തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കാറുണ്ട്. ഇപ്പോഴിതാ ഗൗതം വാസുദേവ് ഒരുക്കിയ മമ്മൂട്ടിച്ചിത്രം റിലീസിനൊരുങ്ങുകയാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ജനുവരി 23 ന് തിയേറ്ററിലെത്തും എന്ന വാര്‍ത്തയാണ് നിര്‍മാതാക്കള്‍ പുറത്തുവിടുന്നത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിനീത്, ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങള്‍. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ഈ ചിത്രം…
Author: Webdesk
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ സുപ്രിയ പങ്കുവെച്ച വിഡിയോ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുകയാണ്. റൊമാന്റിക്ക് ആയ ഭാര്യയുടേയും, ഒട്ടും റൊമാന്റിക്കല്ലാത്ത ഭര്‍ത്താവിന്റേയും അവധി ആഘോഷം ഇങ്ങനെയായിരിക്കും എന്നാണ് വീഡിയോയ്ക്ക് സുപ്രിയ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. വിദേശത്തുള്ള വിജനമായ റോഡിലൂടെ ചിരിച്ചുകൊണ്ട് പൃഥ്വിരാജ് വാഹനം ഓടിക്കുന്നത് ആണ് ഈ വിഡിയോയില്‍. View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. എഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ, രാജുവേട്ടാ ഇച്ചിരി റൊമാന്റിക് ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ”,എന്നായിരുന്നു. അതെല്ലാം അഭിനയം ആണു മോനേ’ എന്നായിരുന്നു ഈ കമന്റിന് സുപ്രിയയുടെ മറുപടിയും വൈറലായിരിക്കുയാണ് സുപ്രിയയുടെ മറുപടി. എന്തായാലും കമന്റും മറുപടിയുമൊക്കെ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതേ സമയം ഈ വിഡിയോയ്‌ക്കൊപ്പം…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി എക്സ് തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമാണിത്. ഇക്കുറി 69 ചിത്രങ്ങൾ ആയിരുന്നു അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വർണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായാണ് ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം എത്തുന്നത്. നാലു ദിവസം മുമ്പ് റിലീസ് ചെയ്ത ട്രയിലർ ഇതുവരെ മൂന്നു മില്യണിന് അടുത്ത് ആളുകളാണ് കണ്ടത്. സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ട്രയിലർ റിലീസ് ആയതും കമന്റ് ബോക്സിൽ മിക്കവരും അന്വേഷിച്ചത് ഇതിന്റെ കോസ്റ്റ്യൂം ഡിസൈനർ ആരാണെന്ന് ആയിരുന്നു. കാരണം, വ്യത്യസ്ത വേഷപ്പകർച്ചകളിലാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത് എന്നതു തന്നെ. ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ചേട്ടൻ അഭിനയിച്ച സിനിമ കണ്ടിരിക്കുകയാണ് വിസ്മയ മോഹൻലാൽ. ചിത്രം രണ്ടു വട്ടം കണ്ടെന്നും മനോഹരമായ സിനിമയാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മായ കുറിച്ചത്. ചേട്ടൻ പ്രണവ് മോഹൻലാലിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഭാര്യ സുചിത്ര മോഹൻലാലിന് ഒപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്. സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി ഈ സിനിമ കാത്തു വെച്ചിരുന്നെന്നും മോഹൻലാൽ സിനിമ കണ്ടതിനു ശേഷം പറഞ്ഞു. സിനിമ കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്കു നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുമ്പ് നായകരായി എത്തിയത്. 