Author: Webdesk

അടിപൊളി മേക്കിംഗ് വീഡിയോ പുറത്തുവിട്ട് ചാവേർ അണിയറപ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മേക്കിംഗ് വീഡിയോ പുറത്തുവിട്ട് കുറഞ്ഞ സമയം കൊണ്ടു തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘കിടിലൻ മൂവി ഞാൻ ടിനു പാപ്പച്ചന്റെ കടുത്ത ഫാനായി അദ്ദേഹം ലാലേട്ടനെ വെച്ച് ഒരു മാസ് മസാല ചിത്രം പിടിച്ചാൽ കേരളാ ബോക്സോഫീസിലെ എല്ലാ റെക്കോഡും തകരും’, ‘മേക്കിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്… New എക്സ്പീരിയൻസ് തന്നെ.. LJP ടെ ശിഷ്യനല്ലേ… സിനിമ പൊളി….. മേക്കിങ് goosbom ‘, ‘ഇച്ചായൻ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട് ‘ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒക്ടോബർ അഞ്ചിന് ആയിരുന്നു ചാവേർ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തിയത്. ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂര്‍…

Read More

റിലീസ് ചെയ്ത് പിറ്റേദിവസം തന്നെ സ്ക്രീനുകളുടെ എണ്ണം വർദ്ധിപ്പിച്ചാണ് കണ്ണൂർ സ്ക്വാഡ് പവറ് കാണിച്ചത്. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും തിയറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി. ഇപ്പോൾ ഇതാ റിലീസ് ചെയ്ത് ഒമ്പതാം ദിവസം അമ്പതു കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസിലാണ് ചിത്രം അമ്പതു കോടി കളക്ഷൻ എന്ന നേട്ടം കരസ്ഥമാക്കിയത്. കണ്ണൂർ സ്ക്വാ‍ഡിന് ശേഷം വേറെയും ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തിയെങ്കിലും പ്രേക്ഷകരുടെ നമ്പർ 1 ചോയ്സ് ആയി കണ്ണൂർ സ്ക്വാഡ് തുടരുകയാണ്. ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ 50 കോടി ക്ലബിൽ ഇടം പിടിക്കാൻ കഴിഞ്ഞ ചുരുക്കം ചില ചിത്രങ്ങളുടെ പട്ടികയിലേക്ക് കണ്ണൂർ സ്ക്വാഡും എത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത് 25 കോടിയാണ്. ഛായാഗ്രാഹകൻ ആയിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഷാഫിയുടെ കഥയ്ക്ക് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ രചിച്ചത്. കണ്ണൂർ…

Read More

മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന ചിത്രം ഒരുക്കിയ സംവിധായകൻ ജോഫിൻ ടി ചാക്കോ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. തന്റെ പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജോഫിൻ ഇപ്പോൾ. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബജറ്റ് ത്രില്ലറുമായാണ് ജോഫിൻ എത്തുന്നത്. സിനിമയിലെ അഭിനേതാക്കളെ തീരുമാനിച്ചു വരുന്നതേയുള്ളൂ. അതേസമയം, പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. പതിനാറു വയസു മുതൽ 23 വയസുവരെ പ്രായമുള്ള പെൺകുട്ടികളെയാണ് നായികയാകാൻ അന്വേഷിക്കുന്നത്. ഒക്ടോബർ 30 വരെ ചിത്രങ്ങൾ അയയ്ക്കാം. . താൽപര്യമുള്ള കുട്ടികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അഞ്ച് ചിത്രങ്ങൾ അയയ്ക്കുക. മലയാളത്തിലെ പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ചിത്രം വലിയ മുതൽമുടക്കിൽ ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു പ്രീസ്റ്റ്. കോവിഡ് സിനിമാമേഖലയ്ക്ക് ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് മലയാളസിനിമയ്ക്ക് പുത്തനുണർവ് നൽകിയ ചിത്രമായിരുന്നു ഇത്. വൈദികവേഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. അൻപതു കോടി ക്ലബിൽ ഇടം…

