Author: Webdesk

മലയാളികള്‍ക്ക് സുപരിചിതമാണ് താര കല്യാണിന്റെ കുടുംബം. താര കല്യാണും അമ്മ സുബലക്ഷ്മിയും മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുന്‍ സോമശേഖരനും കൊച്ചുമകളുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. താര കല്യാണും മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. View this post on Instagram A post shared by Sowbhagya Venkitesh (@sowbhagyavenkitesh) ഇപ്പോഴിതാ അമ്മമ്മയുടെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ. 86-ാം വയസില്‍ ഡിജെ നൈറ്റ് ആസ്വദിക്കുന്ന സുബലക്ഷ്മിയുടെ വിഡിയോയാണ് സൗഭാഗ്യ പങ്കുവച്ചത്. ‘ 86-ാം വയസില്‍ തന്റെ ആദ്യത്തെ ഡിജെ നൈറ്റ് ആസ്വദിക്കുന്നു’ എന്നാണ് സൗഭാഗ്യ കുറിച്ചത്. താര കല്യാണ്‍, അര്‍ജുന്‍ എന്നിവരേയും വിഡിയോയില്‍ കാണാം. നര്‍ത്തകിയായ താര കല്യാണ്‍ ആണ് കുടുംബത്തില്‍ നിന്ന് ആദ്യം അഭിനയ രംഗത്തേക്ക് എത്തിയത്. ‘അമ്മേ ഭഗവതി’ എന്ന ചിത്രത്തില്‍ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ താര കല്യാണ്‍ അഭിനയിച്ചു. കല്യാണരാമന്‍…

Read More

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നസ്രിയ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫഹദും നസ്രിയയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. അടുത്തിടെ ഇരുവരും ഒരു ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ അഭിനിച്ചിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ പരസ് ചിത്രം പ്രേക്ഷകര് കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇതേ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. വേദിയില്‍ ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 2014ലായിരുന്നു നസ്രിയയും ഫഹദും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനിച്ച ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ട്രാന്‍സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

Read More

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായകരാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം മൈ നെയിം ഈസ് അഴകൻ ഇന്നു മുതൽ തിയറ്ററുകളിലേക്ക്. അറുപതിൽ അധികം തിയറ്ററുകളിലേക്കാണ് ചിത്രം എത്തുന്നത്. മൈ നെയിം ഈസ് അഴകൻ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ ലിസ്റ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കോമഡി ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം എത്തുന്നത്. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്ത് ആണ് ചിത്രം നിർമിക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായാണ് ‘മൈ നെയിം ഈസ് അഴകൻ’ എത്തുന്നത്. ‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്കു ശേഷം ബി സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം…

Read More

പ്രേക്ഷക പ്രശംസ നേടി തിയറ്ററിൽ വൻ വിജയം സൃഷ്ടിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി അബുദാബി ദെൽമാ ഹാളിൽ നടന്ന പ്രൗഡോജ്ജ്വലമായ ചടങ്ങിൽ ആണ് ഗാനം പുറത്തിറക്കിയത്. മമ്മൂട്ടി, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, എസ് ജോർജ് ,ട്രൂത് ഗ്ലോബൽ ഫിലിംസ് ഓണർ സമദ് എന്നിവർ പങ്കെടുത്തു . മിഥുൻ മുകുന്ദന്റെ സംഗീത സംവിധാനത്തിൽ എസ്. എ, മമ്മൂട്ടിയുടെ പേരക്കുട്ടി കൂടിയായ അധ്യാൻ സയീദ്, മിഥുൻ മുകുന്ദൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് എ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് ഹൃദയ്‌ ഗോസ്വാമി, റെക്കോർടിസ്റ്റ് ആൻഡ് സ്റ്റുഡിയോസ് അമിത് സച്‌ദേവ, മ്യൂസിക് ക്ലൗഡ് സ്റ്റുഡിയോസ്,അമാനി കെ എൽ ടെൻ, ആർ എം മീഡിയ സ്റ്റുഡിയോ എന്നിവരാണ്. ഈ ഗാനത്തെക്കുറിച്ചു സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ പറഞ്ഞത് ഇപ്രകാരമാണ് “ബാക്ക്ഗ്രൗണ്ട് സ്കോറായി ആദ്യം ചെയ്ത ഇൻസ്ട്രുമെന്റ്…

