Author: webadmin

ആസിഫ് അലി നായകനായ ബി ടെക്ക് മികച്ച പ്രതികരണവും നിറഞ്ഞ സദസ്സുമായി പ്രദർശനം തുടരുകയാണ്. വിജയം പകർന്ന പ്രേക്ഷകരെ കാണാനും സർപ്രൈസ് നൽകാനുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള തീയറ്ററുകളിൽ സന്ദർശനം നടത്തുന്നുണ്ട്. അങ്ങനെയൊരു സർപ്രൈസാണ് തീയറ്ററുകളിൽ എത്തിയ പ്രേക്ഷകർക്ക് ആസിഫ് അലി സമ്മാനിച്ചത്‌. ക്യു നിന്ന് ടിക്കറ്റ് എടുക്കാൻ ചെന്നവർ ഞെട്ടി. കൗണ്ടറിൽ ഇരിക്കുന്നത് സാക്ഷാൽ ആസിഫ് അലി. പ്രേക്ഷകർക്കൊപ്പം വിജയമധുരം പങ്കിട്ടാണ് താരങ്ങൾ ഓരോ തീയേറ്ററും കയറിയിറങ്ങുന്നത്. മൃദുൽ നായർ സംവിധാനം നിർവഹിച്ച ബി ടെക്കിന്റെ നിർമാണം മാക്ട്രോ പിക്ചേഴ്സാണ്. ചിത്രത്തില്‍ വന്‍ യുവതാരനിരയാണ് അണിനിരന്നിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

തമിഴ് നടൻ വിശാലിന്റെ കരിയറിൽ തന്നെ വമ്പൻ ഒരു വഴിത്തിരിവ് സൃഷ്‌ടിച്ച ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ ലിംഗുസ്വാമി ചിത്രം സണ്ടക്കോഴി. സൗത്ത് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ ചിത്രങ്ങളിലെ ഒരു കൾട്ട് ചിത്രമായിട്ടാണ് ചിത്രത്തെ കണക്കാക്കി പോരുന്നത്. മീര ജാസ്മിൻ നായികയായ ചിത്രത്തിൽ മലയാളനടൻ ലാൽ ആയിരുന്നു വില്ലൻ. 2015ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അത് യാഥാർഥ്യമായത്. കീർത്തി സുരേഷാണ് രണ്ടാം ഭാഗത്തിൽ നായിക. വരലക്ഷ്മി ശരത് കുമാറും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിശാൽ ഡബിൾ റോളിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. ജൂൺ 14ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി ആദിയെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിലും നായകൻ ഒരു താരപുത്രൻ. പൂമരത്തിലൂടെ മലയാളത്തിലേക്കുള്ള തന്റെ വരവറിയിച്ച ജയറാമിന്റെ മകൻ കാളിദാസ് ജയറാമാണ് ജീത്തു ജോസെഫിന്റെ പുതിയ ഹീറോ. കാളിദാസ് തന്നെയാണ് ഈ വാർത്ത തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. ഈ വര്ഷം അവസാനത്തോടെ ചിത്രമൊരുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും കാളിദാസ് വ്യക്തമാക്കി. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകൾ ഒരുക്കിയ അൽഫോൻസ് പുത്രേൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഇനി കാളിദാസ് അഭിനയിക്കുവാൻ പോകുന്നത്. രണ്ടു ഇതിഹാസതുല്യരായ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ആനന്ദം കാളിദാസ് തുറന്നു പറയുകയും ചെയ്തു.

Read More

പി സി കുട്ടൻപിള്ള എന്ന പേര് കേട്ടാൽ പണ്ടെല്ലാവരും പേടിക്കുമായിരുന്നു. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റുമായി പിന്നീട് കുട്ടൻപിള്ള എന്നത് കോമഡി പേരായി രൂപാന്തരം പ്രാപിക്കുന്നതാണ് പിന്നീട് മലയാളികൾ കണ്ടത്. അത്തരത്തിൽ ഉള്ള അവസാനത്തെ കുട്ടൻപിള്ളയുടെ എന്ന് തന്നെ പറയാവുന്ന ഒരു കഥയുമായിട്ടാണ് ജീൻ മാർക്കോസ് എന്ന സംവിധായകൻ എത്തിയിരിക്കുന്നത്. ഏയ്ഞ്ചൽസ് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ആദ്യചിത്രത്തിന് ശേഷം വലിയൊരു ഇടവേളക്ക് ശേഷമാണ് ജീൻ മാർക്കോസ് കുട്ടൻപിള്ളയുടെ ശിവരാത്രിയുമായി എത്തിയിരിക്കുന്നത്. ഈ ഒരു ഇടവേളയിൽ അദ്ദേഹം നടത്തിയ എല്ലാ കഠിനാധ്വാനങ്ങളുടെയും ആകെത്തുകയാണ് ഈ ചിത്രം. പ്ലാചോട്ടിൽ കുട്ടൻ പിള്ളയ്ക്കും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ ശകുന്തളയ്ക്കും മൂന്ന് മക്കളാണുള്ളത്. വീട്ടിലെ പ്ലാവിനെയും അതിലെ ചക്കയേയും ജീവനുതുല്യം സ്നേഹിക്കുന്ന, ഒരു പക്ഷേ സ്വന്തമാ മക്കളേക്കാൾ സ്നേഹിക്കുന്ന, കുട്ടൻപിള്ളയുടെ ജീവിതത്തിലേക്ക് തന്റെ മക്കളും മരുമക്കളും എത്തുകയാണ്. എന്നാൽ ഇവരുടെയെല്ലാം വരവ് കുട്ടൻ പിള്ള എന്ന ഗൃഹനാഥന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ…

