Author: Webdesk

അര്‍ജുന്‍ അശോകന്‍ നായകനാകനായെത്തിയ തട്ടാശ്ശേരി കൂട്ടത്തിലെ ‘നല്ല തനി തങ്കം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബി. ആര്‍ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശരത് ചന്ദ്രന്‍ ആര്‍ ആണ്. നന്ദു കര്‍ത്തയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവരാണ് ഗാനരംഗത്തുള്ളത്. ദിലീപിന്റെ അനുജന്‍ അനൂപ് പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനാണ് നിര്‍മാണം. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അര്‍ജുന്‍ അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയരാഘവന്‍, വിജയരാഘവന്‍. പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍,…

Read More

യുവനായകൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം. ചിത്രത്തിലെ പൊൻപുലരികൾ പോരുന്നേ എന്ന ഗാനം വീഡിയോ റിലീസ് ആയി. മണിക്കൂറുകൾക്ക് മുമ്പ് റിലീസ് ആയ ഗാനം കാൽ ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. നവംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹിറ്റ് ചിത്രം മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമാണ് “ഷെഫീക്കിന്‍റെ സന്തോഷം”. നവാഗതനായ അനൂപ് പന്തളമാണ്, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്‍റെ സന്തോഷം” സംവിധാനം ചെയ്യുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ,…

Read More

അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യാവസാനം വരെ ചിരിയുടെ രസക്കൂട്ട് തീര്‍ത്ത ചിത്രം മികച്ച ഫാമിലി എന്‍ടെയ്‌നറാണ്. ജിയോ പിവിയുടെ കഥയില്‍ സന്തോഷ് എച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രം അനൂപിന്റെ മേക്കിംഗ് കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ആദ്യചിത്രം കൊണ്ട് തന്നെ മികച്ച സംവിധായകനെന്ന പേരെടുക്കാന്‍ അനൂപിന് കഴിഞ്ഞിട്ടുണ്ട്. മികച്ച സാങ്കേതിക തികവില്‍ കൂടിയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ജിതിന്‍ ക്യാമറ ചലിപ്പിച്ച തട്ടാശ്ശേരി കൂട്ടത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് വി സാജന്‍ ആണ്. ഹാസ്യത്തില്‍ ചാലിച്ച് കഥ പറഞ്ഞു തുടങ്ങിയ ഈ ചിത്രം പിന്നീട്, പ്രണയം, ത്രില്ലര്‍, ആക്ഷന്‍ ട്രാക്കുകളുലൂടെയും കടന്നുപോകുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കാന്‍ അനൂപ് കാണിച്ച മികവിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ഈ…

Read More

അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രമായിരുന്നു പുഷ്പ. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വാര്‍ഷികത്തോട് അനുബന്ധിച്ച് പുഷ്പ റീ റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. സിനിമാ ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ചിത്രം വിതരണം ചെയ്ത ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് റിലീസ് ദിനമായ ഡിസംബര്‍ 17 ന് പുഷ്പ വീണ്ടും കേരളത്തില്‍ എത്തിക്കുക. മലയാളം പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുക. റീ റിലീസുമായി ബന്ധപ്പെട്ട പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായിക. സുകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ…

Read More

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍. നിര്‍മാതാവിനോട് പോലും പറയാത്ത രഹസ്യമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2024ല്‍ പുറത്തിറങ്ങുമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. മുകുന്ദന്‍ ഉണ്ണിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഐഡിയ കിട്ടിയിട്ടുണ്ട്. അതേപ്പറ്റി പ്ലാന്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് എഡിറ്റ് ചെയ്യുന്ന രണ്ട് മൂന്ന് ചിത്രങ്ങളും ചിലപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ സംവിധാനവും കഴിഞ്ഞിട്ട് മുകുന്ദന്‍ ഉണ്ണി വീണ്ടും വരും. കുറച്ചുകൂടി ക്രൂരനായിട്ടാണോ വരിക എന്നറിയില്ലെന്നും എന്തായാലും രണ്ടാം വരവുണ്ടാകുമെന്നും വിനീത് പറഞ്ഞു. ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.…

