Author: Webdesk

ചെറുപ്പകാലം മുതലേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. നിലവില്‍ മലയാള സിനിമയിലെ മുന്‍നിര നായകന്മാരാണ് രണ്ടുപേരും. ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താര നിരയിലേക്ക് ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ യാത്രകളെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ ഇരുവരുടേയും കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനും മമ്മൂച്ചിക്കുമൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘പ്രിന്‍സസ്’ എന്നാണ് ഫോട്ടോയ്ക്ക് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റുകള്‍. മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ടാണ് താരം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ന്നത്. തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കാനും ദുല്‍ഖറിനായി. ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. അതേസമയം, വളരെ ചുരുക്കം മലയാള സിനിമകളിലാണ് പ്രണവ് മോഹന്‍ലാല്‍ മുഖം കാണിച്ചിട്ടുള്ളത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുഞ്ഞാലിമരക്കാര്‍, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലാണ് പ്രണവ് അഭിനയിച്ചത്. ഇതിന് ശേഷം യാത്രയുടെ ലോകത്തേക്ക്…

Read More

രാത്രികാലത്തെ ഷൂട്ടിംഗിലെ കഷ്ടപ്പാടുകൾ പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ദുൽഖർ രാത്രികാലത്തെ ഷൂട്ടിംഗ് കഷ്ടപ്പാടിന്റെ ചിത്രം പങ്കുവെച്ചത്. രാത്രി ഷൂട്ടിംഗ്, മഴയുടെ പ്രതീതി, അസ്വസ്ഥമായ, കിടുകിടുക്കുന്ന, ഹോട്ട് വാട്ടർ ബോട്ടിൽ, മിനി ബോൺഫയർ, രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്ത്, ഒമ്പതു എ എംനുള്ള ഫ്ലൈറ്റ് പിടിച്ച് അടുത്ത ഷൂട്ടിന് – എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്. സ്റ്റോപ്പ് ചെയ്യാൻ കഴിയാത്തത്ര തിരക്കുള്ള തന്റെ സിനിമാജീവിതത്തെക്കുറിച്ചാണ് ദുൽഖർ ഈ ചെറിയ വാക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ കുറിപ്പിനെ ആവേശത്തോടെയാണ് ദുൽഖർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തത് എന്റെ സ്പെഷ്യൽ സാധനം ഫയർ ഡാൻസ്, കയ്യിൽ വെള്ളം കരുതിയത് നന്നായി അല്ലേൽ ഇപ്പൊ കത്തിപിടിച്ചേനെ, ചാർലി വൈബ് ആണല്ലോ ഇത്തരത്തിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാൻ്റെ അടുത്ത ചിത്രം. കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിതാ രാമം ആണ് ദുൽഖറിന്റെ അടുത്തിടെ റിലീസ്…

Read More

കൊച്ചി : ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 100 കുട്ടികൾക്കായി സൗജന്യ ജീവൻ രക്ഷാ ശസ്ത്രക്രിയകളുമായി ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, കൈറ്റ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ദുൽഖർ സൽമാന്റെ ‘വേഫെറർ – ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റി – കൊച്ചി, ആസ്റ്റർ മിംസ് – കാലിക്കറ്റ്, ആസ്റ്റർ മിംസ് – കോട്ടക്കൽ, ആസ്റ്റർ മിംസ് – കണ്ണൂർ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ പരിചയസമ്പന്നരായ ക്ലിനിക്കൽ ലീഡുകളുടെ മേൽനോട്ടത്തിൽ ചികിത്സ ലഭ്യമാകും. ലിവർ & കിഡ്നി ട്രാൻസ്പ്ലാൻറ്, ബോൺ മാരോ & സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്കും ഈ പദ്ധതിയിലൂടെ സൗജന്യ സർജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിർധനരായ കുട്ടികളുടെ…

Read More

ഉണ്ണി മുകുന്ദൻ ചിത്രം ഷെഫീഖിന്റെ സന്തോഷം ഒന്നാം ടീസർ റിലീസ് ചെയ്തു. വളരെ രസകരമായാണ് ടീസർ എത്തിയിരിക്കുന്നത്. ‘പടച്ചോന് അറബി അറിയാലോ, പിന്നെ എന്തിനാണ് ഉസ്താദ് മലയാളത്തിൽ ലാഗ് അടിപ്പിക്കുന്നത്’ എന്ന നാട്ടുകാരന്റെ ചോദ്യവും കൊച്ച് ഉസ്താദിന്റെ ദുആ അടിപൊളി ആണെന്ന് അഭിപ്രായപ്പെട്ട് ഉസ്താദിനെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മൊഞ്ചത്തിമാരുമാണ് ടീസറിൽ. ടീസറിന് വൻ വരവേൽപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രംനവംബർ 25ന് റിലീസ് ചെയ്യും. നേരത്തെ, ഉണ്ണി മുകുന്ദൻ, ദിവ്യ പിള്ള എന്നിവർ നായകരായി എത്തുന്ന ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയിലെ ഖൽബിലെ ഹൂറി എന്ന ഗാനം റിലീസ് ആയിരുന്നു. പാട്ടിന്റെ വീഡിയോയും റിലീസ് ആയിരുന്നു. പാട്ട് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ടീസറും സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകിയ പാട്ട് ആലപിച്ചത് ഉണ്ണി മുകുന്ദൻ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഉണ്ണി മുകുന്ദനൊപ്പം ദിവ്യ പിള്ളയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയൻ, ആത്മീയ രാജൻ, ബാല…