Read More

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് സിനിമ പോലെ തന്നെ ഇഷ്ടപ്പെട്ടതാണ് പുതിയ വാഹനങ്ങളും. പുതിയതായി താരം സ്വന്തമാക്കിയിരിക്കുന്നത് മെഴ്സീഡിസ് ബെൻസ് എ എം ജി 45 എസ് ആണ്. കഴിഞ്ഞയിടെ എറണാകുളം ആർ ടി ഓഫീസിലെ പുതിയ രജിസ്ട്രേഷൻ സീരീസ് ആയ കെ എൽ 7 ഡിസിക്കൊപ്പം ഇഷ്ടനമ്പറായ 369 ഉം അദ്ദേഹം സ്വന്തമാക്കിയിരുന്നു. വെറുതെയല്ല ഈ ഇഷ്ടനമ്പർ അദ്ദേഹം സ്വന്തമാക്കിയത്. 1.31 ലക്ഷം രൂപയ്ക്കാണ് മമ്മൂട്ടി തന്റെ പുതിയ കാറിന് കെ എൽ 07 ഡിസി 0369 എന്ന നമ്പർ സ്വന്തമാക്കിയത്. മെഴ്സീഡിസ് ബെൻസിന്റെ ഏറ്റവും പുതിയ മോ‍ഡലായ എ എം ജി 45 എസ് ആണ് മമ്മൂട്ടിയുടെ ഗാരേജിൽ പുതിയതായി എത്തിയത്. തന്റെ പുതിയ വാഹനത്തിൽ മമ്മൂട്ടി യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 92.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പെർഫോമൻസ് ഉറപ്പാക്കുന്ന…

Read More

മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിക്കാൻ എത്തി മോഹൻലാൽ. മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാൽ ഹാരം അർപ്പിച്ച് അനുഗ്രം വാങ്ങി. ഏറെ നേരം അമൃതാനന്ദമയിയുടെ സന്നിധിയിൽ ചെലവഴിച്ച മോഹൻലാൽ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ പ്രത്യേക വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷവും വിപുലമായ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ജന്മദിനമായ സെപ്തംബർ 27നാണ് എല്ലാ തവണയും ആഘോഷം നടക്കുന്നതെങ്കിലും ഇത്തവണ ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് പിറന്നാൾ ആഘോഷിച്ചത്. മാതാ അമൃതാനന്ദമയിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് – ‘മാതാ അമൃതാനന്ദമയി അമ്മയെ ഞാൻ ആദ്യം കാണുന്നത് എന്റെ 12–ാം വയസ്സിലാണ്. അന്ന് പൂർവാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ അമ്മാവന്റെ വീട്ടിൽ പലപ്പോഴും അമ്മ വന്നു താമസിക്കുമായിരുന്നു. അത്രയേറെ ആത്മബന്ധം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തർക്കുമുണ്ടായിരുന്നു. അന്നു വളരെ കുറച്ചു പേരേ അമ്മയെ കാണാൻ എത്തിയിരുന്നുള്ളൂ. അമ്മയെ എന്നിലേക്ക് അടുപ്പിച്ചത്…

Read More

സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്. മമ്മൂട്ടിയുടെ ഏറ്റവും അടുത്തായി റിലീസ് ആയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ദുബായിലെ പ്രമോഷൻ കഴിഞ്ഞ് എത്തിയപ്പോൾ ഉള്ള ലുക്ക് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുടി പറ്റെ വെട്ടിയുള്ള ലുക്കിലാണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു. ഏതായാലും ഈ പുത്തൻ ലുക്ക് ഏത് സിനിമയ്ക്കു വേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. Jose is ready for some adipidi 😁🔥#Mammootty @mammukka #KannurSquad pic.twitter.com/P3ieLTOM1x — Mammootty Fans Club (@MammoottyFC369) October 3, 2023 ഇതിനിടെ ആരാധകർ ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ രുപമാറ്റമെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ ജോസ് എന്ന അച്ചായനായാണ് മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവൽ ആണ് തിരക്കഥ. #Mammootty’s latest makeover for vyshak movie? pic.twitter.com/2tpvHYYu9j — Muhsin_Tharuvara  (@Muhsin_T_) October…

