Author: Webdesk

തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ പാവപ്പെട്ടവർക്ക് സഹായം ഉറപ്പാക്കി നടൻ സുരേഷ് ഗോപി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് ആണ് സുരേഷ് ഗോപി സഹായഹസ്തം നീട്ടിയത്. തൃശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് സഹായം. മാതൃഭൂമിയിൽ വന്ന വാർത്തയെ തുടർന്നാണ് താരത്തിന്റെ ഇടപെടൽ. സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ജോസഫും ഭാര്യ റാണിയും ചേർന്ന് പത്തുലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. ജോസഫ് വൃക്കരോഗിയാണ്. ഭാര്യ റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. പണം ചോദിച്ചപ്പോൾ നൽകിയില്ലെന്നും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി 10000 രൂപ തന്നെന്നും ജോസഫ് പറഞ്ഞു. പിന്നെ ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടുമൊരു 10000 രൂപ തന്നു. പിന്നെ കാശ് ചോദിച്ചപ്പോൾ പിന്നെയും ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് പാപ്പൻ. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടരെ നടക്കുന്ന കൊലപാതക പരമ്പരകളിൽ ഉത്തരം കണ്ടെത്താനായി പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന പ്രതീതിയാണ് ചിത്രം കണ്ടിരിക്കുന്നവരിൽ ഉണ്ടാക്കുന്നത്. ചിത്രത്തിൽ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതിൽ പ്രേക്ഷകരുടെ കൈയടി നേടിയ കഥാപാത്രങ്ങളിൽ ഒന്ന് ഷമ്മി തിലകന്റേതാണ്. ചാക്കോ എന്ന സീരിയൽ കില്ലർ ആയാണ് ഷമ്മി തിലകൻ ചിത്രത്തിൽ എത്തിയത്. പ്രതികാരങ്ങൾക്ക് സ്വയം ന്യായീകരണങ്ങൾ ഉണ്ടായിരുന്നു അയാൾക്ക്. ‘ഞാന്‍ കൊന്നവരൊക്കെ ചാകേണ്ടിയിരുന്നവരായിരുന്നു സാറേ, ഒന്നൊഴിച്ച്, അത് ഒരു അബദ്ധം പറ്റി പോയതാണ്,’ എന്ന് അയാള്‍ പറയുമ്പോള്‍ നായകനായ എബ്രഹാം മാത്തനൊപ്പം പ്രേക്ഷകര്‍ക്കും അയാളോട് സഹാനുഭൂതി തോന്നുകയാണ്. അതേസമയം, തന്നെ തന്റെ ജീവിതത്തില്‍ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയ ചാക്കോയോട് പ്രതികാരം ചെയ്യാൻ കഴിയാതെ നിസഹായകനായി പോകുന്നു എബ്രഹാം മാത്യു മാത്തന്‍. ജയിലില്‍ നിന്ന്…

Read More

വന്‍ പ്രമോഷനുമായി എത്തിയ ചിത്രമാണ് വ്യവസായി ശരവണന്‍ അരുള്‍ നായകനായി എത്തിയ ‘ദ് ലെജന്‍ഡ്’ എന്ന ചിത്രം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ടിപ്പിക്കല്‍ തമിഴ് പടങ്ങളുടെ എല്ലാ ചേരുവകളും ഉള്‍കൊള്ളിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം മുന്‍നിര ഹിന്ദി ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ പ്രതീക്ഷയില്‍ വന്ന ഹിന്ദി ചിത്രങ്ങളെയാണ് ലെജന്‍ഡ് മറികടന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഒടുവില്‍ റിലീസ് ചെയ്ത കങ്കണയുടെ ധാക്കഡിന്റെ ആദ്യ ദിന കളക്ഷനേക്കാള്‍ കുടുതല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തമിഴ്നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ശരവണന്‍ അരുള്‍. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ദ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദ് ലെജന്‍ഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ. തമിഴിലെ പ്രമുഖ…

