Author: Webdesk

സംവിധായകനും നടനുമായ ബേസിൽ ജോസഫും നടി ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ ആയിരുന്നു ജയ ജയ ജയ ജയ ഹേ. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തതോടെ വൻ പ്രേക്ഷകപ്രീതിയാണ് സ്വന്തമാക്കിയത്. ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ കണ്ടിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ചിത്രത്തിലെ നായകൻ ബേസിൽ ജോസഫിനെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പ് ഷൈലജ ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഷൈലജ ടീച്ചർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചു കാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം…

Read More

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രമായ അരുൺ നീലകണ്ഠനും അയാളുടെ അച്ഛൻ വേഷം ചെയ്ത വിജയരാഘവനും കെട്ടിപ്പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തെക്കുറിച്ച് വാചാലനാകുകയാണ് വിനീത് ശ്രീവനിവാസൻ. ആ രംഗത്തിന് ശേഷമാണ് പ്രണവ് നായക കഥാപാത്രത്തിലേക്ക് എത്തിയതെന്നും ആ കെട്ടിപ്പിടുത്തത്തിൽ നിന്ന് അരുൺ നീലകണ്ഠൻ എന്നയാൾ എമർജ് ചെയ്തതു പോലെ തനിക്ക് തോന്നിയെന്നും വിനീത് പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇങ്ങനെ പറഞ്ഞത്. ഷൂട്ട് തുടങ്ങിയ ദിവസങ്ങളിലാണ് ആ രംഗം എടുത്തതെന്നും അതുകൊണ്ടുണ്ടായ ഒരു ഗുണം അവിടെ വെച്ചാണ് അപ്പൂനെ ആ കഥാപാത്രമായി കിട്ടിയതെന്നും വിനീത് പറഞ്ഞു. ആ കെട്ടിപ്പിടുത്തത്തിൽ ഒരു ഐസ് ബ്രേക്കിംഗ് നടന്നു. എന്താണ് നടന്നതെന്ന് അവർക്ക് മാത്രമേ അറിയാൻ പറ്റുകയുള്ളൂവെന്നും ആ കെട്ടിപ്പിടുത്തത്തിൽ നിന്നും അരുൺ നീലകണ്ഠൻ എന്നയാൾ എമർജ് ചെയ്തതു പോലെ തനിക്ക് തോന്നിയെന്നും വിനീത് പറഞ്ഞു. അതു കഴിഞ്ഞ്…

Read More

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് കൂമന്‍. നവംബര്‍ നാലിനായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിന് സമകാലീക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതേപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍. അണിയറപ്രവര്‍ത്തകര്‍ പലരും സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിയെന്ന് കൃഷ്ണകുമാര്‍ പറയുന്നു. സിനിമയിലുള്ള ചിലകാര്യങ്ങള്‍ അതുപോലെ സംഭവിക്കുന്നതാണ് അതിന് കാരണം. 2018ല്‍ തനിക്ക് തോന്നിയ ചിന്തയില്‍ നിന്ന് രചിച്ച തിരക്കഥയാണ് കൂമന്റേത്. താന്‍ എഴുതിയ കാര്യങ്ങള്‍ അതുപോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചപ്പോള്‍ അതിശയം തോന്നി. ചിലര്‍ തങ്ങള്‍ ഇല്യൂമിനാറ്റിയാണോ എന്ന് ചോദിച്ചു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ പലര്‍ക്കും തോന്നാതിരുന്ന കണക്ഷന്‍ സിനിമ കണ്ടപ്പോള്‍ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കൂമന്‍. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് കൂമന്‍…

Read More

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തട്ടാശ്ശേരി കൂട്ടം പ്രേക്ഷകരിലേക്ക്. വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിലെത്തും. ദിലീപ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹോദരന്‍ അനൂപാണ്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. https://www.youtube.com/watch?v=OcxxrvolX2U അര്‍ജുന്‍ അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയരാഘവന്‍, വിജയരാഘവന്‍. പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം. പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന്‍ രാജീവ് ഗോവിന്ദന്‍ സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ് അണിയറ…

Read More

തഗ്ഗുകളുടെ രാജാവ് എന്നാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ അറിയപ്പെടുന്നത്. ധ്യാന്‍ നല്‍കുന്ന ഇന്റര്‍വ്യൂകളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ധ്യാനിനൊപ്പമുള്ള രസികന്‍ അനുഭവം പറയുകയാണ് നടനും സംവിധായകനും ധ്യാനിന്റെ ജേഷ്ഠനുമായ വിനീത് ശ്രീനിവാസന്‍. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പഴയകാല അനുഭവം പറഞ്ഞത്. https://www.youtube.com/watch?v=4gHz4wVo-KY&t=32s ധ്യാന്‍ ശ്രീനിവാസന്‍ എന്‍ട്രന്‍സ് പരീക്ഷയുടെ റിസള്‍ട്ട് നോക്കുന്നതിനിടെയാണ് സംഭവം. അന്ന് ഡയല്‍അപ് ഉള്ള കാലം. വൈഫൈ സിഗ്നല്‍ ഇഷ്യൂ കാരണം കണക്ടാകുന്നുണ്ടായിരുന്നില്ല. ആ സമയം താനും അവിടെ ഉണ്ടായിരുന്നു. ഇതിനിടെ ധ്യാനോട് കിട്ടിയോ എന്ന് താന്‍ ചോദിച്ചു. കിട്ടിയില്ല എന്ന് പറഞ്ഞു. ഇതേ ചോദ്യം വീണ്ടും ചോദിച്ചപ്പോള്‍ കിട്ടിയില്ല പൊട്ടി എന്നായിരുന്നു മറുപടിയെന്നും വിനീത് ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. വിനീത് ശ്രീനിവാസന് പുറമേ…

