Author: Webdesk

സുരേഷ് ഗോപിയുടെ പുതിയ ചിത്രം മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് മേ ഹൂം മൂസ എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിംഗ് ഇന്നലെയായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. മലപ്പുറംകാരനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടം വരെയുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. റുബീഷ് റെയ്ന്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണവും ശ്രീനാഥ് ശിവശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഹരീഷ് കണാരന്‍, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍, സൈജു കുറുപ്പ്, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ്…

Read More

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിച്ചത്. ചിത്രത്തിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സോള്‍ ഓഫ് ഫോക്ക് എന്ന ടീമീന്റേതാണ് ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീതം. View this post on Instagram A post shared by Sheelu Abraham (@sheeluabraham21) ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിമാരായ ഷീലു എബ്രഹാമും നിത പ്രോമിയും. മുണ്ടും ഷര്‍ട്ടുമിട്ടാണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. ഇരുവരുടേയും ഡാന്‍സ് വിഡിയോ വൈറലായിട്ടുണ്ട്. ആടുപുലിയാട്ടം, പുതിയ നിയമം, സ്റ്റാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഷീബു എബ്രഹാം. ചലച്ചിത്ര നിര്‍മാതാവ് കൂടിയാണ് ഷീബു. ടെലിവിഷനിലും സിനിമയിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിത പ്രോമി. അതേസമയം, 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് കടുവ. പൃഥ്വിരാജും ഷാജി…

Read More

വ്യവസായി ശരവണന്‍ അരുള്‍ നായകനായി എത്തിയ ചിത്രം ‘ദ് ലെജന്‍ഡി’ന് നടി ഉര്‍വശി റൗട്ടേല വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം. ചിത്രത്തിനായി താരം 20 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്. അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയന്‍സിന്റെ പ്രതിഫലം. പുതിയ ചിത്രത്തിനായി താരം പത്ത് കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഉര്‍വശി മറികടന്നിരിക്കുന്നത്. ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടിമാരില്‍ രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാമതായി പൂജ ഹെഗ്ഡെയുമായിരുന്നു. സാമന്ത മൂന്ന് കോടി മുതല്‍ അഞ്ച് കോടിവരെയാണ് പ്രതിഫലമായി വാങ്ങുന്നത്. നിര്‍മ്മാണ കമ്പനിയെയും ചിത്രത്തിലെ താരത്തിന്റെ സ്‌ക്രീന്‍ സമയത്തെയും കണക്കിലെടുത്താണ് താരം പ്രതിഫലം വാങ്ങാറുള്ളത്. അഞ്ച് കോടിയാണ് പൂജ ഹെഗ്ഡെയും പ്രതിഫലം. നാലാം സ്ഥാനം രകുല്‍ പ്രീസ് സിംഗ് ആയിരുന്നു. തമന്നയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. മൂന്ന് കോടിയാണ് താരത്തിന്റെ പ്രതിഫലം. അതേസമയം, പ്രദര്‍ശനത്തിനെത്തിയ ആദ്യ…

Read More

പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച കടുവ ഇതുവരെ നേടിയത് 50 കോടി. പൃഥ്വിരാജും ഷാജി കൈലാസും തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കടുവയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് ഇരുവരും നന്ദി പറയുകയും ചെയ്തു. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി രൂപയാണ് കടുവ നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ഇത്. തീയറ്ററുകളില്‍ കടുവയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു. അതിനിടെ കടുവ വിവാദത്തിലുംപ്പെട്ടു. പൃഥ്വിരാജിന്റെ ഒരു ഡയലോഗാണ് വിവാദമായത്. തുടര്‍ന്ന് മാപ്പ് പറഞ്ഞ കടുവ ടീം ആ ഡയലോഗ് സിനിമയില്‍ നിന്ന് നീക്കുകയും ചെയ്തു. ഓഗസ്റ്റ് നാലിന് കടുവ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.…

Read More

നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ മൂന്നാമത്തെ പാട്ട് പുറത്തുവന്നു. ‘ആറാം നാള് സന്ധ്യയ്ക്ക്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ഈ മനോഹര ഗാനം. ജസ്റ്റിന്‍ വര്‍ഗീസാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് തന്നെയാണ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ കണ്ണ്, ഒറ്റമുണ്ട് തുടങ്ങിയ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. https://www.youtube.com/watch?v=qhN4gXfQthQ പ്രണയകഥയാണ് ‘വിശുദ്ധ മെജോ’ പറയുന്നത്. ഡിനോയ് പൗലോസാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് ഡിനോയ് പൗലോസ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനോയ് ആണ്. ലിജോ മോളാണ് ചിത്രത്തിലെ നായിക. മാത്യു തോമസ്, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് വിശുദ്ധ മെജോ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും ജോമോന്‍ ടി…

