Author: webadmin

മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു കാർത്തിക. 1985 സിനിമയിൽ അരങ്ങേറിയ ശേഷം രണ്ടു വർഷക്കാലം മാത്രമാണ് നടി സിനിമാജീവിതത്തിൽ തുടർന്നോളൂ. അഭിനയം, നൃത്തം, കഥകളി തുടങ്ങിയ കലാ മേഖലകളിൽ കഴിവുതെളിയിച്ച സുന്ദരിയായിരുന്നു കാർത്തിക. മകൻ്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ മാസം.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായിക കൂടിയാണ് കാർത്തിക.

Read More

മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന സിനിമയുടെ മൂന്നാമത്തെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. മോഹൻലാലിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ ടീസറിനെതിരെ ജനരോഷം അലയടിക്കുകയാണ്. സോഹൻലാൽ എന്ന പേരാണ് പലപ്പോഴും മോഹൻലാലിനെ ഉദേശിച്ചുകൊണ്ട് ടീസറിൽ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി മറ്റൊരു താരത്തെ കളിയാക്കുന്ന ഈ പ്രവണതയ്ക്കെതിരെ സോഷ്യൽ മീഡിയ മുഴുവനും ചിത്രത്തെക്കുറിച്ചും സംവിധായകനെ കുറിച്ചും വിമർശനങ്ങൾ ഉയർത്തുന്നത്. എന്നാൽ മോഹൻലാലിനെയല്ല, മോഹൻലാലിനെ പരാമർശിച്ച ചില സിനിമകളെയാണ് ടീസർ കളിയാക്കാൻ ഉദ്ദേശിച്ചത് എന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഇക്കയുടെ ശകടം സിനിമയുടെ അണിയറ പ്രവർത്തകർ. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: വിവാദങ്ങൾ ഇവിടെ മതിയാക്കാം . വിവാദമായ സീനിന്റെ പൂർണ്ണ രൂപം താഴെ ഉടനെ അപ് ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്.ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്.ഇന്നല്ലെ…

Read More

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഈ വർഷം അവസനമായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക.l അതേസമയം ബാഹുബലി പോലെ വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രമല്ല മാമാങ്കം എന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂക്ക ഇപ്പോൾ. ഈ സിനിമയിലെ 90% രംഗങ്ങളും റിയലായി തന്നെയാണ് ഷൂട്ട് ചെയ്തത്.ഷൂട്ടിങ്ങിന് വേണ്ടി ഒരുക്കിയ പടുകൂറ്റൻ സെറ്റുകൾ തന്നെ അതിനു ഉദാഹരണം.വിഎഫ്എക്‌സ് പരമാവധി ഒഴിവാക്കി മാക്സിമം റിയലായി തന്നെ ഷൂട്ട് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്, മമ്മൂക്ക പറയുന്നു

Read More

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. യുവതാരം ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.കായംകുളം കൊച്ചുണ്ണി, ഉയരെ എന്നി സുപ്പർ ഹിറ്റുകൾക്ക് ശേഷം ബോബി സഞ്ജയ് കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് എവിടെ. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് . കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ടോവിനോ തോമസ്.കഥ പറഞ്ഞും സെൽഫിയെടുത്തും താരം കുട്ടികൾക്കൊപ്പം ആർത്തുല്ലസിച്ചു.അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന വഴികളെകുറിച്ച് വിദ്യാർഥികളിൽനിന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ അവയ്ക്കെല്ലാം ചിരിയിൽ പൊതിഞ്ഞ ഉത്തരങ്ങൾ ടോവിനോ നൽകി.എന്തായിതീരണമെന്ന് ആഗ്രഹിക്കുന്നുവോ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.ചേട്ടന്റെ പാത പിന്തുടർന്ന താരം ചേട്ടൻ പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്തതുകൊണ്ട് അതെടുക്കുകയും ചേട്ടൻ എൻജിനീയറിങ് തിരഞ്ഞെടുത്തപ്പോൾ ആ വഴിയെയും പോയി. അതിനിടയിലെവിടെയൊ സിനിമ തന്നെ കൊതിപ്പിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സ്വന്തമായൊരു തൊഴിൽ നേടുന്നതിന് മുൻപ് അഭിനയ മോഹം വീട്ടിൽ അറിയിക്കാൻ ഭയമായിരുന്ന ടൊവിനോ സിനിമയിൽ യാതൊരു മുൻപരിചയവുമില്ലാതെ വെള്ളിത്തിരയുടെ ഭാഗമാകാൻ ഇറങ്ങിത്തിരിച്ചു.ശ്രമിച്ചുനോക്കാതെ പിൻമാറില്ലെന്ന വാശിയാണ് അദ്ദേഹത്തെ നടനാക്കിയത്. ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള മനസ്സ് കൈവിടാതെ സൂക്ഷിക്കണം. അതാകണം എറ്റവും വലിയ കൈമുതൽ എന്ന ഉപദേശവും ടോവിനോ കുട്ടികൾക്ക് നൽകി.മാതൃഭൂമി ക്ലബ്ബ് എഫ്.എം. സംഘടിപ്പിച്ച പാഠം ഒന്ന് ഒരു കൈസഹായം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് കോഴിക്കോട് സെയ്ന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർഥികളുമായി…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങുകൾ മാതൃഭൂമിയുടെ ക്ലബ് എഫ് എം വേദിയിൽ നടക്കുകയുണ്ടായി .വേദിയിൽവച്ച് മോഹൻലാലും പൃഥ്വിരാജും ആരാധകരും ഉൾപ്പെടെ ഒരു ഡംബ്ഷറാഡ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