Read More

അമ്മയും മഴവിൽ മനോരമയും ചേർന്നൊരുക്കിയ അമ്മ മഴവില്ലിൽ താരമായി മലയാളികൾക്ക് പ്രിയങ്കരനായ മോഹൻലാൽ. ഷോയിൽ താരം നടത്തിയ പ്രകടനങ്ങളുടെ ടീസർ അണിയറക്കാർ പുറത്തു വിട്ടു. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം പുനരവതരിപ്പിച്ച് ആടു തോമ എന്ന കഥാപാത്രമായി വേദിയിലെത്തി മോഹൻലാൽ കാഴ്ചക്കാരെ അമ്പരിപ്പിച്ചു. മോഹൻലാലും സിൽക്ക് സ്മിതയും ചേർന്ന് അഭിനയിച്ച ഏഴിമല പൂഞ്ചോല അമ്മ മഴവില്ലിന്റെ വേദിയിലെത്തിയപ്പോൾ ലാലേട്ടനൊപ്പമെത്തിയത് പ്രിയ നായിക ഇനിയയാണ്. സിനിമയിലെ അതെ കോസ്റ്റ്യൂംസ് അണിഞ്ഞാണ് മോഹൻലാലും ഇനിയയും വേദിയിലെത്തിയത്. ഇതിനൊപ്പം മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ രൂപത്തിലും താരം വേദിയിലെത്തി. നമിത പ്രമോദ്, ഹണി റോസ്, ഷംന കാസിം തുടങ്ങിയ താരങ്ങൾക്കൊപ്പം മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ ചില രംഗങ്ങളും പുറത്തു വിട്ട ടീസറിലുണ്ട്. കാര്യവട്ടത്ത് മെയ് 6–ന് നടന്ന ഷോയിൽ മമ്മൂട്ടി മോഹൻലാൽ ദുൽക്കർ എന്നിവരായിരുന്നു ശ്രദ്ധാകേന്ദ്രം. മൂവരുടെയും ഒന്നിച്ചുള്ള സ്കിറ്റും ഡാൻസുമൊക്കെ വലിയ കയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. അമ്മ മഴവില്ല് മെഗാ ഷോ…

Read More

മഹാനടി തരംഗം ഇന്ത്യയിലും വിദേശത്തും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഇതിനിടയില്‍ ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് പ്രമുഖര്‍ രംഗത്തെത്തി. ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയായിരുന്നു അക്കൂട്ടത്തില്‍ ആദ്യം എത്തിയത്. ചിത്രം കണ്ടശേഷം ഞാന്‍ ദുല്‍ഖറിന്റെ ആരാധകനായി തീര്‍ന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീര്‍ത്തി മടക്കി കൊണ്ടുവന്നു. രാജമൗലിയുടെ ഇൗ ട്വീറ്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. . @KeerthyOfficial’s potrayal of Savitri garu is one of the finest performances I've ever seen. It is not just imitating. She brought the legendry actress back to life. @dulQuer is absolutely fantastic. I am his fan now.— rajamouli ss (@ssrajamouli) May 9, 2018 ‘ഞാന്‍ താങ്കളുടെ ഒരു…

