Author: Webdesk

തമിഴ് സൂപ്പർതാരം ദളപതി വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിലെ രഞ്ജിതമേ എന്ന ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 50 മില്യൺ വ്യൂസുമായി ഗാനം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. വിജയും രശ്‌മിക മന്ദാനയും തകർപ്പൻ ചുവടുകളുമായിട്ടാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. എം എം മാനസിയും വിവേകും ചേർന്ന് ഒരുക്കിയിരിക്കുന്ന വരികൾക്ക് ഈണം പകർന്നിരിക്കുന്നത് എസ് തമനും ആലപിച്ചിരിക്കുന്നത് ദളപതി വിജയും തന്നെയാണ്. So Cute 🥰 Done with so much heart and grace 🧸🥰 So much love…

Read More

ലോകം മുഴുവൻ നിശ്ചലമാക്കി തീർത്ത കോവിഡ് മഹാമാരിയും കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളുമെല്ലാം ഏറെ പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ചലച്ചിത്ര വ്യവസായം. ചിത്രീകരണങ്ങൾ മുടങ്ങുകയും തീയറ്ററുകളിൽ പ്രദർശനം അസാധ്യമാകുകയും ചെയ്‌തതോട് കൂടി സിനിമ ലോകം പൂർണമായും ഒരു മരണവീട്ടിലെ പ്രതീതിയിൽ ആയിരുന്നു. കോവിഡ് കാലത്ത് ഒടിടി റിലീസുകളും വർദ്ധിച്ചതോടെ തീയറ്റർ വ്യവസായവും തകർന്ന് തരിപ്പണമായിരുന്നു. അതിനാൽ തന്നെ കോവിഡിന് ശേഷം വന്ന 2021 എന്ന വർഷം മലയാള സിനിമ ലോകത്തെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ ഒരു വർഷം തന്നെയായിരുന്നു. ദി പ്രീസ്റ്റ്, കുറുപ്പ്, ജാനേമൻ, അജഗജാന്തരം എന്നിങ്ങനെ നാല് ഹിറ്റുകളേ ആ വർഷം മലയാള സിനിമക്ക് ലഭിച്ചുള്ളൂ. എന്നാൽ 2022 ആയതോട് കൂടി മോളിവുഡ് വീണ്ടും വിജയപാതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വർഷം അവസാനിക്കുവാൻ ഇനിയും ഒന്നരമാസത്തോളം അവശേഷിക്കുമ്പോൾ ഇതുവരെ 14 ഹിറ്റുകളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ജോ ആൻഡ് ജോ, സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്മപർവ്വം, സിബിഐ 5 ദി ബ്രെയിൻ, ജന ഗണ…

Read More

വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങിയ ഒരു മലയാളം ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. 18 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം അദൃശ്യം ആണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരണം പൂർത്തിയായ ചിത്രം നവംബർ 18 വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴ് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ സാക് ഹാരിസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍…

Read More

വില്ലനായാണ് മലയാള സിനിമയിൽ എത്തിയതെങ്കിലും പിന്നീട് മികച്ച വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ബാബുരാജ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷമാണ് നടനെന്ന നിലയില്‍ ബാബുരാജ് ശ്രദ്ധ നേടിയത്. ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത ‘ഭീഷ്മാചാര്യ’ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ ‘ഹൽചൽ’ എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്. 2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ‘മനുഷ്യമൃഗം’ എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്. കൂദാശ എന്ന സിനിമയിലെ മെത്രാൻ ജോയ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ബാബുരാജിൻ്റെ അഭിനയം…

Read More

സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ച ശേഷം റിവ്യൂ ചെയ്യൂ എന്ന് സംവിധായിക അഞ്ജലി മേനോന്‍. സിനിമ മേക്കിംഗിന്റെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കിയ ശേഷം റിവ്യൂ ചെയ്യുന്നതായിരിക്കും നല്ലതെന്നും അഞ്ജലി േേമാന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മേനോന്‍ ഇക്കാര്യം പറഞ്ഞത്. ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പു തന്നെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എഡിറ്റിംഗിനെക്കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റ് പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണ്. സിനിമ പൂര്‍മണമായും കണ്ട ശേഷം അഭിപ്രായം പറയുന്നതാണ് ശരിയെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സ്‌ക്രീന്‍ എന്ന സിനിമ പേജിന്റെ എഡിറ്ററായിരുന്ന ഉജയ താര നായര്‍ എന്ന സ്ത്രീയെ കുറിച്ച് താനൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. തന്റെ പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ അവര്‍ ഒരുപാട് ചിത്രങ്ങളുടെ റിവ്യൂ ചെയ്തിട്ടുണ്ട്. റിവ്യൂ ചെയ്യുന്നതിന് മുന്‍പ് സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എന്താണ് പ്രോസസ് എന്നും അറിഞ്ഞിരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍…