Read More

റിലീസ് ചെയ്ത ആദ്യദിവസം മുതൽ മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക്. റോഷാക്കിന്റെ വിജയാഘോഷത്തിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. വിജയാഘോഷത്തിനായി റോഷാക്ക് ടീം ദുബായിൽ എത്തി. റോഷാക്ക് ഒരു തവണ കണ്ട് തൃപ്തിയാകാത്തവർ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. പാട്ടുകൾ കേട്ട് കേട്ട് ഇഷ്ടപ്പെടുന്നതു പോലെ സിനിമയും ഒന്നിൽ കൂടുതൽ തവണ കാണുമ്പോൾ കൂടുതൽ മിരച്ചതായി തോന്നും. പ്രേക്ഷകരുടെ ശ്രദ്ധ തെറ്റിപ്പോയാൽ സിനിമ മനസിലാക്കാൻ പ്രയാസമാകും. അതുകൊണ്ട് റോഷാക്ക് ഒരു തവണ കണ്ട് തൃപ്തിയാകാത്തവർ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ എങ്ങോട്ട് പോയാലും പ്രേക്ഷകൻ ഇല്ലെങ്കിൽ ആ സിനിമ എങ്ങുമെത്തില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഈ സിനിമയ്ക്കും ഇനിയുള്ള മലയാള സിനിമയ്ക്കും ഉണ്ടാകുന്ന മാറ്റം പ്രേക്ഷകനുണ്ടാകുന്ന മാറ്റമാണ്. സിനിമയുടെയും ആസ്വാദനത്തിന്റെയും ശീലങ്ങൾ മാറിയെന്നും പുതിയ ബോധങ്ങളും ഉത്ബോധനങ്ങളും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തിന് ശേഷമുള്ള മലയാള…

Read More

കഴിഞ്ഞദിവസമായിരുന്നു സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം പബ്ലിഷ് ചെയ്തത്. അയ്യായിരം കോപ്പി ആയിരുന്നു ആദ്യ പതിപ്പ് അച്ചടിച്ചത്. പബ്ലിഷ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപതിപ്പ് വിറ്റു തീർന്നു. രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പബ്ലിഷേഴ്സ് ആയ തൃശൂർ കറന്റ് ബുക്സ്. അതേസമയം, ആദ്യപതിപ്പ് പുറത്തിറങ്ങിതിനു പിന്നാലെ സ്വപ്നയുടെ ആത്മകഥ സിനിമയാക്കാൻ താൽപര്യപ്പെട്ട് നിരവധി സിനിമാക്കാർ ആണ് എത്തിയിരിക്കുന്നത്. കറന്റ് ബുക്സ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ ആത്മകഥയിൽ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറുമായുള്ള സ്വപ്നയുടെ വിവാഹം, ശിവശങ്കറുമൊത്ത് സ്വപ്ന ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റ് ബന്ധുക്കളുമായുള്ള ചിത്രം തുടങ്ങി ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിൽ സ്വപ്ന ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും ജന്മദിനാഘോഷങ്ങളിൽ എടുത്ത…

Read More

മലയാളസിനിമയുടെ പ്രിയനായിക മഞ്ജു വാര്യർ നായികയായി എത്തുന്ന ഇന്തോ – അറബിക് ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങി. മഞ്ജു വാര്യരും സംഘവും ചടുലമായ നൃത്തച്ചുവടുകളുമായി ആടിത്തിമിർക്കുകയാണ് വീഡിയോയിൽ. പ്രഭുദേവയാണ് ചിത്രത്തിന് വേണ്ടി കോറിയോഗ്രഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയിൽ നൃത്ത സംവിധായകനായി എത്തുന്നത്. ഗാനം റിലീസ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി പേരാണ് യുട്യൂബിൽ വീഡിയോ കണ്ടിരിക്കുന്നത്. കണ്ണിൽ കണ്ണിൽ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഡോ മൂറ അൽ മർസൂഖിയാണ് ഗാനത്തിന്റെ അറബിക് വേർഷൻ എഴുതിയിരിക്കുന്നത്. ഈ മാസം ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് മഞ്ജു വാര്യർ നേരത്തെ അറിയിച്ചിരുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്,…

