Author: Webdesk

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവും നടനുമായ യുവകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് സന്തോഷം പങ്കുവെച്ചത്. ‘സുഹൃത്തുക്കളേ, ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും വേണം. വിശ്രമം വേണമെന്ന ഡോക്ടറിന്റെ നിർദ്ദേശത്തെ തുടർന്ന് ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്ന് പിൻമാറി. എല്ലാവരും ദയവായി ക്ഷമിക്കണം. ഞങ്ങളുടെ യുട്യൂബ് ചാനൽ വഴി നിങ്ങളുമായി വിശേഷങ്ങൾ പങ്കുവെക്കുന്നത് ആയിരിക്കും’ – മൃദുല വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. യുവയും മൃദുലയും ജൂലൈയിൽ ആയിരുന്നു വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. View this post on Instagram A post shared by Mridhula Vijai_official (@mridhulavijai)

Read More

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായെങ്കിലും ബിഗ് ബോസിലൂടെയാണ് അനൂപ് കൃഷ്ണൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് ഷോയുടെ അവസാനഘട്ടം വരെ നിൽക്കാൻ കഴിഞ്ഞ അനൂപിന് ഇതിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. സീതാകല്യാണം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനൂപിന് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത്. ബിഗ് ബോസിന് പിന്നാലെ അനൂപിനെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. തന്റെ പ്രണയത്തെക്കുറിച്ചും ഷോയിൽ വെച്ച് അനൂപ് മനസ് തുറന്നിരുന്നു. പ്രണയിനിയായ ഐശ്വര്യ അനൂപിന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തിരുന്നു. ആരാധകർ എല്ലാം അതു കണ്ടതാണ്. ഏതായാലും ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. ഐശ്വര്യ ഡോക്ടറാണ്. താരവിവാഹം ഈ മാസമാണ്. വിവാഹ തീയതി നേരത്തെ തന്നെ താരങ്ങൾ പുറത്തു വിട്ടിരുന്നു. തങ്ങളുടെ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ദിവസങ്ങൾ എണ്ണിത്തുടങ്ങുകയാണെന്ന് അറിയിക്കുകയാണ് ഐശ്വര്യ. വിവാഹത്തിന് 10 ദിവസം കൂടിയേ ഉള്ളൂവെന്നും അതു…

Read More

സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയും ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് പുരോഗമിക്കുന്നത്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് തീർത്തതിന് ശേഷമാണ് മമ്മൂക്ക ഈ ചിത്രത്തിൽ ജോയിൻ ചെയ്‌തത്‌. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സേതുരാമയ്യർ സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ലാത്തതിനാൽ…

Read More

തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമായ അമല മലയാളിയാണെങ്കിലും അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു. എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ ആത്മീയതക്കും യോഗക്കുമെല്ലാം തന്റെ ജീവിതത്തിൽ സിനിമയോളം തന്നെ പ്രാധാന്യം നൽകുന്ന താരമാണ് നടി അമല പോൾ. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്. മോഡലിങ്ങിൽ സജീവമായ സമയത്താണ്‌ സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ…

Read More

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഗായകനായിട്ടാണ് വിനീത് ശ്രീനിവാസൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ, പിന്നീട് നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ചു. ചേട്ടനെ പോലെ തന്നെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് കഴിഞ്ഞു അനിയൻ ധ്യാൻ ശ്രീനിവാസനും. നടനായും സംവിധായകനായും നിർമാതാവായും തിരക്കിലാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ധ്യാൻ കുട്ടി ആയിരുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം പങ്കെടുത്ത അഭിമുഖത്തിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഈ അടുത്ത കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ തമാശരൂപേണ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. വീട്ടിലെ സെലിബ്രിറ്റികൾക്കിടയിൽ താൻ ഔട്ടാണെന്നാണ് ധ്യാൻ പറയുന്നത്. വീട്ടിൽ ചെന്നാൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കും. ഇങ്ങനെ നടന്നാൽ മതിയോ, എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് അവർ ഉപദേശിക്കുക. വീട്ടിൽ അങ്ങനെ വലിയ…

