Author: Webdesk

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ജയ ജയ ജയ ജയ ഹേ സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യഷോ മുതൽ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അറേഞ്ച്ഡ് മാര്യേജിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഭർത്തൃവീട്ടിൽ ഒരു പെൺകുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ജയ ജയ ജയ ജയ ഹേയിൽ. സിനിമ കണ്ടിറങ്ങിയ എഴുത്തുകാരൻ ബെന്യാമിൻ ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. സിനിമ കണ്ട് ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരുമെന്നും ബെന്യാമിൻ ചോദിക്കുന്നു. ‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും. എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും…

Read More

തിയറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ജയ ജയ ജയ ജയ ഹേ പ്രദർശനം തുടരുന്നു. അറേഞ്ച്ഡ് മാര്യേജിന്റെ രസക്കേടുകൾ ഹാസ്യത്തിന്റെ രസച്ചരടിൽ കോർത്തിണക്കി വളരെ രസകരമായാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് അണിയറപ്രവർത്തകർ എത്തിച്ചിരിക്കുന്നത്. സംവിധായകനും നടിയുമായ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഭർത്തൃവീടുകളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പീഡ‍നങ്ങളും ഒക്കെയാണ് ജയ ജയ ജയ ജയ ഹേയിൽ പറയുന്നത്. മുമ്പ് പല സിനിമകളിലും ഈ വിഷയം പറഞ്ഞിട്ടുണ്ടെങ്കിലും ജയ ജയ ജയ ജയ ഹേയിൽ വളരെ രസകരമായാണ് ഇത് അവതരിപ്പിക്കുന്നത്. ദർശനയെയും ബേസിലിനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സിനിമ കണ്ടിറങ്ങിയവർ. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഒരു കോമഡി എന്റെര്‍റ്റൈനറാണ് ചിത്രം. അന്താക്ഷരി, മുത്തുഗൗ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

Read More

ആകാംക്ഷ ജനിപ്പിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളുമായി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ട്രയിലർ എത്തി. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സെൻസറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതേസമയം, ജിന്ന് എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്.

Read More

കഴിഞ്ഞ നാല്പതു വർഷത്തോളമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. പല തലമുറകളിലെ പ്രതിഭകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ്. തന്റെ സിനിമാജീവിതത്തിൽ ഉയർച്ചകൾക്കൊപ്പം ചില പരാജയങ്ങളും സംഭവിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് സിനിമയിലെ ഉയർച്ച – താഴ്ചകളെക്കുറിച്ച് മോഹൻലാൽ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാരംഗത്തെ ഉയർച്ച – താഴ്ചകളെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാരംഗത്തെ നിരവധി പ്രമുഖരും ഈ കുറിപ്പ് പങ്കു വെച്ചിട്ടുണ്ട്. ഒരു പേപ്പർ കട്ടിങ്ങിലാണ് മോഹൻലാൽ പറഞ്ഞ വാക്കുകൾ. ഇടയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണമെന്നും ആൾക്കാർ കൂവുകയും കുറ്റം പറുകയും ചെയ്യണമെന്നുമാണ് മോഹൻലാലിന്റെ കുറിപ്പിൽ ഉള്ളത്. ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാൻ അപ്പോൾ മാത്രമേ കഴിയുകയുള്ളൂ എന്നും മോഹൻലാൽ പറയുന്നു. ‘ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്റ് ഡൗൺസൊക്കെ…

Read More

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തിയ കുമാരിക്ക് മികച്ച പ്രതികരണം. അനന്തഭദ്രത്തിന് ശേഷം എത്തിയ ഫാന്റസി ഹൊറര്‍ മൂവിയെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. തീര്‍ച്ചയായും തീയറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും മികച്ചു നിന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. https://www.youtube.com/watch?v=Rsp1R1Q9UPg രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജിന്‍സ് വര്‍ഗീസിന്റെതാണ് ബിഗ് ജെ എന്റര്‍ടൈന്‍മെന്റ്‌സ്. ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോണ്‍ എന്നിവരാണ് ‘ഫ്രെഷ് ലൈം സോഡാസി’ന്റെ സാരഥികള്‍. ലൈന്‍ പ്രൊഡ്യൂസര്‍ -ഹാരീസ് ദേശം, സംഗീതം- ജേക്‌സ്…

Read More

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ജയ ജയ ജയ ജയഹേ’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ചിത്രം മികച്ച ഫാമിലി എന്റര്‍ടെയ്‌നറെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബേസില്‍-ദര്‍ശന കോമ്പിനേഷന്‍ മികച്ചു നില്‍ക്കുന്നതാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുന്നതുമാണ് ചിത്രം. ആദ്യദിവസം തന്നെ ചിത്രത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. https://www.youtube.com/watch?v=8dObRi0NuTI വിവാഹവും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം ഗാര്‍ഹിക പീഡനവുമെല്ലാം പറഞ്ഞുപോകുന്നതാണ് ചിത്രം. രാജേഷായി ബേസിലെത്തുമ്പോള്‍ ജയ എന്ന കഥാപാത്രത്തെയാണ് ദര്‍ശന അവതരിപ്പിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐക്കണ്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണക്കാര്‍. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് കൈകാര്യം…

