തനതായ അഭിനയശൈലിയിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചു മലയാളികളുടെ മനസുകീഴടക്കിയ അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി ഛായഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഓട്ടർഷയുടെ ഷൂട്ടിംഗ് ആരംഭിച്ചു . തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഓട്ടോക്കാരിയുടെ യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളടക്കമാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ടു വീലർ, ഫോർ വീലർ ലൈസൻസ് ഉണ്ടായിരുന്നിട്ടും പത്തനാപുരത്തെത്തി പ്രത്യേക ഓട്ടോ പരിശീലനങ്ങളോടെയാണ് താരം ചിത്രത്തിനായി ഒരുങ്ങിയത് . എം ഡി മീഡിയ ആൻഡ് ലാർവ ക്ലബ്ബിന്റെ ബാനറിൽ ലെനിൻ വർഗീസ് ,സുജിത് വാസുദേവൻ എന്നിവരാണ് നിർമാണം. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇരുപതോളം പുരുഷന്മാരുള്ള ഒരു ഓട്ടോസ്റ്റാന്റിലേക്ക് ഓട്ടോഡ്രൈവറായി അനിത എന്ന പെൺകുട്ടി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.
Author: webadmin
വിവാദങ്ങളുടെ പ്രിയതോഴി രാഖി സാവന്ത് വീണ്ടും വാർത്തകളിൽ. സണ്ണി ലിയോണിനെതിരെയാണ് രാഖി സാവന്ത് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോൺ ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് തുടർച്ചയായ ഫോൺ വിളികൾ വരുന്നുവെന്നും അവർക്ക് തന്റെ നമ്പർ കൊടുത്തത് സണ്ണി ലിയോണാണ് എന്നുമാണ് രാഖി പറയുന്നത്. “എനിക്ക് പോൺ ഇൻഡസ്ട്രിയിൽ നിന്നും തുടർച്ചയായ കോളുകൾ ലഭിക്കുന്നു. അവർ എന്നോട് എന്റെ വീഡിയോസും മെഡിക്കൽ സർട്ടിഫിക്കറ്റും ചോദിക്കുകയും നല്ലൊരു പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ എനിക്ക് അത്തരം ഒരു ജോലി ചെയ്യുന്നതിനോട് തീരെ താൽപര്യമില്ല. ചത്താലും പോൺ ഇൻഡസ്ട്രിയിലേക്ക് ഞാൻ പോകില്ല. ഞാനൊരു ഭാരതീയ സ്ത്രീയാണ്. എനിക്ക് അതിന്റെ മഹത്വവും അറിയാം. എന്നെ വിളിച്ചവരോട് എന്റെ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോൾ അവർ സണ്ണി ലിയോണിന്റെ പേരാണ് പറഞ്ഞത്” രാഖി സാവന്ത് ഒരു പ്രമുഖ ഓൺലൈൻ പത്രത്തോടാണ് ഈ കാര്യം വെളിപ്പെടുത്തിയത്. സണ്ണി ലിയോൺ സറോഗസിയിലൂടെ രണ്ടു കുഞ്ഞുങ്ങളെ സ്വന്തമാക്കിയതിന് പിന്നാലെ അവരെ അഭിനന്ദിച്ച് രാഖി…
ക്വീനിലെ ചിന്നുവായി അഭിനയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സാനിയ ഇയ്യപ്പൻ ജീവിതത്തിലും ക്വീൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുന്നു. തനിക്കെതിരെ സഭ്യമല്ലാത്ത രീതിയിൽ പരാമർശങ്ങൾ നടത്തിയവർക്ക് കിടിലൻ മറുപടിയാണ് സാനിയ കൊടുത്തിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് സാനിയ ഈ കുറിക്കു കൊള്ളുന്ന മറുപടി ലൈവായി നൽകിയത്. പത്താം ക്ലാസ് വിദ്യാർഥിനിയായ സാനിയയുടെ അടുത്ത് ആ പ്രായത്തിന്റെ പരിഗണന പോലും നൽകാതെ അശ്ലീല കമന്റുകൾ നടത്തിയവർക്കാണ് സാനിയ കിടിലൻ മറുപടി നൽകിയിരിക്കുന്നത്. സാനിയയുടെ വാക്കുകളിലേക്ക്… ഞാനിപ്പോൾ ലൈവിൽ വരാൻ കാരണം എനിക്കെതിരെ വരുന്ന മോശം കമന്റുകൾ മൂലമാണ്. എന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന മോശം കമന്റുകൾ എല്ലാം ഞാനൊരു സ്റ്റോറിയാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിൽ എനിക്കൊരുപാട് േപർ പിന്തുണ നൽകി എത്താറുമുണ്ട്. നാണമില്ലേ, നിനക്ക് ഇതൊക്കെ എടുത്ത് പോസ്റ്റ് ചെയ്യാൻ എന്നുപറയുന്നവരും ഉണ്ട്. ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പതിനഞ്ച് വയസ്സായ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല ഞാൻ ചെയ്യുന്നത് തെറ്റാണെന്ന്. കുറേ പെൺകുട്ടികൾ എന്നെ…
മലയാളികളെ എക്കാലവും പൊട്ടിച്ചിരിപ്പിച്ച കൊണ്ടിരിക്കുന്ന നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്നതുകൊണ്ട് ശ്രദ്ധേയമായതാണ് രാജേഷ് നായർ സംവിധാനം നിർവഹിക്കുന്ന കല്യാണം. കൂടെ തെന്നിന്ത്യൻ സ്വപ്നറാണി നസ്രിയയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധേയയായ വർഷ ബൊല്ലമ്മയും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നതും കല്യാണത്തിന് ഒരുങ്ങാൻ പ്രേക്ഷകർക്ക് ഊർജ്ജമേകി. ഒരു പൈങ്കിളി ലവ് സ്റ്റോറിയെന്ന ഹാഷ്ടാഗുമായി വന്ന് അതിനോട് പൂർണമായും നീതി പുലർത്തിയ ചിത്രം. സോൾട് മാംഗോ ട്രീ, എസ്കേപ്പ് ഫ്രം ഉഗാണ്ട എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്യാണം പേരിലെ പോലെ തന്നെ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ചിത്രമാണ്. ശരത്തിന്റെ അയൽക്കാരിയും ചെറുപ്പം മുതലേയുള്ള കളിക്കൂട്ടുകാരിയുമാണ് ശാരി. കാലം ചെല്ലുന്തോറും അവർ തമ്മിലുള്ള അകലം കൂടിയെങ്കിലും ശരത്തിന് ശാരിയോട് പ്രണയം വർദ്ധിച്ചതേയുള്ളൂ. അത് തുറന്നു പറയുവാൻ ശരത് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പ്രേക്ഷകരുടെ മുൻപിലേക്ക് അവതരിപ്പിച്ചുകാട്ടുന്നത്. ഒരു തുടക്കകാരന്റെ എല്ലാ വിധ പതർച്ചയും ശ്രാവണിൽ…
മിമിക്രി ലോകത്തെ സുൽത്താൻ നാദിർഷാ സംവിധായകനാകുന്നുവെന്ന് കേട്ടപ്പോൾ മുതൽ പ്രേക്ഷകർ ഏവരും കാത്തിരിക്കുന്ന ഒന്നാണ് നാദിർഷ – ദിലീപ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ഒരു ചിത്രം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നിങ്ങനെ രണ്ടു ബ്ലോക്ക് ബസ്റ്ററുകൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന മലയാളചിത്രമായ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലൂടെ ആ കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാൻ ഇനിയും മാസങ്ങൾ ഏറെയുണ്ട്. പക്ഷേ ചിത്രം ഇപ്പോൾ തന്നെ ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു പക്കാ കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ കേശു ഒരു ചെറുപ്പക്കാരനല്ല എന്നതാണ് വസ്തുത. ഏകദേശം ഷഷ്ഠിപൂർത്തിയൊക്കെ കഴിഞ്ഞ ഒരു വൃദ്ധനായിട്ടാണ് ദിലീപ് എത്തുന്നത്. അതിലും രസകരമായ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു റിപ്പോർട്ട്. നാദിർഷ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് ഉർവ്വശിയെയാണ്. പല സിനിമകളിലും വൃദ്ധവേഷം കൈകാര്യം ചെയ്തിട്ടുള്ള ദിലീപ് ആദ്യമായിട്ടായിരിക്കും വൃദ്ധനായി ഒരു മുഴുനീള വേഷം ചെയ്യുന്നത്.…
സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്കു കടന്നു. മത്സര രംഗത്തുള്ള 110 ചിത്രങ്ങൾ ജൂറി അംഗങ്ങൾ രണ്ടായി തിരിഞ്ഞു കണ്ട ശേഷം അതിൽ മികച്ച 20–21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കാണുന്ന ഘട്ടമാണ് ഇനി. മത്സര രംഗത്തുള്ളവയിൽ ഇരുപതോളം സിനിമകൾ മാത്രമാണ് മികച്ചു നിൽക്കുന്നത്.ഇതിൽ നിന്നു മൂന്നാം റൗണ്ടിൽ എത്തുന്ന അഞ്ചോ ആറോ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.ഈ സിനിമകളായിരിക്കും വിവിധ അവാർഡുകൾ നേടുക. അവാർഡിനുള്ള മത്സരത്തിൽ പ്രശസ്ത സംവിധായകരുമായി പുതുമുഖ സംവിധായകർ ശക്തമായി ഏറ്റുമുട്ടുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.സനൽകുമാർ ശശിധരന്റെ വിവാദ ചിത്രം എസ്.ദുർഗ മത്സര രംഗത്തുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, ദുൽക്കർ സൽമാൻ,ആസിഫ് അലി, വിനിത് ശ്രീനിവാസൻ,ബിജു മേനോൻ,ടൊവിനോ തോമസ് തുടങ്ങിയവർ നായകന്മാരായ ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.നായികമാരിൽ മഞ്ജു വാരിയരുടെയും പാർവതിയുടെയും സിനിമകൾ മാറ്റുരയ്ക്കുന്നു. താരങ്ങൾ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായെത്തി ഇവരെ കടത്തി വെട്ടാനുള്ള ശ്രമത്തിലാണ് മറ്റു…
സൂപ്പർഹിറ്റായ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ. ചിത്രം നിർമിക്കുന്നത് ബ്ലോക്ബസ്റ്റർ സിനിമകളുടെ സൃഷ്ടാക്കളായ മുളകുപാടം ഫിലിംസ് ആണ്. അരുൺ ഗോപിയുടെ ആദ്യചിത്രം നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ തിരക്കഥയും അരുൺ തന്നെ. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ ആദ്യ ചിത്രം സൂപ്പർഹിറ്റായ രണ്ടുപേരും രണ്ടാം ചിത്രത്തിനായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളം. ജീത്തു ജോസഫിന്റെ അസോഷ്യേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു. വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം െചയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ രണ്ടാംവരവ്. തൊണ്ടിമുതലിന് തിരക്കഥ എഴുതിയ സജീവ് പാഴൂർ ആണ് ഈ സിനിമയുടെ കഥ. ബി. ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ. സിനിമയുടെ പേര് ഇട്ടിട്ടില്ല. ആക്ഷേപഹാസ്യത്തിലൂന്നിയായിരിക്കും കഥ പറച്ചിൽ. പ്രമേയത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിദ്ധിഖ്, പ്രശസ്ത തമിഴ്സംവിധായകനും നടനുമായ മഹേന്ദ്രൻ എന്നിവരാണ് മറ്റുതാരങ്ങൾ. കൂടാെത ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷമീർ മൊഹമ്മദ് ആണ് ചിത്രസംയോജനം. സംഗീതം രാഹുൽ രാജ്. വരികൾ ഹരിനാരായണൻ. സിനിമയിലൂടെ പുതിയൊരു ഛായാഗ്രാകനെ കൂടി സംവിധായകൻ മലയാളത്തിന് പരിചയപ്പെടുത്തുന്നു. രവി വർമന്റെ ചീഫ് അസോഷ്യേറ്റ് ആയ വിഷ്ണു പണിക്കർ ആണ് സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത്. ആർട് മോഹൻദാസ്(മണി), കോസ്റ്റ്യൂംസ് പ്രവീൺ വർമ. ശബ്സംവിധാനം രംഗനാഥ് രവി മെയ് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.…
