Author: Webdesk

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ട്രയിലറിന് റെഡിയായോ എന്ന ചോദ്യവുമായി ദുൽഖർ സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ, എത്രയും പെട്ടെന്ന് ട്രയിലർ റിലീസ് ചെയ്യെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നുമായിരുന്നു ആരാധകർ മറുപടി നൽകിയത്. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ട്രയിലർ വരും ദിവസങ്ങളിൽ റിലീസ് ചെയ്തേക്കും. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ…

Read More

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ സ്വന്തം ഗാരേജിൽ എത്തിച്ച് നിവിൻ പോളി. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ ഈ വാഹനം സ്വന്തമാക്കിയത്. ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യൂ 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്. 3 ലിറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറിൻ്റെ കരുത്ത് 18 എച്ച്പിയാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗം. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് നിവിൻ പോളിയുടെ അണിയറയിൽ…

Read More

തമാശയും അതിനൊപ്പം ഗൗരവമായി തന്നെ കാര്യവും പറഞ്ഞ സത്യനാഥനെ പ്രേക്ഷകർ ഏറ്റെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി തിയറ്ററിൽ എത്തിയ ചിത്രം വോയിസ് ഓഫ് സത്യനാഥൻ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. വെള്ളിയാഴ്ച വരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഒമ്പതര കോടി രൂപയാണ്. റിലീസ് ചിത്രങ്ങളിൽ തിയറ്റർ ഹിറ്റായി മാറിയിരിക്കുകയാണ് വോയിസ് ഓഫ് സത്യനാഥൻ. ഏതായാലും വീക്കെൻഡിലും സത്യനാഥന്റെ സ്വരം എന്തെന്ന് അറിയാൻ പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്തുകയാണ്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്കിംഗിൽ ട്രെൻഡിംഗിലാണ് സത്യനാഥൻ. ദിലീപിന് ഒപ്പം ജോജു ജോർജിന്റെയും സിദ്ദിഖിന്റെയും മികവാർന്ന പ്രകടനങ്ങളാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് – റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രമായിരുന്നു ഇത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു,…

Read More

മലയാളസിനിമയുടെ നടനവിസ്മയം മോഹൻലാൽ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോൾ മറ്റൊരു അത്ഭുതം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. സിനിമയിൽ മോഹൻലാലിന്റെ എൻട്രിയിൽ തിയറ്റർ കുലുങ്ങുമെന്ന് ചിത്രത്തിന്റെ സഹസംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞ വാക്കുകൾ നേരത്തെ വൈറലായിരുന്നു. അതേസമയം, സിനിമയെക്കുറിച്ച് മോഹൻലാൽ തന്നെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവം ആയിരിക്കും എന്നാണ് മോഹൻലാൽ പറഞ്ഞത്. മാസ് സിനിമ വേണ്ടവർക്ക് അങ്ങനെ കാണാമെന്നും സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാമെന്നുമാണ് മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മനോരമന്യൂസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ പുതിയ ചിത്രത്തെക്കുറിച്ച് വാചാലനായത്. കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചതെന്നും ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തെന്നും പറഞ്ഞ മോഹൻലാൽ ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കി. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു…

Read More

ജനപ്രിയനായകൻ ദിലീപ് നായകനായി എത്തിയ ചിത്രം വോയിസ് ഓഫ് സത്യനാഥനിലെ ഹിന്ദി ഗാനം റിലീസ് ചെയ്തു. ഹിന്ദിയിലുള്ള ‘അപ്നേ ഹഖ് കെ ലിയേ’ എന്ന വീഡിയോ ഗാനമാണ് റിലീസ് ആയത്. ഹിന്ദിയിലുള്ള വരികൾ രചിച്ചിരിക്കുന്നത് ​സുശാന്ത് സുധാകരന്‍ ആണ്. അങ്കിത് മേനോൻ സംഗീതം നൽകിയ പാട്ട് സുശാന്ത് സുധാകരന്‍, സണ്ണി സോണി, ആശിഷ്, ഹര്‍ഷ്, തനയ് ജോഷി എന്നിവരാണ് പാടിയിരിക്കുന്നത്. അതേസമയം, തിയറ്ററുകളിൽ വോയിസ് ഓഫ് സത്യനാഥൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് – റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് – റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രമായിരുന്നു ഇത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്നുണ്ടായ വിവാദത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് എതിരെ നടൻ ഹരീഷ് പേരടി. അടുത്ത തവണ ഇടതുപക്ഷം ഭരണത്തിൽ വന്നാൽ സാംസ്കാരികമന്ത്രി ആകാനുള്ള വ്യക്തിയാണ് രഞ്ജിത്തെന്ന് ആർക്കും അറിയില്ലെന്ന് ഹരീഷ് കുറിച്ചു. ആക്ഷേപഹാസ്യരൂപേണ എഴുതിയ കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ, ‘രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിപ്പിച്ചാലും..നിങ്ങൾ ഒന്നും മിണ്ടരുത്…നമ്മൾ തബ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും.. നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി.. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…(അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി..അതാണി പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ…ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ…അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും…

