Author: Webdesk

സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ചപ്പോൾ മലയാളസിനിമാലോകത്തിന് കിട്ടിയത് ഒരു സൂപ്പർ ഹിറ്റ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21നാണ് നേര് തിയറ്ററുകളിലേക്ക് എത്തിയത്. പത്തുവർഷം മുമ്പ് ഒരു ക്രിസ്മസ് കാലത്ത് ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രവുമായി എത്തിയ മോഹൻലാൽ – ജീത്തു ജോസഫ് ടീം വീണ്ടുമൊരു ക്രിസ്മസ് കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കുകയാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ അമ്പതു കോടി ക്ലബിലേക്കുള്ള അവസാന ഓട്ടത്തിലാണ് ‘നേര്’. ഏതായാലും നേര് എന്ന സിനിമ സമൂഹത്തിൽ വലിയ സ്വാധീനമാണ് വരുത്തിയിരിക്കുന്നത്. മിൽമ മോര് അവരുടെ പരസ്യവാചകത്തിലും ‘നേര്’ കണ്ടെത്തി. ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്നാണ് പുതിയ പരസ്യവാചകം. പോസ്റ്ററിലെ മോര് എന്ന എഴുതിയത് ‘നേര്’ സ്റ്റൈലിലാണ്. ഏതായാലും നേര് മോരിനെ ആരാധകരും ഏറ്റെടുത്തത്. നേര് സിനിമയുടെ ടാഗ് ലൈൻ സീകിങ്ങ് ജസ്റ്റിസ് എന്നാണ്. മിൽമയുടെ നേര് പരസ്യത്തിന് ഒരു ടാഗ് ലൈനും ഉണ്ട്. ‘സീകിങ്ങ് ജസ്റ്റ്…

Read More

അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ചത്. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. എല്ലാവരും ക്യാപ്റ്റൻ എന്ന് വിളിക്കുന്ന വിജയകാന്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞും മാപ്പ് പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. വിദേശത്തായതിനാൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയാണെന്നും വിശാൽ കുറിച്ചു. ‘ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം, ഈ സമയത്ത് ഞാൻ താങ്കൾക്കൊപ്പം ഉണ്ടാകണമായിരുന്നു. പക്ഷേ, എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവർ കരയുന്നത് അപൂർവമാണ്. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഒരാൾ താങ്കളുടെ അടുത്തേക്ക് വിശപ്പോടെ വന്നാൽ താങ്കൾ ഭക്ഷണം നൽകും. ജനങ്ങൾക്ക് അങ്ങ് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. സിനിമാക്കാരനും രാഷ്ട്രീയക്കാരനും അപ്പുറം താങ്കൾ ഒരു വലിയ മനുഷ്യൻ ആയിരുന്നു. അങ്ങ് നടികർ സംഘത്തിന് നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു നല്ല നടനായി പേര് കേൾക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി പേരു കേൾപ്പിക്കാനാണ്.…

Read More

ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രമാണ് ‘നേര്’. ഡിസംബർ 21ന് റിലീസ് ആയ ചിത്രം തിയറ്ററുകളിൽ വൻ വിജയമാണ് സ്വന്തമാക്കിയത്. പത്തു വർഷം മുമ്പ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യത്തിന്റെ വൻ വിജയത്തിനു ശേഷം സമാനമായ വിജയമാണ് നേര് നേടുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തില്‍ നിന്ന് 3.04 കോടി നേടിയ ചിത്രത്തിന്‍റെ ഏറ്റവും മികച്ച കളക്ഷന്‍ ക്രിസ്മസ്‍ ദിനത്തില്‍ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തില്‍ നിന്ന് നേടിയത്. ഏഴാം ദിവസമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തി. പ്രമുഖ ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ ഇവിടെ നിന്ന് നേടിയിരിക്കുന്നത് 2.90 കോടിയാണ്. ഇതോടെ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസും കണക്കാക്കാനാവും. 22.37 കോടിയാണ് കേരളത്തില്‍ നിന്ന് ഏഴ് ദിവസം കൊണ്ട് നേര് സ്വന്തമാക്കിയിരിക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി,…

Read More

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഫാൻസ് ഷോകൾക്കുള്ള അഡ്വാൻസ് ബുക്കിംഗ് ആണ് ആരംഭിച്ചത്. കേരളത്തിലെ സെന്ററുകൾ കൂടാതെ ഗൾഫിലും ഫാൻസ് ഷോകൾ ഉണ്ട്. ഖത്തറിലും കരുനാഗപ്പള്ളിയിലും വൻ ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായാണ് മോഹൻലാൽ നായകനാകുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും. പുതിയ പോസ്റ്ററിൽ ഒരു സംഘട്ടനത്തിന് ഒരുങ്ങി നിൽക്കുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുക. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ആണ് മലൈക്കോട്ടെ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മലൈക്കോട്ടൈ…