Read More

നടനായില്ലായിരുന്നുവെങ്കിൽ താൻ സുരേഷ് ഗോപിയുടെ ഗുണ്ടയായി മാറിയേനെയെന്ന് വ്യക്തമാക്കി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ ഇങ്ങനെ പറഞ്ഞത്. ‘ലാർജർ ദാൻ ലൈഫ്’ ഇമേജിലാണ് താൻ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുൽ വ്യക്തമാക്കി. ഗോകുലിനൊപ്പം സുരേഷ് ഗോപിയും തിരക്കഥാകൃത്ത് ആർ ജെ ഷാനും അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നിൽക്കാനാണ് ഇഷ്ടമെന്നും ഗോകുൽ പറഞ്ഞു. അച്ഛിൽ നിന്ന് അകന്ന് മാറി നിൽക്കുന്ന ആളൊന്നുമല്ല താനെന്നും ഗോകുൽ വ്യക്തമാക്കി. ‘നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്,’ – അച്ഛനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഗോകുൽ തുറന്നുപറഞ്ഞു. അതേസമയം ചെറുപ്പത്തിൽ വാങ്ങി നൽകിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുൽ ഇപ്പോഴും സൂക്ഷിച്ച് വെക്കാറുണ്ടെന്ന്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പൻ തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്കു മുമ്പിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നടി മാല പാർവതിയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മാല പാർവതി ‘പാപ്പൻ’ സിനിമയുടെ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. പാപ്പൻ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ ആയിരുന്നു അത്. ഒരുപാട് പേർ സിനിമയെക്കുറിച്ച് നല്ല വാക്ക് പറയുകയും മാല പാർവതിയെ അഭിനന്ദിക്കുകയും ചെയ്തപ്പോൾ ചിലർ വളരെ മോശമായ രീതിയിലുള്ള കമന്റാണ് നൽകിയത്. ഇതിനെതിരെ മാല പാർവതി രംഗത്തെത്തി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ‘ബഹുമാനപ്പെട്ട FB പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട്. “പാപ്പൻ” എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ… പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അതിവിടെ, ഈ പേജിൽ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!’ -…

Read More

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിതാരാമം സിനിമ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. അതിനു മുമ്പ് പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരങ്ങൾ. കഴിഞ്ഞദിവസം വിശാഖപട്ടണത്ത് തുറന്ന വാഹനത്തിൽ എത്തിയ ദുൽഖറിനെയും സംഘത്തെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രാത്രിയിൽ ആയിരുന്നു റോഡ് ഷോ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ആരാധകരുടെ ഒരു വലിയ നിര തന്നെയാണ് എത്തിയത്. മലയാളികളുടെ പ്രിയ യുവതാരമായി മാറിയ ദുൽഖർ വലിയ ആരാധകരെയാണ് ഇവിടെയും സ്വന്തമാക്കിയിരിക്കുന്നത്. സമീപത്തെ വേദിയിലേക്കാണ് തുറന്ന വാഹനത്തിൽ ദുൽഖർ പോയത്. റോഡ് ഷോയുടെ വീഡിയോയും ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലാണ്. സിതാ രാമം ചിത്രത്തിൽ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്‌. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിൽ…

Read More

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ അടിപതറി ബോളിവുഡ്. കിച്ച സിദീപ് നായകനായി എത്തിയ ‘വിക്രാന്ത് റോണ’ ബോക്സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ എത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രം ഷംഷേരയ്ക്ക് ബോക്‌സ്ഓഫീസില്‍ വേണ്ട രീതിയില്‍ അനക്കം സൃഷ്ടിക്കാനായില്ല. വിക്രാന്ത് റോണ റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ നൂറ് കോടിയിലേക്ക് അടുക്കുകയാണ് കളക്ഷന്‍. എന്നാല്‍ ഷംഷേര എത്തി ആദ്യ വാരം പിന്നിടുമ്പോള്‍ അറുപത് കോടിക്കടുത്താണ് ചിത്രത്തിന് നേടായത്. വിക്രാന്ത് റോണയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ 85 കോടിക്ക് അടുത്താണ്. നാലാം ദിവസമായ ഇന്നത്തെ കളക്ഷന്‍ എത്തുന്നതോടെ നൂറ് കോടി ക്ലബില്‍ ചിത്രം ഇടം നേടുമെന്നാണ് വിലയിരുത്തല്‍. വിക്രാന്ത് റോണ മൂന്ന് ദിവത്തില്‍ 85 കോടി കളക്ട് ചെയ്തപ്പോല്‍ ഷംഷേരയ്ക്ക് മൂന്ന് ദിവസം കൊണ്ട് 31 കോടി മാത്രമാണ് നേടാനായത്. ആഗോളതലത്തില്‍ 5250 സ്‌ക്രീനുകളില്‍ ഷംരേഷ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 2500 സ്‌ക്രീനുകളിലാണ് വിക്രാന്ത് റോണ പ്രദര്‍ശനത്തിന് എത്തിയത്. അനൂപ് ഭണ്ടാരി സംവിധാനം…

Read More

തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ പാവപ്പെട്ടവർക്ക് സഹായം ഉറപ്പാക്കി നടൻ സുരേഷ് ഗോപി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് ആണ് സുരേഷ് ഗോപി സഹായഹസ്തം നീട്ടിയത്. തൃശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് സഹായം. മാതൃഭൂമിയിൽ വന്ന വാർത്തയെ തുടർന്നാണ് താരത്തിന്റെ ഇടപെടൽ. സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ജോസഫും ഭാര്യ റാണിയും ചേർന്ന് പത്തുലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. ജോസഫ് വൃക്കരോഗിയാണ്. ഭാര്യ റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. പണം ചോദിച്ചപ്പോൾ നൽകിയില്ലെന്നും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി 10000 രൂപ തന്നെന്നും ജോസഫ് പറഞ്ഞു. പിന്നെ ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടുമൊരു 10000 രൂപ തന്നു. പിന്നെ കാശ് ചോദിച്ചപ്പോൾ പിന്നെയും ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും…

Read More