1962 ല്‍ എംജിആര്‍ നായകനായി അഭിനയിച്ച പാശം എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഷീല ഇന്ന് തന്റെ സിനിമ ജീവിതത്തിന്റെ 57 വര്‍ഷങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. പ്രേം നസീര്‍ , സത്യന്, മധു, ജയന്, സുകുമാരന്‍, കമലഹാസന് തുടങ്ങി അക്കാലത്തെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി ഷീല തിളങ്ങി നിന്നിരുന്നു. പ്രേം നസീറിനൊപ്പമായിരുന്നു ഷീല ഏറ്റവുമധികം സിനിമകൾ ചെയ്തത്. അത് കൊണ്ട് തന്നെ ആ കാലത്തെ ആളുകളുടെ മനസിലെ പ്രണയ ജോഡികൾ ആയിരുന്നു ഇവർ. കേരളം സർക്കാരിന്റെ മികച്ച നടിക്കുള്ള ആദ്യ പുരസ്ക്കാരം സ്വന്തമാക്കിയത് ഷീല തന്നെ ആയിരുന്നു. ഇടവേളകൾ എടുത്ത് വര്‍ഷങ്ങളോളം മാറി നിന്ന താരം 23 വർഷങ്ങൾക്ക് ശേഷമാണു മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നത്. ഇപ്പോഴിതാ ഈ അനുഗ്രഹീത താരത്തെ തേടി ജെസി ഡാനിയേല്‍ പുരസ്കാരം എത്തിയിരിക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടാണ് ഷീലയെ തേടി പുരസ്കാരമെത്തിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം…
Author: webadmin1
കോമഡിക്കും ആക്ഷനും പ്രദാനം നൽകിക്കൊണ്ട് പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൾ സംവിദാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകളാണ് പുറത്തിറങ്ങുന്നത്. കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എല്ലാം ചേര്‍ന്നൊരു ഫാമിലി എന്റര്‍ടെയിനറാണ് ബ്രദേഴ്സ് ഡേ എന്നാണ് കലാഭവൻ ഷാജോൾ ഒരു അഭിമുഖത്തിനിടയിൽ ചിത്രത്തെ പറ്റി പറഞ്ഞത്. തന്റെ മിമിക്രി പശ്ചാതലം വെച്ച് കോമഡി മാത്രം പ്രതീക്ഷിച്ച് സിനിമ കാണാന്‍ വരരുതെന്നും ഷാജോണ്‍ പറയുന്നു. കാറ്ററിംഗുകാരനായ റോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ തൊട്ടപ്പന്റെ ട്രൈലെർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. പെരുന്നാൾ റിലീസ് ആയി നാളെ ചിത്രം തീയറ്ററുകളിലെത്തും. കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റോഷന് മാത്യൂ, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുണ്ട്. തൊട്ടപ്പൻ ട്രൈലെർ കടപ്പാട്: Manorama Music Songs
ഇത് പെരുന്നാൾ കാലമാണ്. ആഘോഷങ്ങളുടെ കാലം. അത് കൊണ്ട് തന്നെ പെരുന്നാളിനായി നിരവധി സിനിമകളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഈ പെരുന്നാളിന് വിരുന്നൊരുക്കാൻ രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. പ്രഖ്യാപന കാലം മുതൽ പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഉണ്ട. ഈ ചിത്രത്തിൽ മമ്മൂട്ടി പോലീസുകാരനായാണ് എത്തുന്നതും. പെരുന്നാളിന് പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ജൂണ്‍ 14നേക്ക് റീലീസ് മാറ്റിവച്ചിരുന്നു. ഈ മമ്മൂട്ടി ചിത്രത്തിനൊപ്പം മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന മറ്റൊരു സിനിമയും അതേ ദിവസം തീയേറ്ററുകളിലെത്തുമെന്ന കൗതുകവുമുണ്ട്.പ്രിന്‍സ് അവറാച്ചന് സംവിധാനം ചെയ്യുന്ന ‘ഇക്കയുടെ ശകട’മാണ് മറ്റൊരു ചിത്രം. ഒരേ ദിവസം രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് പ്രദർശനത്തിനായി യെത്തുന്നത്.
പ്രേക്ഷകർ കാത്തിരിക്കുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ചിത്രം കൊലയുതിർകാലം കാലം തിയേറ്ററുകളിലേക്ക്. ചിത്രം ജൂണ്‍ 14ന് പ്രദർശനത്തിനെത്തുന്നു. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാഷു ബാഗ്നാനിയും യുവന് ശങ്കര്‍ രാജയുടെ വൈഎസ്ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഭൂമിക ചാവ്ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. യുവന് ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. രാമേശ്വര്‍ എസ് ഭഗത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.
