Author: Webdesk

നിരവധി പൊലീസ് വേഷങ്ങളിൽ നടൻ മമ്മൂട്ടി പ്രേക്ഷകർക്ക് പരിചിതനാണ്. എന്നാൽ, അതിനെയെല്ലാം മറികടക്കുന്ന തരത്തിലുള്ള പ്രകടനവുമായി എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി. നവാഗതസംവിധായകനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്ക്വാഡിന് ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രത്തിന് ആദ്യദിവസം ലഭിച്ച കളക്ഷൻ മികച്ചതായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തിൽ ചിത്രം നേടിയത് 2.40 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. റിലീസ് ദിവസത്തെ മികച്ച ഗ്രോസ് കളക്ഷനാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. 2023ല്‍ ഒരു മലയാള സിനിമയുടെ റിലീസ് ദിവസത്തെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്.…

Read More

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അടുക്കളയിൽ കിടന്ന് നട്ടം തിരയുന്ന, ഭർത്താവിനെ നന്നാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന ശ്യാമളയെയാണ് ഓർമ വരുന്നത്. നടി സംഗീത ആയിരുന്നു ശ്യാമള എന്ന കഥാപാത്രത്തിനെ അവിസ്മരണീയമാക്കിയത്. നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത വീണ്ടും സിനിമാലോകത്തേക്ക് എത്തുകയാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ എന്ന സിനിമയിൽ ദേവി എന്ന കഥാപാത്രമായാണ് സംഗീത എത്തുന്നത്. സിനിമാലോകത്ത് ബാലതാരമായെത്തിയ സംഗീത നായികയായി ഉയർന്ന് പ്രേക്ഷകരുടെ മനസിൽ ഇടം സ്വന്തമാക്കിയെങ്കിലും ഇടക്കാലത്ത് വെച്ച് സിനിമയിൽ സജീവമല്ലാതായി. ചാവേറിൽ ദേവി എന്ന കഥാപാത്രമായാണ് സംഗീത എത്തുന്നത്. കാരക്ടർ പോസ്റ്റർ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ആദ്യ രണ്ടു സിനിമകളുടെയും വൻ വിജയത്തിന് ശേഷമാണ് ടിനു പാപ്പച്ചൻ തന്റെ മൂന്നാമത്തെ ചിത്രവുമായി എത്തുന്നത്. ചോരയുടെ മണമുള്ള കഥയിലും ഒരു ട്രാവൽ ത്രില്ലറായി ചാവേർ എത്തുമ്പോൾ തിയറ്ററുകൾ ജനസാഗരമാകുമെന്ന് തീർച്ച. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചാവേർ ട്രയിലർ ഇതുവരെ കണ്ടവർ…

Read More

‘ഈ പ്രായത്തിലും മമ്മൂക്കയെ ഇങ്ങനെ കാണാൻ കഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി’ – മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ഇത്. കണ്ണൂർ സ്ക്വാഡ് എന്ന സിനിമയുടെ പ്ലസ് പോയിന്റും ഇതു തന്നെയാണ്. കണ്ടിറങ്ങിയവർ ചിത്രത്തെ വാനോളം പുകഴ്ത്തിയപ്പോൾ ഒറ്റപ്പകൽ കൊണ്ട് സിനിമ പ്രദർശിപ്പിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണവും സ്ക്രീനുകളുടെ എണ്ണവും വർദ്ധിച്ചു. പുതിയതായി 70 സ്ക്രീനുകളിലാണ് ഇന്നലെ രാത്രി മുതൽ കണ്ണൂർ സ്ക്വാഡ് പ്രദർശിപ്പിച്ച് തുടങ്ങിയത്. തിരക്കഥ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അദ്ദേഹത്തിനഅറെ സഹോദരൻ റോണി രാജും ഷാഫിയും ചേർന്നാണ്. എ എസ് ഐ ജോർജ് മാർട്ടിൻ ആയി മമ്മൂട്ടി എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ക്വാഡ് അംഗങ്ങളായി എത്തിയ ശബരീഷ് വർമയും റോണിയും അസീസ് നെടുമങ്ങാടും ചിത്രത്തെ ഒരു സൂപ്പ‍ർ സ്ക്വാഡ് ആക്കി മാറ്റുകയായിരുന്നു. മമ്മൂട്ടി പൊലീസ് വേഷത്തിൽ…