Read More

ദളപതി വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. ഈ ചിത്രത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന വിജയ് ചിത്രം. ഗ്യാങ്സ്റ്റർ റോളിൽ വിജയ് എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബർ അഞ്ചിന് തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചിത്രത്തിൽ ഏഴോളം വില്ലന്മാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിവിൻ പോളി, സഞ്ജയ് ദത്ത്, വിശാൽ, ഗൗതം വാസുദേവ് മേനോൻ എന്നിങ്ങനെ നിരവധി പേരുകളാണ് വില്ലന്മാരുടെ ലിസ്റ്റിൽ ഉള്ളത്. പഴയകാല വില്ലനായ മൻസൂർ അലി ഖാനും ചിത്രത്തിൽ…

Read More

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഇനിയുള്ള കുറച്ചു കാലം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഇതോടൊപ്പം നല്ല സിനിമകള്‍ നിര്‍മിക്കുമെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്റേതായി തീയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. എന്നാല്‍ വേണ്ട രീതിയില്‍ ചിത്രത്തിന് തിളങ്ങാനായില്ല. ഇതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയാണെന്ന് താരം പ്രഖ്യാപിച്ചത്. https://www.youtube.com/watch?v=Hwq1eof67Ds&t=1s കഴിഞ്ഞ 35 വര്‍ഷമായി താന്‍ ജോലി ചെയ്യുകയാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ തന്റെ വര്‍ക്കില്‍ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ ഉറ്റവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അവരുമായി ഒന്നിച്ചുനില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. ഇനിയുള്ള കുറച്ച് വര്‍ഷങ്ങള്‍ നടനെന്ന നിലയില്‍ തന്നെ കാണില്ല. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് വിഷമകരമാവാം എന്നും ആമിര്‍ പറഞ്ഞു. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന്റെ പുറകേയുള്ള ഓട്ടത്തിലായിരുന്നു തന്റെ ജീവിതം. ഈ യാത്രയില്‍ തന്റെ പ്രിയപ്പെട്ടവരെ…

Read More

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. ചിത്രത്തില്‍ മൈഥിലുടെ പ്രകടനം പ്രശംസ നേടിയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താരത്തിന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ”ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മലയാളികളുടെ പ്രിയ നായിക മൈഥിലിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു. ബ്രൈറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ജനിച്ചു. അച്ഛൻ: ബാലചന്ദ്രൻ, സ്കൂൾ വിദ്യാഭാസം – കെ കെ എൻ എം എച്ച് എസ് കോന്നി. പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി…

Read More

ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഇർഷാദ് നായകനായ എത്തുന്ന ചിത്രം ഒരു രാത്രിയിൽ നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ഈ ചിത്രത്തിലൂടെ നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. അതേ സമയം കഴിഞ്ഞ ദിവസം നടന്ന ഐ സി സി ട്വന്റി ട്വന്റി വേൾഡ് കപ്പിൽ പാകിസ്ഥാൻ ജയിക്കുമെന്ന് പറഞ്ഞ് ഒമർ ലുലു ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ നിധിൻ നാരായണൻ എന്ന ഒരു ഫോളോവർ ഇംഗ്ലണ്ട് ജയിക്കും.. ധൈര്യമുണ്ടെങ്കിൽ അഞ്ച് ലക്ഷത്തിന് ബെറ്റ് വെക്കുന്നുണ്ടോ എന്ന് ആ പോസ്റ്റിൽ കമന്റ് ഇട്ടിരുന്നു. അതിന് ഒമർ ലുലു സമ്മതം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇംഗ്ലണ്ട് ജയിച്ചതോടെ…

Read More

ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെറമിയ. അന്നയും റസൂലും, ലോഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ നടി. വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങളും സ്‌ക്രിപ്റ്റും തിരഞ്ഞെടുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആൻഡ്രിയ അതിലെല്ലാം തന്നെ വ്യത്യസ്ഥത കൊണ്ടുവരുവാനും ശ്രമിക്കാറുണ്ട്. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും പ്രശസ്ഥയാണ്. ഗിരീഷ് കർണാടിന്റെ “നാഗംദള” എന്ന നാടകത്തിലൂടെയാണ് നാടകാഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോന്റെ “വേട്ടയാട് വിളയാട്” എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ “പച്ചൈക്കിളി മുത്തുച്ചരം” എന്ന സിനിമയിൽ അഭിനയിച്ചു. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. “തരമണി” എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ്…

Read More