Read More

യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെട്ട നടൻമാരിൽ ഒരാളാണ് ആസിഫ് അലി. കഴിഞ്ഞയിടെ റിലീസ് ആയ മമ്മൂട്ടി ചിത്രം റോഷാക്കിലും കാമിയോ റോളിൽ ആസിഫ് അലി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്രയും ചെറിയ സമയത്തേക്ക് മാത്രമായി ആസിഫ് അലി എന്തിനാണ് കാമിയോ റോളിൽ ചിത്രത്തിലേക്ക് എത്തിയതെന്ന് ചില ആരാധകർ എങ്കിലും ചോദിക്കുന്നുണ്ട്. താൻ ഇത്രയധികം കാമിയോ റോളുകൾ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. സിനിമാമേഖലയിലുള്ള സൗഹൃദമാണ് തന്നെ കാമിയോ റോളുകളിൽ കാണുന്നതിനുള്ള കാരണമെന്ന് തുറന്നു പറയുകയാണ് ആസിഫ് അലി. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. കോളേജ് ലൈഫിലെന്നത് പോലെയാണ് സിനിമാമേഖലയിലെ സൗഹൃദം താൻ കൊണ്ടു നടക്കുന്നതെന്ന് ആസിഫ് പറഞ്ഞു. സിനിമയിൽ അത്തരത്തിൽ കൊണ്ടു നടക്കുന്ന ഫ്രണ്ട്ഷിപ്പുണ്ട്. കൂടുതലായും കാമിയോ റോളിൽ വരുന്നത് സൗഹൃദം മൂലമാണ്. സൗഹൃദങ്ങളിൽ ഡെയിലി കാണുന്നവരുണ്ട്, ഫാമിലിയെ അറിയാവുന്നവരുണ്ട്, പേഴ്സണൽ ഫ്രണ്ട്സ് ആയിട്ടുള്ളവർ ഉണ്ട്. തനിക്ക് സിനിമ എന്നു പറയുന്നത്…

Read More

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ഷൈന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയെ കൂടാതെ ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിഖില്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അച്ചു വിജയന്‍ തന്നെയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചീഫ്…

Read More

പുത്തന്‍ തലമുറയിലുള്ള മൂന്ന് കാറുകളുണ്ടെങ്കിലും എം.ജി ശ്രീകുമാറിന് പ്രിയപ്പെട്ടത് തന്റെ 99 മോഡല്‍ മാരുതി 800ആണ്. പാട്ടുപാടി കിട്ടിയ ആദ്യ സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയ വാഹനം അല്‍പസ്വല്‍പം മോഡിഫൈ വരുത്തിയിരിക്കുകയാണ് താരം. കൊല്ലത്തെ എസ്എസ് ഡീറ്റെയിലിംഗ് സ്റ്റുഡിയോയിലാണ് എം.ജി ശ്രീകുമാര്‍ വാഹനം മോഡിഫൈ ചെയ്തത്. പഴയ ചുവപ്പുനിറം മാറ്റി വെള്ളയാക്കി മൊത്തത്തില്‍ മിനികുക്കിയെടുത്ത വാഹനം ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പഴയതെന്ന് പറയില്ല. ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ പാടാന്‍ എം.ജി ശ്രീകുമാര്‍ സ്റ്റുഡിയോയിലേക്ക് ഓടിച്ചുപോയ വാഹനമാണ് ഈ മാരുതി 800. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, രവീന്ദ്രന്‍ മാഷ്, ജോണ്‍സണ്‍, ഓസേപ്പച്ചന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഈ വാഹനത്തില്‍ കയറിയിട്ടുണ്ട്. നരസിംഹം, വല്യേട്ടന്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് പാടാന്‍ പോയത് ഈ കാറിലാണ്. ഫ്‌ളാറ്റില്‍ നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് കാര്‍ അധികവും ഉപയോഗിച്ചതെന്ന് എം.ജി ശ്രീകുമാര്‍ ഓര്‍ക്കുന്നു. 1999ല്‍ ഒരു ലക്ഷം രൂപ നല്‍കിയാണ് കാറ് വാങ്ങിയതെന്ന് എം.ജി ശ്രീകുമാര്‍ പറയുന്നു. ആകെ ദൂരയോട്ടം പോയത്…

Read More