Read More

2018 ല്‍ പൂര്‍ത്തിയായ സ്‌ക്രിപ്റ്റ് പല കാരണങ്ങളാല്‍ പൊളിച്ചെഴുതേണ്ടി വന്നിട്ടുണ്ടെന്ന് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. 2017ലാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതി തുടങ്ങിയത്. 2018 വരെ അത് നീണ്ടു. 2019ല്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ചില കാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയായിരുന്നുവെന്നും അഭിനവ് പറഞ്ഞു. https://www.youtube.com/watch?v=4gHz4wVo-KY 2019ല്‍ ഷൂട്ടിംഗ് തീരുമാനിച്ചെങ്കിലും ഒരു നടന്റെ ഡേറ്റ് ലഭിക്കാതെ വന്നതോടെ അത് നീളുകയായിരുന്നു. 2020ല്‍ നടക്കുമെന്ന് കരുതിയെങ്കിലും കൊവിഡ് വന്നതോടെ അതും മുടങ്ങി. ഇതിനിടെ മുകുന്ദന്‍ ഉണ്ണിയുമായി സാമ്യമുള്ള സീനുകള്‍ മറ്റ് പല ചിത്രങ്ങളിലും വന്നു. തുടര്‍ന്നാണ് സ്‌ക്രിപ്റ്റ് പൊളിച്ചെഴുതിയതെന്നും അഭിനവ് പറയുന്നു. തന്റെ ചിത്രം മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എഡിറ്റില് മാറ്റം വരുത്തിയിട്ടില്ല. എഴുതിയപോലെ തന്നെയാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു. വിനീത് ശ്രീനിവാസനാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. വിനീത് ശ്രീനിവാസന് പുറമേ സുരാജ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ വേഷമിടുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ‘ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നിഷാന്ത് രാംടെകെയാണ്. സയനോര ഫിലിപ്പും രശ്മി സതീഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. https://www.youtube.com/watch?v=2RIl_ufN1A0 നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വഹിക്കുന്നത്. ഭാവനയ്ക്കും ഷറഫുദ്ദീനും പുറമേ അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിശാന്ത് രാംടെകെയ്ക്ക് പുറമേ പോള്‍ മാത്യു, ജോക്കര്‍ ബ്ലൂസ് എന്നിവരും സംഗീതം പകര്‍ന്നിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

Read More

മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. അ‍ർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് ആണ് നിര്‍മിക്കുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു മത്സരം നടത്തുകയാണ് അണിയറപ്രവർത്തകർ. നടൻ ദിലീപ് ആണ് മത്സരവുമായി ബന്ധപ്പെട്ട വീഡിയോയും കുറിപ്പും പങ്കുവെച്ചത്. ‘ഇത് എന്തിനും ഏതിനും കൂടെ കട്ടക്ക് നിൽക്കുന്ന ചങ്ങായിമാർക്കുള്ള കോണ്ടെസ്റ്റ്.. ഈ വരുന്ന പതിനൊന്നം തീയതി തിയേറ്ററിൽ ആഘോഷമായി എത്തുന്ന ഞങ്ങടെ തട്ടാശ്ശേരിക്കൂട്ടം പോലെ പൊളി കൂട്ടം ആണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളൊരുമിച്ചുള്ള ഒരു കിടിലൻ ഗ്രൂപ്പ്‌ സെൽഫി #thattasserykoottam എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യൂ.. നിങ്ങളുടെ കൂട്ടത്തിന് ഒപ്പമുള്ള പുതിയതും, പഴയതും ആയ ഫോട്ടോകൾ അയക്കാവുന്നതാണ്… അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചങ്ങായികൂട്ടങ്ങളെ കാത്തിരിക്കുന്നത് ഒരു ഗംഭീര സർപ്രൈസാണ്… അപ്പൊ…

Read More

സിനിമാജീവിത്തതിലെ തന്റെ 255-ാമത് ചിത്രവുമായി നടൻ സുരേഷ് ഗോപി എത്തുന്നു. ഈ ചിത്രത്തിൽ നടന്റെ കൈ പിടിച്ച് ഇളയ മകൻ മാധവ് സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ജെ എസ് കെ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ വച്ചു നടന്നു. തുടർന്നു ഷൂട്ടിംഗ് ആരംഭിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമായി ആണ് ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്. റെണദിവേ ആണ് ചായഗ്രഹണം നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക് സിനിമലോകത്തെ മിന്നും നായികയായ അനുപമ പരമേശ്വരൻ…

Read More

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്വാസിക-അലന്‍സിയര്‍ എന്നിവര്‍ തമ്മിലുള്ള പ്രണയരംഗങ്ങളാണ് ടീസറിലുള്ളത്. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. View this post on Instagram A post shared by swasika (@swasikavj) റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചതുരം തീയറ്ററുകളില്‍ എത്തിയത്. ത്രികോണ പ്രണയം പറയുന്ന ചിത്രത്തില്‍ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. സ്വാസികയുടെ പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്.

Read More