Author: Webdesk

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ നിന്ന് തുറിച്ചുനോക്കുന്ന അപര്‍ണയാണ് ഫസ്റ്റ് ലുക്കില്‍. ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇനി ഉത്തരം. അപര്‍ണ്ണ ബാലമുരളിക്ക് പുറമേ കലാഭവന്‍ ഷാജോണ്‍, ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിച്ചിരിക്കുന്നു. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിത് ഉണ്ണിയാണ്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ്…

Read More

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന തല്ലുമാലയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ‘ണ്ടാക്കിപ്പാട്ട്’ എന്ന പാട്ടിന്റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ടൊവിനോയുടെ കിടിലന്‍ ഡാന്‍സാണ് ഹൈലൈറ്റ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായിരുന്നു. ടൊവിനോയ്ക്കും കല്യാണിക്കും പുറമേ ലൂക്ക്മാന്‍, ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയും, അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് തല്ലുമാലയുടെ ഛായാഗ്രാഹകന്‍. കൊറിയോഗ്രാഫര്‍-ഷോബി പോള്‍രാജ്, സംഘട്ടനം-സുപ്രിം സുന്ദര്‍, കലാ സംവിധാനം-ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ്-ജസ്റ്റിന്‍ ജെയിംസ്, പോസ്റ്റര്‍ -ഓള്‍ഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ് പപ്പെറ്റ്…

Read More

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വി. സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു കളര്‍ ടിവിയുണ്ടാക്കിയ പ്രശ്‌നത്തിലൂടെയാണ് കഥ വികസിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. സ്നേഹ പാലിയേരി നായികയാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹന്‍, ഭാനുമതി പയ്യന്നൂര്‍, മുഹമ്മദ് എരവട്ടൂര്‍, ബാലു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വി.സി അഭിലാഷും അജയ്…

Read More

വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പന്‍. നൈല ഉഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മകന്‍ ആര്‍ണവിനൊപ്പം പാപ്പന്‍ കാണാന്‍ തീയറ്ററില്‍ എത്തിയ നൈല ഉഷയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്. മകനെ പരിചയപ്പെടുത്തുകയും ആരാധകര്‍ക്കൊപ്പം വിഡിയോയെടുക്കുന്നതുമായ നൈല ഉഷയെ വിഡിയോയില്‍ കാണാം. സുരേഷ് ഗോപിക്കൊപ്പം മികച്ച പ്രകടനമാണ് നൈല ഉഷ പാപ്പനില്‍ കാ ഴ്ചവച്ചിരിക്കുന്നത്. നാന്‍സി എബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോഷിക്കൊപ്പം നൈലയുടെ രണ്ടാമത്തെ ചിത്രമാണ് പാപ്പന്‍. പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തില്‍ നൈഷ അഭിനിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായ മറിയത്തെയാണ് ചിത്രത്തില്‍ നൈല അവതരിപ്പിച്ചത്. ആ കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ‘ലേലം’, ‘പത്രം’, ‘വാഴുന്നോര്‍’ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പന്‍. ജോഷിക്കൊപ്പം…

Read More

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ്‌ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അഹാന കൃഷ്ണ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഹാന വേഷമിച്ചു. വ്‌ളോഗര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് നടി. വീട്ടുവിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് അഹാന എത്താറുണ്ട്. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) ഇടയ്ക്ക് പാട്ടുപാടുന്ന വിഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ അഹാന പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലെ ഗാനമാണ് അഹാന പാടുന്നത്. ‘എന്ത് നല്ല ഗാനമാണിത്. ഒരുപാട് പോസിറ്റിവിറ്റി നിറഞ്ഞ ഒന്ന്. പാടാതിരിക്കാന്‍ കഴിയുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് അഹാന വിഡിയോ പങ്കുവച്ചത്. നിരവധി പേര്‍ നടിയെ അഭിനന്ദിച്ച് രംഗത്തെത്തി. പിടികിട്ടാപ്പുള്ള എന്ന ചിത്രമാണ് അഹനായുടേതായി ഒടുവില്‍ പുറക്കിറങ്ങിയ ചിത്രം. അടി, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.…

Read More

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി. ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് തീരുമാനത്തിന് പിന്നില്‍. മാറ്റംവരുത്തിയ ക്ലൈമാക്‌സുമായാണ് ചിത്രം ഇനി പ്രേക്ഷകരിലെത്തുക. അതേസമയം, ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതോടെ ചിത്രത്തിന് അവേശകരമായ വരവേല്‍പ് നല്‍കിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ടാം വാരത്തിലും ഹൗസ്ഫുള്‍ ഷോകളുമായി മഹാവീര്യര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ജൂലൈ 21നായിരുന്നു മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രാഷ്ട്രീയവും ചിത്രം പറഞ്ഞു. മികച്ച തീയറ്റര്‍ അനുഭവമാണ് ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടു. അതിനിടയില്‍ ചിത്രത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ഒറ്റക്കാഴ്ചയില്‍ ഒന്നും മനസിലാകുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതാണ് ക്ലൈമാക്‌സ് മാറ്റി അവതരിപ്പിക്കാന്‍ കാരണം. സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളിയും പി. എസ് ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.…