Read More

മലയാളി പ്രേക്ഷകർക്ക് എന്നും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച വരുത്താത്ത വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സ് ഓണം റിലീസായി തിയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ചിത്രത്തിലെ ഹലബല്ലൂ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഗാനം ഒരുക്കിയിരിക്കുന്നത് സാം സി എസാണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ ചിത്രത്തിലെ മൂന്ന് നായകന്മാരും ഈ ഗാനരംഗത്തിൽ തകർത്താടിയിരിക്കുകയാണ്. നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ മൂന്ന് നായകന്മാർ ആടിപ്പാടുന്ന ഒരു അടിപൊളി ഗാനം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം.  ഇപ്പോഴിതാ ഹലബല്ലൂ ഡാൻസ് ചലഞ്ച്…

Read More

അഭിനയത്തിൽ മാത്രമല്ല പാചകത്തിലും വലിയ താൽപര്യമുള്ള താരമാണ് നടൻ മോഹൻലാൽ. മോഹൻലാലിന്റെ പാചകപരീക്ഷണങ്ങൾ ഇതിനു മുമ്പ് മറ്റ് താരങ്ങൾ പങ്കുവെച്ച് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇത്തവണ ലണ്ടനിലാണ് നടന്റെ പാചകപരീക്ഷണങ്ങൾ. ഇപ്പോൾ കാരവനിൽ വെച്ചുള്ള മോഹൻലാലിന്റെ കുക്കിംഗ് വീഡിയോ ആണ് ചർച്ചയാകുന്നത്. ഉണ്ണി രാജേന്ദ്രൻ ആണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിലവിൽ മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയാകുന്ന ചിത്രത്തിൽ മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് പ്രമേയമാകുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം സിനിമാപ്രേമികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തില്‍ സോണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് രാജീവ് പിള്ള, ഹരിപ്രശാന്ത്, മണികണ്ഠൻ ആര്‍ ആചാരി, ആൻഡ്രീ റവേറ തുടങ്ങിയവരും വേഷമിടുന്നു. Carawan Cooking 🍳 London…

Read More

പുതിയ സിനിമകളുടെ അപ്ഡേറ്റുകൾക്ക് ഒപ്പം മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. കാരണം വേറെ ഒന്നുമല്ല, അത്രയേറെ ഫാഷണബിളായും അപ്ഡേറ്റഡായും ആയിരിക്കും ഓരോ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കുക. പുതിയ കാലത്തെ മാറുന്ന ട്രെൻഡുകൾ മാറുന്നതിന് അനുസരിച്ച് മാറുന്നു എന്നത് മാത്രമല്ല, പലപ്പോഴും ട്രെൻഡ് സെറ്ററായി മമ്മൂട്ടി മാറുന്നു എന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. സോഷ്യൽമീഡിയയിൽ മമ്മൂട്ടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. അടുത്തിടെ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ മകന്റെ ഫോട്ടോ പങ്കുവെച്ച് ആശംസ അറിയിക്കുന്നതിന് പകരം തന്റെ തന്നെ ചിത്രങ്ങൾ ആയിരുന്നു മമ്മൂട്ടി പങ്കുവെച്ചത്. ഇത് വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ലളിതമായ എന്നാൽ സ്റ്റൈലിഷായ ലുക്കിലാണ് പുതിയ ഫോട്ടോയിൽ മമ്മൂട്ടി. ബ്ലാക്ക് സിം ഫിറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടും ഗ്രേ കളര്‍ പാന്‍റ്സും അതേ നിറത്തിലുള്ള…

Read More

പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് നടൻ നാഗചൈതന്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികളുമായും അവരുടെ കുടുംബങ്ങളുമായും നാഗചൈതന്യ കൂടിക്കാഴ്ച നടത്തി. ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിച്ചാണ് മത്സ്യത്തൊഴിലാളി ജീവിതത്തെ നാഗചൈതന്യ മനസിലാക്കിയത്. മത്സ്യത്തൊഴിലാളികളുടെ സംസ്കാരം, ജീവിതം എന്നിവ മനസിലാക്കുന്നതിന് വേണ്ടി ആയിരുന്നു കൂടിക്കാഴ്ച. എൻസി 23 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് തന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ വേണ്ടി ആയിരുന്നു താരത്തിന്റെ സന്ദർശനം. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച അദ്ദേഹം പുതിയ സിനിമയ്ക്കായി കൂടുതൽ വിവരങ്ങൾ അവരിൽ നിന്ന് ശേഖരിച്ചു. ചന്ദൂ മൊണ്ടേറ്റിയാണ് എൻസി 23യുടെ സംവിധാനം. തന്റെ അവസാന ചിത്രമായ കാർത്തികേയ 2 വിലൂടെ പാൻ ഇന്ത്യ ബ്ലോക് ബസ്റ്റർ നേടിയ സംവിധായകനാണ് ചന്ദൂ. അല്ലു അരവിന്ദ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസ് ആയ ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമിക്കും. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രി…

Read More