Read More

മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്ക്വാഡിനെ വാനോളം പുകഴ്ത്തി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് കണ്ണൂർ സ്ക്വാഡ് ടീമിന് ദുൽഖർ കൈയടിച്ചത്. നവാഗത സംവിധായകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു പുതുമുഖ സംവിധായകന് കൂടി അവസരം കൊടുത്തതിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം. കാരണം, ചിത്രം ആദ്യദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി കൂടുതൽ സ്ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. വാപ്പച്ചിയുടെ സിനിമയെ വാനോളം പുകഴ്ത്തി ദുൽഖർ സൽമാനും രംഗത്തെത്തി. ‘സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. കേൾക്കുന്നതും വായിക്കുന്നതും എല്ലാം കേട്ടിട്ട് നിങ്ങൾക്കും സിനിമ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.’ – കണ്ണൂർ സ്ക്വാഡ് ടീമിനെ അഭിനന്ദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. രസകരമായ കമന്റുകളാണ് ദുൽഖറിന്റെ പോസ്റ്റിന് വന്നിരിക്കുന്നത്. മിക്കവരും അച്ഛനെ കണ്ട് പഠിക്കണമെന്ന ഉപദേശമാണ് ദുൽഖറിന് നൽകുന്നത്. കുറ്റാന്വേഷണചിത്രമായാണ് കണ്ണൂർ സ്ക്വാഡ് എത്തുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന…

Read More

മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്ക്വാഡ് കഴിഞ്ഞദിവസം തിയറ്ററുകളിൽ റിലീസ് ആയി. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം ഇപ്പോൾ കൂടുതൽ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 25 പുതിയ കേന്ദ്രങ്ങളിലായി 70 സ്ക്രീനുകളിൽ അധികമായി ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. ഛായാഗ്രാഹകൻ ആയിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു രാഷ്ട്രീയ നേതാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടിക്കാനായി എ എസ് ഐ ജോർജ് മാർട്ടിനും സംഘവും ചേർന്ന് നടത്തുന്ന അന്വേഷണമാണ് കണ്ണൂർ സ്ക്വാഡ്. ശബരീഷ് വർമ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ് എന്നിവരാണ് മമ്മൂട്ടിയുടെ സ്ക്വാഡിലെ മറ്റ് അന്വേഷണ ഉദ്യേഗസ്ഥർ. കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് രാജ്യത്തിന്റെ മറ്റൊരു അറ്റത്തേക്ക് സംഘം യാത്ര ചെയ്യുമ്പോൾ ത്രില്ലർ മൂവിക്കൊപ്പം തന്നെ ഇതൊരു റോഡ് മൂവി കൂടിയായി മാറുകയാണ്. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ്…

Read More

സിനിമാസംവിധാന ജീവിതത്തിൽ തന്റെ നൂറാം ചിത്രവുമായി പ്രിയദർശൻ എത്തുന്നു. മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ. തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസൻ. മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് ഹരം എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവ‍ർഷം ആരംഭിക്കും. കൊറോണ പേപ്പേഴ്സ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹരം. വൈകാതെ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തിയിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഈ ചിത്രത്തോടെ ആരംഭിച്ച മോഹൻലാൽ – പ്രിയദർശൻ കോംബോ മലയാളസിനിമയ്ക്ക് നിരവധി ഹിറ്റുകൾ പിന്നീട് സമ്മാനിച്ചു. ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ബോയിംഗ് ബോയിംഗ്, ചെപ്പ്.…

