Author: Webdesk

മിമിക്രി വേദിയിൽ നിന്നും മലയാളസിനിമയിലേക്ക് എത്തിയ താരമാണ് രമേശ് പിഷാരടി. നടനായെത്തി പിന്നീട് സംവിധായകനായി സിനിമാമേഖലയിൽ തന്റേതായ ഇടം രമേശ് പിഷാരടി കണ്ടെത്തി. സ്റ്റേജ് ഷോകളിലെ രമേശ് പിഷാരടിയുടെ കൗണ്ടറുകൾക്ക് മാത്രമായി നിരവധി ആരാധകരുണ്ട്. അടുത്തിടെ മിക്കവാറും മമ്മൂട്ടിയുടെ ഒപ്പം രമേശ് പിഷാരടിയെ കാണാറുണ്ട്. ഇത് സംബന്ധിച്ച് ഇതനകം തന്നെ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഒടുവിൽ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് രമേശ് പിഷാരടി. മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് പിഷാരടി വ്യക്തമാക്കി. തോളത്ത് കൈയിട്ടൊക്കം നടക്കുന്നതാണ് സൗഹൃദം. തനിക്ക് അദ്ദേഹത്തിനോടുള്ളത് സ്നേഹവും ബഹുമാനവും ആണെന്നും ഒരുപക്ഷേ അദ്ദേഹത്തിന് തന്നോടുള്ളത് സ്നേഹവും പരിഗണനയും ആണെന്നും രമേശ് പിഷാരടി പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ ആയിരുന്നു പിഷാരടി ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തേക്കുള്ള ഒരു മാർജിൻ ഒരല്പം ഇങ്ങോട്ട് മാറ്റി വരച്ച് തരുന്നു. തിയറ്ററിൽ ആസ്വദിച്ച വലിയ ഹിറ്റുകളായിട്ടുള്ള പല സിനിമകൾ, ചരിത്രം, ഓർമകൾ, രാഷ്ട്രീയപരമായ…

Read More

കാക്കിക്കുള്ളിലെ നേർക്കുനേർ പോരാട്ടവുമായി ആസിഫ് അലിയും ബിജു മേനോനും. ഇരുവരും നായകരായി എത്തുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പരസ്പരം പോരടിക്കുന്ന പൊലീസ് ഓഫീസർമാരായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ഒരു ചിത്രം കൂടിയാണ് ഇത്. കാക്കിയണിഞ്ഞാണ് ഇരുവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ,…

Read More

സിനിമാപ്രേമികളും ആരാധകരും വളരെ ആകാംക്ഷയോേടെ കാത്തിരിക്കുന്ന ചിത്രമാണ് മാലൈക്കോട്ടെ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് മാലൈക്കോട്ടൈ വാലിബനെ പ്രേക്ഷകർക്കിടയിൽ ഇത്ര പ്രതീക്ഷയുള്ള സിനിമയാക്കി മാറ്റുന്നത്. മോഹൻലാലിന്റെ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ആണ്. നേരിന്റെ പ്രമോഷനായി എത്തിയ മോഹൻലാലിനോട് മാധ്യമപ്രർവർത്തകർ ചോദിച്ചത് വാലിബനെക്കുറിച്ച് ആയിരുന്നു. മോഹൻലാൽ നായകനായി എത്തുന്ന മാലൈക്കോട്ടെ വാലിബൻ തിയറ്ററിൽ എത്തുമ്പോൾ തീ പാറുമോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഉയർന്ന ഒരു ചോദ്യം. ആദ്യം നേര് കഴിയട്ടെ എന്നായികുന്നു ഇതിന് മോഹൻലാൽ കൊടുത്ത മറുപടി. എന്നാൽ, അത് വ്യത്യസ്തമായ ഒരു സിനിമ ആയിക്കുമെന്നും നിങ്ങൾക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കിൽ അതിനാണ് പ്രതീക്ഷ എന്ന് പറയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമ കണ്ടിട്ടേ അത് പറയാൻ കഴിയുകയുള്ളൂ എന്നും മോഹൻലാൽ വ്യക്തമാക്കി. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുകയാണെന്നും കൂടെയുള്ളവര്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്നും മോഹൻലാൽ…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രം ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. നേരിന്റെ പ്രമോഷൻ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ജീത്തു ജോസഫിന് ഒപ്പമാണ് മോഹൻലാൽ എത്തിയത്. വാർത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവർത്തകർക്ക് ഒപ്പം മോഹൻലാൽ പകർത്തിയ സെൽഫി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ‘നേര് മൂവി പ്രമോഷൻ സമയത്ത് എന്റെ ഓൺലൈൻ മീഡിയ സുഹൃത്തുക്കൾക്കൊപ്പം’, എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരിക്കുന്നത്. സെൽഫി വീഡിയോ എടുക്കുന്ന സമയത്ത് ‘നമ്മളില്ല, നമ്മളില്ല’ എന്ന് അടുത്തുള്ളവർ പറയുമ്പോൾ ഇങ്ങനെ കൂടി തിരിഞ്ഞേക്കാം എന്ന് പറഞ്ഞ് എല്ലാവരെയും ഉൾപ്പെടുത്തിയാണ് സെൽഫി വീഡിയോ. ആരാധകർ ഇരു കൈയും നീട്ടിയാണ് ഈ വീഡിയോ സ്വീകരിച്ചത്. നേര് എത്താൻ വേണ്ടി കാത്തിരിക്കുകയാണെന്നും 21ാം തിയതി വരെ കാത്തിരിക്കാൻ വയ്യെന്നുമെല്ലാം ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു. സ്‍പെഷ്യല്‍…

