Author: Webdesk

സി എഫ് സി ഫിലിംസിന്റെ ബാനറിൽ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ആയി. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ തുടങ്ങി നിഗൂഢതകളിൽ അവസാനിക്കുന്ന വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം. എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര…

Read More

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തിയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ഈ ഓണാവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കുവാനുള്ള ചേരുവകളും പാകത്തിന് ചേർത്ത് എത്തുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ നാടെങ്ങും നിറഞ്ഞിരിക്കുകയാണ്. ബസ് സ്റ്റോപ്പുകളിലും മെട്രോ പില്ലറുകളിലും നിറഞ്ഞ് നിൽക്കുന്ന ബോസ്സും സംഘവും തിയറ്ററുകളും നിറക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യു എ ഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കൾട്ട് ക്ലാസിക് ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിംഗിലും രാജാവാണെന്ന് തെളിയിച്ചിരിക്കുകയാണ് ചിത്രം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അയ്യായിരത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ച് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങാണ് ചിത്രമിപ്പോൾ. മാസ്സും ക്ലാസ്സും ഒത്തിണങ്ങിയ കൾട്ട് ക്ലാസ്സിക് ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്സോഫീസിലും ആഘോഷങ്ങളുടെ നിറവ് തീർക്കുവാൻ തന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ വരവ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കൾട്ട് ക്ലാസ്സിക് ചിത്രം ‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഓഗസ്റ്റ് 24നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തികച്ചും വ്യത്യസ്തമായതും മലയാള സിനിമയിൽ അധികവും കണ്ടിട്ടില്ലാത്തതുമായ പ്രൊമോഷൻ രീതികളാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ നടത്തുന്നത്. നാടാകെ നിറഞ്ഞ ഫ്ലൂറസെൻ്റ് പോസ്റ്ററുകൾക്കും നെഹ്റു ട്രോഫി വള്ളംകളി നടന്നയിടത്ത് നിറഞ്ഞ നിന്ന കിംഗ് ഓഫ് കൊത്ത ടീ ഷർട്ടുകൾക്കും തൊപ്പിക്കും പിന്നാലെ ഇപ്പോൾ ചൂളം വിളിച്ച് പാഞ്ഞെത്തുന്ന ട്രെയിനിലും ചിത്രത്തിൻ്റെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുകയാണ്. പ്രേക്ഷകരുടെ ആകാംക്ഷ ഇതോടു കൂടി ഇരട്ടിയായിരിക്കുകയാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. മാസ്സും ക്ലാസ്സും ഒത്തിണങ്ങിയ കൾട്ട് ക്ലാസ്സിക് ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്സോഫീസിലും ആഘോഷങ്ങളുടെ നിറവ് തീർക്കുവാൻ തന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ വരവ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും.ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ…

Read More

ഹൊറർ – ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിന് മാത്രമായി പ്രൊഡക്ഷൻ ഹൗസ്. YNOT സി ഇ ഒയും നിർമ്മാതാവുമായ ചക്രവർത്തി രാമചന്ദ്രയാണ് ഇത്തരം സിനിമകൾക്ക് മാത്രമായി കേന്ദ്രീകൃത പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിക്കുന്നത്. 2016ൽ YNOT സ്റ്റുഡിയോയിൽ ചേരുന്നതുവരെ ഒരു ദശാബ്ദത്തോളം സ്വതന്ത്ര നിർമ്മാതാവായി ചക്രവർത്തി രാമചന്ദ്ര പ്രവർത്തിച്ചിരുന്നു. YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്ത് പുതിയ സംരംഭത്തിൽ പങ്കാളിയാണ്. കഴിഞ്ഞ 7 വർഷമായി ശശികാന്തും രാമചന്ദ്രയും നിരവധി മികച്ച വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ‘ഹൊറർ വിഭാഗത്തോടുള്ള എന്റെ ഇഷ്ടവും, സമ്പന്നമായ ഉള്ളടക്കത്തിൽ പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവവും കൊണ്ടും ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ’ ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രഗത്ഭരായ സംവിധായകർക്ക് ഒപ്പം ആഗോള തലത്തിൽ അനുഭവിക്കാൻ കഴിയുന്ന സിനിമകൾ നിർമ്മിക്കാനാണ് എന്റെ പരിശ്രമം.’ – നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ ചക്രവർത്തി രാമചന്ദ്ര പറഞ്ഞു. ‘എന്റെ പ്രിയ സുഹൃത്ത് റാമിനൊപ്പം ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസി’ൽ പങ്കാളിയാകുന്നതിൽ…

