Author: Webdesk

പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് കിടിലൻ സമ്മാനവുമായി സലാർ ടീം. പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സമ്മാനമായി നൽകിയത്. പൃഥ്വിരാജും തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കെ ജി എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ. പ്രഭാസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയിൽ വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് പൃഥ്വിരാജ്. മൂക്കു കുത്തി, കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണം എന്നിവ ധരിച്ചിട്ടുണ്ട്. പോസ്റ്റർ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായിട്ടാണോ എത്തുന്നത് എന്നാണ് ആരാധകർ ചോദി്ക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സം​ഗീത സംവിധാനം നിർവഹിക്കുന്നു. അൻബറിവാണ് സംഘട്ടനസംവിധാനം. View this post on Instagram A…

Read More

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വേട്ടാവളിയൻ എന്ന് വിളിച്ചിരിക്കുകയാണ് ചില ദേശീയമാധ്യമങ്ങൾ. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസുമാണ് ഗോഡ് ഫാദർ റിവ്യൂവിൽ സൽമാനെ വേട്ടാവളിയൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു പണി വന്ന വഴി മലയാളത്തിൽ നിന്ന് ആണെന്നതാണ് സത്യം. സിനിമ റിവ്യൂ അവതരിപ്പിക്കുന്ന അശ്വന്ത് കൊക്ക് എന്ന യുട്യൂബർ ആണ് ആദ്യമായി ഗോ‍ഡ് ഫാദർ സിനിമയിലെ സൽമാൻ ഖാന്റെ കഥാപാത്രത്തെ വേട്ടാവളിയൻ എന്ന് വിശേഷിപ്പിച്ചത്. മലയാളത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ലൂസിഫർ സിനിമയുടെ തെലുങ്ക് റീമേക്ക് ആണ് ഗോഡ് ഫാദർ എന്ന സിനിമ. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തെലുങ്കിൽ ചിരഞ്ജീവി ആയിരുന്നു അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ സൽമാൻ ഖാൻ ആയിരുന്നു അവതരിപ്പിച്ചത്. സിനിമയിൽ മാസൂം ഭായ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന് തെലുങ്കിൽ നിന്ന് പോലും ശരാശരി റിവ്യൂ ആയിരുന്നു ലഭിച്ചത്. മലയാളത്തിൽ സിനിമ…

Read More

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങിയ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ റോഷാക്കിലെ സ്‌ഫോടന ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പാഞ്ഞുവരുന്ന ചില്ല് കുപ്പിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മമ്മൂട്ടിയെ വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ ചില്ല് കുപ്പി ഭിത്തിയില്‍ ഇടിച്ച് പൊട്ടുന്നതും വിഡിയോയിലുണ്ട്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത…

Read More

വീടു കയറി ആക്രമിച്ചു എന്ന കേസില്‍ സീരിയല്‍ താരം അശ്വതിയും ഭര്‍ത്താവ് നൗഫലും അറസ്റ്റിലായി. മനോരമായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് സംഭവം. നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും സാമ്പത്തിക ഇടപാടിനെ ചൊല്ലി വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഞാറയ്ക്കല്‍ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി കഴിഞ്ഞയാഴ്ചയാണ് വിവാഹിതയായത്. കാക്കനാട് ചിറ്റേത്തുകര സ്വദേശിയും കൊച്ചിയില്‍ കാര്‍ ബിസിനസ് നടത്തുന്ന ആളുമാണ് നൗഫല്‍. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിന് ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടിയിരുന്നുവെന്നും അശ്വതി തുറന്നു പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് തന്നെ ദുരുപയോഗം ചെയ്തെന്നും പണം സമ്പാദിക്കുന്നതിനായി മറ്റുള്ളവര്‍ക്കായി കൈമാറിയെന്നും അശ്വതി വെളിപ്പെടുത്തിരുന്നു. എറണാകുളം സൗത്തില്‍ ട്രാവത്സ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അവര്‍ അന്ന് പ്രതികരിച്ചത്. നേരത്തേ ദുബായില്‍ വച്ച് ലഹരിമരുന്ന് കേസില്‍ അശ്വതി അറസ്റ്റിലായിട്ടുണ്ട്. ലഹരിമരുന്നിന്…

Read More

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ടെലിവിഷന്‍ കോമഡി പ്രോഗ്രാമിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബിനു തൃക്കാക്കരയാണ് നായകന്‍. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ടീസറുകളിലൂടെ പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരുന്നു മൈ നെയിം ഈസ് അഴകന്‍. കോമഡി ചിത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ അഴകന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. കോമഡി ചിത്രം എന്നതിലുപരി ഒരു മനോഹര കുടുംബ ചിത്രം കൂടിയാണ് മൈ നെയിം ഈസ് അഴകന്‍. നമുക്ക് സുപരിചിതമാ കഥാപരിസരമാണ് അഴകന്റേത്. നമ്മളില്‍ ഒരാളായ നമ്മളുടെ സുഹൃത്തുക്കളില്‍ ഒരാളായ അഴകനെ കാണുവാന്‍ സാധിക്കും. ശരാശരിയിലും താഴെയുള്ള ഒരു സാധാരണ കുടുംബത്തിലെ കര്‍ക്കശക്കാരനായ അച്ഛന്റെ മകനാണ് അഴകന്‍. അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരന്‍ ആകുവാനുള്ള അഴകന്റെ ശ്രമത്തിനിടെ അവിചാരിതമായി വിവാഹം നടക്കുകയും ഭാര്യയായി ദിവ്യ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.…

