൈസ് ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു പക്ഷെ എന്നിട്ടും കോവിഡ് വന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്. View this post on Instagram A post shared by Aishwarya Lekshmi (@aishu__) ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ……. ഇപ്പോൾ നിങ്ങള്‍ കാണുന്നത് പുതുതായി കോവിഡ് സ്ഥിരീകരിച്ച ഒരു രോഗിയെയാണ്. ഞാന്‍ മാസ്കുകള്‍ ധരിച്ചു, സാനിറ്റൈസ് ചെയ്തു, സാമൂഹിക അകലം പാലിച്ചു, അങ്ങനെ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു. എന്നാല്‍ ചില സമയങ്ങളില്‍, ഞാന്‍ ക്ഷീണിക്കുകയും അതെന്റെ ‘സാധാരണ ജീവിതത്തെ’ ബാധിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഇതാ ഞാന്‍.. ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നു, ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യോഗ ചെയ്യുന്നു, മഞ്ഞള്‍ ലാട്ടെ കുടിക്കുന്നു, ആന്റിവൈറലുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവ എടുക്കുന്നു, ബാല്‍ക്കണിയില്‍ എന്റെ…
ഭാരതത്തിൽ നിലനിൽക്കുന്ന തീവ്രമായ ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും വളരെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്ന് നടന് പങ്കജ് ത്രിപാഠി.അതെ പോലെ വളരെ ഏറെ പ്രധാനപ്പെട്ട ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്നും അത് കൊണ്ട് തന്നെ പുരുഷനും സ്ത്രീയും ഭിന്നിലിംഗവുമെല്ലാം തുല്യരാണന്നും ഒന്ന് മറ്റൊന്നിന് താഴെയല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും താരം വ്യക്തമായി പറയുന്നു. പ്രസിദ്ധമായ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പങ്കജ് ഇക്കാര്യം പറഞ്ഞത്. പങ്കജ് ത്രിപാഠിയുടെ വാക്കുകളിലേക്ക്…. ‘പെണ്‍കുട്ടികളെ ഒരു കാര്യങ്ങൾ പഠിപ്പിക്കുവാൻ വേണ്ടി മാതാപിതാക്കള്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നു. പക്ഷെ, ആണ്‍കുട്ടികളെ ഒന്നും തന്നെ പഠിപ്പിക്കുന്നില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും തുല്യതയോടെ നോക്കി കാണണമെന്നും തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീസമത്വവാദം എന്താണെന്ന് പാഠ്യവിഷയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഒരു പ്രത്യേകത എന്തെന്നാൽ ഇത് ആണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്യും.’എന്റെ ഭാര്യയുടെ വരുമാനം കൊണ്ട് മാത്രം ജീവിച്ച ഒരു കാലം എനിക്കുണ്ടായിട്ടുണ്ട്. എനിക്കതില്‍ അപകര്‍ഷതാബോധമോ നാണക്കേടോ തോന്നിയിട്ടില്ല. ഭാര്യയും…
സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണൻ. താരത്തിന്റെ വിവാഹം ഈ മാസം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് വരന്. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോളിതാ വിവാഹ റിസപ്ഷൻ ഫോട്ടോസും പുറത്തിറങ്ങിയിരിക്കുകയാണ്. View this post on Instagram A post shared by Durga Krishna (@durgakrishnaartist) കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ റിസപ്ഷന് സിനിമാലോകത്തിലെ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിൽ ജയസൂര്യ, ബിലഹരി, കൃഷ്ണ ശങ്കർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ. View this post on Instagram A post shared by…
നിയമാസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച് അതിന്റെതായ എല്ലാം പ്രവർത്തങ്ങളും പൂർത്തീക്കരിച്ചതിന് ശേഷം തിരികെ വീട്ടിലെത്തിയപ്പോള്‍ തന്റെ നിറം പോയെന്ന് നടനും സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. നീണ്ട ഇരുപത് ദിവസത്തോളം പൊരും വെയിലത്ത് പ്രചാരണത്തിന് ഇറങ്ങിയതു കൊണ്ടാകാം തന്റെ നിറം പോയത് എന്ന വളരെ രസകരമായ പരിഭവമാണ് കൃഷ്ണകുമാര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram A post shared by Krishna Kumar (@krishnakumar_actor) ഈ തിരഞ്ഞെടുപ്പ് ദിവസങ്ങൾ കഴിഞ്ഞതോടെ മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന് ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന് ആയി എന്ന്’ എന്നാണ് കൃഷ്ണകുമാര്‍ നര്‍മ്മത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ….. സ്ഥാനാര്‍ത്ഥി പട്ടിക വന്ന മാര്‍ച്ച് 14 മുതല്‍ ഇലക്ഷന് നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്.…
