Author: webadmin

വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ.ഈദ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.ലീല എസ് ഗിരീഷ് കുട്ടൻ ആണ് സംഗീതം.സുരേഷ് രാജനാണ് ഛായാഗ്രഹണം.ജിതിൻ മനോഹർ എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. തമിഴ്നാട്ടിലെ ഒരു സൂപ്പർതാരം വിനായകന്റെ റോളിൽ എത്തും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആ സൂപ്പർതാരം ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.വിനായകൻ, റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ചിത്രത്തിന് ആമസോൺ പ്രൈം വഴി വലിയ രീതിയിലുള്ള ജനപങ്കാളിത്തം ലഭിക്കുകയുണ്ടായി. ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ ആണ് ചിത്രം ഏറ്റവും കൂടുതൽ തരംഗമായത്. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ രംഗങ്ങളും ഡയലോഗുകളും ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രം കണ്ട പ്രേക്ഷകർ മോഹൻലാൽ ഇനിയും ഇത്തരം സിനിമകൾ ചെയ്യണമെന്ന് ട്വീറ്റ് വരെ ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻറെ അഭിനയം രാജ്യം മുഴുവനുമുള്ള നടന്മാർക്ക് മാതൃകയാണെന്നും കമൻറുകൾ വരുന്നുണ്ട്.

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്.ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ ആസിഫ് അലി ഒരു അഥിതി വേഷത്തിൽ എത്തുന്നുണ്ട്.ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രത്തിലെ നായകൻ ആസിഫ് അലി ആയിരുന്നു.ആസിഫ് അലി ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നു. ” ചെറിയ ഒരു വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഖാലിദ് റഹ്മാൻ സുഹൃത് ആയതു കൊണ്ട് വിളിച്ചതല്ലാ. നല്ലൊരു വേഷമാണ് വന്നു പോകുന്നത് ആണെങ്കിലും, എനിക്കൊപ്പം വിനയ് ഫോർട്ടും ചിത്രത്തിലുണ്ട്. മലയാളത്തിലെ…

Read More

ജഗതി ശ്രീകുമാറിന് പത്മ അവാർഡുകൾ നൽകി ആദരിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗതിയുടെ മകൾ പാർവതി. എന്തുകൊണ്ടാണ് പത്മ അവാർഡുകൾ നൽകി ആദരിക്കാൻ സർക്കാരുകൾ തയാറാകാത്തത് എന്നായിരുന്നു പാർവ്വതിയുടെ ചോദ്യം. പത്മ അവാർഡുകൾ അർഹതയുള്ളവർ മാത്രമല്ല നേടിയതെന്നും അത് പലപ്പോഴും പണവും ജാതിയും മാനദണ്ഡമാക്കിയാണ് നൽകുന്നതെന്നും പാർവതി പറയുന്നു.മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭൻ മെമ്മോറിയൽ എക്സലൻസ് അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു ജഗതിയും കുടുംബാംഗങ്ങളും. ഒരു കോർപ്പറേറ്റ് സ്ഥാപനം ഇത്രയും വലിയൊരംഗീകാരം നൽകുന്നതിന് ഈ സാഹചര്യത്തിൽ മൂല്യം ഏറുന്നുവെന്ന് പറഞ്ഞതിനൊപ്പം പത്മ അവാർഡുകളോ ഭരത് അവാർഡോ ജഗതിക്കു ലഭിക്കാത്തതിനെപ്പറ്റിയും പാർവ്വതി സൂചിപ്പിച്ചു. ഒരിക്കലും അവാർഡ് കിട്ടാത്തതിനെ പറ്റി ജഗതി പരാതി പറയില്ല എന്നും ഇത് തങ്ങൾ മക്കളുടെ പരിഭവം ആണെന്നും പാർവതി എടുത്തു പറഞ്ഞു. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ് എന്ന് ജഗതി എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് ഈ അവാർഡ് ലഭിച്ചില്ല എന്നതിൽ ജഗതിക്ക് യാതൊരു വിഷമവുമില്ല എന്നും മകൾ കൂട്ടിച്ചേർത്തു. പണമൊഴുക്കി…

Read More

ഒരു വർഷം മുൻപേ പൊതുബോധത്തെയും നടപ്പുശീലങ്ങളെയും കീഴ്മേൽ മറിച്ചുകൊണ്ട്. ട്രാന്‍സ്ജെൻഡർ വിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് ഇഷാൻ സൂര്യയുടെ കഴുത്തിൽ മിന്നു ചാര്‍ത്തികൊണ്ട്, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം നടന്നു. ഇപ്പോഴിതാ താരങ്ങളായ തൃപ്തിയും ഹൃതിക്കും കേരത്തിലെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡർ ദമ്പതികളായി മാറിയിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തൃപ്തി ഇതിനെ കുറിച്ച് സംസാരിച്ചു.”ഈ ലോകത്ത് എല്ലാം തികഞ്ഞ എത്ര പേരുണ്ട്? ദൈവം എന്തെങ്കിലും പരിമിതികൾ ഉള്ള ആരെങ്കിലുമൊക്കെ കാണില്ലേ. അതു കൊണ്ട് എന്റെ കുറവിനെ അവനും അവന്റെ കുറവിനെ ഞാനും അങ്ങ് പൊരുത്തപ്പെട്ടു. ഇനി അവനുണ്ടാകും എനിക്കൊപ്പം… എന്നെ മനസിലാക്കി…എനിക്ക് കൂട്ടായി…എന്റെ നല്ലപാതിയായി”, തൃപ്തി പറഞ്ഞു. രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലാണ് ഇത് എന്ന തൃപ്തി തന്റെ വിവാഹത്തെ വിശേഷിപ്പിച്ചു. തങ്ങൾ നാട്ടിൽ അന്തസ്സോടെ തന്നെ ജീവിക്കുമെന്നും തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ രണ്ട് കുട്ടികളെ ദത്തെടുക്കും എന്നും തൃപ്തി പറയുന്നു.

