Author: Webdesk

സിനിമാജീവിത്തതിലെ തന്റെ 255-ാമത് ചിത്രവുമായി നടൻ സുരേഷ് ഗോപി എത്തുന്നു. ഈ ചിത്രത്തിൽ നടന്റെ കൈ പിടിച്ച് ഇളയ മകൻ മാധവ് സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ജെ എസ് കെ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ വച്ചു നടന്നു. തുടർന്നു ഷൂട്ടിംഗ് ആരംഭിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമായി ആണ് ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്. റെണദിവേ ആണ് ചായഗ്രഹണം നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക് സിനിമലോകത്തെ മിന്നും നായികയായ അനുപമ പരമേശ്വരൻ…

Read More

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്വാസിക-അലന്‍സിയര്‍ എന്നിവര്‍ തമ്മിലുള്ള പ്രണയരംഗങ്ങളാണ് ടീസറിലുള്ളത്. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. View this post on Instagram A post shared by swasika (@swasikavj) റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചതുരം തീയറ്ററുകളില്‍ എത്തിയത്. ത്രികോണ പ്രണയം പറയുന്ന ചിത്രത്തില്‍ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. സ്വാസികയുടെ പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്.

Read More

ആദ്യ സിനിമയിലൂടെ തന്നെ മലയാളി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. 2005. പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും അനൂപ് മേനോൻ നായകനായ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെ അഭിനേത്രി എന്ന നിലയിൽ കൃത്യമായ അടയാളപ്പെടുത്തൽ നടത്താൻ ഹണി റോസിന് കഴിഞ്ഞു. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. 2008ൽ സൗണ്ട് ഓഫ് ബുട്ട് എന്ന സിനിമ ചെയ്ത് ഹണിറോസ് തിരികെ മലയാളത്തിലേക്ക് എത്തി. 2011ൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയുടെ ഭാഗമായി. ചെറിയ പ്രായത്തിൽ തന്നെ തന്റെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് 31 വയസായപ്പോഴേക്കും മലയാളത്തിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോഹൻലാൽ…

Read More

ഈ വർഷം റിലീസ് ആയ ചിത്രങ്ങളിൽ തമിഴിൽ വൻ വിജയമായ ചിത്രമാണ് പൊന്നിയിൻ സെൽവൻ 1. ഇതിഹാസ സാഹിത്യകാരൻ കൽക്കി ക‍ൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മണിരത്നം ആണ് സിനിമ സംവിധാനം ചെയ്തത്. ആഗോളതലത്തിൽ ഇതുവരെ സിനിമ നേടിയത് 500 കോടിക്ക് മുകളിലാണ്. ഏതായാലും സിനിമ വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. കൽക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന സിനിമയുടെ വിജയാഘോഷത്തിനിടെ സിനിമയുടെ സംവിധായകനും അണിയറപ്രവർത്തകരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിർമാതാവ് എ സുബാസ്കരൻ, സംവിധായകൻ മണിരത്നം എന്നിവർ ചേർന്നാണ് ട്രസ്റ്റിനുള്ള ചെക്ക് ട്രസ്റ്റ് ഓഫീസിൽ നേരിട്ടെത്തി കൈമാറിയത്. കൽക്കി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റിയായ സീതാ രവി ചെക്ക് ഏറ്റുവാങ്ങി. കൽക്കി കൃഷ്ണമൂർത്തിയുടെ മകനായ കൽക്കി രാജേന്ദ്രൻ സന്നിഹിതനായിരുന്നു. ചെന്നൈയിൽ നടന്ന പൊന്നിയിൻ സെൽവൻ വിജയാഘോഷത്തിൽ സംവിധായകൻ മണിരത്നം, താരങ്ങളായ വിക്രം, കാർത്തി, ജയംരവി, പാർത്ഥിപൻ എന്നിവർ പങ്കെടുത്തു. രണ്ട്…

Read More

ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ബ്ലസി ഒരുക്കിയ ചിത്രമായ കാഴ്ച. എന്നാൽ, ഈ ചിത്രത്തിലേക്ക് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. നിർമാതാവ് സേവി മനോ മാത്യുവാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാഴ്ച എന്ന സിനിമയിലേക്ക് മമ്മൂട്ടി എത്തിയ വഴി സേവി മനോ മാത്യു വ്യക്തമാക്കിയത്. മമ്മൂട്ടിയെ കഥ കേൾപ്പിച്ച് നോക്കാമെന്ന് പറഞ്ഞത് ബ്ലെസി ആണെന്നും സിയാദ് കോക്കർ വഴിയാണ് മമ്മൂട്ടിയിലേക്ക് എത്തിയതെന്നും സേവി മനോ മാത്യു വ്യക്തമാക്കി. കാഴ്ചയിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. ശ്രീനിവാസനെ നായകനാക്കാം എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയെ കഥ കേൾപ്പിക്കാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് ബ്ലെസി ചോദിച്ചു. തുടർന്ന് താൻ എറണാകുളത്ത് പോയപ്പോൾ സിയാദ് കോക്കറിനെ കണ്ടെന്നും ഉഗ്രനൊരു സബ്ജക്ട് കൈയിലുണ്ടെന്നും മമ്മൂട്ടിയെ കേൾപ്പിക്കാൻ എന്താണ് ഒരു മാർഗമെന്നും സിയാദിക്കയോട് ചോദിച്ചു. ആരാണ് സംവിധായകനെന്ന് ചോദിച്ചപ്പോൾ ബ്ലസിയാണെന്ന് പറഞ്ഞു. പത്മരാജൻ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു കാലം…

