Author: Webdesk

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷക വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ദിവസത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തുടങ്ങിയ കുതിപ്പ് നേര് തുടരുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ശക്തമായ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. ഇപ്പോഴിതാ ചിത്രത്തിലെ തീം സോംഗ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സംഗീത സംവിധായകൻ വിഷ്ണു ശ്യം ഒരുക്കിയ തീം സോംഗ് ആണ് ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് തീം സോംഗ് സ്വീകരിച്ചത്. ‘പടം ഇന്നലെ കണ്ടു. ഇത്രയും ക്ലാസ് ആയ ഒരു പടം ഈ അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല. ക്ലൈമാക്സിൽ ലാലേട്ടന്റെ കണ്ണിൽ നിന്നും വന്ന ഒരു തുള്ളി കണ്ണീർ വീണത് എന്റെ ഹൃദയത്തിലാണ്’, ‘ഈ ബി ജി എം ഇന്റർനാഷണൽ ലെവൽ ആണ്’, ഈ ബി ജിഎം പടത്തിന്റെ ഹൃദയം ഇങ്ങനെ പോകുന്നു…

Read More

മോഹൻലാൽ ആരാധകർ ആവേശത്തിലാണ്. കാരണം, അവർ കാത്തിരുന്ന ലാലേട്ടനെ തിരികെ ലഭിച്ചിരിക്കുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ക്രിസ്മസ് റിലീസ് ആയി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. പ്രേക്ഷകർ എന്താണോ ആഗ്രഹിച്ചത് അത് ‘നേര്’ നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് എൻ​ഗേജിം​ഗ് ആയിരുന്നുവെന്നാണ് തിയറ്റർ റിപ്പോർട്ടുകൾ. മോഹൻലാലിനൊപ്പം അനശ്വര രാജനും മികച്ച പ്രകടനത്തിന് തിയറ്ററിൽ കൈയടി നേടി. തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് നേരിൽ അനശ്വര രാജൻ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം വന്നത് റിലീസ് ദിവസത്തെ മറ്റു ഷോകളുടെ ബുക്കിംഗുകളിലും പ്രതിഫലിച്ചു. ചിത്രത്തിന്‍റെ നൈറ്റ് ഷോകളുടെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്കിംഗ് സൈറ്റുകളില്‍ പൂര്‍‌ണ്ണമായും വിറ്റുപോയി. ഈ ക്രിസ്മസ് അവധിക്കാലത്ത് മോഹൻലാലിന്റെ നേര് തിയറ്ററുകളിൽ മികച്ച നേട്ടം കൊയ്യുമെന്നാണ്…

Read More

‘ഒരു ലാലേട്ടൻ പടം കണ്ട് തല ഉയർത്തി, നെഞ്ച് വിരിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങി വരാൻ കൊതിച്ച ലാലേട്ടൻ ഫാൻസിന്റെ ആഗ്രഹ സഫലീകരണമാണ് നേര്’ – ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് തിയറ്ററിൽ കണ്ടിറങ്ങിയ ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ. ആരാധകർ ആവേശത്തിലാണ്. അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരിച്ചു കിട്ടിയിരിക്കുന്നു. അതിന് അവർ നന്ദി പറയുന്നത് സംവിധായകൻ ജീത്തു ജോസഫിനോട് ആണ്. സോഷ്യൽ മീഡിയയിൽ ജീത്തു ജോസഫിനെ വാനോളം പുകഴ്ത്തുകയാണ് മോഹൻലാൽ ആരാധകർ. ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ 2007ലാണ് ജീത്തു ജോസഫ് വെള്ളിത്തിരയിലേക്ക് എത്തിയത്. മമ്മി & മി, മൈ ബോസ്, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു. പിന്നീട് ഇറങ്ങിയ ദൃശ്യം 2വും സൂപ്പർ ഹിറ്റ് ആയി. പത്തു വർഷങ്ങൾക്ക് മുമ്പ് 2013ലെ ക്രിസ്മസ് റിലീസ് ആയി…

Read More

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘നേര്’ പ്രേക്ഷകരെ കീഴടക്കി കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ കാരക്ടർ റോളിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. തികച്ചും ഇമോഷണൽ ആണ് ചിത്രം. മോഹൻലാലിന്റെ വളരെ മികച്ച തിരിച്ചു വരവെന്നാണ് ചിത്രം കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ട് തിയറ്ററിൽ നിന്ന് വളരെ ഇമോഷണലായി പുറത്തേക്കിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പുറത്തേക്ക് ഇറങ്ങിയത്. അനശ്വര ഗ്രേറ്റ് ആണെന്ന് ശാന്തി പറഞ്ഞു. മോഹൻലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ശാന്തിയുടെ മറുപടി. ആന്റണി പെരുമ്പാവൂരും സിനിമ കണ്ട് ഇമോഷണലാകുന്നത് വീഡിയോയിൽ കാണാം. ഇതുപോലൊരു സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്ന് പറഞ്ഞ ആന്റണി പെരുമ്പാവൂർ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്.…