Read More

നടൻ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘തീർപ്പ്’ ടീസർ എത്തി. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീർപ്പ്’. പൃഥ്വിരാജിന് ഒപ്പം ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് പ്രധാനവേഷങ്ങളിൽ സിനിമയിൽ എത്തുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ്, സെല്ലുലോയ്ഡ് മാർഗ് എന്നിവയുടെ ബാനറുകളിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞദിവസം യുട്യൂബിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ചാനലിലാണ് ടീസർ റിലീസ് ചെയ്തത്. യുട്യൂബിൽ ട്രെൻഡിംഗിൽ ഏഴാമതാണ് ടീസർ. ഇതുവരെ മൂന്നുമില്യണിൽ അധികം പേരാണ് ടീസർ കണ്ടത്. മുരളി ഗോപി, ഇഷ തൽവാർ എന്നിവരും താരനിരയിലുണ്ട്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും. മുരളി ഗോപി ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം. അധികം താമസിയാതെ തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തും.…

Read More

ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ വൻ അഗ്നിബാധ. ‘ലൗ രഞ്ജൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് അഗ്നിബാധ. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 32 വയസുള്ള യുവാവാണ് മരിച്ചത്. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് അപകടം ഉണ്ടായത്. അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിൽ വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. രൺബീർ കപൂറും നായിക ശ്രദ്ധ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനും കത്ത് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെയും ടെക്നീഷ്യൻസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. പത്ത് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്,…

Read More

ബോളിവുഡിലെ ഇഷ്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവര്‍ക്കുമൊപ്പം മക്കളായ തൈമൂറും ജഹാംഗീറും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന കപൂര്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരീനയുടെ പ്രതികരണം. താന്‍ നാല്‍പത് ദിവസം അവധിയിലായിരുന്നുവെന്നും അന്ന് എത് പിസ്സ കഴിച്ചുവെന്നതിന്റെ കണക്കില്ലെന്നും കരീന പറയുന്നു. ‘അവള്‍ ഗര്‍ഭിണിയാണോ, മറ്റൊരു കുഞ്ഞുകൂടി പിറക്കാന്‍ പോകുവാണോ എന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും താനെന്താ യന്ത്രമാണോ എന്നും കരീന ചോദിക്കുന്നു. തന്റെ തെരഞ്ഞെടുപ്പുകള്‍ തനിക്കു വിടണമെന്നും കരീന വ്യക്തമാക്കി. തങ്ങളും മനുഷ്യരാണ്. നിങ്ങളെ എല്ലാവരേയും പോലെ. ഏറ്റവും സത്യസന്ധയായ അഭിനേതാവാണ് താന്‍. എട്ട് മാസത്തോളം ഗര്‍ഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നു. താന്‍ ഒന്നും മറച്ചുവയ്ക്കാത്ത ആളാണെന്നും എല്ലാവര്‍ക്കും അവരുടെ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അനുവദിക്കുകയും ചെയ്യുന്ന ആളാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്രൈം ത്രില്ലറായി എത്തിയ ചിത്രത്തിൽ നിത പിള്ള, നൈല ഉഷ, ഗോകുൽ സുരേഷ്, ടിനി ടോം, നന്ദു, ആശ ശരത്, ഷമ്മി തിലകൻ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്. മകനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യചിത്രം കൂടിയാണ് ഇത്. അതേസമയം, മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന അപകടത്തിന്റെ ഭാരം തന്റെ മകൻ അഭിനയിക്കുമ്പോൾ ഇല്ലെന്ന് പറയുകയാണ് സുരേഷ് ഗോപി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറയുന്നത്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ അമിതാഭ് ബച്ചന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ…