Read More

ആരാധകരെ ആശങ്കയിലും അതോടൊപ്പം ആവേശത്തിലുമാക്കി നടി പാർവതിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം, അത്ഭുതങ്ങൾക്ക് തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പാർവതിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി പേർ അഭിനന്ദിച്ച് കമന്റ് ബോക്സിൽ നിറഞ്ഞപ്പോൾ പുതിയ സിനിമയുടെ പ്രമോഷനാണെന്ന് വ്യക്തമാക്കി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. അതേസമയം, പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് എന്നാണ് റിപ്പോർട്ടുകൾ. ഗായിക സയനോര ഫിലിപ്പ്, നടി നിത്യ മേനേൻ തുടങ്ങി നിരവധി താരങ്ങളാണ് ഇതേ പോസ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ദ വണ്ടർ ബിഗിൻസ് എന്ന അടിക്കുറിപ്പോടെയാണ് എല്ലാ താരങ്ങളും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. View this post on Instagram A post shared by Parvathy Thiruvothu (@par_vathy) View this post…

Read More

മലയാള സിനിമാരംഗത്തെ വനിതാ താരങ്ങളുടെ സംഘടനയായ ഡബ്യു സി സിക്ക് എതിരെ പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ. ഡബ്ല്യു സി സി രൂപം കൊണ്ട സമയത്ത് ആ സംഘടനയും സംഘടനയുടെ ആവശ്യകതയും വളരെ സ്വാഗതാർഹമായി ചിന്തിച്ചയാളാണ് താനെന്ന് ലിജു പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലിജു ഇങ്ങനെ പറഞ്ഞത്. ഏതൊരു മേഖലയിലും അത്തരത്തിലുള്ള സംഘടനകളും അവരുടെ പ്രവർത്തനങ്ങളും ആവശ്യമാണെന്നും അതിനെ ഒന്നിനും എതിർക്കുന്ന ആളല്ല താനെന്നും ലിജു വ്യക്തമാക്കി. പക്ഷേ, വ്യക്തികൾ സംഘടനയേക്കാൾ വളർന്ന് കഴിയുമ്പോൾ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി സംഘടനയെ വശത്താക്കി കൊണ്ട് അതിനെ ഒരു ടൂൾ ആയി ഉപയോഗിക്കാൻ പറ്റുമയായിരിക്കാം. ഈ അടുത്ത കാലത്ത് താൻ തുറന്നു പറഞ്ഞുവെന്ന കാര്യങ്ങളിലൊന്നും സംഘടനയോട് എതിർപ്പില്ല. തനിക്കെതിരെ ഒരു പ്രശ്നം വന്നപ്പോൾ തന്നോട് ഡബ്ല്യു സി സി അതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അതിൽ തനിക്ക് പരാതിയില്ലെന്നും ലിജു പറഞ്ഞു. നിയമപരമായ വഴിയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ അതിനോട് പരിപൂർണമായി…

Read More

കാമ്പസുകളെയും കൗമാര മനസുകളെയും യുവാക്കളെയും ഒരുപോലെ കീഴടക്കിയ ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ മൂന്ന നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. അനുപമ പരമേശ്വരൻ, സായി പല്ലവി. മഡോണ സെബാസ്റ്റ്യൻ എന്നിവർ ആയിരുന്നു അവർ. മൂന്നു പേരും സിനിമാമേഖലയിൽ തങ്ങളുടേതായ വഴി തിരഞ്ഞെടുത്തു. സായി പല്ലവിയെ കഴിഞ്ഞയിടെ നേരിട്ട് കണ്ട കാര്യം പറയുകയാണ് മഡോണ സെബാസ്റ്റ്യൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സായി പല്ലവിയെക്കുറിച്ചും സായി പല്ലവിയെ നേരിട്ട് കണ്ടതിനെക്കുറിച്ചും മഡോണ വാചാലയായത്. കണ്ട സമയത്ത് സായി പല്ലവിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തെന്ന് മഡോണ പറഞ്ഞു. അടുത്ത കാലത്ത് സായ് പല്ലവിയെ നേരിട്ട് കണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് മഡോണ ഇങ്ങനെ പറഞ്ഞത്. മാരി ടുവിലെ സായി പല്ലവിയുടെ ഡാൻസ് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും താൻ ഭയങ്കര ലോ ആയിരിക്കുന്ന സമയത്ത് അതിട്ട് കാണുമെന്നും മഡോണ വ്യക്തമാക്കി. ശ്യാം സിങ്ക റോയില സായി പല്ലവിയുടെ പ്രകടനത്തെക്കുറിച്ചും മഡോണ…

Read More

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ ചിത്രം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പട്ടതാണ്. ചിത്രം റീമാസ്റ്റര്‍ ചെയ്ത് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ഭദ്രന്‍. അതിനിടെ ചിത്രത്തിലെ ‘ ഏഴിമല പൂഞ്ചോസ’ എന്ന ഗാനം റീമാസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങി. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭദ്രന്‍. ആ വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ തന്നെ അലോസരപ്പെടുത്തിയെന്നാണ് ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമന്റുകളാണ് പുറത്തുവന്നത്. ചിത്രത്തിന്റെ റീമാസ്റ്ററിംഗ് അവസാനഘട്ട പണിപ്പുരയിലാണ്. ഇതിനിടെയാണ് ചിത്രത്തിലെ ഗാനം റീമാസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങിയതെന്നും ഭദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്നെ സ്‌നേഹിക്കുന്ന,സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ…. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി… അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം അത്…

Read More