Author: Webdesk

എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരില്‍ അര്‍ഹതപ്പെട്ട അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് എന്ന് ജനഗണമന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എം.എസ്.എഫിന്റെ പരാപാടിയില്‍ പങ്കെടുക്കുന്നതിനെപ്പറ്റി ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ വിലക്കിയിരുന്നു. ജനഗണമന നല്ല രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വേണ്ടാത്തപണിക്ക് പോകേണ്ട എന്നുമാണ് പറഞ്ഞത്. അങ്ങനെ ചെയ്താല്‍ സംസ്ഥാന പുരസ്‌കാരത്തിന് പരിഗണിക്കില്ലെന്നും പറഞ്ഞിരുന്നുവെന്നും ഷാരിസ് പറഞ്ഞു. ജനഗണമന റിലീസ് ചെയ്തതിന് പിന്നാലെ എസ്ഡിപിഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു. താന്‍ വരില്ലെന്ന് പറഞ്ഞു. ഡിജോ ജോസിനെ വിളിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദായിരുന്നു. അതിന് ശേഷം ഫ്രറ്റോണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. തനിക്കെന്ത് ഇസ്ലാമോഫോബിയ എന്ന് താന്‍ ചോദിച്ചു. ഡിജോയെ വിളിക്കാത്ത കാര്യം അവിടെയും താന്‍ ആവര്‍ത്തിച്ചു. അവര്‍ക്ക് വേണ്ടതും തന്നെയായിരുന്നുവെന്നും ഷാരിസ് പറഞ്ഞു. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍ വിളിച്ചിരുന്നു.…

Read More

മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് വളരെ സീരിയസ് കഥാപാത്രങ്ങൾ വരെയഭിനയിച്ചു മികവ് തെളിയിച്ച ഈ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. കുറച്ചു സീനുകളിൽ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിർത്തുന്നത്. മിനിസ്‌ക്രീനിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് കൃഷ്ണപ്രഭയുടേത്. പ്രൊഫഷണൽ നർത്തകി കൂടിയായ കൃഷ്‌ണപ്രഭ മോഹൻലാൽ ചിത്രമായ മാടമ്പിയിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. ദൃശ്യം 2വിലെ മേരി എന്ന കഥാപാത്രത്തിലൂടെ ഈ അടുത്ത് കൃഷ്ണപ്രഭ ഏറെ കൈയ്യടി നേടിയിരുന്നു. 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. 1987 ൽ എറണാകുളം ജില്ലയിലെ സുധീന്ദ്ര ആശുപത്രിയിൽ കളമശ്ശേരി എച്ച്എംടിയിലെ മെക്കാനിക്കൽ എൻജിനീയർ സി.ആർ.പ്രഭാകരൻ…

Read More

വളരെ വ്യത്യസ്തമായ രീതിയിൽ സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രം ‘മഹാവീര്യർ’ മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. പല കാലങ്ങളെ സംയോജിപ്പിച്ച് ആണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. എം മുകുന്ദന്റെ കഥയാണ് എബ്രിഡ് ഷൈൻ സിനിമയാക്കിയിരിക്കുന്നത്. ഇപ്പോൾ സിനിമ കണ്ടതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. സാഹിത്യവും സിനിമയും തമ്മിലുള്ള എതിർ – പരാഗണം മലയാളത്തിൽ വളരെക്കാലമായി നടക്കുന്ന കാര്യമാണെന്നും എന്നാൽ ഈയിടെയായി അത് അധികം നടന്നില്ലെന്നും എൻ എസ് മാധവൻ പറയുന്നു. എം മുകുന്ദന്റെ കഥ മഹാവീര്യർ എന്ന പേരിൽ സിനിമയാക്കിയപ്പോൾ അത് വീണ്ടും നടന്നിരിക്കുകയാണെന്നും എൻ എസ് മാധവൻ കുറിച്ചിരിക്കുകയാണ്. ‘സാഹിത്യവും സിനിമയും തമ്മിലുള്ള എതിർ – പരാഗണം മലയാളത്തിൽ വളരെക്കാലമായി നടക്കുന്ന കാര്യമാണ്. എന്നാൽ ഈയിടെയായി അത് അധികം നടന്നു കാണുന്നില്ല. എം മുകുന്ദന്റെ കഥ മഹാവീര്യർ…

