Author: Webdesk

മലയാളസിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തിയ ചിത്രമായ ജലധാര പമ്പ് സെറ്റ് സിൻസ് 1962ലെ വീഡിയോ ഗാനം പുറത്തിറങ്ങി. കുരുവി എന്ന ഗാനമാണ് റിലീസ് ചെയ്തത്. പാലക്കാടിന്റെ ഗ്രാമീണതയും സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞുതുളുമ്പുന്നതാണ് പാട്ടിന്റെ ഓരോ രംഗങ്ങളും. മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വൈഷ്ണവ് ഗിരീഷ് ആലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാക്കുന്നു. ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962 നിർമിച്ചിരിക്കുന്നക്. രജനികാന്ത് നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ ആളെ നിറയ്ക്കുമ്പോഴും അതിനോട് മത്സരിച്ച് നിൽക്കുന്നുണ്ട് ജലധാര പമ്പ് സെറ്റ് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ആദ്യ…

Read More

ഓണത്തിന് ഇത്തവണ ഓണത്തല്ലിന്റെ തിയറ്റർ പൂരത്തിന് കൊടിയേറും. കൊടിയേറ്റുന്നത് ആകട്ടെ റോബർട്ടും ഡോണിയും സേവ്യറും. കഴിഞ്ഞദിവസം റിലീസ് ചെയ്ത ആർ ഡി എക്സിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ആർ ഡി എക്സ് ട്രയിലർ. ഓണത്തിന് തിയറ്ററിൽ എത്തുന്ന ചിത്രം വമ്പൻ ഹിറ്റ് ആയിരിക്കുമെന്ന സൂചനയാണ് ട്രയിലർ നൽകുന്നത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ്…

Read More

കഥകളുടെ ഗന്ധർവ്വൻ പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘പ്രാവ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കും. സ്വാതന്ത്ര്യദിനത്തിൽ വൈകുന്നേരം ആറ് മണിക്കാണ്ക്ക് പോസ്റ്റർ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരനാണ് ചിത്രം നിർമിക്കുന്നത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ചിത്രീകരണം നടന്നത് വിതുരയിലും പരിസര പ്രദേശങ്ങളിലുമാണ്. ഛായാഗ്രഹണം – ആന്റണി ജോ, ഗാനരചന – ബി കെ ഹരിനാരായണൻ, സംഗീതം – ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ – അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ജയൻ…

Read More

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ ഹിറോ ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഇത്. ചിത്രത്തിൽ സൂപ്പ‍ർസ്റ്റാർ ഡേവിഡ് പടിക്കലായി ടോവിനോ തോമസ് എത്തുമ്പോൾ സൗബിൻ ഷാഹിർ ബാലയായി ആണ് എത്തുന്നത്. ചിത്രത്തിന്റെ ബ്രാൻ‍ഡ് ന്യൂ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ‘ലൈറ്റ്സ്, ക്യാമറ, നടികർ തിലകം. ഷൂട്ടിംഗ് ഓരോ ദിവസം കഴിയുന്തോറും ഒരു പുതിയ പോസ്റ്റർ നിങ്ങളുമായി പങ്കുവെയ്ക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നടികർ തിലകത്തിലെ ഡേവിഡിന്റെയും ബാലയുടെയും മാന്ത്രികത ചുരുളഴിയുന്നു’ – എന്ന അടിക്കുറിപ്പുമായാണ് ടോവിനോ തോമസ് പോസ്റ്റർ പങ്കുവെച്ചത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് ചിത്രം നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ആവേശം കൊള്ളിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. വിവിധ ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ട്രെയിലർ ലാലേട്ടൻ, ഷാരൂഖ് ഖാൻ, സൂര്യ, നാഗാർജുന എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മാസ്സ് പരിവേഷത്തിൽ തന്നെയാണ് ദുൽഖർ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. സർപ്പാട്ട…

Read More

മലയാളസിനിമയിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ് ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. കരൾരോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന സിദ്ദിഖിന് കഴിഞ്ഞദിവസം ഹൃദയാഘാതം സംഭവിച്ചിരുന്നു. എഗ്മോ സപ്പോർട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നെങ്കിലും ഇന്ന് രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. നാളെ രാവിലെ ഒമ്പതു മുതൽ 12 വരെ കടവന്ത്രയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരം ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം. മലയാളസിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്റെ അപ്രതീക്ഷിതമായ വേ‍ർപാടിന്റെ വേദനയിലാണ് സിനിമാലോകം. നാട്ടിലെ നാടക സംഘങ്ങളിലൂടെ കലയുടെ ലോകത്തേക്ക് എത്തിയ സിദ്ദിഖ് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേ‍ഡിലൂടെ ശ്രദ്ധേയനായി. അന്നത്തെ സുഹൃത്ത് ലാലിനൊപ്പം സംവിധായകനായി അരങ്ങേറ്റം. ആദ്യം ലാലും സിദ്ദിഖും സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത് തിരക്കഥാകൃത്ത് ആയിട്ടായിരുന്നു. ഇരുവരും തിരക്കഥാകൃത്തുക്കളായി അരങ്ങേറിയ ആദ്യചിത്രം സത്യൻ അന്തിക്കാട് സംവിധാനം…

Read More

ഇത്തവണത്തെ ഓണത്തിന് മലയാളസിനിമാപ്രേമികൾക്കായി ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങളാണ്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയാണ് അതിൽ പ്രധാനപ്പെട്ടത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 24ന് ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ലിറിക് വീഡിയോയ്ക്കും വമ്പൻ സ്വീകരണമായിരുന്നു ആരാധകർ നൽകിയത്. ഇപ്പോൾ ഇതാ, ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയിലർ എന്ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഓഗസ്റ്റ് ഒമ്പതിന് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ അവതരിപ്പിച്ചിട്ടുണ്ട്. ‘ബുള്ളറ്റ് തയ്യാറായി കഴിഞ്ഞു, കിംഗ് ഓഫ് കൊത്ത ട്രയിലർ ഓഗസ്റ്റ് ഒമ്പതിന്’ – എന്ന അടിക്കുറിപ്പോടെയാണ് ട്രയിലർ റിലീസിന്റെ പോസ്റ്റർ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം…

Read More

കൊച്ചി: സംവിധായകൻ സിദ്ദിഖ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ. നിലവിൽ നില അൽപം ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ദിഖിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Read More

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറുമായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുകയാണ്. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ട്രയിലർ വരും ദിവസങ്ങളിൽ റിലീസ് ചെയ്യും. ഇതിനിടെ കിംഗ് ഓഫ് കൊത്തയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് നടി ശാന്തി കൃഷ്ണ. ദുൽഖറിനെക്കുറിച്ചും കിംഗ് ഓഫ് കൊത്ത സിനിമയെക്കുറിച്ചും ശാന്തി കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയിൽ മാലതി എന്ന കഥാപാത്രമായാണ് ശാന്തി കൃഷ്ണ എത്തുന്നത്. ‘ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ, അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാർ എന്നിവരുടെ നെക്സ്റ്റ് ജനറേഷനിൽ ഒരു പടം ചെയ്യാൻ സാധിച്ചതിൽ…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ട്രയിലറിന് റെഡിയായോ എന്ന ചോദ്യവുമായി ദുൽഖർ സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ, എത്രയും പെട്ടെന്ന് ട്രയിലർ റിലീസ് ചെയ്യെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നുമായിരുന്നു ആരാധകർ മറുപടി നൽകിയത്. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ട്രയിലർ വരും ദിവസങ്ങളിൽ റിലീസ് ചെയ്തേക്കും. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ…

Read More