Read More

രാജ്യത്തിന്റെ തീവണ്ടിയാത്രയിൽ വലിയ മാറ്റം വരുത്തിയ ഒന്നാണ് വന്ദേ ഭാരത്. കേരളത്തിന്റെ തെക്കു-വടക്കു ദൂരം വേഗത്തിൽ ഓടിയെത്താം എന്നതു തന്നെയാണ് വന്ദേ ഭാരതിനെ പ്രത്യേകതയുള്ളതാക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി വേഗത്തിൽ എത്താനാണ് ചാക്കോച്ചൻ കൊച്ചിയിലേക്ക് വന്ദേഭാരതിൽ എത്തുന്നത്. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും നായകന്മാരാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട്…

Read More

അടുത്തകാലത്ത് മലയാളസിനിമയിൽ റിലീസ് ദിവസം തന്നെ വൻ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളിൽ ഒന്ന് 2018 ആയിരുന്നു. അത് ഇതാ ഓസ്കറിന്റെ പടിവാതിൽക്കൽ വരെ എത്തി നിൽക്കുന്നു. അതിനു പിന്നാലെ വലിയ ഹൈപ്പില്ലാതെ എത്തിയ മറ്റൊരു ചിത്രവും ഇപ്പോൾ മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയറ്ററുകൾ നിറയ്ക്കുകയാണ്. റിലീസ് ചെയ്ത് നാലാംദിവസം തിയറ്ററുകളുടെ എണ്ണം ഡബിളാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് പ്രേക്ഷകപ്രീതി കൊണ്ട് ശ്രദ്ധ നേടുകയാണ്. ഒരു സാധാരണ മമ്മൂട്ടി ചിത്രത്തേക്കാള്‍ എണ്ണത്തിൽ വളരെ കുറഞ്ഞ സ്ക്രീനുകളുമായാണ് വ്യാഴാഴ്ച ചിത്രം തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 168 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ മോണിംഗ് ഷോകളിലൂടെത്തന്നെ മികച്ച അഭിപ്രായം വന്നുതുടങ്ങിയതോടെ മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ തിയറ്റര്‍ ഒക്കുപ്പന്‍സി വര്‍ധിച്ചു. പ്രേക്ഷകരുടെ വന്‍ നിരയെ മുന്നില്‍ക്കണ്ട് ആദ്യദിനം എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകളാണ് കേരളത്തില്‍ നടന്നത്.…

Read More

സംവിധാന സഹായിയായി സിനിമയിൽ എത്തി സിനിമ സംവിധാനം പഠിച്ച് മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്നു ടിനു പാപ്പച്ചൻ. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ഹിറ്റ് സിനിമകൾ ഒരുക്കിയ ടിനുവിന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ. മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിൽ നായകൻമാരായി എത്തുന്നത്. തന്റെ സംവിധാന സഹായി ആയിരുന്ന ടിനുവിന്റെ ചാവേർ സിനിമയെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. തൻ്റെ ശിഷ്യൻ സംവിധാനം ചെയ്ത സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചാവേർ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. കഴിഞ്ഞ ദിവസം ‘ചാവേർ’ സിനിമയുടെ ട്രയിലർ ലോ‌ഞ്ച് ചടങ്ങിൽ എത്തിയപ്പോൾ ആയിരുന്നു ലിജോയുടെ പ്രതികരണം. ഇതിന് മുമ്പ് ഒരു സിനിമയിലും കാണാത്ത രീതിയിലുള്ളൊരു ലുക്കിലാണ് കുഞ്ചാക്കോ ബോബനെ ‘ചാവേറി’ൽ കാണാൻ കഴിയുന്നത്. നാലുമില്യണിൽ…

Read More

നിരവധി പൊലീസ് വേഷങ്ങളിൽ നടൻ മമ്മൂട്ടി പ്രേക്ഷകർക്ക് പരിചിതനാണ്. എന്നാൽ, അതിനെയെല്ലാം മറികടക്കുന്ന തരത്തിലുള്ള പ്രകടനവുമായി എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി. നവാഗതസംവിധായകനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്ക്വാഡിന് ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രത്തിന് ആദ്യദിവസം ലഭിച്ച കളക്ഷൻ മികച്ചതായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തിൽ ചിത്രം നേടിയത് 2.40 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. റിലീസ് ദിവസത്തെ മികച്ച ഗ്രോസ് കളക്ഷനാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. 2023ല്‍ ഒരു മലയാള സിനിമയുടെ റിലീസ് ദിവസത്തെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്.…

Read More