Read More

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ വ്യക്തി ആയിരുന്നു ബ്ലസ്‌ലി. ശക്തനായ മത്സരാർത്ഥി ആയിരുന്ന ബ്ലസ്‌ലി ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ബ്ലസ്‌ലി സിനിമയിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ. വരാൻ പോകുന്ന ഒരു വലിയ സിനിന പ്രൊജക്ടിൽ ഒരു പ്രധാനപ്പെട്ട റോളിലേക്കാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നാണ് ബ്ലസ്‌ലി അറിയിച്ചത്. ഒരു പൊതുപരിപാടിയിൽ ബ്ലസ്‌ലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം പത്തനാപുരത്ത് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ താരം എത്തിയിരുന്നു. ആ സമയത്ത് സദസിലുള്ളവരുമായി സംസാരിക്കവെയാണ് സിനിമ അഭിനയത്തെക്കുറിച്ച് ബ്ലസ്‌ലി മനസു തുറന്നത്. വരാൻ പോകുന്ന ഒരു വലിയ പ്രൊജക്ടിൽ തനിക്ക് ഒരു പ്രധാനപ്പെട്ട റോൾ ലഭിച്ചിട്ടുണ്ടെന്നാണ് ബ്ലസ്‌ലി അറിയിച്ചത്. ഇത് തന്നെ സംബന്ധിച്ച് ഒരു സ്വപ്നസാഫല്യമാണെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ബ്ലസ്‌ലി വ്യക്തമാക്കി. ഈ പ്രൊജക്ടിലെ കഥാപാത്രത്തിനു വേണ്ടി താൻ താടിയും മുടിയും നീട്ടി വളർത്താൻ…

Read More

കലാകാരൻമാർ നശിച്ചു കാണാനും മരിച്ച കാണാനുമാണ് പലർക്കും ഇഷ്ടമെന്ന് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. തനിക്കെതിരെ തുടർച്ചയായി വരുന്ന ട്രോളുകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ഓൺലൈനിനോട് സംസാരിക്കവെയാണ് ടിനി ടോം ഇങ്ങനെ പറഞ്ഞത്. കേരളത്തിൽ അധികവും കലാകാരൻമാരെ വിമർശിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. തന്നെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ അത്തരം താറടിക്കലുകളെ ഒന്നുമാകാൻ സാധിക്കാത്തവരുടെ രോധനം മാത്രമായാണ് കാണുന്നതെന്നും ടിനി ടോം പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ വളർന്നു വന്നത് മിമിക്രിയിലൂടെ ആണെന്നും ലോകം മുഴുവൻ സഞ്ചരിച്ചത് അതിലൂടെ തന്നെയാണെന്നും ടിനി ടോം പറഞ്ഞു. അവിടെയെല്ലാം തന്നെ സ്വീകരിച്ചത് മലയാളികൾ തന്നെയാണ്. അതുകൊണ്ടു തന്നെ വിജയിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഴിവും പ്രശസ്തിയുമില്ലാത്ത ആളുകളെ ട്രോൾ ചെയ്താൽ കാഴ്ചക്കാരെ ലഭിക്കില്ല. കലാകാരൻമാർ നശിച്ചു കാണാനും മരിച്ചു കാണാനുമാണ് പലർക്കും ഇഷ്ടം. അത്തരം പ്രവൃത്തികളിലൂടെ എന്ത് ലാഭമാണ് കിട്ടുന്നതെന്നും ടിനി ടോം ചോദിച്ചു. മലയാളത്തിലെ മുൻനിര…

Read More

തിയറ്ററിൽ വമ്പൻ തരംഗം തീർത്ത ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിച്ച് എത്തിയ ‘കടുവ’ ഒരു മാസ് ആക്ഷൻ എന്റർടയിനർ ആയിരുന്നു. തിയറ്ററിൽ മികച്ച വിജയം സ്വന്തമാക്കിയ കടുവ താമസിയാതെ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. ഏതായാലും സിനിമയുടെ വിജയാഘോഷങ്ങൾക്ക് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ ജിനു എബ്രഹാം. വോൾവോയുടെ എക്സ് സി 60 ആണ് ജിനു സ്വന്തമാക്കിയത്. 66 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. കടുവ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് ഇതേ വാഹനം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിരക്കഥാകൃത്തും ഈ വാഹനം സ്വന്തമാക്കിയത്. കടുവ ഇതിനകം തന്നെ 50 കോടി ക്ലബിൽ ഇടം പിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിനു ലണ്ടൻ ബ്രിഡ്ജ്,…

Read More

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം സിതാരാമം സിനിമയിലെ പുതിയ ഗാനം പുറത്തെത്തി. സോണി മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ‘തിരികെ വാ’ എന്ന ഗാനം ചിത്രത്തിലെ മറ്റൊരു മൂഡ് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ പ്രണയത്തിനും ഫീൽ ഗുഡിനും അപ്പുറം സിതാരാമം മറ്റെന്തൊക്കേയോ പ്രേക്ഷകർക്കായി കരുതിവെച്ചിട്ടുണ്ടെന്ന് ഈ ഗാനത്തിൽ വ്യക്തമാണ്. ‘തിരികെ വാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. വിശാൽ ചന്ദ്രശേഖർ ആണ് കംപോസർ. കപിൽ കപിലൻ, ആൻ ആമി വാഴപ്പിള്ളി എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ശോകമൂകമായ ഒരു അന്തരീക്ഷമാണ് ‘തിരികെ വാ’ എന്ന ഗാനത്തിൽ ഉൾക്കൊള്ളുന്നത്. പാട്ടിൽ റാമിന്റെയും സിതയുടെയും വിരഹവേദനയാണ് കാണിക്കുന്നതെന്നാണ് സൂചനകൾ. ചിത്രത്തിൽ അഫ്രീന എന്ന കഥാപാത്രമായി എത്തുന്ന രശ്മിക മന്ദാനയെയും ചിത്രത്തിൽ കാണാം. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘സിതാരാമം’…