Read More

റിലീസ് ദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്ക്വാഡ്. ഛായാഗ്രാഹകൻ ആയിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. തന്റെ അഭിനയജീവിതത്തിൽ വീണ്ടും ഒരു പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ ഇത്തവണ പഞ്ച് ഡയലോഗുകളോ മാസ് പരിവേഷങ്ങളോ ഇല്ല. വളരെ റിയലിസ്റ്റിക് ആയി പൊലീസ് സംവിധാനത്തെ സമീപിച്ചിരിക്കുന്ന ഈ സിനിമയിൽ എ എസ് ഐ ജോർജ് മാർട്ടിൻ എന്ന സൗമ്യനായ പൊലീസുകാരനായാണ് മമ്മൂട്ടി എത്തുന്നത്. ഒരു രാഷ്ട്രീയ നേതാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടിക്കാനായി എ എസ് എ ജോർജ് മാർട്ടിനും സംഘവും ചേർന്ന് നടത്തുന്ന അന്വേഷണമാണ് കണ്ണൂർ സ്ക്വാഡ്. ശബരീഷ് വർമ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ് എന്നിവരാണ് മമ്മൂട്ടിയുടെ സ്ക്വാഡിലെ മറ്റ് അന്വേഷണ ഉദ്യേഗസ്ഥർ. സംവിധായകൻ ഛായാഗ്രാഹകൻ ആയതുകൊണ്ട തന്നെ സിനിമ സാങ്കേതികത്തികവുള്ളതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. രണ്ടു…

Read More

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം കണ്ണൂർ സ്ക്വാഡ് റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബർ 28ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, റോണി ഡേവിഡ് രാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖം നൽകുന്നതിനിടെ അസീസ് നെടുമങ്ങാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കേരളത്തിന് പുറത്ത് പുനെയിലും മറ്റും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ പുനെയിലെ ആളുകൾ നല്ല സഹകരണം ആയിരുന്നെന്നും പട്ടാപ്പകൽ തെരുവുകളിൽ എല്ലാം ഷൂട്ട് ചെയ്യാൻ ആളുകൾ സഹകരിച്ചെന്നും അസീസ് പറഞ്ഞു. കൂടാതെ, അംബേദ്കർ എന്ന സിനിമയിൽ മമ്മൂട്ടി അംബേദ്കർ ആയി വേഷമിട്ടിരുന്നു. അതുകൊണ്ടു തന്നെ അവിടെയുള്ള ആളുകൾ മമ്മൂട്ടിയെ അംബേദ്കർ ആയാണ് കാണുന്നതെന്നും അസീസ് പറഞ്ഞു. മമ്മൂക്കെയ അംബേദ്കറിനെ പോലെയാണ് ആളുകൾ കാണുന്നതെന്നും അസീസ് പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിന്റെ റിലീസ് സെപ്തംബർ 28നാണ്. എ എസ് ഐ ജോർജ്…

Read More

ഓണത്തിന് എത്തി തിയറ്ററുകളെ കീഴടക്കി വൻ വിജയം സ്വന്തമാക്കിയ ആർ ഡി എക്സ് സിനിമ 100 കോടി പിന്നിട്ടു. ആഗോള ബോക്സ് ഓഫീസിൽ നിന്നാണ് ചിത്രം 100 കോടി വിജയം സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയിൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ ആയിരുന്നു നായകർ. പ്രേക്ഷകർക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താത്ത വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് പ്രേക്ഷകർക്ക് പൂർണമായും സംതൃപ്തി പകരുന്ന ഒരു ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിച്ചത്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്കായിരുന്നു നെറ്റ്ഫ്ളിക്സ് കരസ്ഥമാക്കിയത്. സെപ്തംബർ 24ന് അർദ്ധരാത്രി മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒ ടി ടി റിലീസിന് ശേഷവും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്,…

Read More

ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന ചാവേർ സിനിമയുടെ ട്രയിലർ എത്തി. മികച്ച അഭിപ്രായം സ്വന്തമാക്കിയ ട്രയിലർ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ടിനു പാപ്പച്ചനാണ്. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അ‍ർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് സംഗീതസംവിധാനം. നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘സ്വാതന്ത്യ്രം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സിനിമകൾ സമ്മാനിച്ച തിയേറ്റർ വൈബ് തന്നെയാണ് ‘ചാവേറി’നായി കാത്തിരിക്കാൻ സിനിമാപ്രേമികളെ പ്രേരിപ്പിക്കുന്നൊരു ഘടകം. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Read More