Read More

തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന അനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ. കാസർഗോഡ് ജില്ലയിലാണ് ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണ് കരുതുന്നത്. ക്ഷേത്രം സന്ദർശിച്ചതിനു ശേഷം കൃഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്, ‘കാസർഗോഡ് അനന്തപുരത്തെ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം തടാകമധ്യേ സ്ഥിതി ചെയ്യുന്നതും ചരിത്രപ്രസിദ്ധവുമാണ്. വില്വമംഗലം സ്വാമികൾ ഇവിടെ മഹാവിഷ്ണുവിനെ ഉപാസിച്ച് ഏറെക്കാലം കഴിഞ്ഞതായി പറയപ്പെടുന്നു. നിവേദ്യ ചോറ് മാത്രം ഭക്ഷിച്ചു കഴിയുന്ന ബബ്ബിയ്യ എന്ന മുതലയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രം എന്നറിയപ്പെടുന്ന ഈ മനോഹര ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചു. ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥിച്ചു ഇറങ്ങിയ ശേഷം അഗൽപാടിയിലുള്ള ശ്രീ ഗോപാലകൃഷ്ണ ഭജന മന്ദിരം, സന്ദർശിച്ചു അവിടുത്തെ അംഗങ്ങളുമായി അൽപനേരം ചിലവഴിച്ചു. നല്ല ഒരു ഉടുപ്പി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ, അവിടെയുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ സഹോദരങ്ങളുമായി കുറച്ചു…

Read More

അദൃശ്യം സിനിമയിൽ ജോജു ജോർജ് പാടിയ പാട്ട് പുറത്തിറങ്ങി. ‘ചന്ദ്രകലാധരൻ തൻ മകനേ’ എന്ന ഗാനമാണ് ജോജു സിനിമയിൽ പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജുവിസ് പ്രൊഡക്ഷൻസിന്റെ യുട്യൂബ് പേജിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ‘പാട്ടും,,ജോജു ചേട്ടൻ പാടിയതും സൂപ്പർ’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനറായ ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന്, യുഎഎൻ ഫിലിം ഹൗസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് അദൃശ്യം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം നൂറുദിവസത്തിലധികം നീണ്ടു നിന്നിരുന്നു. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും. ജോജു ജോർജിനെ കൂടാതെ നരേൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ…

Read More

ലിറ്റിൽ ബിഗ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തിറക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ രസകരമായ വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അസമയത്ത് മുകേഷിന് എത്തുന്ന ഒരു ഫോൺ കോൾ വഴിയാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. പപ്പ – മകൻ സംഭാഷണരീതിയിലാണ് ഇത്. മകൻ ഫുട്ബോൾ മാച്ച് കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് മുകേഷിന്റെ ഫോൺ ബെൽ അടിക്കുന്നത്. ‘ഈ അസമയത്തിത് ഇവന്മാര് ആരിത് വിളിക്കുന്നു’ എന്ന ആശങ്കയോടെയാണ് മുകേഷ് ഫോൺ എടുക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ് വിളിക്കുന്നത്. ഓഡിഷൻ കോൾ കണ്ടിട്ട് വിളിച്ചതാണെന്നും ഡയറക്ടറെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു മുകേഷിന്റെ ചോദ്യത്തിന് വിദ്യാർത്ഥിയുടെ മറുപടി. താൻ സ്കേറ്റ് ചെയ്യും, ചെസ് കളിക്കും എന്ന് പറയുമ്പോൾ 18 വയസുള്ള പെൺകുട്ടിയെ ആണ് ആവശ്യമെന്ന് മുകേഷ് അറിയിക്കുന്നു. അപ്പോൾ പെൺകുട്ടിയുടെ കാമുകനായിട്ടെങ്കിലും ഒരു വേഷം തന്നാൽ മതിയെന്നാണ് ഫോൺ വിളിച്ച കുട്ടിയുടെ ആവശ്യം. ഇതുകേട്ട മുകേഷ്…

Read More

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിലെ അഞ്ച് ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ബാക്കി ഗാനങ്ങളും ഉടൻ പുറത്തിറങ്ങുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ അറിയിച്ചിരിക്കുകയാണ്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. ഹെഷം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൃദയത്തിലെ 15-ൽ 5 ഗാനങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. റിലീസ് തീയതി അടുത്തിരിക്കുന്നതിനാൽ മുഴുവൻ…

Read More

അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ ഓടിടി റിലീസ് നടന്നിട്ടും തീയറ്ററുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അതിനിടയിൽ രണ്ടാം ഭാഗത്തിന് അല്ലു അർജുൻ തന്റെ പ്രതിഫലം കൂട്ടിയിരുന്നു. നായിക രശ്മികയും തന്റെ പ്രതിഫലം കൂട്ടിയിട്ടുണ്ട്. 30 – 32 കോടി ആദ്യഭാഗത്തിന് വാങ്ങിച്ച അല്ലു അർജുൻ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം പുഷ്‌പ: ദി റൂൾ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഈ വർഷം ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. 2021ൽ ഏറ്റവും അധികം പണം വാരിയ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങാളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായിരുന്നു ഡിസംബർ 17ന് റിലീസ് ആയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഫഹദ് ഫാസിലും…

Read More