Read More

സിനിമ മേഖലയിൽ തനിക്കുണ്ടായ ഗ്യാപ്പിനെ പറ്റി തുറന്നു പറയുകയാണ് നടി റിമ കല്ലിങ്കൽ.അതിന്റെ പ്രധാന കാരണമായി താരം എടുത്തു പറയുന്നത് താരത്തിന്റെ വിവാഹവും സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചതുമാണ്.വിവാഹ ശേഷം താരങ്ങൾ അഭിനയ രംഗത്തുനിന്നും വിട്ടു നിൽക്കുന്നത് സർവ സാധാരണമാണ്.സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ സൈഡ് ഇഫക്ടും സിനിമ മേഖലയിൽ തനിക്കുണ്ടായ ഗ്യാപ്പിന് കാരണമായെന്ന് നടി പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കേരളജനതയെ കരിദിനങ്ങളിൽ ആഴ്‍ത്തിയ നിപ്പയുടെ കഥ പറയുന്ന വൈറസ് ആണ് .ചിത്രം റീലീസ് ചെയ്യുന്നതിന് തലേന്ന് ഒരു വില്ലനെ പോലെ വീണ്ടും നിപ കടന്നുവന്നപ്പോള്‍ അത് സിനിമയുടെ പ്രൊമോഷന് വേണ്ടി തയ്യാറാക്കിയ കഥകളാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ വൈറസ് ഞങ്ങളുടെ മാത്രം സിനിമയല്ല, ആ രോഗം കടന്നുവന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും അവരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സിനിമായാണെന്നും റിമ പറയുന്നു.അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും പത്തു മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് വൈറസ് എന്നും താരം പറയുന്നു.

Read More

കേരള ജനത ഒറ്റക്കെട്ടായി നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന ചിത്രമാണ് രൗദ്രം 2018′ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്‍ ടൊവീനോ തോമസ് ആണ് പുറത്തു വിട്ടത്.പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.കുട്ടനാട് വെള്ളത്തില്‍ മുങ്ങിയിട്ട് 30 ദിവസം എന്ന കുറുപ്പ് പോസ്റ്ററിൽ കാണാൻ സാധിക്കും. പ്രളയകാലത്ത് മലയാളികളുടെ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് ടോവിനോ തോമസ്.പ്രളയ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന നിലയില്‍,ഏറ്റവും വലിയ പരീക്ഷണകാലഘട്ടത്തിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോ​ഗപ്പെടുത്തുകയാണെന്നും കുറിച്ചുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവെച്ചത്.

Read More

മമ്മൂട്ടി ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള വീര ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.ധീര യോദ്ധാവിന്റെ പൗരുഷത്തോട് കൂടിയുള്ള മമ്മൂട്ടിയോടൊപ്പം നിർണായക വേഷം ചെയ്യുന്ന ഉണ്ണിമുകുന്ദനെയും പോസ്റ്റിൽ കാണാൻ സാധിക്കും. ഫസ്റ്റ് പോസ്റ്ററിൽ താൻ ഉണ്ടെന്ന വ്യാജേന തനിക്ക് ഫോൺ കോളുകളുടെ ബഹളം ആണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ സുധീർ.സ്വന്തം അച്ഛന്‍ പോലും അത് താനാണെന്ന് വിചാരിച്ച് വിളിച്ചെന്നും അതിനാലാണ് ഈ വിശദീകരണമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ സുധീർ പറയുന്നു. സുധീറിന്റെ അച്ഛൻ സുധീറിനെ വിളിക്കുകയും ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’ എന്നു പറയുകയും.ചെയ്തു. അച്ഛനെ വരെ തിരുത്തേണ്ട രസകരമായ അവസ്ഥയിലേയ്ക്ക് കര്യങ്ങൾ നീങ്ങിയെന്നും താരം പറയുന്നു. അതുകൊണ്ടാണ് താരം ലൈവില്‍ വന്നത്.സുധീർ മമാങ്കത്തിൽ ഒരു കഥാപാത്രത്തെ അവരിപ്പിച്ചിരിക്കുന്നുണ്ട്.അതില്‍ മമ്മൂക്കയോടും പപ്പേട്ടനോടും വേണു സാറിനോടും വലിയ കടപ്പാടുണ്ടന്ന് അദ്ദേഹം…

Read More

പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍. ആറുവര്‍ഷം മുൻപ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്. ഇത് കുറച്ച്‌ ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ഫേയ്‌സ്ബുക്ക് വീഡിയോയിലൂടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു.ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച്‌ 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

Read More

ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു .ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് .മധു അമ്പാട്ട് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ സംഗീത സംവിധായകനാകുന്ന ഈ ചിത്രത്തിന് ശബ്ദമിശ്രണം ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ് ഈ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്യുവാനിരിക്കുന്ന ചിത്രം റിലീസിന് മുമ്പേതന്നെ അവാർഡുകൾ വാങ്ങി കൂട്ടുന്ന തിരക്കിലാണ് .കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ നിരവധി അവാർഡുകൾ ആണ് ഈ ചിത്രത്തെ തേടിയെത്തിയത്. മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നതിനോടൊപ്പം ടോവിനോ തോമസ് മികച്ച നടനായും സലീം അഹമ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ഹാഖ് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകൻ വേഷത്തിലാണ് ടോവിനോ തോമസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Read More