20 വർഷങ്ങൾക്ക് ശേഷം ഇരുവരും നായിക – നായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ഇതിനു മുമ്പ് 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. നാല് വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് താൻ തിരിച്ചെത്തുന്നതെന്നും നാലു വർഷങ്ങൾ കടന്നു പോയത് നാല് മിനിറ്റുകൾ പോലെയാണെന്നും ശോഭന പറയുന്നു. മോഹൻലാലിന്റെ 360-ാമത് ചിത്രമാണ് ഇത്. അതോടൊപ്പം തന്നെ മോഹൻലാലും ശോഭനയും ഒരുമിച്ചുള്ള 56-ാമത് ചിത്രം കൂടിയാണ്. ശോഭനയുടേതായി അവസാനമായി തിയറ്ററുകളിൽ എത്തിയ മലയാള സിനിമ 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. എൽ360 എന്നാണ് സിനിമയ്ക്ക് തൽക്കാലം പേര് നൽകിയിരിക്കുന്നത്.…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം അൽപം റൊമാൻസും ചേർന്നാണ് പടം എത്തുന്നതെന്നാണ് ട്രയിലർ നൽകുന്ന സൂചന. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ തങ്കമണി എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ‘പവി കെയർടേക്കർ’. ഒരു ഫ്ലാറ്റിലെ കെയർ ടേക്കറുടെ ജീവിതവും പ്രണയവുമാണ് സിനിമയെന്നാണ് ട്രയിലർ നൽകുന്ന സൂചന. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരാണ് ഉള്ളത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്രത്തിലാണ് ദിലീപും രാധിക ശരത് കുമാറും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ റിട്ടയർഡ് എസ് ഐ മറിയാമ്മ എന്ന കാരക്റ്റർ ആയാണ് രാധിക ശരത് കുമാർ പ്രത്യക്ഷപ്പെടുന്നത്. രാധികയുടെ ചിത്രത്തിലെ കാരക്ടർ ലുക്ക് പോസ്റ്റർ അണിയറ പ്രവത്തകർ പുറത്തിറക്കി. രാമലീലയിൽ ദിലീപ് അവതരിപ്പിച്ച രാമനുണ്ണി എന്ന കഥാപാത്രത്തിന്റെ അമ്മയായ രാഗിണി ആയിട്ടായിരുന്നു രാധിക ശരത് കുമാർ എത്തിയത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ഇവരെ കൂടാതെ ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വിഷു റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ അവരേക്കാൾ കൈയടി നേടിയത് നിവിൻ പോളിയാണ്. ചിത്രത്തിൽ നിതിൻ മുളന്തുരുത്തി അഥവാ നിതിൻ മോളി ആയാണ് നിവിൻ എത്തിയത്. സിനിമ കണ്ടിറങ്ങുമ്പോൾ ആളുകളുടെ മനസിൽ ഇരിപ്പുറപ്പിക്കുന്ന കഥാപാത്രമാണ് നിവിൻ പോളിയുടേത്. തന്റെ കഥാപാത്രത്തെയും സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നിവിൻ പോളി. “വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി. ഈ സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു” എന്നാണ് ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് നിവിൻ പോളി കുറിച്ചത്. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ടര കോടിയോളമാണ് ചിത്രം നേടിയത്. രണ്ടാം ദിനവും മികച്ച ഒക്കുപ്പന്‍സിയും ബുക്കിംഗുമാണ് ചിത്രത്തിന് ലഭിച്ചത്.…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ ‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’ എന്ന വിഡിയോ ഗാനം ഏപ്രിൽ മൂന്നിന് ആയിരുന്നു റിലീസ് ചെയ്തു. ദിവസങ്ങൾ കഴിയുമ്പോൾ വിഡിയോ സോംഗ് വൺ മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ്. കാതിന് ഇമ്പവും കണ്ണിനു കുളിർമയും നൽകുന്ന ഗാനമാണ് ഇതെന്നാണ് ആരാധകർ കമന്റ് ബോക്സിൽ കുറിച്ചത്. നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ആരാധകർ പറഞ്ഞു. ദിലീപ് നായകനായി എത്തുന്ന ‘പവി കെയർടേക്കർ’ വിനീത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രാഘവൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നതും ദിലീപ് തന്നെയാണ്. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പവി കെയർ ടേക്കർ. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് പവി കെയർടേക്കർ. രാജേഷ് രാഘവൻ തിരക്കഥയെഴുതുന്നു. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.…