Author: webadmin

മലയാള സിനിമയിൽ ഒരു എവർഗ്രീൻ ഹിറ്റ് ജോഡി ഉണ്ടെങ്കിൽ ലാലേട്ടനെയും പ്രിയദർശനേയും നമ്മുക്ക് അങ്ങനെ വിളിക്കാം.തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ കൂട്ടുകെട്ടാണ് ഇവരുടേത്. പക്ഷെ ഇവര്‍ ഒന്നിച്ച ചില സിനിമകള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. തുടരെ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ കരുത്ത് പകര്‍ന്നത് മോഹന്‍ലാല്‍ ആയിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍, മുന്‍പൊരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയന്റെ മറുപടി. “കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു. പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ എന്നോട് അക്കാലത്ത് പറഞ്ഞു, ‘അടുത്ത ആറ് മാസത്തേക്ക്…

Read More

മലയാള സിനിമയിലെ ഹിറ്റ് സംഗീത സംവിധായകരിൽ ഒരാളാണ് ബിജിബാൽ.മറ്റൊരു മാതൃദിനം കൂടി കടന്ന് പോകുമ്പോൾ ബിജിബാലിന്റെ മാതൃസ്നേഹം വിളിച്ചോതുന്ന പല ഗാനങ്ങളും നമ്മുടെ കാതുകളിലേക്ക് ഓടിയെത്തും.എന്നാൽബിജിപാലിന്റെ മക്കളായ ദയക്കും ദേവദത്തിനും കടന്നു പോയത് അമ്മയെന്ന സ്നേഹത്തണലില്ലാത്ത ഒരു മാതൃദിനമായിരുന്നു. എന്നാൽ അമ്മ ‘ശാന്തിയുടെ’ ഓർമ്മകൾ നിറഞ്ഞുനിന്ന മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും സമർപ്പിച്ചു കൊണ്ടുള്ള ഒരു ഗാനം പങ്കുവച്ച് ദയയും ദേവദത്തും വേറിട്ടു നിന്നു. അമ്മയുടെ സ്നേഹത്തെയും കരുതലിനേയും കുറിച്ച് ബിജിബാലിന്റെ മക്കൾ പാടുന്ന പാട്ട് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയതെങ്കിലും അമ്മ ദിനത്തിൽ വീണ്ടും ബിജിബാൽ ആ ഗാനം ഒാർമപ്പെടുത്തുകയായിരുന്നു. ഫെയ്സ്ബുക്ക് വഴിയാണ് ബിജിപാൽ ഗാനം പ്രേക്ഷകരോട് പങ്കുവച്ചത്. പാട്ടിന്റെ വരികൾ എഴുതിയത് ബിജിബാലിന്റെ സഹോദരന്റെ മകളാണ്. കൈ പിടിച്ച് എന്നു തുടങ്ങുന്ന ഗാനം അമ്മയുടെ സ്നേഹ പരിലാളനങ്ങളാണ് ഓർമ്മപ്പെടുത്തുന്നത്. ബിജിബാൽ തന്നെയാണു പാട്ടിനുള്ള വയലിൻ വായിച്ചത്. മക്കളായ ദയയും ദേവദത്തും സഹോദരന്റെ മകൾ‌ ലോലയും ചേർന്നു പാടി. സംഗീതം നൽകിയത് ദേവദത്താണ്.…

