Author: Webdesk

മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന വീകം സിനിമ തിയറ്ററുകളിലേക്ക്. ഡിസംബർ ഒമ്പതിന് ചിത്രം റിലീസ് ആകും. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സാഗർ ഹരിയാണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- ഷാജി പുൽപള്ളി, ഫിനാൻസ് കൺട്രോളർ – അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ,…

Read More

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന്‍ ചന്ദ്രശേഖരനും, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഇഫ്തി ഈണം പകര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ പ്രമോഷന്‍ മെറ്റീരിയലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരഞ്ജന അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹിതയാകുന്നു എന്ന തരത്തിലുള്ള പത്രപരസ്യമായിരുന്നു ഇത്. ആന്‍ അഗസ്റ്റിനും വിവേക് തോമസും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ജിതിന്‍ സ്റ്റാന്‍സിലോസ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read More

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗോപികയുടെ അഭിനയത്തിന് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വാങ്ക് എന്ന ചിത്രത്തിലും ഗോപിക ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. View this post on Instagram A post shared by Gopika Ramesh (@gopika_ramesh_) സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ചിത്രങ്ങളും വിഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളും വിഡിയോയുമാണ് വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ടീ ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. പുസ്തക വായനയില്‍ മുഴുകിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഫോര്‍ ആണ് മലയാളത്തില്‍ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഗോപികയ്ക്കൊപ്പം മമിത ബൈജുവും ചിത്രത്തിലുണ്ടായിരുന്നു. മാസ്‌ക് എന്ന ചിത്രത്തിന് ശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രം മെയ് 20നാണ് തീയറ്ററുകളില്‍ എത്തിയത്.

Read More

വളരെ വ്യത്യസ്തമായ ഒരു സിനിമ പരസ്യം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി കറങ്ങി നടക്കുകയാണ്. നടി നിരഞ്ജന അനൂപ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ പോസ്റ്ററാണ് രസകരമായി അണിയറപ്രവർത്തകർ ഒരു വിവാഹ പരസ്യത്തിന്റെ രൂപത്തിൽ തയ്യാറാക്കിയിരിക്കുന്നത്. പത്രത്തിൽ നൽകുന്ന ഒരു വിവാഹ പരസ്യത്തിന്റെ മാതൃകയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്. ‘ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. തീരുമാനങ്ങള്‍ പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. തിയ്യതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന്‍ തൈക്കാട്ടില്‍ നമ്പ്യാര്‍” എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്…

Read More

മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിറപുഞ്ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും വീടിൻ്റെ ഉമ്മറത്ത് ഇരിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്റർ. മനോഹരമായ ഒരു പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് ഇത് സൂചന നൽകുന്നത്. കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോർജ് സെബാസ്റ്റ്യൻ നിർമാണ പങ്കാളിയാണ്. കഴിഞ്ഞ ദിവസം ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യ ചിത്രത്തിൻ്റെ ലോക്കേഷനിൽ ആശംസകളുമായി എത്തിയിരുന്നു. കാതലിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ…

Read More

വിനീത് ശ്രീനിവാസൻ നായകാനായി എത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നവാഗതനായ അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോൾചിത്രം കാണാൻ തിയറ്ററുകളിലേക്ക് പോകുന്നവർക്ക് ഒരു ടിപ്പുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ അവസാനഭാഗം തിയറ്ററിൽ മിസ് ചെയ്യരുതെന്നാണ് വിനീത് ശ്രീനിവാസൻ ആവശ്യപ്പെടുന്നത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ടെന്നും അതു പോലെ സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുതെന്നും പടം കൂടുതൽ ഡാർക്ക് ആവുന്നത് അവിടെ നിന്നാണെന്നും ഒരു ചിരിയുടെ ഇമോജി പങ്കുവെച്ചു കൊണ്ട് വിനീത് പറയുന്നു. വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്-ന്റെ അവസാന ഭാഗം തീയേറ്ററിൽ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്. അതുപോലെ സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതൽ ഡാർക്ക് ആവുന്നത് അവിടെ നിന്നാണ്. 😊😊 Thanks to everyone who…