Read More

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുമ്പായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് വാലിബൻ ടീസർ. പത്ത് മില്യൺ ആളുകളാണ് ഇതുവരെ ടീസർ കണ്ടത്. ടീസർ കണ്ട സിനിമാപ്രേമികളുടെ കണ്ണിൽ ആദ്യം ഉടക്കിയത് മോഹൻലാലിന്റെ ചെവിയിൽ കിടന്ന കടുക്കൻ ആയിരുന്നു. ആ കടുക്കൻ സ്വന്തമാക്കാനായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും രാപകലില്ലാതെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. ഇപ്പോൾ ആ കടുക്കൻ ഉണ്ടാക്കിയ ആളെ തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ആർട്ടിസ്റ്റായ സേതു ശിവാനന്ദൻ. സേതുവിന്റെ അച്ഛനായ ശിവാനന്ദൻ ആണ് ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള കല്ല് വച്ചുള്ള ഈ കടുക്കൻ നിർമിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കോസ്റ്റ്യൂമർ സുജിത്തിന്റെയും നിർദ്ദേശപ്രകാരമായിരുന്നു കടുക്കൻ നിർമിച്ചത്. ശിവാനന്ദൻ ഗോൾ‍‍ഡ് ഡിസൈനർ ആണ്. ഒപ്പം കൃഷ്ണപുരം കോ-ഓപ്പറേറ്റീവ് ബാങ്കിലും ജോലി ചെയ്യുന്നുണ്ട്. മാലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഉപയോഗിക്കുന്ന കടുക്കന് ഒരു റഫ് ഫീൽ…

Read More

അടുത്തകാലത്തൊന്നും മോഹൻലാലിനെ ഇത്തരം ഒരു വേഷത്തിൽ നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ വെള്ളിത്തിരയിലെ ഹിറ്റ് കോംപോ വീണ്ടും ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുമില്ല. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നേര്’. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയാണ് മോഹൻലാൽ നേരിൽ എത്തുന്നത്. കഥയെക്കുറിച്ച് യാതൊരുവിധ സൂചനകളും തരാതെയാണ് ട്രയിലർ. ‘ദൃശ്യം ടീമിൽ നിന്ന് ഒരു ഇമോഷണൽ ഡ്രാമ’, എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കോർട്ട് റൂം വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ്…

Read More

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നേർക്കുനേർ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫീസർമാരായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. തലവൻ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. പൊലീസ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ.…

Read More

സംഗീതസംവിധായകൻ ആണെങ്കിലും ഗോപി സുന്ദർ ഒരു വിവാദ നായകനാണ്. കാരണം, താരത്തിന്റെ പെൺസൗഹൃദങ്ങൾ തന്നെ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മയോനി എന്ന പ്രിയ നായർ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാരിക്കുന്നത്. ഗോപി സുന്ദറിന് ഒപ്പം ചേർന്നിരിക്കുന്ന ചിത്രങ്ങളാണ് പ്രിയ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച, ഞാൻ സ്നേഹിക്കുന്ന ആൾക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ’ – എന്ന് കുറിച്ചാണ് മയോനി ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഗോപി സുന്ദറിനെ മയോനി ടാഗ് ചെയ്യുകയും ചെയ്തു. ഇരുവരും കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്. അഭയ ഹിരൺമയിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിൽ ആയിരുന്നു ഗോപി സുന്ദർ. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി അമൃതയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. ബന്ധത്തെക്കുറിച്ച് ഇരുവരും ഒന്നും തുറന്നു പറഞ്ഞിട്ടുമില്ല. ഇരുവരും വേർപിരിഞ്ഞെന്ന വിധത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും രണ്ടു പേരും ഇക്കാര്യത്തിൽ യാതൊരുവിധ വിശദീകരണവും…

Read More

യുവതാരങ്ങളായ സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് രാസ്ത. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം റിലീസ് ചെയ്തു. മ്യൂസിക് 24 7 ന്റെ യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവർ ആണ് രാസ്ത സംവിധാനം ചെയ്യുന്നത്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ത്രില്ലർ ചിത്രവുമായാണ് സംവിധായകൻ അനീഷ് അൻവർ എത്തുന്നത്. രാസ്ത ജനുവരി അഞ്ചിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രം ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. അതേസമയം, ചിത്രത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സസ്പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആയിരിക്കും സിനിമയെന്നാണ് ജീത്തു പറയുന്നത്. സിനിമ തുടങ്ങി ആദ്യ പത്തു മിനിറ്റിൽ തന്നെ കഥ പൂർണമായും പറയും. അതിനു ശേഷം കോടതിയിൽ നടക്കുന്ന വാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ചെറിയ ബജറ്റിൽ തീർത്ത ചിത്രമാണ് ‘നേര്’ എന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന വിഷയമാണ് സിനിമയുടെ പ്രമേയം. അതിനകത്തൊരു അവസ്ഥയുണ്ട്. അത് എങ്ങനെയാണ് കോടതിയിൽ എത്തുമ്പോൾ അവതരിപ്പിക്കപ്പെടുകയെന്നതിന്റെ കാഴ്ചകളാണ് സിനിമ പറയുന്നത്. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയല്ല ഇതെന്നും സിനിമ തുടങ്ങി 10 മിനിറ്റ് കഴിയുമ്പോൾ കാഴ്ചക്കാർക്ക് കാര്യം പിടി കിട്ടുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കുന്നു. നേരിന്റെ കഥയെക്കുറിച്ച് കേട്ടപ്പോൾ തന്നെ…

Read More