Read More

തന്റെ ആരാധകരെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കാറുള്ള താരമാണ് അല്ലു അർജുൻ. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ക്യാന്‍സര്‍ ബാധിതനായ ദേവ്‌സായി ഗണേഷ് എന്ന തന്റെ ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ അല്ലു വിശാഖപട്ടണത്തേക്ക് സ്‌പെഷ്യല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്ത് പോയിരുന്നു. ദേവ്‌സായി അന്തരിച്ചുവെന്ന ദു:ഖവാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചിരിക്കുകയാണ് താരം. ‘ദേവ്‌സായിക്ക് ആദരാഞ്ജലികള്‍. ആവന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ദോവ്‌സായിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു’- അല്ലു കുറിച്ചു. തന്റെ പ്രിയ നടനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ദേവ്‌സായിയുടെ അവസാനത്തെ ആഗ്രഹം. ഇതറിഞ്ഞ അല്ലു അര്‍ജുന്‍ മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച്‌ വിശാഖപട്ടണത്തേയ്ക്ക് തിരിക്കുകയായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്ന ദേവ് സായി ഗണേഷ് ചികിത്സയിലായിരുന്നു. അല്ലുവിനെ അപ്രതീക്ഷിതമായി കണ്ട ദേവിനും കുടുംബാംഗങ്ങള്‍ക്കും ആനന്ദക്കണ്ണീരടക്കാനായില്ല. അല്ലു അര്‍ജുന്‍ തന്നെയാണ് വികാരനിര്‍ഭരമായ ഈ നിമിഷം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്നെ കാണണം എന്നത് മാത്രമായിരുന്നു മരിച്ചു കൊണ്ടിരിക്കുന്ന എന്റെ ആരാധകന്റെ അവസാനത്തെ ആഗ്രഹം. ഒരാളുടെ അവസാന ആഗ്രഹമായി…

Read More

മമ്മൂക്കയുടെ കരിയറിലെ മറ്റൊരു സ്റ്റൈലിഷ് ചിത്രമാകാൻ എത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ ‘യറുസലേം നായകാ’ എന്ന ആദ്യഗാനം പുറത്തിറങ്ങി. ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. റഫീഖ് അഹമ്മദിന്റെയാണ് വരികൾ. ഗുഡ് വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ടി എൽ ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷാജി പാടൂരാണ്. ഗ്രെറ്റ് ഫാദർ സംവിധാനം നിർവഹിച്ച ഹനീഫ് അദേനിയുടേതാണ് തിരക്കഥ. ആൽബി ക്യാമറയും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം തന്നെ തരംഗമായി തീർന്നിട്ടുണ്ട്. പെരുന്നാൾ റിലീസായി ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read More

സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

Read More

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം ഒരുക്കുന്ന പടയോട്ടം ഓണം റിലീസായി തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. പക്കാ കോമഡി റൂട്ടിലുള്ള ഈ റോഡ് മൂവി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ മറ്റൊരു സൂപ്പർഹിറ്റായിരിക്കും പടയോട്ടമെന്നുറപ്പ്. ചെങ്കൽ രഘുവായി മാസ്സ് ലുക്കിൽ എത്തിയ ബിജു മേനോന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ബിജു മേനോനെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിരിയോട്ടത്തിന് പങ്കെടുക്കുന്നത്.

Read More

സോഷ്യൽ മീഡിയയിൽ ഇത്രയധികം ആക്റ്റീവ് ആയിട്ടുള്ള അമിതാഭ് ബച്ചനെ പോലെ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. തന്റെ മനസ്സിൽ തോന്നുന്നതും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ ഒരു മടിയും കൂടാതെ എഴുതുന്ന അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ഒരു ട്വീറ്റാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്. ഫേസ്ബുക്കിലും അദ്ദേഹമത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മാർവൽ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ കണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. ഒപ്പം എന്താണ് സംഭവിച്ചതെന്ന് യാതൊരു പിടിത്തവും കിട്ടിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉടൻ തന്നെ മാർവൽ ഫാൻസ്‌ അതിനുള്ള മറുപടിയുമായെത്തി. മാർവലിന്റെ എല്ലാ ചിത്രങ്ങളും കണ്ടാലേ ഇനിഫിനിറ്റി വാർ മനസ്സിലാകൂ എന്നാണൊരാൾ കമന്റ് ചെയ്‌തത്‌. മറ്റൊരു കമന്റാണ് അതിലും രസകരം. കൊച്ചുമകൾ ആരാധ്യക്ക് അപ്പൂപ്പനെക്കാളും നന്നായി അവഞ്ചേഴ്സിനെ കുറിച്ചറിയാമെന്നാണ് ആ കമന്റ്. ഇതിനെല്ലാമിടയിൽ അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം എന്ന റെക്കോർഡ് കരസ്ഥമാക്കി പ്രദർശനം തുടരുകയാണ്. T 2803 -T 2003 – अच्छा भाई साहेब…

