Author: Webdesk

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് പിറന്നാൾ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിൽ ഉമ്മൻ ചാണ്ടി താമസിക്കുന്നിടത്ത് എത്തിയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. നിർമാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഏറെ സമയം ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും ഒപ്പം കുശലാന്വേഷണം നടത്തിയും വിശേഷങ്ങൾ പറഞ്ഞും മമ്മൂട്ടി ചെലവഴിച്ചു. ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാനാണ് താൻ നേരിട്ട് എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മലയാളത്തിന്റെ പ്രിയനടൻ അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. തന്റെ എഴുപത്തൊൻപതാം പിറന്നാളാണ് ഉമ്മൻ ചാണ്ടി ഇന്ന് ആഘോഷിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ആഘോഷം. ഒപ്പം ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരും ഉണ്ട്.

Read More

പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് നടി ഷംന കാസിം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷംന കാസിം ഇക്കാര്യം ഉന്നയിച്ചത്. പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ എന്നാണ് ഷംന ഗ്രീഷ്മയെ തന്റെ പോസ്റ്റിൽ വിശേഷിപ്പിക്കുന്നു. ‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം’ – ഇങ്ങനെയാണ് ഷംന കാസിം കുറിച്ചത്. സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ കൃത്യമായി പ്രതികരിച്ചതിന് നിരവധി പേരാണ് ഷംനയെ അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. യുവത്വത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്ന് നടൻ ചന്തുനാഥ് പറഞ്ഞു. ചന്തുനാഥ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, വെട്ടി വീഴ്ത്തി ആണു, വിഷം കൊടുത്ത് പെണ്ണും, സമത്വത്തിന് വേണ്ടിയുള്ള സമരങ്ങൾക്കിടയിൽ സൈക്കോളജിക്കൽ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാനും…

Read More

ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആശംസകളുമായി നടൻ മോഹൻലാൽ. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗ് മോഹൻലാൽ പുറത്തിറക്കി. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ പാട്ടിൽ മലപ്പുറത്തിന്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശവും സെവൻസും ഒക്കെയാണ് വിഷയമായിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചിരിക്കുന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാർ ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സൌണ്ട് ഡിസൈനര്‍ പി സി വിഷ്ണു, നൃത്തസംവിധാനം ബൃന്ദ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ അജയ്. മലപ്പുറത്തെ മണ്ണിൽ നിന്ന് ഖത്തർ വേൾഡ് കപ്പിലേക്ക് എത്തുന്നതു പോലെയാണ് പാട്ടിന്റെ ദൃശ്യാഖ്യാനം. പാട്ട് തുടങ്ങുന്നതിന് മുമ്പ് മലപ്പുറത്തിന്റെ ഫുട്ബോൾ പ്രണയത്തെക്കുറിച്ച് മോഹൻലാൽ പറയുകയാണ്. അതിനു ശേഷമാണ്…

Read More

ഖത്തറിന്റെ മണ്ണിലേക്ക് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ പറന്നിറങ്ങിയത് പുലർച്ചെ ഒന്നരയ്ക്ക്. തങ്ങളുടെ പ്രിയതാരത്തെ കാണാൻ നിരവധി ആരാധകരാണ് അർദ്ധരാത്രിയിലും വിമാനത്താവളത്തിൽ എത്തിയത്. ഖത്തർ ലോകകപ്പിനുള്ള തന്റെ സമ്മാനം നൽകുന്നതിനു വേണ്ടിയാണ് മോഹൻലാൽ ലോകകപ്പിന് വേദിയൊരുങ്ങുന്ന നാട്ടിലേക്ക് എത്തിയിരിക്കുന്നത്. സംഗീതവും ഫുട്ബോളും കോർത്തിണക്കി ആരാധകർക്കായി അണിയിച്ചൊരുക്കിയ വീഡിയോ ഇന്ന് ഖത്തറിൽ റിലീസ് ചെയ്യും. 30നു വൈകുന്നേരം 7.30ന് ഗ്രാന്റ് ഹയാത്ത് ദോഹ ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കായി മോഹൻലാൽ അണിയിച്ച് ഒരുക്കിയ ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന ലോകകപ്പ് സംഗീത വീഡിയോ പുറത്തിറക്കുക. നാലു മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കും ചേർന്നാണ് റിലീസിങ്ങ് നടത്തുന്നത്. 31നു ആരാധകര്‍ക്ക് മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരം റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.

Read More

റിലീസ് ചെയ്തതു മുതൽ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ് ജയ ജയ ജയ ജയ ഹേ. കണ്ടവർ മനസു നിറഞ്ഞ് ചിരിച്ചാണ് തിയറ്ററുകളിൽ പുറത്തേക്ക് ഇറങ്ങുന്നത്. സിനിമാരംഗത്ത് നിന്നുള്ളവരും മികച്ച അഭിപ്രായമാണ് ജയ ജയ ജയ ജയ ഹേ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഒപ്പം ബേസിലിനെയും ദർശനയെയും മനസു നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുന്നു. ദർശനയ്ക്കും ബേസിലിനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ജയ ജയ ജയ ജയ ഹേയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് ബേസിലിന്റെയും ദർശനയുടെയും തകർപ്പൻ പെർഫോമൻസാണെന്ന് വിനീത് ശ്രീനിവാസൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിലെ അമ്മ വേഷം ചെയ്ത താരത്തെ പ്രത്യേകമായി അഭിനന്ദിക്കാനും വിനീത് മറന്നില്ല. ഒരു ചെറിയ സിനിമ കൂടി ഈ വർഷം ബ്ലോക്ക്ബസ്റ്റ്ർ ആകാൻ പോകുകയാണെന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനമെന്നും വിനീത് കുറിച്ചു. അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ്…

