Author: Webdesk

കേരളത്തെ നടുക്കിയ 2018ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. കേരളമൊന്നാകെ കൈകോര്‍ത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു 2018ലെ പ്രളയകാലത്ത് കണ്ടത്. ഇത് ലോകം രാജ്യം ഏറ്റെടുത്തിരുന്നു. 2018ലെ പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓര്‍മ്മകള്‍ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുക എന്നാണ് ലഭിക്കുന്ന വിവരം. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്റണി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ…

Read More

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേ തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിവിധ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ദർശനയും ബേസിലും. മൈൽ സ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബേസിലും ദർശനയും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനെപ്പറ്റി അവതാരക ചോദിച്ചപ്പോൾ അടുത്ത ടൊവിനോയെന്നാണ് ദർശന മറുപടി പറഞ്ഞത്. എന്നാൽ, ടൊവിനോയെന്ന് പറഞ്ഞിങ്ങ് വരട്ടെയെന്നാണ് ബേസിൽ ഇതിന് മറുപടിയായി പറഞ്ഞത്. ധ്യാനിനെ ഒന്ന് ഫോൺ വിളിക്കാമോയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ബേസിലിന്റെ മറുപടി. ധ്യാനിനെ ഫോൺ വിളിച്ചാൽ ധ്യാൻ എന്താണ് പറയാൻ പോകുന്നതെന്റെ പൊന്നോ എന്നാണ് ധ്യാനിനെ ഫോൺ വിളിക്കാമോ എന്ന ചോദ്യത്തിന് ബേസിൽ മറുപടിയായി പറഞ്ഞത്. അഭിമുഖത്തിൽ ഒക്കെ കാണുന്ന ധ്യാൻ ആണ് ശരിക്കുള്ള ധ്യാനെന്നും തിരയിൽ വർക്ക് ചെയ്യുന്ന സമയം മുതലേ അങ്ങനെയാണെന്നും ബേസിൽ പറഞ്ഞു.…

Read More

സംവിധായകൻ ടിനു പാപ്പച്ചൻ സൂപ്പർ ഹിറ്റ് ചിത്രമായ അജഗജാന്തരത്തിനു ശേഷം തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. ചാവേർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ഒരു കത്തിയാണ് പോസ്റ്ററിന്റെ അടിസ്ഥാനം. ബാക്കിയുള്ള കഥയെല്ലാം ആ കത്തിയുടെ മുകളിലാണ് നടക്കുന്നത്. മുന്നിൽ ഓടിപ്പോകുന്ന ഒരാൾ, അയാൾക്ക് പിന്നാലെ ഒരു ജീപ്പ്, ആ ജീപ്പിനു മുകളിൽ ക്രോധാവേശത്തോടെ ഒരാൾ, അതിനു പിന്നിൽ മുന്നിലുള്ളത് രൂക്ഷമായി നോക്കി നടന്നടുക്കുന്ന മറ്റൊരാൾ. ഇതിനെല്ലാം പിന്നിലായി ഒരു തെയ്യക്കോലവും കാണാം. ടൈറ്റിൽ പോസ്റ്ററിലെ ചാവേർ എന്ന എഴുത്തും വളരെ വ്യത്യസ്തമായാണ്. സൂക്ഷിച്ചു നോക്കിയാൽ കഥാപാത്രങ്ങളെ ചാവേർ എന്ന എഴുത്തിൽ കാണാൻ കഴിയും. ത്രില്ലർ സ്വഭാവമുള്ളതാണ് ചിത്രം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവരാണ് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ചാക്കോ…

