Author: Webdesk

കോരിച്ചൊരിയുന്നെ മഴയത്തും തിയറ്ററുകളിൽ പാപ്പനെ കാണാൻ ആളുകൾ ഒഴുകിയെത്തുകയാണ്. തിയറ്ററുകളിൽ പാപ്പനും പിള്ളേരും പ്രദർശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും ഒരു പ്രധാനവേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. തിയറ്ററുകളിൽ പ്രേക്ഷകരെ കാണാനും സുരേഷ് ഗോപി എത്തി. മിക്ക തിയറ്ററുകളിലും വൻ വരവേൽപ്പാണ് പ്രേക്ഷകർ സുരേഷ് ഗോപിക്ക് നൽകിയത്. ചിത്രം റിലീസ് ചെയ്ത് നാലുദിവസം കൊണ്ട് 13.28 കോടി രൂപയാണ് പാപ്പൻ സ്വന്തമാക്കിയത്. കോരിച്ചൊരിഞ്ഞ മഴയിലും അഞ്ചാംദിവസം ചിത്രത്തിന് ഒരു കോടിയിലേറെ രൂപ കളക്ഷൻ നേടാൻ സാധിച്ചു. കഴിഞ്ഞദിവസം നൂറനാട് സ്വാതി തിയറ്ററിൽ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ നിരവധി ആരാധകരായിരുന്നു എത്തിയത്. റിലീസ് ചെയ്ത് അഞ്ചാം ദിവസവും മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് പാപ്പൻ എത്തിയത്. ചിത്രത്തിൽ വമ്പൻ താരനിരയാണ് സുരേഷ് ഗോപിക്ക്…

Read More

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രം മഹാവീര്യരിൽ ഒരു വേഷം ചെയ്യാമോയെന്ന് സംവിധായകൻ ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കർ. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ആ പോസ്റ്റ് ഇങ്ങനെ.. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന ഉഗ്രപ്രതാപിയായ ഒരു രാജാവ് തന്റെ പ്രജകളിൽ നിന്ന് നേരിട്ട നിയമപ്രശ്നത്തെ ആധുനികകാലത്തെ കോടതി നടപടികൾ വഴി പരിഹരിക്കാൻ ശ്രമിക്കുകയാണ് ‘മഹാവീര്യർ’. അസംഭവ്യമായ ഒരു സാഹചര്യത്തിൽ വർത്തമാനകാല യുക്തി എങ്ങനെ പ്രവർത്തിക്കും എന്ന കൗതുകത്തിനാണ് സിനിമയിൽ പ്രാധാന്യം. ഇന്ത്യാ വിഭജനം നടന്നിരുന്നില്ലെങ്കിൽ…, പദ്മരാജൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ…, എന്നൊക്കെയുള്ള ചിന്തകൾ ഭാവനകൾക്ക് ചിറകു മുളപ്പിക്കുന്നതു പോലെയുള്ള ഒരു “what if” കൗതുകം. അയഥാർത്ഥമെങ്കിലും ഇത്തരം കഥകളിൽ ഇരു കാലഘട്ടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ടാവണം. ആ കണ്ണിയാണ് സിദ്ധനായ അപൂർണ്ണാനന്ദൻ. ഒരേസമയം നിയമജ്ഞനും നീതിമാനും കള്ളനും സരസനും ബുദ്ധിമാനും പണ്ഡിതനും മാന്ത്രികനും ഒക്കെയായി പലതരം ലഹരി…

Read More

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായകന്‍. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ തല്ലുമാലയെ സെന്‍സര്‍ ബോര്‍ഡ് അഭിനന്ദിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തവരുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവച്ചത്. മലയാള സിനിമയില്‍ തല്ലുമാല പുതിയ അനുഭവമായിരിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടതായാണ് വിവരം. ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും സെന്‍സര്‍ ബോര്‍ഡ് പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്ലീന്‍ യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 190 മിനുറ്റാണ് ദൈര്‍ഘ്യം. മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് തല്ലുമാലയുടെ ഛായാഗ്രാഹകന്‍.