Read More

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ചിത്രത്തെക്കുറിച്ചും തൻറെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ആസിഫ്‌ അലി ഇപ്പോൾ പലപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാനാണ് താൻ ശ്രമിക്കുന്നത് എന്ന് ആസിഫ് അലി പറഞ്ഞു. അതുകൊണ്ടാണ് ചിലപ്പോൾ ഗസ്റ്റ് റോളുകളും സഹനടൻ വേഷങ്ങളും തിരഞ്ഞെടുക്കുന്നത്. എത്രത്തോളം സ്ക്രീൻ സ്പേസ് ഉണ്ട് എന്നതല്ല എത്രത്തോളം പ്രാധാന്യം കഥാപാത്രത്തിന് ഉണ്ട് എന്നാണ് ചിന്തിക്കുന്നത്.അത് കൊണ്ടാണ് ടേക്ക് ഓഫിലെ ആ കഥാപാത്രം ചെയ്തത്. ഇനിയും നിരവധി ഗസ്റ്റ് റോൾ , സഹനടൻ റോളുകളിലും എത്തുമെന്നും ആസിഫ് അലി പറഞ്ഞു.

Read More

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ഈയടുത്ത് ആസിഫ്‌ അലിയുടെതായി പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് ആസിഫ്‌ അലി പ്രത്യക്ഷപ്പെടുന്നതാണ്. ഈ ചിത്രം കണ്ട് ഭാര്യ എന്തു പറഞ്ഞു എന്നുള്ള രസകരമായ ചോദ്യത്തിന് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് ആസിഫ് അലി .സാധാരണ ആളുകൾ ചിത്രം കണ്ടുകഴിഞ്ഞു ചിരിക്കാറുണ്ട് എങ്കിലും ഈ ചിത്രം കണ്ടു ചിരിക്കാത്തത് ചെറിയ ബുദ്ധിമുട്ട് ഭാര്യ സമയിൽ ഉണ്ടാക്കി എന്ന് ആസിഫ് അലി പറയുന്നു. പ്ലെയിനിൽ വച്ച് ആസിഫിൻറെ ഗോവിന്ദ് എന്ന കഥാപാത്രം പല്ലവിയെ കാണാൻ വരുന്ന രംഗം കണ്ടപ്പോൾ ഭാര്യയ്ക്കും ദേഷ്യം വന്നു എന്നും ആസിഫ് അലി പറയുന്നു.

Read More

മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന സിനിമയുടെ മൂന്നാമത്തെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. മോഹൻലാലിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ ടീസറിനെതിരെ ജനരോഷം അലയടിക്കുകയാണ്. സോഹൻലാൽ എന്ന പേരാണ് പലപ്പോഴും മോഹൻലാലിനെ ഉദേശിച്ചുകൊണ്ട് ടീസറിൽ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി മറ്റൊരു താരത്തെ കളിയാക്കുന്ന ഈ പ്രവണതയ്ക്കെതിരെ സോഷ്യൽ മീഡിയ മുഴുവനും ചിത്രത്തെക്കുറിച്ചും സംവിധായകനെ കുറിച്ചും വിമർശനങ്ങൾ ഉയർത്തുന്നത്. മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ് മോഹൻലാൽ എന്ന ചിത്രത്തെ കളിയാക്കിയുള്ള രംഗങ്ങളാണ് ഇതിൽ പ്രധാന ഉദ്ദേശം. സജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം ആണ് റിലീസ് ചെയ്തത് . ടീസർ പുറത്തിറങ്ങിയശേഷം സജിദ് യാഹിയയുടെ കമൻറ് പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ അവസാനം അഭിനയിച്ച സിനിമയായ ലൂസിഫറിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ട് എടുത്തതാണ് സജിദ് മറുപടി പറഞ്ഞിരിക്കുന്നത്.”നിന്റെ തന്ത അല്ല എന്റെ തന്ത”എന്ന് സ്റ്റീഫൻ നെടുമ്പള്ളി വർമ്മ സാറിനോട് പറയുന്ന രംഗമാണ് അദ്ദേഹം…

Read More

പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. ആറുവര്‍ഷം മുൻപ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്. ഇത് കുറച്ച്‌ ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും,എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ഫേയ്‌സ്ബുക്ക് വീഡിയോയിലൂടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ഇപ്പോൾ ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത് ഭർത്താവ് ബിനു സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ വാർത്ത പുറം ലോകത്തെ അറിയിച്ചത് . തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ആണ് ശരണ്യയുടെ ശസ്‌ത്രക്രിയ നടന്നത്.ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്,…

Read More