വളരെ മികച്ച ക്യാരക്ടര്‍ റോളുകളിലൂടെയാണ് മോളിവുഡില്‍ തിളങ്ങിയ താരമാണ് ബിനു പപ്പു. ഓപ്പറേഷൻ ജാവയിലൂടെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതെ പോലെ സഖാവ്, പുത്തന്‍പണം, രൗദ്രം, ഗപ്പി, ഹെലന്, ഹലാല്‍ ലവ് സ്റ്റോറി ഉള്‍പ്പെടെയുളള സിനിമകളിലെ വളരെ ശ്രദ്ധേയമായ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിനു.ഒരു കാലത്ത് മലയാള സിനിമയുടെ മികച്ച നടനായിരുന്ന കുതിരവട്ടം പപ്പുവിന്റെ മകനായ നടന് സഹസംവിധായകനായും സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്റ്റാര്‍ ആന്‍ഡ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടന് പറഞ്ഞിരുന്നു. അച്ഛന്റെ അഡ്രസില്‍ ഇന്നവരെ എവിടെയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്ബോള്‍ അവര്‍ സ്നേഹത്തോടെ പെരുമാറാറുണ്ട്.മമ്മൂക്കയൊക്കെ ആ സ്നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്, നടന് പറയുന്നു. അച്ഛന്റെ കാലത്തുളളവര് പപ്പുചേട്ട്റെ മകന് എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന് എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്.…
മോളിവുഡിന്റ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളികൾക്ക് സമ്മാനിച്ച താരമാണ് രഞ്ജിനി. ഒരു ഗായികയെന്നതിനു ഉപരിയായി ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി ജോസിന്റെ ഒരു മനോഹരമായ ഫോട്ടോയാണ് വലിയ ചര്‍ച്ചയാകുന്നത്. രഞ്ജിനി ഹരിദാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ആനയുടെ പ്രതിമയ്ക്കൊപ്പമുള്ളതാണ് ഫോട്ടോ. View this post on Instagram A post shared by Jaya Ranjini Jose ‘RJ’ (@ranjinijose) മുറിയിലെ ‘ആന’ ശ്രദ്ധിച്ചോ?. അവൻ വളരെക്കാലം എന്നോടൊപ്പമുണ്ട്. തെളിവ്: ചിത്രം. ക്ഷമിക്കണം, ഞങ്ങൾക്ക് ഒരു ഒരു കൊമ്പ് നഷ്ടപ്പെട്ടു. അവൻ ധാരാളം വീട് മാറി. അതിനാലാണ് ഒരു കൊമ്പ് നഷ്ടമായതെങ്കിലും എന്നത്തേയും പോലെ കരുത്തനാണ് ഇപോഴുമെന്നാണ് രഞ്ജിനി ജോസ് എഴുതിയിരിക്കുന്നത്. രഞ്ജിനി ജോസ് തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിരിക്കുന്നു. ചിത്രം പോസ്റ്റ് ചെയ്തു നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതെ പോലെ …
ആരാധകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് നൂറിന് ഷെരീഫ്. പ്രശസ്ത സംവിധായകൻ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നൂറിന്. അതെ പോലെ തന്നെ മലയാളത്തിന്റെ യുവനായികമാരില്‍ ശ്രദ്ധേയമായി മാറാൻ താരത്തിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നൂറിൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഫോട്ടോയ്ക്ക് താരം എഴുതിയ ക്യാപ്ഷനും കൗതുകമുള്ളതാണ്. എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയപ്പോള് എന്നാണ് നൂറിൻ എഴുതിയിരിക്കുന്നത്. നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. മികച്ച ഫോട്ടോയെന്നുതന്നെ എല്ലാവരും പറയുന്നു. എങ്ങനെയൊക്കെയാലും ഫോട്ടോ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. നൂറിന്റെ ഏറ്റവും പുതിയ ചിത്രം വെള്ളേപ്പമാണ്
രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചതിന് ശേഷവും അതെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് ഇറങ്ങിയതിന് ശേഷവും,തന്റെ മക്കള്‍ക്ക് സിനിമാ അഭിനയമേഖലയില്‍ വളരെ അവസരം കുറഞ്ഞതായി നടന് കൃഷ്ണകുമാര്‍. ഡേറ്റുകള്‍ മാറുകയും, പല അവസരങ്ങള്‍ പലപ്പോളായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.അത് മാത്രമല്ല തനിക്കും, കുടുംബത്തിനും എതിരായി സൈബര്‍ ആക്രമണങ്ങള്‍ വൻ തോതിൽ വര്‍ധിച്ചിരിക്കുന്നതായും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ സങ്കീർണമായി തന്നെ മുടങ്ങി പോയ സീരിയലുകള്‍ പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലേക്ക് നടന് മാറിയിരിക്കുകയാണ്.അഭിനയമേഖലയിൽ വളരെയധികം ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാർ അതെ പോലെ ആരാധകരുള്ളവരാണ് മക്കൾക്കും തിരഞ്ഞെടുപ്പിന് മുന്‍പും സമാന ആരോപണം നടന് ഉന്നയിച്ചിരുന്നു. മത്സരത്തില്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം. നടന് പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.
ബോളിവുഡ് സിനിമാലോകത്ത് വളരെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍.വളരെ മികച്ച നല്ല കുറച്ചു ചിത്രങ്ങളുടെ തിരക്കിലാണ് ജാന്‍വി. അത് കൊണ്ട് തന്നെ കിട്ടിയ അവധിക്കാലം നല്ല രീതിയിൽ ആഘോഷമാക്കാൻ കൂട്ടുകാര്‍ക്കൊപ്പം മാലി ദ്വീപിലെത്തിയ ജാന്‍വിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. View this post on Instagram A post shared by Janhvi Kapoor (@janhvikapoor) ജാന്‍വിയുടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് 2018ല്‍ പുറത്തിറങ്ങിയ ‘ധടക്’ എന്ന മനോഹര ചിത്രത്തിലൂടെയായിരുന്നു.ഗുന്ജന് സക്സേനയുടെ ബയോപിക്, കരണ്‍ ജോഹര്‍ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാന്‍വി ചിത്രങ്ങള്‍. ‘റൂഹി- അഫ്സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാന്‍വിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് ‘റൂഫി- അഫ്സ’യിലേത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ജാന്‍വി എത്തുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീദേവിയും ‘ചല്‍ബാസ്’ എന്ന ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയിരുന്നു. View this…