തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കിംഗ് ഓഫ് കൊത്ത’. കൊത്തയിലെ രാജാവിനെയും കൂട്ടരെയും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ പ്രേക്ഷകർ നൽകിയ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലാണ് ദുൽഖർ കുറിപ്പ് പങ്കുവെച്ചത്. സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്കുള്ള വൈകാരികമായ കുറിപ്പ് ഇതിനകം ആരാധകർ നെഞ്ചോട് ചേർത്തു കഴിഞ്ഞു. വീണു പോയ സമയങ്ങളിലെല്ലാം പ്രേക്ഷകർ താങ്ങായി നിന്നതു കൊണ്ടാണ് താനിവിടെ എത്തിയതെന്ന് ദുൽഖർ കുറിക്കുന്നു. സോഷ്യൽ മീഡിയയിൽ ദുൽഖർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ‘സ്നേഹം. എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം പ്രേക്ഷകർ തന്നെയാണ്. എല്ലാ സമയത്തും എല്ലാം നൽകുന്നത് ആ സ്നേഹമാണ്. വീണു പോകുമ്പോഴെല്ലാം എന്നെ കൈപിടിച്ച് ഉയർത്തുന്നത് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ്. കഠിനമായി ശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നത് അതാണ്. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ…
Author: Webdesk
മലയാളികളുടെ പ്രിയപ്പെട്ട താരം നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ ഒഴുക്കാണ് തിയറ്ററുകളിൽ കാണാൻ സാധിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് തന്റെ ശക്തി എന്നത് നിവിൻ തന്നെ ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ്. അത് ശരി വെക്കുന്ന തരത്തിലുള്ള കാഴ്ചകൾ ആയിരുന്നു ആലപ്പുഴ പാൻ സിനിമാസിൽ. ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം രാമചന്ദ്ര ബോസ് ആൻഡ് കോ കാണാനെത്തിയ നിവിൻ പോളിയുടെ വളരെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിൻ പോളിയെ തൊടണമെന്ന ആവശ്യവുമായി എത്തിയ ഒരു കുഞ്ഞിന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കുന്ന ഈ വീഡിയോ വൈറലാവുകയാണ്. ആ കുഞ്ഞിനൊപ്പം ചിരിച്ചും കളിച്ചും കുറച്ചു സമയം ചിലവഴിച്ച നിവിൻ…
റിലീസായ ദിവസം മുതൽ തിയറ്ററുകൾ ഇളക്കിമറിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായ ചിത്രം കിംഗ് ഓഫ് കൊത്ത പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് താരം. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുൽഖർ ഇങ്ങനെ പറഞ്ഞത്. കിംഗ് ഓഫ് കൊത്ത പ്രേക്ഷകർ സ്വീകരിച്ച് വിജയിപ്പിച്ചാൽ രണ്ടാം ഭാഗം എന്തായാലും വരുമെന്ന് ദുൽഖർ വ്യക്തമാക്കി. ഇവിടുത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഒക്കെയുള്ള സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ഓഗസ്റ്റ് 24ന് ആയിരുന്നു കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും ഉണ്ട്. തിയറ്ററിൽ ദൃശ്യവിസ്മയം തീർത്ത മാസ്സ് എന്റെർടെയിനറായ കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രമാണ്. ചിത്രം…
യുവതാരങ്ങളായ ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ നായകരാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർ ഡി എക്സ്. തിയറ്ററുകളിൽ റിലീസ് ചെയ്തതിനു പിന്നാലെ തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് ആർ ഡി എക്സ്. ഈ ഓണത്തിന് യുവതാരങ്ങൾ തിയറ്ററുകൾ അടക്കി ഭരിക്കുമെന്നതിന്റെ സൂചനയാണ് ഓരോ ദിവസം കഴിയുന്തോറും ആർ ഡി എക്സ് നൽകുന്നത്. അടി, ഇടി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര വിരുന്നാണ് ആർ ഡി എക്സ്. യുവതാരങ്ങൾ മാത്രമല്ല നടൻ ബാബു ആന്റണിയുടെ തീപ്പൊരി മാസ് പ്രകടനവും ചിത്രത്തിലുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തിയ കിടിലൻ ആക്ഷൻ സിനിമയെന്നാണ് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പ്രായഭേദമില്ലാതെ പറയുന്നത്. അതേസമയം, ഒരു കാലത്ത് തങ്ങളുടെ ആവേശമായിരുന്ന ബാബു ആന്റണിയെ കിടിലൻ മാസ് റോളിൽ കണ്ടതിന്റെ ആവേശത്തിലാണ് ഒരു വിഭാഗം പ്രേക്ഷകർ. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് ബാബു ആന്റണി…
പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത വമ്പൻ കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കൊത്ത രാജു എന്ന നായക കഥാപാത്രത്തിന് പ്രേക്ഷകർ കൈയ്യടിക്കുമ്പോൾ അതിൽ ഏറെ പങ്ക് വഹിച്ച ഒന്നാണ് കൊത്ത രാജ എന്ന ഗാനം. ജേക്സ് ബിജോയ് ഈണമിട്ട ഈ റാപ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് ഡാബ്സിയാണ്. ജയിലർ ഫെയിം അസാൽ കോളാർ തമിഴിൽ ആലപിച്ച ഗാനത്തിന് തെലുങ്കിൽ ശബ്ദമേകിയത് റോൾ റിടയാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർത്ത മാസ്സ് എന്റെർടെയിനറായ കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രമാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന,…
‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിലെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ‘വെള്ളാരപ്പൂമല മേലെ’ എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്സണ് ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച ഗാനം 34 വര്‍ഷങ്ങള്‍ക്കു ശേഷം പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ സംഗീതസംവിധായകന് അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകന് ഉണ്ണി മേനോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ചിത്രമായ ‘നദികളിൽ സുന്ദരി യമുന’ സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്. സെപ്റ്റംബര്‍ 15-ന് ചിത്രം തിയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ്…
ആഘോഷ തിരക്കുകൾക്കൊപ്പം കുടുംബത്തോടൊപ്പം ഓണക്കാലത്ത് രസകരമായ ഒരു സിനിമ തിയറ്ററിൽ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രമെന്ന റിപ്പോർട്ട് സ്വന്തമാക്കി നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുവാൻ ആലപ്പുഴയിൽ എത്തിയ നിവിൻ പോളിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആലപ്പുഴ പാൻ തിയറ്ററിലാണ് നിവിൻ പോളി പ്രേക്ഷകരെ കാണുവാൻ എത്തിയത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു…
മലയാളികളുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തിയ ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ആഘോഷമായി കാണാൻ കഴിയുന്ന ചിത്രമാണ് ബോസ് ആൻഡ് കോ എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഒരേ സമയം ത്രില്ലടിപ്പിക്കുന്നതും അതോടൊപ്പം തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നതുമാണ്. ഒരു കൊള്ളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് –…
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കിംഗ് ഓഫ് കൊത്ത മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ മുഖം മറച്ച് തിയറ്ററിൽ സിനിമ കാണാനെത്തിയ യുവനടിയാണ് സിനിമാപ്രേമികളുടെ മനസ് കവരുകയാണ്. മറ്റാരുമല്ല നടി അനിഖ സുരേന്ദ്രൻ ആണ് കിംഗ് ഓഫ് കൊത്ത കാണാൻ രാവിലെ തന്നെ മുഖം മറച്ച് തിയറ്ററിൽ എത്തിയത്. രാവിലെ ഏഴു മണിക്കുള്ള ആദ്യ ഷോ കാണാനാണ് താരം എത്തിയത്. ദുൽഖർ ആരാധികയായി മാത്രമല്ല ചിത്രത്തിലെ ഒരു അഭിനേതാവ് കൂടിയാണ് അനിഖ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തിന്റെ അനിയത്തിയുടെ വേഷമാണ് അനിഖ ചെയ്യുന്നത്. അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകൾ കണ്മണി കിയാരയാണ്. ആരാധകരുടെ ആവേശം നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത 24നാണ് റിലീസ് ചെയ്തത്.…
ടീസർ എത്തിയതിനു പിന്നാലെ മീഡിയ മീറ്റുകളിലും മറ്റും സജീവ ചർച്ചയായി മാറി കഴിഞ്ഞിരുന്ന മുകൾപ്പരപ്പ് സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തത്. തെയ്യം, പ്രണയം, പ്രകൃതി എന്നീ ഘടകങ്ങളുടെ അൺ യൂഷ്വൽ വിഷ്വൽ കട്ടിംഗുകൾ കൊണ്ട് സിനിമയിലേക്ക് കൃത്യവും വ്യക്തവുമായ സൂചന നൽകുന്നുണ്ട് ഈ ട്രയിലർ. കൊച്ചിയിലെ മീഡിയ പ്ലസ് സാരഥിയും ഫിലിം എഡിറ്ററുമായ ലിൻസൺ റാഫേലാണ് മുകൾപ്പരപ്പിന്റെ ഗംഭീര ട്രെയ്ലർ ഒരുക്കിയത്. സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 1 ന് റിലീസ് ചെയ്യും. ജെ പി തവറൂൽ ആണ് നിർമ്മാണം .മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയുടെ അവസാനമായി അഭിനയിച്ച ചിത്രമാണിത് എന്ന പ്രത്യേകതയും ഉണ്ട്. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റിനു ശേഷം സുനിൽ സൂര്യ ഇതിൽ നായകനാകുന്നു. അപർണ ജനാർദ്ദനനാണ് നായിക. അലൻ വർഗീസ് പശ്ചാത്തല സംഗീതവും തീം സോങും ഒരുക്കിയിരിക്കുന്ന മുകൾപ്പരപ്പ് ട്രെയിലർ ഓണനാളുകളിൽ മലയാളികൾക്ക്…