വിവാഹ ശേഷം സിനിമയിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് നമിത നൽകിയത് മാസ്സ് മറുപടി. ഒരു പ്രമുഖ മാസികയുടെ അഭിമുഖത്തിലാണ് അവതാരിക നമിതയോട് ഇങ്ങനൊരു ചോദ്യം ചോദിച്ചത്. എന്നാൽ നമിതയുടേത് ഊതി കാച്ചിയത് പോലെയുള്ള മറുപടി ആയിരുന്നു. ‘വിവാഹം കഴിഞ്ഞാൽ പിന്നെ ഞാൻ സിനിമയിലേക്ക് തിരികെ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണു പ്രാധാന്യം നല്‍കുന്നത്.ഈ മേഖലയില്‍ നില്‍ക്കുമ്ബോള്‍ ഹെയര്‍ ചെയ്യ്തുതരാനും ഡ്രസ്സ് എടുത്തു തരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീടു എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ കല്യാണം കഴിഞ്ഞ് സെറ്റില്‍ ആയ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ എനിക്കറിയാം.കല്യാണം കഴിഞ്ഞു കുടുംബത്തിനൊപ്പം ജീവിക്കുമ്പോഴും ആ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാനാകാത്ത ഒരുപാട് നടിമാരെ എനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്ക്കാറുണ്ടെന്നും ചിലര്‍ പറയാറുണ്ട്. എന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം. സിനിമയാണ് എന്റെ ജീവിതം എന്നൊന്നും കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ.’ ഇതായിരുന്നു…
സൗബിൻ ഷാഹിർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആദ്യഘട്ട ഷൂട്ടിങ് റഷ്യയിലാണ് ആരംഭിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിന്റെ സംവിദാനം നിർവഹിക്കുന്നത്. സാനു ജോൺ വര്‍ഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.
അയ്യൻകാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ആഷിക് അബു. ഇപ്പോൾ സംവിദാനം ചെയ്ത വയറസ് പുറത്തിറങ്ങിയതിന് ശേഷമാകും അയ്യൻകാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുക. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നിലിപ്പോള്‍ ആഷിഖ് തന്നെ ഇക്കാര്യത്തിനു സ്ഥിതീകരണം നല്‍കിയിരിക്കുകയാണ്, സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്കരനുമാണ് ‘അയ്യങ്കാളി’ ജീവചരിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ രചനാ ജോലി നേരത്തേ തുടങ്ങിയിരുന്നുവെന്നും ‘വൈറസിനു’ വെണ്ടി പിന്നീട് ഒരു ഇടവേളയെടുത്തതാണെന്നും ആഷിക്ക് പറഞ്ഞിരുന്നു. അയ്യങ്കാളിയുടെ വേഷത്തിലാരാകും എത്തുകയെന്നും മറ്റു അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നും ആഷിക്ക് വ്യക്തമാക്കിയിട്ടില്ല.
വൈശാഖിന്റെ സംവിദാനത്തിൽ ഒരുങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജാ പ്രദർശനത്തിനെത്തി 45 ദിവസം പിന്നിട്ടപ്പോൾ 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മമ്മൂട്ടി ചിത്രം എന്ന ബഹുമതി നേടിയിരുന്നു. മധുരരാജാ 100 കോടി ക്ലബ്ബിൽ കയറിയെന്ന വിവരം ചിത്രത്തിന്റെ നിർമാതാവായ നെൽസൺ ഐപ്പ് ആണ് പങ്കുവെച്ചത്. ഈ അവസരത്തിൽ താൻ മുൻപ് പറഞ്ഞിരുന്ന ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മധുരരാജാ 200 കോടി ക്ലബ്ബിൽ പുഷ്പ്പം പോലെ കയറുമെന്നു സന്തോഷ് പണ്ഡിറ്റ് കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞിരുന്നു. എന്നാൽ നിരവധി പേര് അതിനെ പരിഹസിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ മധുരരാജാ 100 കോടി കളക്ഷൻ കിട്ടിയപ്പോൾ സന്തോഷ് വീണ്ടും രംഗത്തെത്തി. “മക്കളേ.. മമ്മൂക്കയുടെ “മധുര രാജ” സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷ൯ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു. ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്പ൯ കളക്ഷനോടെ ഈ ചിത്രം പ്രദ൪ശനം തുടരുന്നുണ്ടാവാം.. All the best..…
1999 ൽ വിനയന്റെ സംവിദാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്ന വാർത്ത ഇതിനോടകം സിനിമ പ്രേമികൾ എല്ലാം അറിഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന വാർത്ത പങ്കുവെച്ചുകൊണ്ട് സംവിധയകൻ വിനയൻ എത്തിയിരിക്കുകയാണ്. “ആകാശഗംഗ 2” ൻെറ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ… പ്രേക്ഷകരെ ഭയത്തിൻെറ മുൾ മുനയിൽ നിർത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എൻറർടൈനർ ആയിരിക്കും ഈ ചിത്രം..സഹായിക്കുകയും,സഹകരിക്കുകയും, പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്പാ സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും നന്ദി….എന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. ആകാശഗംഗയുടെ ആദ്യഭാഗത്തിനു കിട്ടിയ മികച്ച…