Read More

സിനിമ, ടി.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച മാസ്കോം KD’s സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ മില്ലേനിയം സ്റ്റാർസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓൺലൈൻ റൈഡേഴ്സ് ടൂർണമെന്റിലെ ചാമ്പ്യന്മാരായത്. സ്കോർ – മില്ലേനിയം സ്റ്റാർസ് : 135/7, ഓൺലൈൻ റൈഡേഴ്സ് : 136/3(14.5) ഫൈനൽ മത്സരത്തിൽ 35 പന്തുകളിൽ നിന്ന് പുറത്താക്കാതെ 41 റൺസ് നേടിയ ഷാനിഫ് മരക്കാരാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലിലും മാൻ ഓഫ് ദി മാച്ച് നേടിയ ഷാനിഫ് തന്നെയാണ് മാൻ ഓഫ് ദി സീരീസും നേടിയത്. 189 റൺസ് നേടിയ ഓൺലൈൻ റൈഡേഴ്സിന്റെ തന്നെ സുജിത് ഗോവിന്ദൻ ആണ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ. ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ കൊറിയോഗ്രാഫേസിലെ അഭിജിത്ത് മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി. ടൂർണമെന്റിൽ…

Read More

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്ത്. ‘പെണ്ണേ നീ പൊന്നേ നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സഖി എല്‍സയുടെ വരികള്‍ക്ക് റാം ശരത്താണ് സംഗീതം പകര്‍വന്നിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മിക്കുന്നത്. https://www.youtube.com/watch?v=Oxw8skiJcoM അര്‍ജുന്‍ അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയരാഘവന്‍, പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം. പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ…

Read More

തെന്നിന്ത്യന്‍ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്‌യ്ക്ക് പരുക്കേറ്റിട്ടുണ്ട്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്ന കാര്യം രംഭ തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ്’ , രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍വച്ച് അപകടത്തില്‍പ്പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവച്ചു. ഒരു കാലത്ത് മലയാലത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയ നായികയായിരുന്നു രംഭ. 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ദ്രകുമാര്‍…

Read More

മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവം പറഞ്ഞ് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ ഉണ്ടായ രസകരമായ സംഭവമാണ് ശ്രീരാമന്‍ പങ്കുവച്ചത്. ഫോട്ടോ എടുക്കരുതെന്ന മുന്നറിയിപ്പിണ്ടായിരുന്നെന്നും പിന്നില്‍ നിന്ന് ഒളിക്യാമറ വച്ചാണ് ചിത്രം പകര്‍ത്തിയതെന്നും വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. പിന്നില്‍ കൈകെട്ടി നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചെടികളുടേയും മരങ്ങളുടേയും കിളികളുടേയും പൂമ്പാറ്റകളുടേയും നാടന്‍ പേരുകളും ശാസ്ത്രയ നാമങ്ങളും പറഞ്ഞു തന്ന് വനചാരി മുന്നില്‍ നടന്നുവെന്ന് ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫോട്ടോഗ്രഫി നിരോധിച്ചിരുന്നു. പിന്നില്‍ നിന്ന് ഒളിക്യാമറ വച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാദൃഷ്ടിയാല്‍ അതുകണ്ട് തിരിഞ്ഞു നിന്ന് തന്നെ നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചു. താന്‍ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും ശ്രീരാമന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടന്‍ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട്…

Read More

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വക്കീലായാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരം മനസ് തുറന്നത്. തന്റെ ചിത്രങ്ങളില്‍ നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവെ ഉണ്ടെന്നും ഈ ചിത്രം പുറത്തിറങ്ങുന്നതോടെ അത് മാറിക്കിട്ടുമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഇതുവരെ ചെയ്തതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ചിത്രം. സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ടു തന്നെ എന്താകും പ്രേക്ഷക പ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് താനെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍…

Read More

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്കെത്തുന്നു. നവംബര്‍ നാലിനാണ് ചിത്രം എത്തുക. ഇതുമായി ബന്ധപ്പെട്ട് പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നിവിന്‍പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ടീസറിലുള്ളത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ‘കിറുക്കനും കൂട്ടുകാരും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത്…

Read More

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്. ചിത്രം നവംബര്‍ നാലിന് പ്രേക്ഷകരിലേക്ക് എത്തും. ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമന്‍. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കൂമന്‍. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം നന്ദു ലാല്‍, പൗളി വത്സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ…

Read More