Author: Webdesk

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടൻ അജ്‌മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യ ചിത്രമായ “നേരം’ ലോക സിനിമാചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാത്ത ആദ്യ സിനിമയെന്നാണ്‌ സംവിധായകൻ അൽഫോൺസ്‌ പുത്രൻ പരിചയപ്പെടുത്തിയത്‌. സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ്‌ അതിന്റെ അർത്ഥം പലർക്കും മനസ്സിലായത്‌. രണ്ടാം ചിത്രമായ “പ്രേമം’ പുതുമകൾ ഒന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്നാണ്‌ അൽഫോൺസ്‌ പരിചയപ്പെടുത്തിയത്‌. മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും ,…

Read More

മോഹൻലാലിന്റെ സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് നടൻ രാം ചരൺ. മോഹൻലാൽ സാറിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഉള്ള സിനിമകൾ ഇഷ്ടമാണെന്നും രാം ചരൺ അഭിമുഖത്തിൽ പറഞ്ഞു. ആർ ആർ ആർ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ആയിരുന്നു രാം ചരൺ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. ‘ഞങ്ങൾക്ക് മലയാള സിനിമയും അഭിനേതാക്കളെയും ഒരുപാട് ഇഷ്ടമാണ്. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മലയാളചിത്രം മിന്നൽ മുരളി ആണ്. ലാൽ സാറിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഇഷ്ടമാണ്. എന്റെ അച്ഛൻ ലൂസിഫർ റീമേക്ക് ചെയ്യുന്നുണ്ട്.’ – രാം ചരൺ പറഞ്ഞു. മലയാള സിനിമയുടെ ആരാധകരാണ് തങ്ങളെന്നും നല്ല സിനിമകൾ കാരണം പ്രേക്ഷകരും ഒരുപാട് വളർന്നിട്ടുണ്ടെന്നും രാം ചരൺ പറഞ്ഞു. തങ്ങളുടെ ഒരു സിനിമ കേരളത്തിലെ ആരാധകർക്ക് ഇഷ്ടമായാൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമായി എന്നാണ് അതിന്റെ അർത്ഥമെന്ന് സംവിധായകൻ രാജമൗലി പ്രതികരിച്ചു. ബാഹുബലി എന്ന…

Read More

ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ 2002ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. മമ്മൂക്കക്കൊപ്പം മാമാങ്കം, ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസാ, മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷകർ അവസാനമായി കനിഹയെ സ്‌ക്രീനിൽ കണ്ടത്. വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും പങ്ക് വെക്കാറുള്ള താരത്തിന്റെ പുതിയ പോസ്റ്റാണ്…

Read More

നടിയും അവതാരികയുമായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം സീസണ്‍ 2ല്‍ എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെ പേളി ബോളിവുഡിലേക്കും എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് പേളി. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലായ പേളി ഷോ കഴിഞ്ഞപ്പോള്‍ വിവാഹിതരായി. ഇവര്‍ക്ക് പിന്നീട് നില എന്ന മകളും ജനിച്ചിരുന്നു. ഇപ്പോഴിതാ നിലയുടെ ആദ്യ ജന്മദിനം ആഘോഷിക്കുകയാണ് ഇരുവരും. View this post on Instagram A post shared by Pearle Maaney (@pearlemaany) നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങൾക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിർത്താൻ കഴിഞ്ഞില്ല. അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ്. മമ്മയും ദാദയും നിന്നെ സ്നേഹിക്കുന്നു നില. അവൾ നിങ്ങൾക്കെല്ലാവർക്കും സ്നേഹം അറിയിക്കുന്നു… അവളുടെ വലിയ കുടുംബം- എന്നാണ് പേളിയും ശ്രീനിഷും കുറിച്ചിരിക്കുന്നത്.…

Read More

സംവിധായകനും നടനുമായ സോഹന്‍ സീനു ലാലിന്റെ വിവാഹ വിരുന്നില്‍ താരമായി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായി വര്‍ഷങ്ങളുടെ പരിചയമാണ് സോഹനുള്ളത്. സോഹന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയെ കൂടാതെ ഇന്ദ്രജിത്ത്, രമേഷ് പിഷാരടി, സംവിധായകന്മാരായ ജോഷി, സിദ്ദിഖ്, നടിമാരായ അദിതി രവി, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചടങ്ങിനെത്തി. ഇന്നലെയായിരുന്നു സോഹന്‍ സീനു ലാലും സ്‌റ്റെഫി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിരവധി പേര്‍ സോഹനും സ്‌റ്റെഫിക്കും ആശംസകളുമായി എത്തി. സിദ്ദിഖ്- ലാല്‍ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ സീനു ലാല്‍ സിനിമയിലെത്തിയത്. ഷാഫിയുടെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് കടന്നത്. മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പിന്നീട് വന്യം, അണ്‍ലോക്ക് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,…

Read More

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ പതിമൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. കന്നഡയിലെ ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 റിലീസ് ചെയ്യുന്നത് ഏപ്രില്‍ പതിനാലിനാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് വമ്പന്‍ ചിത്രങ്ങളുടെ ക്ലാഷ് റിലീസില്‍ ആരാധകരും ആവേശത്തിലാണ്. മാസ്റ്ററിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് ബീസ്റ്റ്. സെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അറബിക് കുത്ത് ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിജയിയുടെ സിനിമാ കരിയറിലെ 65-ാമത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ടു തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ അപര്‍ണ ദാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് 2 ഉം ഒരുക്കിയിരിക്കുന്നത്. ചിത്രവും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കന്നഡയ്ക്ക് പുറമേ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും കെജിഎഫ്…