Read More

തെന്നിന്ത്യയുടെ പ്രിയ താരമാണ് സാമന്ത. നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത സാമന്ത വിവാഹമോചനത്തിന് പിന്നാലെയാണ് സിനിമയില്‍ സജീവമായത്. നാഗചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞത് ആരാധകര്‍ ഞെട്ടലോടെയായിരുന്നു കേട്ടത്. ഇപ്പോഴിതാ നാഗചൈതന്യക്കൊപ്പം ഒരുമിച്ച് താമസിച്ച വീട് സാമന്ത സ്വന്തമാക്കിയെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നടനും നിര്‍മാതാവുമായ മുരളി മോഹന്‍ വാര്‍ത്ത ശരിവച്ച് രംഗത്തെത്തി. ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇരുവരും വേറെ വീടുകളിലേക്ക് മാറിയെങ്കിലും സാമന്ത അതില്‍ സംതൃപ്ത അല്ലായിരുന്നുവെന്നും അതുകൊണ്ടാണ് വലിയ വിലകൊടുത്ത് വീട് തിരികെ വാങ്ങിയതെന്നും മുരളി പറഞ്ഞു. ഈ വീട്ടില്‍ നിലവില്‍ സാമന്തയും അമ്മയും മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തേ കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയില്‍ അതിഥിയായി സാമന്ത എത്തിയിരുന്നു. ഭര്‍ത്താവ് നാഗചൈതന്യയോട് ഇപ്പോഴും ദേഷ്യമുണ്ടോ എന്ന കരണ്‍ ജോഹറിന്റെ ചോദ്യം, മുന്‍ ഭര്‍ത്താവ് എന്ന് സാമന്ത തിരുത്തിയിരുന്നു. ഇപ്പോള്‍ തന്നെയും നാഗചൈതന്യയേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള…

Read More

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ താരദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നബീൽ – നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. കുടുംബമേതമാണ് ഫഹദ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഫഹദിന്റെ കൈ പിടിച്ച് എത്തിയ നസ്രിയയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്. മലയാളസിനിമയിലെ താരദമ്പതികളാണ് ഫഹദും നസ്രിയയും. 2014ൽ വിവാഹിതരായ ഇവർ ആരാധകർക്ക് എന്നും പ്രിയങ്കരായ പങ്കാളികളാണ്. ട്രാൻസ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാണ് നസ്രിയ, വിവാഹത്തിനു ശേഷം വരത്തൻ എന്ന ചിത്രത്തിലൂടെ നിർമാണരംഗത്തേക്ക് നസ്രിയ എത്തിയിരുന്നു. നാനിക്ക് ഒപ്പം നായികയായി എത്തിയ അണ്ടേ സുന്ദരാനികി നസ്രിയയുടെ തെലുങ്കിലെ ആദ്യചിത്രം കൂടിയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. View this post on Instagram A post shared by Friends Frame (@friends_frame)…

Read More

സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കിയ ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ജൂലൈ 29ന് റിലീസ് ആയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് കുറിച്ചത്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റിഗേഷൻ ഡ്രാമ സുരേഷ് ഗോപിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണറായി മാറി. ലഭ്യമായ ഏറ്റവും പുതിയ അപ്ഡേറ്റുകൾ അനുസരിച്ച് റിലീസ് ചെയ്ത രണ്ടാം ദിവസം തന്നെ തിയറ്ററിൽ വൻ ഉയർച്ചയാണ് പാപ്പന് ലഭിച്ചത്. ട്രേഡ് എക്സ്പേർട്ടുകളുടെ വിലയിരുത്തൽ അനുസരിച്ച് റിലീസ് ചെയ്ത രണ്ടാം ദിവസം മാത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് 1.88 കോടി രൂപ നേടി. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് രണ്ടാം ദിവസം മാത്രം സ്വന്തമാക്കിയ കളക്ഷൻ 2.8 കോടി രൂപയാണ്. അതായതയ്, ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ടു തന്നെ അഞ്ചു കോടിക്ക് മുകളിലാണ് പാപ്പന്റെ ഗ്രോസ് കളക്ഷൻ. കൃത്യമായി പറയുകയാണെങ്കിൽ 5.3 കോടിയാണ് പാപ്പന്റെ…

Read More