Author: Webdesk

ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ് നേര്. ആറു ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത് 40 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 20 കോടിയിൽ അധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ബിഗ് ബജറ്റ് ചിത്രങ്ങളായ സലാറും ഡങ്കിയും കേരളത്തിൽ നേരിന് ഒരു എതിരാളി ആയി മാറിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പതു കോടിയിലേക്കുള്ള കുതിപ്പിലാണ് നേര്. ക്രിസ്മസ് ദിവസത്തെ അഡ്വാൻസ് ബുക്കിംഗിൽ മറ്റ് രണ്ട് ചിത്രങ്ങളെയും അപേക്ഷിച്ച് ഒന്നാമത് ആയിരുന്നു നേര്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രമായി നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ 1.88 കോടി രൂപയാണ് മോഹൻലാന്റെ നേര് സ്വന്തമാക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ…

Read More

ക്രിസ്മസ് ആഘോഷമാക്കാൻ ആളുകൾ തിയറ്ററുകളിലേക്ക് എത്തുന്നത് ‘നേര്’ തേടി. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രം നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ 1.88 കോടി രൂപയാണ് മോഹൻലാന്റെ നേര് സ്വന്തമാക്കിയത്. ബിഗ് ബജറ്റ് ചിത്രം സലാറിനെ പിന്തള്ളിയാണ് നേരിന്റെ ഈ നേട്ടം. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗിൽ 50 ലക്ഷം രൂപയാണ് സലാർ സ്വന്തമാക്കിയത്. ആദ്യ ദിവസത്തില്‍ സലാര്‍ കേരളത്തില്‍ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിവസത്തില്‍ എത്തിയപ്പോൾ ഇത് 1.75 കോടിയായി കുറഞ്ഞു. എന്നാൽ, റിലീസ് ദിവസത്തേക്കാള്‍ കളക്ഷന്‍ ആണ് മൂന്നാം ദിനത്തിൽ നേര് നേടിയത്. ശനിയാഴ്‍ച നേര് നേടിയത് 3.12 കോടി രൂപയാണ് എന്ന് സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേര് ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 12 കോടിയോളം രൂപയാണ് ആഗോള ഗ്രോസ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. വിദേശ മാർക്കറ്റിലും തകർപ്പൻ കുതിപ്പാണ് നേരിന്റേത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക്…

Read More

യുവനടൻ ഷൈൻ ടോം ചാക്കോയെ നായകനാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുകയാണ് ചിത്രത്തിൽ. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേർന്ന് നിൽക്കുന്ന ഒരു സ്റ്റിൽ ആയിരുന്നു പ്രേക്ഷകർ കണ്ടത്. സെക്കൻഡ് ലുക്കിൽ ഷൈനിനൊപ്പം ചിത്രത്തിലെ നായികാപ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങൾ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. ആസിഫ് അലി, ധ്യാന്‍ ശ്രീനിവാസന്‍, ഭാവന, അനശ്വര രാജന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങിയത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി,…