Read More

സിനിമാരംഗത്തെ ഓരോരുത്തരുടെയും പ്രിയപ്പെട്ടവരുടെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ എന്തെന്നില്ലാത്ത ഒരു തരം ആനന്ദം നിറയാറുണ്ട്. അത്തരത്തിൽ മലയാളത്തിൽ ഏറെ പ്രശസ്തനായ നടനും എഴുത്തുകാരനുമായ ഒരാളുടെ വിവാഹ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. അത് ആരുടെയാണെന്ന പ്രേക്ഷകരുടെ തിരച്ചിൽ ഇപ്പോൾ എത്തിയിരിക്കുന്നത് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനിലാണ്. ശ്രീരാമനും ഭാര്യ ഗീതയുമുള്ള വിവാഹദിനത്തിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇവ. ഇരുവർക്കും ലക്ഷ്‌മി, ഹരികൃഷ്ണൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. സിലോണിൽ ഹോട്ടൽ മാനേജരായിരുന്ന വി.സി. കൃഷ്ണൻ്റെയും അധ്യാപികയായിരുന്ന ഭാർഗ്ഗവി കൃഷ്ണൻ്റെയും രണ്ടാമത്തെ മകനായി 1953 ഫെബ്രുവരി 6-ന് തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനിച്ച ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തൊഴിയൂർ സെൻ്റ്.ജോർജ് ഹൈസ്കൂൾ, ഗവ.എച്ച്.എസ്.എസ്. കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീരാമൻ തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടി. പഠനശേഷം…

Read More

വർഷങ്ങളായി തന്റെ കൂടെയുള്ള അസിസ്റ്റന്റിന് കാൻസർ ബാധിച്ചിട്ട് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സഹായിച്ചില്ല എന്ന വാർത്തയാണ് ഇപ്പോൾ തമിഴകമാകെ നിറഞ്ഞു നിൽക്കുന്നത്. കാൻസർ ബാധിതനായ വ്യക്തിയുടെ മകന്റെ സുഹൃത്തുക്കൾ ചികിത്സക്കായി പൊതുജനങ്ങളിൽ നിന്നും പണം സംഭരിക്കുവാൻ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴിതാ രജനികാന്തിന്റെ അസ്സിസ്റ്റന്റും കാൻസർ ബാധിതനുമായ സുധാകർ തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. വർഷങ്ങളായി തലൈവരുടെ നിഴൽ പോലെ കൂടെയുള്ള സുധാകർ രജിനി മക്കൾ മന്ത്രത്തിന്റെ പ്രധാന നേതാക്കന്മാരിൽ ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കിഡ്‌നിക്ക് കാൻസർ ബാധിച്ച അദ്ദേഹം ചിലവേറിയ ചികിത്സയിലാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ സുധാകർ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. “തലൈവർ രജനികാന്തിന്റെ സൽപേരിന് കളങ്കം വരുത്തുവാൻ വ്യാജമായ ഒരു ആരോപണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ അദ്ദേഹം എന്നെ സഹായിച്ചില്ല എന്നത് തീർത്തും തെറ്റായ വാർത്തയാണ്. രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിഞ്ഞ ഒരു കൊല്ലമായി എന്റെ…

Read More

മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ആദ്യമായി തീയറ്ററുകളിൽ എത്തിയ റോഷാക്ക് വമ്പൻ വിജയം കുറിച്ച് മുന്നേറുകയാണ്. നിസാം ബഷീർ സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ്. മിസ്റ്റിക്ക് ഹൊറർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂക്കയെ കൂടാതെ ആസിഫ് അലി, ഷറഫുദ്ദീൻ, ജഗദീഷ്, ബിന്ദു പണിക്കർ, ഗ്രേസ് ആൻ്റണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. റോഷാക്ക് ഡിസ്നി ഹോട്ട് സ്റ്റാറിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് ലഭ്യമാണ്. ചിത്രത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ നായികയായി സീത രാമത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മൃണാൾ താക്കൂറാണ് ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയതു പോലുമില്ല. ഉള്ള് തറക്കുന്ന അനുഭവമായിരുന്നു ഈ സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’ എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍…