Read More

സംവിധായകനും നടനുമായ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ. ചിത്രത്തിന്റെ തീം സോംഗുമായി ജയ ജയ ജയ ജയ ഹേ സിനിമയുടെ അണിയറപ്രവർത്തകർ എത്തി. പാട്ട് സംഗീതം നൽകി അറേഞ്ച് ചെയ്തിരിക്കുന്നത് അങ്കിത് മേനോൻ ആണ്. ശ്രേയ ആർ, ആദിത്യ അജയ്, സഞ്ജന ജെ, ഗൗരി എന്നിവരാണ് പാട്ട് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. പാട്ട് കേട്ട് തീർന്നപ്പോൾ മനസ്സിൽ ഒരു മഴ പെയ്ത് കഴിഞ്ഞ ഫീൽ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിച്ചിരിക്കുന്നത്. ദർശനയെയും ബേസിലിനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കമന്റ് ബോക്സിൽ. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഒരു കോമഡി എന്റെര്‍റ്റൈനറാണ് ചിത്രം. അന്താക്ഷരി, മുത്തുഗൗ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന…

Read More

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിവിൻ പോളി നായകനായ പടവെട്ട് സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടക്കും. സിനിമയിലെ രണ്ടാമത്തെ ഗാനം ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തു. പാഞ്ഞ് പാഞ്ഞ് എന്ന ഗാനം സരിഗമ മലയാളത്തിന്റെ യുട്യൂബ് ചാനൽ മുഖേനയാണ് റിലീസ് ചെയ്തത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വളരെ അർത്ഥവത്തായ വരികളും അതിന് ചേരുന്ന സംഗീതവുമായി സംഗീത പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ഗാനം. സി ജെ കുട്ടപ്പൻ, വേടൻ, മത്തായി സുനിൽ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമൽ ആന്റണി അഗസ്റ്റിൻ, ഓസ്റ്റിൻ ഷൈമോൻ, അലക്സ് പീറ്റർ, ജിയോ സി ആന്റോ, ജാസിൽ എം ജെ, ജെയിംസ് ജോസഫ് എന്നിവർ ചേർന്നാണ് കോറസ്. നവാഗതനായ ലിജു കൃഷ്ണ…

Read More

നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായ പടവെട്ട് റിലീസിന് ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന് നടക്കും. തിരുവനന്തപുരം ലുലു മാളിൽ വെച്ചാണ് ഓഡിയോ ലോഞ്ച് ചടങ്ങ്. നിവിൻ പോളി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ലുലു മാളിൽ വെച്ച് നടക്കുന്ന ഓഡിയോ ലോഞ്ചിലേക്ക് ആരാധകരെ താരം ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൊച്ചിയില്‍ ഐഎസ്എല്‍ വേദിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് പടവെട്ട് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്. പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ട്രെയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങ് നിവിന്‍ പോളി ആരാധകര്‍ ആഘോഷമാക്കിയിരുന്നു. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ആളായാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് അഴിമതിക്കും ചുഷണത്തിനുമെതിരെ…

Read More

പോസ്റ്ററുകളും ട്രെയിലറുകളും പുറത്തിറക്കി പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച വിചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പേരിലെ കൗതുകം സിനിമയിലും പ്രതിഫലിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. പേരു പോലെ തന്നെ വിചിത്രമായ കാഴ്ചകള്‍കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് വിചിത്രം. ഗ്രാഫിക്സിന്റെ സഹായമില്ലാതെ പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം അമ്പരിപ്പിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച പ്രകടം കൂടി കാഴ്ചവച്ചപ്പോള്‍ തീയറ്ററില്‍ മികച്ച ദൃശ്യാനുഭവമായി വിചിത്രം. അച്ചു വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ ഫുട്‌ബോള്‍ പ്ലെയറുടെ വിധവയായ ഭാര്യയുടെയും അവരുടെ അഞ്ച് ആണ്‍മക്കളുടെയും ജീവിതത്തിലൂടെയാണ് കഥ നടക്കുന്നത്. വാടകവീട്ടില്‍ താമസിച്ചിരുന്ന ഈ കുടുംബം ഒരു പ്രത്യേക സാഹചര്യത്തില്‍ പുത്തന്‍കൂര്‍ എന്നൊരു വലിയ ബംഗ്ലാവിലേക്ക് താമസം മാറ്റുകയാണ്. പിന്നീട് അവിടെ നടക്കുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആദ്യപകുതിയില്‍…

Read More

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് നടി നമിത പ്രമോദ്. നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയിലാണ് നമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. തനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടെന്നും കമന്റ് ബോക്സിൽ അത് കാണാൻ കഴിയുമെന്നും താരം വ്യക്തമാക്കുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സിൽ തനിക്ക് എതിരെ വരുന്ന കമന്റുകളെക്കുറിച്ച് നമിത പ്രമോദ് തുറന്നു പറഞ്ഞത്. തനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്സ് ഉണ്ടെന്നും എന്തു പറഞ്ഞാലും വീഡിയോസിന്റെ താഴെ വന്ന് മോശമായി കമന്റെ ചെയ്യുന്നവരുണ്ടെന്ന് നമിത പറഞ്ഞു. എല്ലാവരെയും അങ്ങനെ കാറ്റഗറൈസ് ചെയ്യാൻ പറ്റില്ലെന്നും നമിത വ്യക്തമാക്കി. നല്ല വിമർശനങ്ങൾ കേൾക്കാറുണ്ട്. എന്നാൽ, ചില കമന്റുകൾ ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇവൾക്ക് ഇപ്പോൾ എന്താണ് പണി എന്ന തരത്തിലുള്ളതാണ്. അതിൽ ഒരു…

Read More