Read More

തെന്നിന്ത്യൻ താരം നയൻതാര അമ്മയാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര – വിഗ്നേഷ് ദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. 2022ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ ആയിരുന്നു ആരാധകർ ഇക്കാര്യം സ്ഥിരീകരിച്ചത്. ക്ഷേത്രദർശനത്തിന് ദമ്പതികൾ എത്തിയപ്പോൾ നയൻതാര സിന്ദൂരം തൊട്ടിരുന്നു. ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾക്ക് പിന്നാലെയാണ് നയൻതാര അമ്മയാകാൻ പോകുന്നു എന്ന വാർത്തയും എത്തുന്നത്. വാർത്തകൾ വിവിധ ഭാഷാ മാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ വിഗ്നേഷ് ശിവനോ നയൻതാരയോ തയ്യാറായിട്ടില്ല.

Read More

യുവനടൻമാരിൽ ശ്രദ്ധേയനാണ് ‘അങ്കമാലി ഡയറീസി’ലൂടെ അഭിനയരംഗത്തേക്ക് എത്തിയ പെപ്പെ എന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ താരം വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ ഒരു ഇടം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ഇതുവരെ പുറത്തിറങ്ങിയ ആന്റണി വർഗീസിന്റെ സിനിമകളിൽ എല്ലാം തന്നെ ഇടിയും അടിയും ഒക്കെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അവസാനമായി പുറത്തിറങ്ങിയ അജഗജാന്തരം എന്ന സിനിമയിലും ആദ്യാവസാനം അടിപിടി ആയിരുന്നു. സിനിമയിൽ ആന്റണി ഗംഭീരപ്രകടനം കാഴ്ച വെക്കുമ്പോഴും ഇത്തരത്തിലുള്ള തമാശകൾ കണ്ടെത്താൻ സോഷ്യൽമീഡിയയ്ക്ക് ഒരു മടിയുമില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് ആന്റണി വർഗീസിന്റെ അടുത്ത പടം സംവിധായകൻ ജിസ് ജോയിക്ക് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ ആരാധകർ ആവേശഭരിതരായത്. പൊതുവെ ജിസ് ജോയി സിനിമകൾ നന്മ സിനിമകൾ എന്നാണ് അറിയപ്പെടുന്നത്. ചുരുളി ജിസ് ജോയി സംവിധാനം ചെയ്താൽ എങ്ങനെയിരിക്കുമെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞ ട്രോളുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജിസ് ജോയി ചിത്രത്തിൽ നായകനാകുന്നതോടെ ആന്റണി വർഗീസ്…

Read More

സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയ്ക്കുമെതിരെ കേസ്. ഇവരുടെ നിര്‍മാണ കമ്പനിക്ക് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിഘ്‌നേഷിനും നയന്‍താരയ്ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയത്. റൗഡികളേയും റൗഡിത്തരങ്ങളേയും പ്രേത്സാഹിപ്പിക്കുന്നതാണ് ഇവരുടെ നിര്‍മാണ കമ്പനിയുടെ പേരെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നയന്‍താരയേയും വിജയ് സേതുപതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ വിജയമാണ് നിര്‍മാണ കമ്പനിക്ക് ഈ പേര് തെരഞ്ഞെടുക്കാനുള്ള കാരണം. പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിച്ചതാണ്.

Read More

അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നടി ഭാവന. നടിയുടെ തിരിച്ചുവരവിന് സോഷ്യൽ മീഡിയയിൽ എല്ലാം വലിയ വരവേൽപ്പ് ആയിരുന്നു. കഴിഞ്ഞദിവസം ഐഎഫ്എഫ്കെയിൽ സർപ്രൈസ് അതിഥിയായി ഭാവന എത്തിയപ്പോൾ വലിയ കരഘോഷത്തോടെ ആയിരുന്നു സ്വീകരണം നൽകിയത്. ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ ഭാവന മലയാളത്തിലെ ചില താരങ്ങളെക്കുറിച്ച് പറഞ്ഞ രസകരമായ അഭിപ്രായങ്ങളാണ് വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി രസകരമായ മറുപടികളാണ് താരം നൽകിയത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ കുറിക്കു കൊള്ളുന്ന മറുപടിയാണ് ഭാവന നൽകിയത്. ദുൽഖറിനെക്കുറിച്ച് ആരാധകർ ചോദിച്ചതിന് മറുപടിയായി ‘ഏറ്റവും സ്റ്റൈലിഷ് ആയ താരം’ എന്നാണ് ഭാവനയുടെ ഉത്തരം. ടോവിനോയെക്കുറിച്ച് ചോദ്യം വന്നപ്പോൾ ‘സൂപ്പർഹീറോ’ എന്ന മറുപടി നൽകി. ഭാവനയുടെ ഉത്തരം ടോവിനോയും പങ്കുവെച്ചു. ‘യഥാർത്ഥ സൂപ്പർഹീറോയിൽ നിന്നും വരുന്ന വാക്കുകൾ. എന്റെ ആദ്യ ഓൺസ്‌ക്രീൻ ജോഡി. എന്നും പ്രിയപ്പെട്ടത്’ – എന്നാണ് ടൊവിനോ…

Read More