Author: Webdesk

നടൻ ശ്രീനിവാസൻ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങൾ മൂലം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുവായിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്ന അദ്ദേഹം ഇപ്പോൾ പതിയെ പൂർവ്വാവസ്ഥയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നുവെന്ന സന്തോഷ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തും എല്ലാമായ മകൻ വിനീത് ശ്രീനിവാസൻ. കുറുക്കൻ എന്ന വിനീത് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ തിരികെ എത്തുന്നത്. ഒരു അഭിമുഖത്തിലാണ് വിനീത് ഈ കാര്യം വെളിപ്പെടുത്തിയത്. വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുക്കനിലൂടെ അച്ഛൻ – മകൻ കോംബോ മൂന്നാമത്തെ വട്ടം സ്‌ക്രീനിൽ ഒന്നിക്കുകയാണ്. മകന്റെ അച്ഛൻ, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. വിനീത് സംവിധാനം നിർവഹിച്ച മലർവാടി ആർട്ട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ വെള്ളിത്തിരയിലുള്ള കെമിസ്‌ട്രി ആരാധകർ എപ്പോഴും ഏറ്റെടുത്തിട്ടുണ്ട്. ജയലാൽ ദിവാകരൻ സംവിധാനം നിർവഹിക്കുന്ന കുറുക്കന് തിരക്കഥ…

Read More

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, പൊറിഞ്ചു മറിയം ജോസ്, ബാച്ചിലേഴ്‌സ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മോൺസ്റ്ററിലും സോമൻ അമ്പാട്ട് ഒരുക്കിയ അഞ്ചിൽ ഒരാൾ അർജുനനിലുമാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ്…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. കുമാരി സിനിമയാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കുമാരി റിലീസ് ചെയ്തതിനു പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനയം കൊണ്ട് ഐശ്വര്യ ലക്ഷ്മി ദിനം പ്രതി നമ്മളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു, ശരീരത്തിലെ മാംസപ്രദർശനം കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന (ഉദ്ഘാടന, ഇൻസ്റ്റഗ്രാം) നടിമാർക്കിടയിൽ ഇന്ന് നാട്യം കൊണ്ട് വിസ്മയിപ്പിച്ച ഒരുവളെ കണ്ടു, ഇതാണ് പെണ്ണ് – എന്നായിരുന്നു ഒരു ആരാധകൻ കുമാരിയിലെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഐശ്വര്യ ലക്ഷ്മി ഈ പോസ്റ്റ് തന്റെ സ്റ്റോറിയാക്കുകയും ചെയ്തിരുന്നു. ഏതായാലും മികച്ച അഭിപ്രായമാണ് ഐശ്വര്യ ലക്ഷ്മിയുടെ കുമാരിക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ…

Read More

ബാലതാരമായെത്തി മലയാളികളുടെ മനസ് കീഴടക്കിയ സുന്ദരിക്കുട്ടിയാണ് നടി മഞ്ജിമ മോഹൻ. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. മഞ്ജിമയുടെ വിവാഹവാർത്തയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം ഗൗതം കാർത്തിക്കുമായാണ് മഞ്ജിമയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും. ഇരുവരും ഒരുമിച്ചാണ് തങ്ങളുടെ വിവാഹവാർത്ത സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നാണ് മഞ്ജിമ ഗൗതമിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റി മറിച്ചെന്നും മഞ്ജിമ വ്യക്തമാക്കുന്നു. മഞ്ജിമയുമായുള്ള പ്രണയം ഗൗതം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായും നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഗോസിപ്പുകൾ മഞ്ജിമ ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. ഗൗതവും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ, അവസാനം…

Read More

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. അഭിഭാഷകനായാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്. അഭിനവ് സുന്ദര്‍ നായകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസന്‍. താനും സംവിധായകനും തമ്മില്‍ ഐഡിയോളജിക്കല്‍ ക്ലാഷുണ്ടായെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ഐഡിയോളജിക്കല്‍ ക്ലാഷുകള്‍ സൗഹാര്‍ദപരമായിരുന്നു. തങ്ങളുടെ ചിന്തകള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഡയറക്ടര്‍ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് അഭിനവും പറഞ്ഞു. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍…

Read More

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ എത്തി. ‘ഇരുള്‍ക്കണ്ണുമായി പടര്‍ച്ചില്ലയില്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു ശ്യാം ആണ്. വിഷ്ണു ശ്യാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=abSmxwg0nbs ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കൂമന്‍. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം നന്ദു ലാല്‍, പൗളി വത്സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ…