Read More

വിഷ്‌ണു ദേവ എന്ന ഈ തലശ്ശേരിക്കാരൻ പയ്യന് ഇതിലും വലിയൊരു സന്തോഷം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകില്ല. പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണു പൃഥ്വിരാജിന്റെ തന്നെ ഡബ്സ്‌മാഷ്‌ വീഡിയോകൾ ചെയ്‌താണ്‌ പ്രശസ്‌തനായത്. സിനിമയെ സ്വപ്‌നം കണ്ടു നടക്കുന്ന ഈ യുവാവിന്റെ ആഗ്രഹം തന്റെ ഡബ്സ്‌മാഷ്‌ വീഡിയോകളിൽ ഒരെണ്ണമെങ്കിലും പൃഥ്വിരാജ് കാണണമെന്നായിരുന്നു. ആ ആഗ്രഹങ്ങളെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്ന ഒരു കാഴ്‌ചയാണ്‌ ഇപ്പോൾ കണ്ടിരിക്കുന്നത്. പൃഥ്വിരാജ് താനെ ഇൻസ്റ്റാഗ്രാമിൽ ഇന്ന് പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോക്ക് താഴെയായി വിഷ്ണു ദേവ തന്റെ ആഗ്രഹം വ്യക്തമാക്കി ഒരു കമന്റ് ഇട്ടിരുന്നു. വിഷ്ണു ദേവയെ പോലും ഞെട്ടിച്ചാണ് പൃഥ്വിരാജ് അതിന് മറുപടി നൽകിയത്. ഒന്നല്ല, വിഷ്‌ണുവിന്റെ ധാരാളം വീഡിയോസ് താൻ കണ്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. എല്ലാ വിധ ഭാവുകങ്ങളും വിഷ്‌ണുവിന് നേരുന്നതോടൊപ്പം ഉടൻ തന്നെ നേരിട്ട് കാണാമെന്നും പൃഥ്വിരാജ് മറുപടി നൽകി. വിഷ്‌ണു ദേവയുടെ സന്തോഷം ഇരട്ടിയാകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും വിഷ്‌ണു ദേവക്ക്…

Read More

നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് മൂത്തോൻ.പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാംഘട്ടം ചിത്രീകരണം ലക്ഷദ്വീപില്‍ പൂര്‍ത്തിയായി.നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ ലുക്കിന് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപുകാരനായ ആലിക്കോയയുടെ സഹോദരനെ തേടിയുള്ള യാത്രയാണ് മുത്തോന്‍.ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്‌അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് .മികച്ച താരങ്ങളും മികച്ച ഒരു കൂട്ടം പിന്നണി പ്രനര്‍ത്തകരുമാണ് ചിത്രത്തിനു പിന്നിലായിട്ടുളളത്. അതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷ.യോടെയാണ് മുത്തോനെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു, പരവ – ഗോവിന്ദ് വി പായി, അമാൽ ഷായുടെ…

Read More

വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍.പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുമോള്‍ തന്റെ പ്രണയത്തെക്കുറിച്ചും തനിക്കൊരു ലവ് ലെറ്റര്‍ പോലും കിട്ടാത്തതിന്റെ നിരാശയെക്കുറിച്ചും തുറന്നു പറഞ്ഞത്. സിനിമാ മേഖലയില്‍ ആര്‍ക്കെങ്കിലും ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ ആര്‍ക്ക് നല്‍കുമെന്ന ചോദ്യത്തിനായിരുന്നു അത് ലാലേട്ടന് തന്നെയായിരിക്കുമെന്ന് അനുമോള്‍ മറുപടി നല്‍കിയത്. ജീവിതത്തില്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഞാന്‍ മോശമാണ്. എന്റെ പ്രണയം ഒരു പരാജയമാണ്. എന്നാല്‍ ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച്‌ സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍…

Read More