Read More

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ. ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പുലർച്ചെ പൂർത്തിയായിരുന്നു. വൈകുന്നേരത്തോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടു. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനമായ ഇന്ന് ധ്യാനിനുള്ള പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ റിലീസ് ചെയ്തത്. വർഷങ്ങൾക്കു ശേഷം അന്നൗൺസ് ചെയ്തത് പ്രണവ് മോഹൻലാലിൻ്റെ ജന്മദിനത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാൻ ശ്രീനിവാസൻ്റെ ജന്മദിനത്തിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മനോഹരമായ ഒരു സമ്മാനം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. വർഷങ്ങൾക്കു ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിൻ്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ചിത്രത്തിന്റെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് സൂചനകൾ ശുഭസൂചനയാണ് നൽകുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ നേര് ആഗോളതലത്തിൽ ഇതുവരെ ഒരു കോടിയിലധികം രൂപ സമാഹരിച്ചുവെന്നാണ് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റുകളാണ് സൗത്ത് വുഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡിനെ പ്രി – സെയിലിൽ മോഹൻലാൽ ചിത്രം നേര് മറികടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷയും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും എല്ലാം അഡ്വാൻസ് ബുക്കിങ്ങിൽ ദൃശ്യമാണ്. ജീത്തും ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതു തന്നെയാണ് നേരിനെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാക്കുന്നതും. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും നേര് സിനിമയ്ക്കുണ്ട്. വിജയമോഹൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ്…

Read More

സംവിധായകൻ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങി വലിയ യുവതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. 40 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് 50 ലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിനീത് ശ്രീനിവസൻ സോഷ്യൽ മീഡിയയിലൂടെ ചിത്രം പാക്ക് അപ്പ് ആയ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. ‘ഇന്ന് പുലർച്ചെ രണ്ടു മണിക്ക്, ധ്യാനിന്റെ പിറന്നാൾ ദിവസം, ഞങ്ങൾ വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളെ എനിക്ക് ലഭിച്ചതിന് എനിക്ക് ദൈവത്തോട് നന്ദിയുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ സിനിമ ഒരുക്കുന്നത് എത്ര മനോഹരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സിനിമയാണിത്. നിങ്ങൾ വെളിച്ചത്തെയും പ്രകൃതിയെയും ബഹുമാനിക്കുമ്പോൾ അത് വിലമതിക്കാനാവാത്ത ഒന്ന് നിങ്ങൾക്ക് നൽകും. എന്നെ സംബന്ധിച്ച് ഇതെല്ലാം വീണ്ടും തിരിച്ചറിഞ്ഞ സിനിമ…

Read More

ലോകപ്രശസ്തമായ റോട്ടർഡാം രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ഏഴു കടൽ, ഏഴു മലൈ’. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാമും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണിത്. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ കോമ്പറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്. ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച NK ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്, ആക്ഷന്‍…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേര് റിലീസിന് തയ്യാറായി. ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ചിത്രത്തിന്റെ മിക്സിങ്ങ് പൂർത്തിയായി എന്നതായിരുന്നു അത്. ചിത്രം ഡിസംബർ 21ന് തിയറ്ററുകളിലേക്ക് എത്തും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയാണ് മോഹൻലാൽ നേരിൽ എത്തുന്നത്. കഥയെക്കുറിച്ച് യാതൊരുവിധ സൂചനകളും തരാതെയായിരുന്നു ചിത്രത്തിന്റെ ട്രയിലർ. ‘ദൃശ്യം ടീമിൽ നിന്ന് ഒരു ഇമോഷണൽ ഡ്രാമ’, എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കോർട്ട് റൂം വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട…

Read More

മരുഭൂമിയിലെ അതിജീവിനത്തിന്റെ കഥയുമായി എത്തുന്ന രാസ്ത സിനിമയുടെ ട്രയിലർ കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ആയത്. വലിയ വരവേൽപ്പാണ് പ്രേക്ഷകർ ചിത്രത്തിന്ന്റെ ട്രയിലറിന് നൽകിയത്. ട്രയിലർ കണ്ടിട്ട് 2024 മലയാളസിനിമയ്ക്ക് ഒരു നല്ല തുടക്കമാകും എന്നാണ് കരുതുന്നതെന്ന് നിരവധി പേർ കുറിച്ചു. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ചിത്രം നിർമിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്‌. ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്…

Read More