മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് പരോൾ. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ചിത്രം ഈ മാസം മുപ്പത്തിയൊന്നാം തീയതി തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. അതിനു മുന്നോടിയായി ഇന്ന് ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നു കഴിഞ്ഞു. ഗംഭീര സ്വീകരണമാണ് ഈ ടീസറിന് പ്രേക്ഷകർ നൽകിയത്. ക്ലാസും മാസ്സും നിറഞ്ഞ ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്ന ഫീൽ ആണ് ടീസർ തരുന്നത്. ഒരു താരം എന്ന നിലയിലും നടൻ എന്ന നിലയിലും മമ്മൂട്ടിയുടെ തിരിച്ചു വരവിനു ഈ ചിത്രം കളമൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പരോൾ ടീസർ ത്രസിപ്പിച്ചത് ആരാധകരെ മാത്രമല്ല. മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാനെയും ഈ ടീസർ ഞെട്ടിച് കളഞ്ഞു. പരോൾ ടീസർ കണ്ട ദുൽഖർ അത് സ്വന്തം ഫേസ്ബുക് പേജിൽ ഷെയർ ചെയ്തത് ഈ ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ്. സഖാവ് അലക്സ് എന്ന…
Author: webadmin
ആന്റണി വർഗീസ് പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ നായകനായി അരങ്ങേറിയ ആന്റണി വർഗീസ് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അതുപോലെ തന്നെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ പ്രേക്ഷകാഭിപ്രായം നേടിയെടുത്തതിനൊപ്പം വലിയ പ്രതീക്ഷകളും സൃഷ്ടിച്ചിരുന്നു. അതിനു ശേഷം മറ്റു രണ്ടു മാസ്സ് പോസ്റ്റർ കൂടി റിലീസ് ചെയ്ത അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ഒരു കൂൾ റൊമാന്റിക് പോസ്റ്റർ ആണ്. ആക്ഷനും ത്രില്ലും മാത്രമല്ല റൊമാന്സും ഉള്ള ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ പോസ്റ്ററുകൾ തരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി…
ബോബൻ സാമുവൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ വികട കുമാരനിലെ പുതിയ ഗാനം ഇന്നലെ റിലീസ് ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് കാറ്റ് എന്ന ആസിഫ് അലി ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസ്സ രാധാകൃഷ്ണൻ ആണ്. ഈ ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും അഖില ആനന്ദും ചേർന്നാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതിന്റെ ട്രൈലെർ കഴിഞ്ഞ മാസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തു. ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈ വി…
മികച്ച നടി ഫ്രാന്‍സസ് മക്‌ഡോര്‍മെണ്ടിന് ലഭിച്ച ഓസ്‌കര്‍ പുരസ്‌കാരം മോഷണം പോയി. കാത്തിരുന്ന് ലഭിച്ച ഓസ്കർ പുരസ്കാരം മോഷണം പോയതോടെ നടിയും അവാർഡ് അധികൃതരും വിഷമത്തിലായി. പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കിയ ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെയാണ് അത് മോഷണം പോയെന്ന് മനസിലായത്. എന്നാൽ മോഷണം നടത്തിയ വിദ്വാൻ പുരസ്കാരവുമായി നിൽക്കുന്ന വിഡിയോ സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പൊലീസ് അയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. 47കാരനായ ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാവിന് 20,000 ഡോളര്‍ പിഴ വിധിച്ചു. മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മക്‌ഡൊര്‍മെണ്ടിന് പൊലീസ് കൈമാറി. ‘ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി’ എന്ന…
ബോളിവുഡ് താരം ഇർഫാൻ ഖാന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യ സുതാപ സിക്ദർ. തന്റെ പങ്കാളിയും സുഹൃത്തുമായ ഇർഫാൻ ഒരു പോരാളിയാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ അദ്ദേഹം ശുഭപ്രതീക്ഷയോടെ നേരിടുകയാണെന്നും സുതാപ ഫെയ്സ്ബുക്കിൽ കുറിച്ചു. ആളുകളുടെ ആകാംക്ഷയെക്കുറിച്ച് താൻ ബോധവതിയാണെന്നും എന്നാൽ എന്താണ് രോഗം എന്നതിനെക്കാൾ രോഗശമനമാണ് പ്രധാനമെന്നും അവർ കുറിച്ചു. സുതാപയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ്. എന്റെ അടുത്ത സുഹൃത്തും പങ്കാളിയും ഒരു പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങളോരോരുത്തരുടെയും പിന്തുണയുള്ളതു കൊണ്ട് വിജയം സുനിശ്ചിതമാണ്. നിങ്ങൾക്ക് രോഗമെന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ടെന്നറിയാം. പക്ഷേ അതെന്തായാലും അതിന്റെ ശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ…
പിസ, ജിഗർതാണ്ട, ഇരൈവി എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെർക്കുറി എന്ന സിനിമയുടെ ടീസർ പുറത്തുവന്നു. പ്രഭുദേവ നായകനായി എത്തുന്ന ചിത്രം ഹൊറർ ത്രില്ലറാണ്. സിനിമയിൽ ഡയലോഗുകൾ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. സനത്ത്, ഇന്ദുജ, ദീപക് പരമേശ്, ശശാങ്ക്, അനീഷ് പദ്മനാഭൻ എന്നീ പുതുമുഖങ്ങളാണ് മറ്റുതാരങ്ങൾ. സിനിമയുടെ കഥയും തിരക്കഥയും കാർത്തിക് ആണ്. സംഗീതം സന്തോഷ് നാരായണൻ. എഡിറ്റിങ് വിവേക് ഹർഷൻ. ചിത്രം ഏപ്രിൽ 13ന് റിലീസ് ചെയ്യും.