Read More

സംവിധായകൻ ഒമർ ലുലു ഒ ടി ടിക്ക് വേണ്ടി ഒരുക്കിയ സിനിമയാണ് നല്ല സമയം. ഫൺ ത്രില്ലർ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നടൻ ഇർഷാദ് അലിയാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലൂടെ നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. നവംബറിൽ ചിത്രം റിലീസ് ചെയ്യും. അതിനു മുമ്പായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഒമർ ലുലു. പുതുമുഖ നായികമാരെ പരിചയപ്പെടുത്തുന്നതാണ് ഈ വീഡിയോ ഗാനം. ഈ ഗാനരംഗത്തിൽ ബിഗ് ബോസ് താരം ജാസ്മിൻ എം മൂസയും സാന്നിധ്യം അറിയിക്കുന്നുണ്ട്. ഫ്രീക്ക് ലുക്കില്‍ ഫ്രണ്ട്‍സുമായി എന്ന് ആരംഭിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് രാജീവ് ആലുങ്കല്‍ ആണ്. പാട്ട് പാടിയിരിക്കുന്നത് ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എസ് എന്നിവരാണ്. പുതുമുഖ നായികമാരായ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരെ ഈ ഗാനത്തിൽ കാണാൻ കഴിയും. വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തിലെ നായികമാരെ ഒമർ ലുലു…

Read More

വളരെ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം സാറ്റർഡേ നൈറ്റ് നവംബർ നാലിന് റിലീസ് ആകുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, സിജു വിൽസൺ, സാനിയ, ഗ്രേസ് ആന്റണി, മാളവിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനായി ഇപ്പോൾ ദുബായിലാണ് താരങ്ങൾ. ചിത്രത്തിലെ നായികയായ മാളവിക പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൈജു കുറുപ്പ്, സിജു വിൽസൺ, നിവിൻ പോളി എന്നിവർ സിനിമയുടെ റിലീസിനെക്കുറിച്ച് പറയുന്ന വീഡിയോയുടെ ഇടയിൽ കയറി നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ ഡയലോഗ് ആണ് എല്ലാവരെയും രസിപ്പിച്ചത്. ‘സാറ്റർഡേ നൈറ്റ് നവംബർ നാലിന് എല്ലാവരും തിയറ്ററിൽ പോയി കാണണം’ എന്ന് പറഞ്ഞ് മാളവിക അവസാനിപ്പിക്കുമ്പോൾ അതുവരെ വീഡിയോയിൽ ഇല്ലാതിരുന്ന ഐശ്വര്യ ഇടയിൽ കയറി വേണേൽ കുമാരി കൂടി കണ്ടോളൂ,…

Read More

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് പിറന്നാൾ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിൽ ഉമ്മൻ ചാണ്ടി താമസിക്കുന്നിടത്ത് എത്തിയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. നിർമാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഏറെ സമയം ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും ഒപ്പം കുശലാന്വേഷണം നടത്തിയും വിശേഷങ്ങൾ പറഞ്ഞും മമ്മൂട്ടി ചെലവഴിച്ചു. ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാനാണ് താൻ നേരിട്ട് എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മലയാളത്തിന്റെ പ്രിയനടൻ അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. തന്റെ എഴുപത്തൊൻപതാം പിറന്നാളാണ് ഉമ്മൻ ചാണ്ടി ഇന്ന് ആഘോഷിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ആഘോഷം. ഒപ്പം ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരും ഉണ്ട്.

Read More

പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് നടി ഷംന കാസിം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷംന കാസിം ഇക്കാര്യം ഉന്നയിച്ചത്. പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ എന്നാണ് ഷംന ഗ്രീഷ്മയെ തന്റെ പോസ്റ്റിൽ വിശേഷിപ്പിക്കുന്നു. ‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം’ – ഇങ്ങനെയാണ് ഷംന കാസിം കുറിച്ചത്. സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ കൃത്യമായി പ്രതികരിച്ചതിന് നിരവധി പേരാണ് ഷംനയെ അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. യുവത്വത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്ന് നടൻ ചന്തുനാഥ് പറഞ്ഞു. ചന്തുനാഥ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, വെട്ടി വീഴ്ത്തി ആണു, വിഷം കൊടുത്ത് പെണ്ണും, സമത്വത്തിന് വേണ്ടിയുള്ള സമരങ്ങൾക്കിടയിൽ സൈക്കോളജിക്കൽ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാനും…

Read More