Read More

നേരറിയാൻ തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ അമ്പതുകോടി ക്ലബിലേക്കുള്ള പ്രയാണത്തിലാണ്. കേരളത്തിൽ മാത്രമല്ല മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം നേര് വലിയ തോതിലാണ് സ്വീകരിക്കപ്പെട്ടത്. യു എ ഇയിൽ മാത്രം ഇതുവരെ ഒരു ലക്ഷം ആളുകളാണ് ‘നേര്’ കാണാൻ തിയറ്ററുകളിലേക്ക് എത്തിയത്. യു എ ഇയിൽ മാത്രം ഇതുവരെ ഒരു ലക്ഷം ആളുകളാണ് ‘നേര്’ സിനിമ കണ്ടത്. ഈ നേട്ടം യു എ ഇയിൽ സ്വന്തമാക്കുന്ന ഒമ്പതാമത്തെ മോഹൻലാൽ ചിത്രമാണ് ‘നേര്’. തെന്നിന്ത്യയിൽ നിന്ന് മോഹൻലാൽ മാത്രമാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഒമ്പത് ചിത്രങ്ങൾ ഈ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകരും. തെന്നിന്ത്യയിൽ മറ്റൊരു നടനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് ഇത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്,…

Read More

ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ മോഹൻലാൽ ചിത്രം ‘നേര്’ തെലുങ്കിലേക്ക്. തെലുങ്ക് താരം വെങ്കടേഷ് ആയിരിക്കും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. ജീത്തു ജോസഫ് സംവിധാനം ചിത്രം ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രം റിലീസ് ആയി ഒരാഴ്ച പിന്നിടുമ്പോൾ അമ്പതുകോടി ക്ലബിലേക്ക് പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ് ചിത്രം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് പത്തു വർഷങ്ങൾക്ക് മുമ്പ് സംവിധാനം ചെയ്ത ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തെലുങ്കിൽ വെങ്കടേഷ് ആയിരുന്നു ദൃശ്യം റീമേക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ആ കാലഘട്ടം മുതൽ ജീത്തു ജോസഫുമായി ഒരു നല്ല ബന്ധമാണ് വെങ്കടേഷിന് ഉള്ളത്. ഏതായാലും ആരാധകരും ആവേശത്തോടെയാണ് ഈ വാർത്തയോടെ പ്രതികരിച്ചിരിക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട…

Read More

ആരാധകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തു വന്നിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ചിത്രത്തിൽ മലൈക്കോട്ടൈ വാലിബന് ഒപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും അണി നിരക്കുകയാണ്. ആരൊക്കെയാണ് മോഹൻലാലിന് ഒപ്പം ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന അന്വേഷണത്തിൽ ആയിരുന്നു ആരാധകർ. മോഹൻലാൽ പുറത്തുവിട്ട മലൈക്കോട്ടൈ വാലിബൻ പോസ്റ്ററിന് പിന്നാലെയാണ് ലിജോ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിൽ മോഹൻലാലിന് ഒപ്പം ഹരീഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് സേട്ട് എന്നിവരാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, അവർക്കൊപ്പം ഒരു യുവനടിയെയും പോസ്റ്ററിൽ കാണാം. ഈ യുവനടി ആരാണെന്നുള്ള അന്വേഷണത്തിൽ ആയിരുന്നു ആരാധകർ. പ്രശസ്ത ബെല്ലി ഡാൻസറും ആർട്ടിസ്റ്റും ഇന്റീരിയർ ഡിസൈനറുമായ ദീപാലി വസിഷ്ഠയാണ് മോഹൻലാലിന് ഒപ്പമുള്ള ഈ യുവനടി. ഗ്ലോബൽ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ദീപാലിയുടെ ബെല്ലി ഡാൻസ് വിഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്.…

Read More

ക്രിസ്മസ് റിലീസ് ആയി എത്തിയ ‘നേര്’ സിനിമയുടെ വിജയത്തിളക്കത്തിലാണ് മോഹൻലാൽ. ഇപ്പോൾ ഇതാ ആരാധകർക്കായി ഒരു സർപ്രൈസ് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മാലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഔദ്യോഗിക പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. ആരാധകർ വളരെ ആവേശത്തോടെയാണ് പോസ്റ്റർ ഏറ്റെടുത്തിരിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായാണ് മോഹൻലാൽ നായകനാകുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും. പുതിയ പോസ്റ്ററിൽ ഒരു സംഘട്ടനത്തിന് ഒരുങ്ങി നിൽക്കുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുക. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ആണ് മാലൈക്കോട്ടെ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോർട്ട്…

Read More

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന കുടുംബചിത്രം സൂപ്പർ സിന്ദഗി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിലെ മുൻനിര താരങ്ങളെ അണിനിരത്തിയാണ് കളർഫുൾ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. വിന്റേഷാണ് ചിത്രത്തിന്റെ സംവിധായകൻ. വിന്റേഷും പ്രജിത്ത് രാജ് ഈ കെ ആറും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷങ്ങൾ ഒരുക്കിയത്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു. എൽദൊ ഐസകാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ലിജോ പോൾ നിർവ്വഹിക്കും. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. ‘ലാൽ ജോസ്’ എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. ക്രിയേറ്റീവ്…

Read More

ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ് നേര്. ആറു ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത് 40 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 20 കോടിയിൽ അധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ബിഗ് ബജറ്റ് ചിത്രങ്ങളായ സലാറും ഡങ്കിയും കേരളത്തിൽ നേരിന് ഒരു എതിരാളി ആയി മാറിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പതു കോടിയിലേക്കുള്ള കുതിപ്പിലാണ് നേര്. ക്രിസ്മസ് ദിവസത്തെ അഡ്വാൻസ് ബുക്കിംഗിൽ മറ്റ് രണ്ട് ചിത്രങ്ങളെയും അപേക്ഷിച്ച് ഒന്നാമത് ആയിരുന്നു നേര്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രമായി നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ 1.88 കോടി രൂപയാണ് മോഹൻലാന്റെ നേര് സ്വന്തമാക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ…

Read More