Read More

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, പൊറിഞ്ചു മറിയം ജോസ്, ബാച്ചിലേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ എത്തിയ പാപ്പനിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും…

Read More

മലയാളിപ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ബംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങളാണ് എസ്തർ ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ബംഗളൂരുവിലെ അലസമായ ഒരു ശനിയാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം, ഒരു ചെറിയ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി ‘തെമ്മാ തെമ്മാ തെമ്മാടികാറ്റേ’ എന്ന ഗാനവും ഉണ്ട്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും നൽകിയിരിക്കുന്നത്. ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് എസ്തർ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’, ‘ദൃശ്യം 2’ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ വിസ്മയിപ്പിച്ച എസ്തർ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ വീഡിയോയും എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിൽ മാത്രമല്ല തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി ഇതിനകം 30ലധികം ചിത്രങ്ങളിൽ…

Read More

ഒരു തകർപ്പൻ പാട്ടുമായി വീണ്ടും സോഷ്യൽ മീഡിയ കീഴടക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ‘ഒലെലെ’ എന്ന ഗാനമാണ്. വളരെ കളർഫുൾ ആയാണ് പാട്ടിന്റെ ചിത്രീകരണം, അമൃതയും ഗോപിയും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മിനിറ്റ് നീണ്ടു നിൽക്കുന്ന സംഗീതം എന്ന് പറഞ്ഞാണ് ഒലെലെ അവതരിപ്പിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഒലേലെ പാട്ടിന് വരികൾ രചിച്ചിരിക്കുന്നത്. ഗോപി സുന്ദർ തന്നെയാണ് സംഗീതസംവിധാനം. ഗോപി സുന്ദറും അമൃത സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേർ പാട്ട് അടിപൊളിയാണെന്ന് കുറിച്ചപ്പോൾ ഇഷ്ടപ്പെടാത്തവർ അത്തരത്തിലുള്ള അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ മ്യൂസിക് വീഡിയോയുമായി ഇരുവരും എത്തിയിരിക്കുന്നത്. പാട്ടിന്റെ വീഡിയോ ഗോപി സുന്ദറും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, അമൃതയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട് ഗോപി സുന്ദർ. ‘ഹാപ്പി ബേർത്ത്ഡേ, എന്റെ പ്രിയപ്പെട്ട കണ്മണി’…

Read More

ജന്മദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ മേനോൻ പൃഥ്വിരാജ്. തന്റെ ഓരോ പിറന്നാളുകളും വളരെ സ്പെഷ്യൽ ആയി ആഘോഷിച്ചിരുന്ന അച്ഛനെക്കുറിച്ച് ഓർക്കുകയാണ് സുപ്രിയ. ഈ ജന്മദിനം ആഘോഷിക്കണോ അതോ ഇരുന്ന് കരയണോ എന്ന് പോലും തനിക്ക് അറിയില്ലെന്നും സുപ്രിയ കുറിക്കുന്നു. വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പം നൃത്തം ചെയ്യുന്ന അപൂർവചിത്രങ്ങൾ പങ്കുവെച്ചാണ് സുപ്രിയയുടെ കുറിപ്പ്. ചിത്രങ്ങൾക്ക് ഒപ്പം സുപ്രിയ കുറിച്ചത് ഇങ്ങനെ, ‘പിറന്നാളുകൾ എന്റെ വീട്ടിൽ എന്നും വളരെ സ്പെഷ്യൽ ആയിരുന്നു. അച്ഛൻ (അമ്മയും) ഞാൻ ലോകത്തിന്റെ ഏറ്റവും മുകളിലാണെന്ന് തോന്നിപ്പിച്ചു. എല്ലായ്പ്പോഴും എനിക്ക് പുതിയ വസ്ത്രങ്ങൾ ലഭിച്ചു. സമ്മാനങ്ങളും മനോഹരമായ പിറന്നാൾ പാർട്ടികളും കേക്കും എല്ലാം ജന്മദിനങ്ങളിൽ എനിക്കായി ഒരുക്കി. ഞാൻ അവർക്ക് അത്ര സ്പെഷ്യൽ ആണെന്ന് ഓരോ ദിവസവും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാൽ, ഇങ്ങനെയെല്ലാം എന്നെ തോന്നിപ്പിച്ചു കൊണ്ടിരുന്നയാൾ എന്നോടൊപ്പമില്ല. ഇനി ഒരിക്കലും എന്നോടൊപ്പമില്ല. എനിക്കറിയില്ല, ഇന്ന് ആഘോഷിക്കണോ അതോ ഇരുന്ന് കരയണോ എന്ന്. എനിക്കിത് വരെയും ഡാഡിയുടെ മരണം…