Read More

ആദ്യദിവസത്തെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ആരാധകരുടെ കണ്ണ് നിറഞ്ഞു. അവർ സോഷ്യൽ മീഡിയയിൽ പടത്തിനെക്കുറിച്ച് എഴുതുന്നതിനു മുമ്പേ ജീത്തു ജോസഫിന് നന്ദി പറഞ്ഞു. വീണ്ടും മോഹൻലാലിന്റെ ഒരു ഗംഭീര പെർഫോമൻസ് തങ്ങൾക്കായി ഒരുക്കിയതിൽ. പിന്നാലെ മലയാളക്കര ഒന്നാകെ തിയറ്ററുകളിലേക്ക് ഒഴുകി. തങ്ങളുടെ പ്രിയപ്പെട്ട മോഹൻലാലിന്റെ അതുല്യമായ പ്രകടനം ബിഗ് സ്ക്രീനിൽ കാണാൻ. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം നാലാം ദിവസത്തിലേക്ക് എത്തുമ്പോൾ ബോക്സ് ഓഫീസിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് എത്തുന്നത്. നേര് ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 12 കോടിയോളം രൂപയാണ് ആഗോള ഗ്രോസ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. വിദേശ മാർക്കറ്റിലും തകർപ്പൻ കുതിപ്പാണ് നേരിന്റേത്. റിലീസ് ചെയ്ത് മൂന്നാം ദിവസമായപ്പോൾ മറ്റു റിലീസ് ചിത്രങ്ങളേക്കാൾ ലീഡ് സ്വന്തമാക്കിയ നേര് കൂടുതൽ സ്ക്രീനുകളിലേക്കും എത്തുകയാണ്. സലാർ, സങ്കി ചിത്രങ്ങളുടെ റിലീസിനെ തുടർന്ന് വിദേശങ്ങളിൽ ലിമിറ്റഡ് റിലീസ് ആയിരുന്നു നേരിന്. എന്നാൽ, ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക, ഗൾഫ്…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 11.4 കോടി രൂപയാണ്. ഈ ക്രിസ്മസ് അവധിക്കാലം ‘നേര്’ തിയറ്ററുകൾ സ്വന്തമാക്കുമെന്ന വ്യക്തമായ സൂചനയാണ് ഈ റിപ്പോർട്ടുകൾ. നിലവിലെ റിപ്പോർട്ട് അനുസരിച്ച് 2023ലെ റിലീസ് കളക്ഷനിൽ ബോക്സ് ഓഫീസിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. മലയാള സിനിമ മാത്രമെടുത്താൽ റിലീസ് കളക്ഷനിൽ നേര് രണ്ടാം സ്ഥാനത്താണ്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് വിജയ്‍ നായകനായ ലിയോ ആണ്. 12 കോടി രൂപയുടെ നേട്ടത്തോടെയാണ് കേരള ബോക്സ് ഓഫീസ് റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമത് എത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്. റിലീസിന് 5.75 കോടി രൂപ നേടിയാണ് മലയാളത്തില്‍ നിന്ന് 2023ലെ റിലീസ് കളക്ഷനില്‍ കിംഗ്…

Read More

തിയറ്ററുകൾ പൂരപ്പറമ്പാക്കി മോഹൻലാൽ നായകനായി എത്തിയ ‘നേര്’ പ്രദർശനം തുടരുകയാണ്. ആരാധകർ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നടനെ തിരിച്ചു തന്ന ജീത്തു ജോസഫിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയയിൽ. നേര് റിലീസ് ചെയ്യുന്നതിന്റെ തലേദിവസം മമ്മൂട്ടിയും മോഹൻലാലിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. നേര് റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ മോഹൻലാലിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നേര് റിലീസ് ആയ ദിവസം നേരിന്റെ പോസ്റ്റർ പങ്കുവെച്ച്, ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് ഡിസംബർ 21ന് ആയിരുന്നു റിലീസ് ആയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ…

Read More

പത്തുവർഷം മുമ്പ് ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ചപ്പോൾ മലയാളത്തിന് കിട്ടിയ നിധി ആയിരുന്നു ദൃശ്യം. വീണ്ടും പത്തു വർഷത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും കൈ കോർത്തപ്പോൾ ‘നേര്’ എന്ന സൂപ്പർഹിറ്റ് പടം പിറന്നിരിക്കുകയാണ്.ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ഡിസംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. ആരാധകർ ഗംഭീര വരവേൽപ്പ് നൽകിയ ‘നേര്’ മോഹൻലാലിന്റെ അതുല്യമായ തിരിച്ചുവരവ് കൂടിയായി. ‘നേര്’ സിനിമയിലെ ദൃശ്യം റഫറൻസ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സഹായി ആണ് ദൃശ്യം റഫറൻസ് നൽകുന്നത്. ക്രൈം മറച്ചു വയ്‍ക്കാൻ ദൃശ്യം കഥയില്‍ നായകൻ ബുദ്ധിപൂര്‍വം കാട്ടുന്ന ശ്രമങ്ങളില്‍ ഒന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സഹായി സൂചിപ്പിക്കുന്നത്. അക്കാര്യം സൂചിപ്പിക്കുമ്പോൾ മോഹൻലാൽ ഒരു നോട്ടം നോക്കുന്നുണ്ട്. ആ നോട്ടത്തെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ദൃശ്യം റഫറൻസ് നടത്തുന്ന സമയത്ത് മോഹൻലാൽ നോക്കുന്ന നോട്ടത്തെ വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കൊണ്ടാടുന്നത്. നേര് സിനിമയിൽ സസ്പെൻസ് ഇല്ലെന്നും ആരും…