Read More

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം. ജൂവിസ് പ്രൊഡക്ഷന്‍സ്, യു എ എന്‍ ഫിലിം ഹൗസ്, എഎഎ ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സിജു മാത്യു, നെവിസ് സേവിയര്‍ രാജാദാസ് കുര്യാസ്, ലവന്‍ കുശന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഡ്രാമ ത്രില്ലര്‍ കാറ്റഗറിയില്‍പ്പെടുന്ന ചിത്രത്തില്‍ പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവരാണ് നായികമാര്‍. കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍, ട്രെയിലര്‍ എന്നിവ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫോറന്‍സിക്, കള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജൂവിസ് പ്രൊഡക്ഷന്‍സ് നിര്‍മാണം നിര്‍വഹിക്കുന്ന ദ്വിഭാഷാ ചിത്രമാണിത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിരിനൊപ്പം…

Read More

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ ഒരു രംഗം പ്രിയയെ താരമാക്കി മാറ്റിയിരുന്നു. പിന്നീട് മലയാള ചിത്രങ്ങളില്‍ നിന്ന് വിട്ടു നിന്ന പ്രിയ തെലുങ്ക്, കന്നഡ ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. പ്രിയയുടേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. View this post on Instagram A post shared by Priya Prakash Varrier✨ (@priya.p.varrier) View this post on Instagram A post shared by Jikson Francis (@jiksonphotography) സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ 23-ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. ‘തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍’ എന്ന അടിക്കുറുപ്പോടെയാണ് പ്രിയ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേര്‍ പ്രിയക്ക് ആശംസകളുമായി രംഗത്തെത്തി. ബാംഗ്ലൂര്‍…

Read More

നീണ്ട 14 വർഷത്തെ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിന് ശേഷമാണ് അഭയ ഹിരൺമയിയും ഗോപി സുന്ദറും കഴിഞ്ഞയിടെ വേർപിരിഞ്ഞത്. ഗായിക അമൃതയ്ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് ഗോപി സുന്ദർ. എന്നാൽ തന്റെ കരിയറിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുകയാണ് അഭയ ഇപ്പോൾ ചെയ്യുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും ഗോപിക്ക് ഒപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ചും മനസു തുറക്കുകയാണ് അഭയ ഹിരൺമയി. അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയിലാണ് വളരെ പക്വമായ രീതിയിൽ അഭയ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. എഞ്ചിനിയറിംഗ് പഠിച്ചു കൊണ്ടിരുന്ന കാലത്ത് നാലാമത്തെ വർഷമായപ്പോൾ മുതൽ ഗോപിയുമായി റിലേഷൻഷിപ്പിലായി. ആ സമയത്ത് ഐ എഫ് എഫ് കെയുടെ അവതാരക ആയിരുന്നു.ആ സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു വേണ്ടിയിട്ട് താരത്തിനൊപ്പം എന്ന പ്രോഗ്രാം അവതരിപ്പിച്ചത്. അങ്ങനെയാണ് ഗോപിയെ പരിചയപ്പെട്ടത്. അവിടുന്നാണ് ഗോപിയെ പരിചയപ്പെടുന്നത്. അതിനു ശേഷം റിലേഷൻഷിപ്പിലായി. ആ കാലം വരെ ബാക്കിയുള്ളവർ പാടുന്നത് കാണുന്നതും അത് രസിക്കുന്നതും ആയിരുന്നു എന്റെ ഒരു എന്റർടയിൻമെന്റ്.…

Read More

കേരളത്തിലെ ഗംഭീര പ്രൊമോഷന് ശേഷം കിടിലൻ പ്രൊമോഷനുമായി ദുബായിൽ എത്തി സാറ്റർഡേ നൈറ്റ് താരങ്ങൾ. ദുബായ് അൽ ഗുറൈർ മാളിലാണ് കിറുക്കനും കൂട്ടുകാരും തങ്ങളുടെ സിനിമ പ്രമോഷനായി എത്തിയത്. നിവിൻ പോളിക്ക് ഒപ്പം സിജു വിൽസൺ, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പ്രമോഷനായി എത്തിയിരുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസും ഒപ്പം ഉണ്ടായിരുന്നു. വൻ വരവേൽപ്പ് ആയിരുന്നു അൽ ഗുറൈർ മാളിൽ ഒത്തുചേർന്ന ആരാധകർ സാറ്റർഡേ നൈറ്റ് ടീം അംഗങ്ങൾക്ക് നൽകിയത്. സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. നിവിൻ പോളിയെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരിലേക്ക് വൻ ഹൈപ്പോടെയാണ് ചിത്രം എത്തുന്നത്. പോസ്റ്ററുകളും ട്രയിലറും നേരത്തെ തന്നെ പ്രേക്ഷകരെ ആകർഷിച്ചിരുന്നു.…

Read More

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക്. നവംബര്‍ നാലിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട് ഒരു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ ഉടള്‍പ്പെടെയാണ് ടീസറിലുള്ളത്. https://www.youtube.com/watch?v=VmrvKBvpMGk വന്‍ ഹൈപ്പോടെയാണ് സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മറ്റും പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിരുന്നു. പക്കാ കോമഡി ചിത്രമായിട്ടാണ് സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.…

Read More