മലയാളത്തിനു പുറമെ തെന്നിന്ത്യയിലും പ്രിയ നായികയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഭാവനയുടേതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ കലക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിർമാതാവ് നടിക്കൊരു സമ്മാനവും നൽകി. ബംഗലൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിർമാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ജാക്കി’ ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍. ഭാവനയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്.…
ദുരന്തപൂർണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി. സത്യന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. സംഭവ ബഹുലമായ സത്യന്റെ ജീവിതം മണിക്കൂറുകൾ മാത്രമെടുത്ത് പറഞ്ഞു തീർക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അതു വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ നവാഗതനായ പ്രജേഷ് സെന്നിനു കഴിഞ്ഞു. കേരള ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന സത്യനായി ജയസൂര്യ എന്ന നടന്റെ പകർന്നാട്ടം തിയേറ്ററിൽ കയ്യടി വാങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട. ദുരന്തപൂർണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി. സത്യന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. സംഭവ ബഹുലമായ സത്യന്റെ ജീവിതം മണിക്കൂറുകൾ മാത്രമെടുത്ത് പറഞ്ഞു തീർക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അതു വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ നവാഗതനായ പ്രജേഷ് സെന്നിനു കഴിഞ്ഞു. കേരള ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന സത്യനായി ജയസൂര്യ എന്ന നടന്റെ പകർന്നാട്ടം തിയേറ്ററിൽ കയ്യടി വാങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട. സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജയസൂര്യ…
പോയ യുവതീയുവാക്കൾക്കുള്ള സമർപ്പണമായാണ് കല്ല്യാണം എന്ന ചിത്രം കഥ പറയുന്നത്. 90 കളുടെ അവസാനമാണ് കഥാപശ്ചാത്തലം. പ്രണയം പറയാൻ കത്തുകളും നോട്ടങ്ങളും (അപൂർവമായി ഫോണും) മാത്രം കൂട്ടിനുണ്ടായിരുന്ന കാലം. പറയാൻ കഴിയാതെ പോയ പ്രണയം മനസ്സിന്റെ വിങ്ങലായി കൊണ്ടുനടന്ന ചെറുപ്പക്കാരുടെ കാലം. ആ കാലത്ത് വികസിക്കുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം സോൾട് മാൻഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവൺ മുകേഷ് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തെലുഗു സിനിമയിലൂടെ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച വര്‍ഷയാണ് നായിക. മകന്റെ ആദ്യ സിനിമയിൽ അച്ഛൻ തുല്യപ്രാധാന്യമുള്ള വേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ശാരിയും ശരത്തും ചെറുപ്പം മുതൽ ഒരുമിച്ചു പഠിച്ചു വളർന്നവരാണ്. ശരത്തിന് ശാരിയോട് കടുത്ത പ്രണയമുണ്ടെങ്കിലും തുറന്നു പറയാൻ കഴിയുന്നില്ല. ഒടുവിൽ ശാരിയുടെ വിവാഹം ഉറപ്പിക്കുന്നു. അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവും കല്യാണത്തലേന്നു നാടകീയമായ ചില സംഭവങ്ങളിലൂടെ ഇരുവരുടെയും പ്രണയം…