Read More

തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവൻ. ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചെന്നൈയിൽ വെച്ച് ആയിരുന്നു ലിറിക്കൽ വീഡിയോ റിലീസ്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊന്നിയിൻ സെൽവനിൽ ആൾവാൾകടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. തല മുണ്ഡനം ചെയ്ത് കുടവയറുള്ള കഥാപാത്രമാണിത്. കുടവയർ ഉണ്ടാകാൻ സെറ്റിൽ തനിക്ക് പ്രത്യേകം ഭക്ഷണമാണ് തന്നിരുന്നതെന്നാണ് ജയറാം പറഞ്ഞത്. തായ്‌ലൻഡ് ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. പുലർച്ചെ മൂന്നരയ്ക്ക് ഷൂട്ടിംഗിനു പോകും. വൈകുന്നേരം ആറുമണിക്ക് തിരിച്ചെത്തുമ്പോൾ ജയം രവിയും കാർത്തിയും വ്യായാമം ചെയ്യുകയായിരിക്കും. 18 മണിക്കൂർ ജോലിയും ചെയ്ത് പിറ്റേ ദിവസത്തെ ഷൂട്ടിനായി രണ്ടുപേരും രാത്രി പത്തുമണിവരെ വ്യായാമം ചെയ്യും. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇരുവരുമെന്നും നമ്പിയെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ജയറാം പറഞ്ഞു. നമ്പി എന്ന കഥാപാത്രം പറയുന്നതിനായി വിളിച്ചപ്പോൾ തന്നെ വലിയ വയറ് വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഷൂട്ടിങ്ങിന്…

Read More

ഓൺലൈൻ മാധ്യമങ്ങളിൽ തന്നെക്കുറിച്ച് ഇല്ലാത്തതും മോശവുമായ വാർത്തകൾ വരുന്നതിന് എതിരെ ഗായിക രഞ്ജിനി ജോസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് മഞ്ഞപ്പത്രങ്ങൾക്ക് എതിരെ കടുത്ത പ്രതികരണവുമായി രഞ്ജിനി എത്തിയത്. സ്വകാര്യജീവിതം ഒരിക്കലും പൊതുസമൂഹത്തിന് മുന്നിൽ ഇതുവരെ പറഞ്ഞിട്ടില്ലെന്നും പരിപാടികളിൽ വൈകിയെത്തുകയോ ചെന്ന് പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. വായിക്കുന്നവർക്ക് ഇത് ഭയങ്കര രസമാണ്. സെലിബ്രിറ്റികളെക്കുറിച്ച് എന്തെങ്കിലും വൃത്തിക്കേട് എഴുതുന്നത് മഞ്ഞപ്പത്രക്കാർക്കും അത് വായിക്കുന്നർക്കും രസമാണ്. കുറച്ചു മാസങ്ങളായി തന്നെ ടാർഗറ്റ് ചെയ്ത് നിരന്തരം ഇത്തരം മോശം വാർത്തകൾ ഉണ്ടാകുന്നു എന്നുമാണ് രഞ്ജിനി പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ആവശ്യമില്ലാത്ത, മോശമായ തലക്കെട്ടുകൾ നൽകി മഞ്ഞപത്രങ്ങൾ വാർത്തകൾ നൽകുന്നുവെന്നും രഞ്ജിനി കൂട്ടിച്ചേർക്കുന്നു. ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും നിയമങ്ങൾ വരണമെന്നും തന്റെ വീഡിയോയ്ക്ക് മോശം കമന്റ് എഴുതാൻ ഉദ്ദേശിക്കുന്നവർ രണ്ടു തവണ ആലോചിച്ച് അത് ചെയ്യണമെന്നും അല്ലെങ്കിൽ ഉറപ്പായും അതിനെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും രഞ്ജിനി പറഞ്ഞു. എല്ലാത്തിന്റെയും അടിസ്ഥാനം…

Read More

ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് അഴകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിനു തൃക്കാക്കരയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി കോമഡി ഷോകളിലും സിനിമകളിലും സഹവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് രചന നിര്‍വഹിക്കുന്നത്. ശരണ്യ രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, ജോളി ചിരയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടേതാണ് ഗാനങ്ങള്‍. ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

Read More