Read More

നിവിന്‍ പോളി നായകനായ പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഉയര്‍ന്ന പീഡനപരാതിയില്‍ ഡബ്ല്യുസിസിക്കെതിരെ പടവെട്ടിന്റെ സ്‌ക്രിപ്റ്റ് ട്രാന്‍സ്ലേറ്ററും സബ്‌ടൈറ്റിലറുമായ രഞ്ജിനി അച്യുതന്‍ രംഗത്ത്. എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യുസിസി പരാതികള്‍ ഏറ്റെടുക്കുന്നതെന്ന് രഞ്ജിനി ചോദിക്കുന്നു. വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഡബ്ല്യുസിസിയെ ഇനി പിന്തുണക്കുക്കില്ലെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. ലിജു കൃഷ്ണയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. പടവെട്ടിന്റെ റിലീസ് തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പടവെട്ട് തീയറ്ററുകളില്‍ എത്തി. റിലീസിന് ശേഷം സംവിധായകന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനെതിരെ ലിജു കൃഷ്ണ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കുവച്ചു. ഇതിന് മറുപടിയുമായാണ് രഞ്ജിനി രംഗത്തെത്തിയത്. രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഡബ്ല്യുസിസി ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്. 1. തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും. ഞാന്‍ അറിഞ്ഞിടത്തോളം…

Read More

അനുജന്‍ അനൂപിന്റെ ചിത്രം കാണാന്‍ നടന്‍ ദിലീപെത്തി. അനൂപിന്റെ ആദ്യ സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം കാണാനാണ് ദിലീപെത്തിയത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ദിലീപാണ്. ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. https://www.youtube.com/watch?v=WaiW32oekGo അര്‍ജുന്‍ അശോകനാണ് തട്ടാശ്ശേരി കൂട്ടത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ. അര്‍ജുന്‍ അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയരാഘവന്‍, വിജയരാഘവന്‍. പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന്‍ രാജീവ് ഗോവിന്ദന്‍ സഖി എല്‍സ, ചമയം…

Read More

ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “യേഴു കടല്‍, യേഴു മലൈ”യിലെ നിവിൻ പോളിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാം ഒരുക്കുന്ന ചിത്രമാണിത്. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച NK ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്,…

Read More

സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാം ചേര്‍ന്നൊരു ചിത്രം, അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ തട്ടാശ്ശേരി കൂട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഫാന്റസിയുടെ അകമ്പടിയില്ലാത്ത സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചിത്രത്തിന്റെ കഥപറച്ചില്‍. ചിരിക്കൂട്ടുകള്‍ക്കൊപ്പം ഇടയ്ക്ക് ത്രില്ലര്‍ സ്വഭാവവും ചിത്രം കൈവരിക്കുന്നുണ്ട്. അത് ചിത്രത്തെ വ്യത്യസ്തമാക്കുന്നു. സഞ്ജയ് എന്ന ചെറുപ്പക്കാരനേയും അയാളുടെ സൗഹൃദ വലയത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിനിടെയില്‍ സഞ്ജുവിന്റെ അമ്മാവനും കടന്നു വരുന്നു. ഐഎഎസ് ക്ലാസുകളില്‍ അലക്ഷ്യമായി പങ്കെടുക്കുകയും ചങ്ങാതിമാര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന സഞ്ജയിയുടെ ജീവിതത്തില്‍ പ്രണയം കടന്നുവരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ഒരുഘട്ടത്തില്‍ സഞ്ജയിയുടെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും പെരുവഴിയിലാകുകയും ചെയ്യുന്നുണ്ട്. അതിന് പ്രതികാരം വീട്ടാന്‍ സഞ്ജയും സുഹൃത്തുക്കളും ഇറങ്ങിത്തിരിക്കുന്നതോടെ ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈവരുന്നു. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരായ ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ട്. കഥയും കഥാപാത്രവും ആവശ്യപ്പെടുന്ന…

Read More