Read More

നടൻ എന്ന നിലയിൽ മോഹൻലാലിന്റെ ഗംഭീര തിരിച്ചു വരവ് ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്. റിലീസ് ചെയ്ത അന്നുമുതൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകരണം അതാണ് വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ ഗംഭീര പ്രകടനം കാത്തിരുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം. ‘നേരി’ന്റെ ബോക്സ് ഓഫീസ് കളക്ഷൻ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആഗോളതലത്തിൽ നേര് ഇതുവരെ നേടിയത് മൂന്നു കോടി രൂപയിലധികമാണ് എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് 2023ലെ റിലീസ് കളക്ഷനിൽ ബോക്സ് ഓഫീസിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. മലയാള സിനിമ മാത്രമെടുത്താൽ റിലീസ് കളക്ഷനിൽ നേര് രണ്ടാം സ്ഥാനത്താണ്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് വിജയ്‍ നായകനായ ലിയോ ആണ്. 12 കോടി രൂപയുടെ നേട്ടത്തോടെയാണ് കേരള ബോക്സ് ഓഫീസ് റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമത് എത്തിയത്. രജനികാന്തിന്റെ ജയിലര്‍ ആണ് 5.85 കോടി രൂപയുമായി…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ സിനിമ തിയറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരിച്ചു തന്നതിൽ ജീത്തു ജോസഫിനോട് നന്ദി പറയുകയാണ് മോഹൻലാൽ ആരാധകർ. ഇതിനിടയിലാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ സിനിമ കണ്ടിറങ്ങിയവർ അന്വേഷിച്ചു തുടങ്ങിയത്. ശങ്കർ ഇന്ദുചൂഡൻ എന്ന നടനാണ് ചിത്രത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ശങ്കറിന്റെ അഞ്ചാമത്തെ സിനിമയാണ് നേര്. ഏതായാലും നേര് സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ശങ്കർ. ‘പ്രിയപെട്ടവരെ, ഞാൻ ശങ്കർ ഇന്ദുചൂടൻ. നേര് എന്ന സിനിമയിലെ മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണ്. ഇത്രയും നല്ലൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്പിച്ച ജീത്തു സാറിന് എന്റെ പ്രത്യേക നന്ദി. ലാലേട്ടനോടും, ആശിർവാദ് സിനിമാസിനോടും നേര് ടീമിനോടും നന്ദി നേരിനെ സ്വീകരിച്ച പ്രേക്ഷകരോട് സ്നേഹം’, എന്നാണ് ശങ്കർ ഇന്ദുചൂടൻ കുറിച്ചത്. ഏതായാലും ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് കമന്റുമായി സിനിമ കണ്ടിറങ്ങിയവരും…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷക വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ദിവസത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തുടങ്ങിയ കുതിപ്പ് നേര് തുടരുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ശക്തമായ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. ഇപ്പോഴിതാ ചിത്രത്തിലെ തീം സോംഗ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സംഗീത സംവിധായകൻ വിഷ്ണു ശ്യം ഒരുക്കിയ തീം സോംഗ് ആണ് ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് തീം സോംഗ് സ്വീകരിച്ചത്. ‘പടം ഇന്നലെ കണ്ടു. ഇത്രയും ക്ലാസ് ആയ ഒരു പടം ഈ അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല. ക്ലൈമാക്സിൽ ലാലേട്ടന്റെ കണ്ണിൽ നിന്നും വന്ന ഒരു തുള്ളി കണ്ണീർ വീണത് എന്റെ ഹൃദയത്തിലാണ്’, ‘ഈ ബി ജി എം ഇന്റർനാഷണൽ ലെവൽ ആണ്’, ഈ ബി ജിഎം പടത്തിന്റെ ഹൃദയം ഇങ്ങനെ പോകുന്നു…

Read More