Read More

പതിനെട്ട് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം അദൃശ്യം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്ന സിനിമയിലെ ഇമകൾ വീഡിയോ സോംഗ് കഴിഞ്ഞദിവസമാണ് റിലീസ് ആയത്. ഷറഫുദ്ദീൻ റൊമാന്റിക് നായകനായി എത്തുന്ന പാട്ടിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പാട്ട് കണ്ട് കഴിഞ്ഞ ആരാധകർക്ക് ഇങ്ങേര് ഇത്ര നന്നായി റൊമാൻസ് ചെയ്യുമോ എന്നാണ് സംശയം. തമാശ കഥാപാത്രങ്ങൾ ചെയ്ത് മലയാളസിനിമയിലേക്ക് വന്ന ഷറഫുദ്ദീൻ വളരെ വ്യത്യസ്തമായ റോളുകൾ ചെയ്ത് സജീവമാകുകയാണ് ഇപ്പോൾ. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരണം പൂർത്തിയായ ചിത്രം നവംബർ 18 വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴ് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ സാക് ഹാരിസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള…

Read More

യുവതാരം നിരഞ്ജ് മണിയന്‍പിള്ള നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവാഹ ആവാഹനം. സാജന്‍ ആലുംമൂട്ടില്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖം നിതാരയാണ് ചിത്രത്തിൽ നായിക. അജു വര്‍ഗീസ്, സുധി കോപ്പ, സാബുമോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംവിധായകനും സംഗീത സേനനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും സംഭാഷണങ്ങളും ഒരുക്കിയത്. നിതാരയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയത്. ഛായാഗ്രഹണം വിഷ്ണു പ്രഭാകര്‍. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു അസാധാരണ വിവാഹം കൂടാൻ റെഡിയായിക്കോളൂ എന്ന് പറഞ്ഞാണ് വിവാഹ ആവാഹനം ട്രയിലർ എത്തിയത്. ആക്ഷേപഹാസ്യ ചിത്രമായി എത്തുന്ന വിവാഹ ആവാഹനം നിലവിലെ സാമൂഹിക സാഹചര്യത്തെയും രാഷ്ട്രീയ പാർട്ടികളെയും പരിഹസിക്കുന്നുണ്ട്. ചിത്രത്തിൽ അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്. രണ്ടു പേരുടെ വിവാഹത്തിലേക്ക് സമൂഹത്തിലെ പല മിഥ്യാധാരണകളും കടന്നുവരുന്നത് സിനിമയിൽ…

Read More

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ദ്വിഭാഷാ ചിത്രം അദൃശ്യത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷറഫുദ്ദീന്‍, ജോജു, നരേന്‍, പ്രതാപ് പോത്തന്‍, ആത്മീയ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിലറിലുണ്ട്. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഈ വരുന്ന പതിനെട്ടിന് തീയറ്ററുകളിലെത്തും. https://www.youtube.com/watch?v=bhQVlJKjNO4 ജൂവിസ് പ്രൊഡക്ഷന്‍സ്, യു എ എന്‍ ഫിലിം ഹൗസ്, എഎഎ ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സിജു മാത്യു, നെവിസ് സേവിയര്‍ രാജാദാസ് കുര്യാസ്, ലവന്‍ കുശന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡ്രാമ ത്രില്ലര്‍ കാറ്റഗറിയില്‍പ്പെടുന്ന ചിത്രത്തില്‍ പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവരാണ് നായികമാര്‍. കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫോറന്‍സിക്, കള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജൂവിസ് പ്രൊഡക്ഷന്‍സ് നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിരിനൊപ്പം നരേയും നട്ടി…

Read More

ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിലെ റാപ് ഗാനം പുറത്തിറങ്ങി. ശക്തമായ രാഷ്ട്രീയം പറയുന്നതാണ് ഗാനത്തിന്റെ വരികൾ. ഷാൻ റഹ്‌മാനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ടുതന്നെ ഗാനം ശ്രദ്ധിക്കപ്പെട്ടു. എഡിറ്റർ ബിജിത്ത് ബാലയാണ് ചിത്രത്തിന്റെ സംവിധാനം നിർ വഹിച്ചിരിക്കുന്നത്. ചിത്രം നവംബർ 24ന് തീയറ്ററുകളിൽ എത്തും. https://www.youtube.com/watch?v=fdy1rwfxzWQ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വെള്ളം, അപ്പൻ എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. ആൻ ശീതൾ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന…

Read More

യുവതാരം ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയറ്ററുകളിലേക്ക്. ആക്ഷേപ – ഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രം. നർമ്മത്തിനും, പ്രണയത്തിനും ഒപ്പം ഗാനങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എഡിറ്റർ ആയ ബിജിത്ത് ബാലയാണ് ചിത്രത്തിന്റെ സംവിധാനം. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വെള്ളം, അപ്പൻ എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ലിറിക്കൽ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ആയി റിലീസ് ചെയ്തിരുന്നു. അവ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മുന്നേറുകയാണ്. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി നർമ്മത്തിൽ…

Read More