Read More

ബിഗ് ബോസാകാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് താനെന്ന് മോഹന്‍ലാല്‍. ഷോയുടെ ലോഞ്ച് ചടങ്ങിലാണ് താരം മനസ്സു തുറന്നത്. ‘ 38വര്‍ഷത്തെ സിനിമാജീവിതത്തില്‍ വളരെ എക്‌സൈറ്റിംഗായുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. നാടകങ്ങള്‍, സ്റ്റേജ് ഷോകള്‍. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍. മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസ് വളരെ ബുദ്ധിപരമായ ഒരു ഷോയാണ് . അതോടൊപ്പം തന്നെ പ്രയാസകരവും വ്യത്യസ്തരായ 16 പേരെ സമന്വയിപ്പിച്ച് കൊണ്ടുപോവുക എ ന്നത് വളരെ ഉത്തരവാദിത്വം ആവശ്യമുള്ള ഒരു കാര്യമാണെന്നും അതിനായി പരിശ്രമിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ എസില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തില്‍ മിനിറ്റ് ടു വിന്‍ ഇറ്റ് പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റെമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ്…

Read More

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോള്‍. ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടമായ താരത്തിന്റെ മനസില്‍ അച്ഛന്‍ ഇന്നും ഹീറോയാണ്. കപ്പ ടി വി ഹാപ്പിനസ് പ്രൊജക്റ്റിലാണ് അനുമോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ പെണ്‍കുട്ടികളെ പോലെ അച്ഛനാണ് തന്റെ ഹീറോയെന്ന് താരം പറയുന്നു. അച്ഛന്‍ ഒരു നാട്ടുരാജവിനെ പോലെയായിരുന്നു വീട്ടില്‍. അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിച്ച ഞാന്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണ്. ഇതു കൊണ്ട് സുഹൃത്തുക്കള്‍ തന്നോട് പറയുന്നത് അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണെന്നാണ്. അങ്ങനെ ഒരാള്‍ എപ്പോഴും വരണമെന്നില്ല എന്നാണ്. 95 ലാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. നാട്ടില്‍ ചെറിയ വഴക്ക് നടക്കുമ്പോള്‍ അച്ഛന്‍ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു. എന്നിട്ട് അവരോട് കാര്‍ഷെഡില്‍ വച്ച് തല്ലി തീര്‍ക്കാന്‍ പറയുമായിരുന്നു. അമ്മ വെറും 28 വയസ് മാത്രം പ്രായമുള്ളപ്പോള്‍ വിധവയായി മാറി. രണ്ടു പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. നല്ല…

Read More

ഹാട്രിക്ക് വിജയം നുകർന്ന് 2018 അവിസ്മരണീയമാക്കി മുന്നേറുന്ന ചാക്കോച്ചന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തു. അരികിൽ ഒരാൾ , ചന്ദ്രേട്ടൻ എവിടെയാ , കലി , വർണ്യത്തിൽ ആശങ്ക തുടങ്ങിയ നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിലാണ് ചാക്കോച്ചൻ നായകനാവുന്നുത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അള്ളു രാമേന്ദ്രൻ എന്നാണ് പേരിട്ടിരിക്കുന്നത്. ചാക്കോച്ചനൊപ്പം കൃഷ്ണ ശങ്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു . ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാനാണ് . ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.

Read More

അഭിനയ ജീവിതത്തിലുടനീളം തനിക്കു ലഭിച്ച വേഷങ്ങളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ദുൽഖറിൻറെയും മലയാളത്തിന്റെയും തമിഴിലെയും ഏറെ പ്രിയങ്കരിയും താരപുത്രിയുമായ കീർത്തി സുരേഷും ഒരുമിച്ച ചിത്രമാണ് മഹാനടി. എല്ലാ താരങ്ങളെ സംബന്ധിച്ചും ഏറെ പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു കാര്യമാണ് ബയോപിക് സിനിമകളിൽ അഭിനയിക്കുക എന്നത്. തെലുങ്ക് സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്ന സാവിത്രിയുടെ സിനിമ-വ്യക്തിജീവിതം എന്നിവ ഉൾകൊള്ളിച്ചുകൊണ്ട് കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ വൈജയന്തി മൂവീസിന്റെ ബാനറിൽ സംവിധാനം നിർവഹിച്ച ചിത്രമാണ് മഹാനടി. സാവിത്രിയായി കീർത്തി സുരേഷ് എത്തുമ്പോൾ ജമിനി ഗണേശനായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. തെലുങ്ക് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഏറെ കുസൃതികാരിയായ സാവിത്രി പതിനാലാം വയസിലാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്‌. ഡയലോഗ് ഡെലിവറി ശരിയാകാത്തതിൽ ആദ്യം സിനിമയിൽനിന്നും തഴയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ തടസങ്ങളെല്ലാം നീക്കി വളരെ ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്ന സാവിത്രി തന്റെ പതിനാറാമത്തെ വയസിൽ ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായി. അമ്പതുകളിൽ…

Read More