Read More

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ സിനിമയുടെ വമ്പന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദിൽ അരങ്ങേറി. കണ്‍സേര്‍ട്ടില്‍ ഗായകരായ ജാവേദ് അലി, സിദ്ദ് ശ്രീറാം, മഞ്ജുഷ, ചിന്മയി, സംഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബ് എന്നിവർ ‘ഖുഷി’യിലെ മനോഹരമായ ഗാനങ്ങളാലപിച്ച് ശ്രോതാക്കളുടെ മനസ്സു നിറച്ചു. ഒപ്പം വിജയ് ദേവരകൊണ്ടയുടെയും സാമന്തയുടെയും പെര്‍ഫോമന്‍സ് കൂടി ആയപ്പോള്‍ ‘ഖുഷി’യിലെ ടൈറ്റിൽ സോങ്ങിന് പ്രേക്ഷകർ നിറഞ്ഞ കൈയടി നൽകി. മ്യൂസിക്കല്‍ കണ്‍സേര്‍ട്ടില്‍ വിജയ്‌ ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട, ഛായാഗ്രാഹകൻ ജി. മുരളി, മൈത്രി മൂവി മേക്കേഴ്‌സ് സിഇഒ ചെറി, സരിഗമ മ്യൂസിക് ലേബല്‍ പ്രതിനിധിയായ വിക്രം മെഹ്‌റ, നിർമ്മാതാക്കളായ നവീൻ യെർനേനി, വൈ രവിശങ്കർ, സംവിധായകൻ ശിവ നിർവാണ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച് ശിവ നിർവാണ സംവിധാനം ചെയ്യുന്ന ‘ഖുഷി’ സെപ്തംബർ 1-നാണ് പാന്‍ ഇന്ത്യന്‍…

Read More

സാമന്തയും വിജയ് ദേവരകൊണ്ടയും നായകരായി എത്തുന്ന, ആരാധകർ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം, ഖുഷി സെപ്തംബർ ഒന്നിന് റിലീസ് ചെയ്യും. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമായാണ് എത്തുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഈ റൊമാന്റിക് എന്റർടെയ്‌നർ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മലയാളി സംഗീതസംവിധായകനായ ഹെഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മഹാനടിക്കു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും ഖുഷി വലിയ പ്രതീക്ഷയോടെയാണ് എത്തുന്നത്. ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലർ ഇതുവരെ 17 മില്യൺ കാഴ്ചക്കാരെയാണ് നേടിയത്. ട്രയിലറിലും പുറത്തിറങ്ങിയ ഗാനരംഗങ്ങളിലും വിജയ് ദേവരകൊണ്ടയും സാമന്തയും മനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമാ പ്രേമികൾക്ക് ഗംഭീരമായൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ഖുഷി എന്നതില്‍ സംശയമില്ല. സെപ്റ്റംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി…

Read More

യുവതാരങ്ങളിലെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് ബോസ് ആൻഡ് കോ. ചിത്രത്തിലെ യല്ല ഹബിബി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സുഹൈ‍ൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. സിയാ ഉൾ ഹഖ്, വിദ്യാ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയുമാണ്. പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് പാട്ടിനെ വരവേറ്റിരിക്കുന്നത്. പാട്ട് കളർ ആയിട്ടുണ്ടെന്ന് പറഞ്ഞ ആരാധകർ ഉടൻ തന്നെ ട്രയിലറു പ്രതീക്ഷിക്കുന്നെന്ന് വ്യക്തമാക്കി. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ…

Read More

യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് മമ്മൂട്ടി. സ്വാതന്ത്ര്യദിനത്തിലാണ് പ്രാവ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. കഥകളുടെ ഗന്ധർവ്വൻ പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രമാണ് പ്രാവ്. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരനാണ് ചിത്രം നിർമിക്കുന്നത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ചിത്രീകരണം നടന്നത് വിതുരയിലും പരിസര പ്രദേശങ്ങളിലുമാണ്. ഛായാഗ്രഹണം – ആന്റണി ജോ, ഗാനരചന – ബി കെ ഹരിനാരായണൻ, സംഗീതം – ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ…

Read More