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ ഇത്തവണ വലച്ചതു നായക വേഷം കെട്ടിയ സകലകലാ വല്ലഭന്മാർ. നവാഗതർ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു അവാർഡിനെത്തിയ പത്തോളം ചിത്രങ്ങൾ. ഇതിൽ മിക്ക സിനിമകളും അസഹനീയമായതിനാൽ കണ്ടു തീർക്കാൻ പോലും ജൂറി പാടു പെട്ടു.നായക വേഷങ്ങളുടെ പ്രകടനം പീഡനമായി മാറി. ഇത്തരം പടങ്ങൾ ഒരിക്കലും തിയറ്റർ കാണില്ല.അവാർഡും ലഭിക്കില്ല.പണം മുടക്കിയവരുടെ ഗതികേടാണ് ജൂറി മുഖ്യമായും ചർച്ച ചെയ്തത്. കുട്ടികളുടെ ചിത്രങ്ങൾ എന്ന പേരിൽ എത്തിയ ആറു സിനിമകളിൽ നല്ലൊരു പങ്കും തീരെ നിലവാരമില്ലാത്തവ ആയിരുന്നു. ഇത്തരം ചിത്രങ്ങളും ജൂറിക്കു പീഡനമായി മാറി. മികച്ച നടനുള്ള മത്സരത്തിൽ ഇന്ദ്രൻസിനു വെല്ലുവിളി ഉയർത്താൻ ആരുമില്ലായിരുന്നു. ‘ആളൊരുക്കം’ എന്ന ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം വിസ്മയത്തോടെയാണ് ജൂറി കണ്ടത്. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’,‘ടേക്ക് ഓഫ്’ എന്നീ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഫഹദ് ഫാസിൽ, ‘തൊണ്ടിമുതൽ’,‘സവാരി’ എന്നീ സിനിമകളിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമ്മൂട്…
മോഹൻലാലിന്റെ ‘ഒടിയന്റെ’ ആഘോഷങ്ങൾക്കൊപ്പം പ്രണവ് വീണ്ടും സ്ക്രീനിലെത്തുമോ? ഒരേ കുടുംബത്തിൽനിന്നു രണ്ടു വൻ റിലീസുകൾ മലയാള സിനിമയുടെ പുതിയ കച്ചവട ഫോർമുലയാകുകയാണ്. ബിഗ് ബജറ്റ് റിലീസായ ഒടിയനു വേണ്ടി 300 തിയറ്ററുകളെങ്കിലും ആന്റണി പെരുമ്പാവൂരിനോടു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 250 സെന്ററിൽ റിലീസ് എന്നാണ് ഇപ്പോഴത്തെ നിലപാട്. സംസ്ഥാനത്താകെ 604 സ്ക്രീനുകളാണുള്ളത്. എന്നാൽ, ഒടിയന്റെ റിലീസ് എപ്പോഴാണെന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അതു തീരുമാനിക്കുന്നതോടെ മാത്രമേ പ്രണവിന്റെ പുതിയ സിനിമയുടെ റിലീസ് തീയതിയും തീരുമാനിക്കൂ. ഒടിയന്റെ അവസാന ഷെഡ്യൂൾ പാലക്കാട്ടു തുടങ്ങി. ഷൂട്ടിങ് ഷെഡ്യൂൾ രഹസ്യമാണെങ്കിലും ജൂലൈ ആദ്യവാരത്തോടെ പ്രണവ് മോഹൻലാലിന്റെ ചിത്രീകരണം തുടങ്ങുമെന്നുറപ്പായിക്കഴിഞ്ഞു. ജൂലൈ മുതൽ രണ്ടു മാസത്തോളമാണു പ്രണവ് ഡേറ്റ് നൽകിയിരിക്കുന്നത്. പ്രണയ നായകനായാണ് ഇത്തവണ പ്രണവ് വരുന്നത്. ആദ്യചിത്രത്തിൽ പ്രണയമില്ലാതെ ആക്ഷനിലൂടെ ആരാധകരെ സന്തോഷിപ്പിച്ച പ്രണവ് ഒപ്പുവച്ച രണ്ടാമത്തെ ചിത്രം ആക്ഷനോടുകൂടിയ പ്രണയ ചിത്രമാണ്. ഗോവയിലും കേരളത്തിലുമായാണു ചിത്രീകരണം. നായികയെ തീരുമാനിച്ചിട്ടില്ല. ‘രാമലീല’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ ഗോപിയാണു…