Read More

സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാം ചേര്‍ന്നൊരു ചിത്രം, അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ തട്ടാശ്ശേരി കൂട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ദിലീപ് തന്നെയാണ് നിർമ്മാണം. ഫാന്റസിയുടെ അകമ്പടിയില്ലാത്ത സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചിത്രത്തിന്റെ കഥപറച്ചില്‍. ചിരിക്കൂട്ടുകള്‍ക്കൊപ്പം ഇടയ്ക്ക് ത്രില്ലര്‍ സ്വഭാവവും ചിത്രം കൈവരിക്കുന്നുണ്ട്. അത് ചിത്രത്തെ വ്യത്യസ്തമാക്കുന്നു. സഞ്ജയ് എന്ന ചെറുപ്പക്കാരനേയും അയാളുടെ സൗഹൃദ വലയത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിനിടെയില്‍ സഞ്ജുവിന്റെ അമ്മാവനും കടന്നു വരുന്നു. ഐ എ എസ് ക്ലാസുകളില്‍ അലക്ഷ്യമായി പങ്കെടുക്കുകയും ചങ്ങാതിമാര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന സഞ്ജയിയുടെ ജീവിതത്തില്‍ പ്രണയം കടന്നുവരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ഒരുഘട്ടത്തില്‍ സഞ്ജയിയുടെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും പെരുവഴിയിലാകുകയും ചെയ്യുന്നുണ്ട്. അതിന് പ്രതികാരം വീട്ടാന്‍ സഞ്ജയും സുഹൃത്തുക്കളും ഇറങ്ങിത്തിരിക്കുന്നതോടെ ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈവരുന്നു. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരായ ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും…

Read More

തമിഴ് സിനിമയിൽ ഒരു വമ്പൻ പോരാട്ടം ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രവും നടൻ അജിത്ത് നായകനാകുന്ന ചിത്രവും ഒരേ ദിവസം റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനായി എത്തുന്ന വാരിസു അജിത്ത് നായകനായി എത്തുന്ന തുനിവ് എന്നീ ചിത്രങ്ങളാണ് ഒരേ ദിവസം റിലീസിന് എത്തുന്നത്. അതുകൊണ്ടു തന്നെ തിയറ്ററുകൾ ഒരു താരപ്പോരിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് ചിത്രവും അജിത്ത് ചിത്രവും ഒരേ ദിവസം റിലീസിന് എത്തുന്നത്. എന്നാൽ, രണ്ടു സിനിമകളുടെയും പ്രി റിലീസ് ബിസിനസ് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. പ്രി റിലീസ് ബിസിനസിൽ അജിത്ത് ചിത്രം വിജയ് ചിത്രത്തെ മലർത്തിയടിച്ചു എന്നാണ് റിപ്പോർട്ടുകൾ. പ്രി റിലീസ് ബിസിനസിലുടെ തുണിവ് സിനിമയ്ക്ക് 285 കോടിയുടെ നേട്ടമുണ്ടായപ്പോൾ വാരിസു സിനിമയ്ക്ക് 195 കോടിയാണ് ലഭിച്ചത്. അതേസമയം, ഒരേ സമയത്ത് റിലീസിന് എത്തുന്ന കണ്ടു ചിത്രങ്ങൾക്കും തുല്യം സ്ക്രീനുകൾ നൽകുമെന്ന് ഉദയനിധി സ്റ്റാലിൻ അറിയിച്ചിരുന്നു. ഉദയനിധിയാണ് ഇരു…

Read More

താരനിരയാൽ സമ്പന്നമായ അൽഫോൻസ് പുത്രൻ ചിത്രം ഗോൾ‍ഡ് തിയറ്ററുകളിലേക്ക് എത്തുന്നു. ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അൽഫോൻസ് പുത്രൻ ചിത്രം എത്തുന്നത്. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നടൻ ബാബുരാജ് ആണ് ഗോൾഡ് സിനിമയുടെ റിലീസ് സംബന്ധിച്ച സൂചന നൽകിയത്. പെർഫെക്ഷനു വേണ്ടിയുള്ള നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിച്ചെന്നും അൽഫോൻസ് പുത്രനും ടീമിനും അഭിനന്ദനം എന്ന് കുറിച്ച ബാബുരാജ് ഡിസംബറിൽ ഗോൾഡ് റിലീസ് ആകുമെന്നും അറിയിച്ചു. പൃഥ്വിരാജിന് ഒപ്പമുള്ള പടം പങ്കുവെച്ചാണ് ബാബുരാജ് ഇക്കാര്യം അറിയിച്ചത്. സൂപ്പർഹിറ്റ് ആയ ‘പ്രേമം’ എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അൽഫോൻസ് പുത്രൻ പുതിയ ചിത്രവുമായി തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഒടിടിയിൽ റെക്കോഡ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. ടീസറും…

Read More