Read More

യുവനടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ചിത്രത്തിൽ ജോണി ആന്റണിയും വിഷ്ണുവിനൊപ്പം പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വി സി അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.\ ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമ കാണാൻ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ക്ഷണിച്ചിരിക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിഷ്ണു ഉണ്ണിക്കൃഷ്ണനും സംഘവും സ്കൂളിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് വിഷ്ണു സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും സിനിമ കാണാൻ ക്ഷണിച്ചത്. ‘ഭൂലോകത്തിന്റെ സ്പന്ദനം നിറഞ്ഞ ചിരിയിലാണെന്ന് എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ. നല്ല ഹാസ്യത്തിന്റെ ഫോർമുലയുമായി ആഗസ്റ്റ് 5ന് തിയേറ്ററുകളിലെത്തുന്ന സബാഷ് ചന്ദ്രബോസ് സിനിമ കാണാൻ എളങ്കുന്നപ്പുഴ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ അധ്യാപകരും…

Read More

തമിഴ് നടി ദിവ്യ ഭാരതി വഞ്ചിച്ചെന്ന പരാതിയുമായി യുട്യൂബർ ആനന്ദരാജ്. വിവാഹിതയായ ഇവർ അക്കാര്യം മറച്ചുവെച്ച് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. നടി താനുമായി പ്രണയത്തിൽ ആയിരുന്നെന്നും എന്നാൽ വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് തന്നെ പ്രണയിച്ചതെന്നും ഇയാൾ ആരോപിച്ചു. നടിയെ താൻ സമീപിച്ചത് തന്റെ യുട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടിയാണെന്നും അന്നു തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നും ആനന്ദ് പറഞ്ഞു. നടിയുമായുള്ള വിവാഹത്തിന് നടിയുടെ മാതാപിതാക്കളിൽ നിന്ന് താൻ അനുവാദം വാങ്ങിയിരുന്നെന്നും ആനന്ദ് പറഞ്ഞു. അതിനുശേഷം എല്ലാ മാസവും നടി തന്റെ പക്കൽ നിന്ന് 30,000 രൂപ വീതം എല്ലാ മാസവും ദിവ്യ ഭാരതി വാങ്ങിയിരുന്നെന്നും ആനന്ദിന്റെ പരാതിയിൽ പറയുന്നു. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറിയെന്നും അതിന്റെ പേരിൽ തന്നോട് വഴക്കിട്ട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തെന്നും പരാതിയിൽ ആനന്ദ് വ്യക്തമാക്കുന്നു. പെട്ടെന്നൊരു ദിവസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒമ്പതുലക്ഷം രൂപ…

Read More

കോരിച്ചൊരിയുന്നെ മഴയത്തും തിയറ്ററുകളിൽ പാപ്പനെ കാണാൻ ആളുകൾ ഒഴുകിയെത്തുകയാണ്. തിയറ്ററുകളിൽ പാപ്പനും പിള്ളേരും പ്രദർശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും ഒരു പ്രധാനവേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. തിയറ്ററുകളിൽ പ്രേക്ഷകരെ കാണാനും സുരേഷ് ഗോപി എത്തി. മിക്ക തിയറ്ററുകളിലും വൻ വരവേൽപ്പാണ് പ്രേക്ഷകർ സുരേഷ് ഗോപിക്ക് നൽകിയത്. ചിത്രം റിലീസ് ചെയ്ത് നാലുദിവസം കൊണ്ട് 13.28 കോടി രൂപയാണ് പാപ്പൻ സ്വന്തമാക്കിയത്. കോരിച്ചൊരിഞ്ഞ മഴയിലും അഞ്ചാംദിവസം ചിത്രത്തിന് ഒരു കോടിയിലേറെ രൂപ കളക്ഷൻ നേടാൻ സാധിച്ചു. കഴിഞ്ഞദിവസം നൂറനാട് സ്വാതി തിയറ്ററിൽ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ നിരവധി ആരാധകരായിരുന്നു എത്തിയത്. റിലീസ് ചെയ്ത് അഞ്ചാം ദിവസവും മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് പാപ്പൻ എത്തിയത്. ചിത്രത്തിൽ വമ്പൻ താരനിരയാണ് സുരേഷ് ഗോപിക്ക്…

Read More