Read More

ടോവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് ശേഷം തകർപ്പൻ ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എത്തുന്നു. ആർ ഡി എക്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ നായകരായി എത്തുന്നത്. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബർട്ട് ഡോണി സേവ്യർ എന്നാണ് ആർ ഡി എക്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദേശി സൂപ്പർഹീറോ കഥ പറഞ്ഞ മിന്നൽ മുരളി അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന R D X (റോബർട്ട് ഡോണി സേവ്യർ) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്ന നഹാസ് ഹിദായത്ത് നവാഗതനാണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ…

Read More

നാല്‍പത്തിയേഴാമത് തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കി നടന്‍ അജിത് കുമാര്‍. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന മത്സരത്തിലാണ് അജിത് കുമാറിന്റെ മെഡല്‍ വേട്ട. പത്ത് മീറ്റര്‍ 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ വിഭാഗത്തിലാണ് താരം പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലുകളാണ് താരം സ്വന്തമാക്കിയത്. 2019ല്‍ കോയമ്പത്തൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും താരം പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 850 മത്സരാര്‍ത്ഥികള്‍ പങ്കെടുക്ക ചാമ്പ്യന്‍ഷിപ്പിലാണ് താരം രണ്ടാം സ്ഥാനത്ത് എത്തിയത്. സ്‌കൂളില്‍ എന്‍സിസിയില്‍ പങ്കെടുക്കുന്ന കാലം മുതല്‍ ഷൂട്ടിംഗിനോട് അജിത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിംഗിന് പുറമേ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അതേസമയം, എച്ച് വിനോദ്, വിഘ്‌നേഷ് ശിവന്‍ എന്നിവരുടെ ചിത്രങ്ങളാണ് അജിത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. 2023ലാണ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുക.

Read More

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമത്തിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലൊക്കേഷനില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും മോഹന്‍ലാല്‍ കുറിച്ചു. ടീം ബറോസിനൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുനച്ചു. ടി.കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്‍, ആന്റണി പെരുമ്പാവൂര്‍, സിദ്ധു പനയ്ക്കല്‍ എന്നിവര്‍ക്കൊപ്പം പ്രണവ് മോഹന്‍ലാലിനേയും ചിത്രത്തില്‍ കാണാം. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. 2019ലാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും ഔദ്യോഗിത ലോഞ്ച് നടന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ത്രീഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്‌നോളജി ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പീരിയഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി എത്തുന്നതുമാണ് സിനിമയിലെ പ്രമേയം. ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പുകളില്‍ ആണ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിക്കൊപ്പം സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് പാപ്പൻ. കഴിഞ്ഞദിവസമാണ് പാപ്പൻ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രം ഫാമിലി ആക്ഷൻ ത്രില്ലറാണെന്നും മാസും ക്ലാസും ചേർന്ന സിനിമയാണെന്നും ചിത്രത്തിൽ സുരേഷ് ഗോപി ആറാടുകയാണെന്നുമാണ് പ്രേക്ഷകർ പ്രതികരിച്ചത്. ത്രില്ലിംഗ് പടമാണെന്നും ക്ലൈമാക്സ് ഒക്കെ നല്ല രീതിയിൽ എടുത്തിട്ടുണ്ടെന്നും എന്തു സംഭവിക്കും എന്നൊരു ആകാംക്ഷ നല്ല രീതിയിൽ നിലനിർത്തുന്നുണ്ടെന്നും മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. തിയറ്റർ എക്സ്പീരിയൻസ് ആണ് പടമെന്നും കണ്ടിറങ്ങിയവർ പറഞ്ഞു. ട്രയിലറിലും ടീസറിലും കണ്ട ക്യൂരിയോസിറ്റി നിലനിർത്തുന്ന പടമാണെന്നും നന്നായി ഇഷ്ടപ്പെട്ടെന്നും കണ്ടിറങ്ങിയ പ്രേക്ഷക പറഞ്ഞു. അതേസമയം, റിലീസ് ദിവസം തിയറ്ററിലേക്ക് സുരേഷ് ഗോപിയും എത്തി. സിനിമ കണ്ടിറങ്ങിയ മാധ്യമപ്രവർത്തകയ്ക്ക് സുരേഷ് ഗോപിയെ ഒന്ന് ഹഗ് ചെയ്യണമെന്ന് തോന്നി. സഹപ്രവർത്തകയോട് ആഗ്രഹം പറഞ്ഞു. സഹപ്രവർത്തക ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് ഒപ്പം ഭാര്യ രാധികയും സ്നേഹപൂർവം മാധ്യമപ്രവർത്തകയെ മുന്നോട്ട്…

Read More