Read More

ബോളിവുഡ് താരങ്ങളായ തബുവും അജയ് ദേവ്ഗണും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണുള്ളത്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ ആദ്യ സംവിധാന ചിത്രമായ ‘ബോലെ’യിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ 52-ാം പിറന്നാളായിരുന്നു. താരത്തിന് ആശംസകളുമായി അജയ് ദേവ്ഗണും രംഗത്തെത്തിയിരുന്നു. ഒരു വിഡിയോയാണ് താരം പങ്കുവച്ചത്. വിഡിയോയില്‍ നെറ്റിയില്‍ മുറിവുപറ്റിയ തബുവിനേയും മുറിവില്‍ മരുന്ന് വയ്ക്കുന്ന അജയ് ദേവ്ഗണിനേയും കാണാം. തബുവിന്റേത് യഥാര്‍ത്ഥത്തിലുള്ള മുറിവാണോ അതോ ചിത്രീകരണത്തിനിടെ സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുമായി എത്തിയത്. അജയ് ദേവ്ഗണും തബുവും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. അജയ് ദേവ്ഗണുമായുള്ള സൗഹൃദത്തെപ്പറ്റി തബുവും പറഞ്ഞിട്ടുണ്ട്. പതിമൂന്ന് വയസ് മുതല്‍ തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നാണ് തബു മുന്‍പ് പറഞ്ഞിട്ടുള്ളത്.

Read More

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വീണ്ടുമെത്തി നടി ഗ്രേസ് ആന്റണി. ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം മാളിലെത്തിയത്. ഏതോ വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എന്തിന് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കണമെന്ന് നടി ചോദിച്ചു. https://www.youtube.com/watch?v=smVy_u76Z2I കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോള്‍ വീണ്ടും വരാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഒരുപാട് സന്തോഷമുണ്ട്, തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവിടെ വന്നതിന്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പടച്ചോന് ങ്ങള് കാത്തോളണേ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ടെന്നും ഗ്രേസ് ആന്റണി പറഞ്ഞു. ശ്രീനാഥ് ഭാസിയാണ് പടച്ചോനേ ങ്ങള് കാത്തോളീ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രാഷ്ട്രീയവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, ജോണി ആന്റണി,…

Read More

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളെ അണിനിരത്തി ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി അനുരാഗം ടീം. തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി, ‘ക്വീൻ’, ‘കളർപടം’ തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്, ’96’ സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ ഗൗരി കിഷൻ, നടി ഷീല, ദേവയാനി, ലെന എന്നീ താരങ്ങളെ കാണിച്ചു കൊണ്ടാണ് അനുരാഗത്തിന്റെ വരവ് അണിയറക്കാർ അറിയിക്കുന്നത്. ഇവരെ കൂടാതെ മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ് & സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ നിർമിച്ചു, പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് നിലമ്പുർ സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസ് തന്നെയാണ്. ചിത്രത്തിലെ ആദ്യഗാനം “ചില്ലാണെ…” യൂട്യൂബിൽ ശ്രദ്ധ നേടി നേരത്തെ തന്നെ യുവാക്കളുടെ…

Read More

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമായി എത്തുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. രാഷ്ട്രീയവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ശ്രീനാഥ് ഭാസി, അലന്‍സിയര്‍, ഗ്രേസ് ആന്റണി, വിജിലേഷ്, രാജേഷ് മാധവന്‍, ആന്‍ ശീതള്‍, അടക്കമുള്ളവര്‍ ട്രെയിലറിലുണ്ട്. https://www.youtube.com/watch?v=RX9Q9m4nIUQ ഫിലിം എഡിറ്ററും സംവിധായകനുമായ ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.…

Read More

നിവിന്‍ പോളി നായകനായി എത്തിയ സാറ്റര്‍ഡേ നൈറ്റിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ദിനം ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 3.27കോടിയെന്നാണ് ലഭിക്കുന്ന വിവരം. മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്നലെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ചെത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന് പുറമേ അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരാണ് സൗഹൃദ വലത്തിലുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം വന്നു കാണേണ്ട ചിത്രമെന്നാണ് സാറ്റര്‍ഡേ നൈറ്റ് കണ്ട പലരും പ്രതികരിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു…

Read More