Author: Webdesk

മലയാളികൾ കാത്തിരുന്ന രാജാവ് എത്താൻ ഇനി കുറഞ്ഞ നാളുകൾ മാത്രം. കിംഗ് ഓഫ് കൊത്തയ്ക്ക് ഒപ്പം ഒരു വലിയ പട തന്നെയാണ് എത്തുന്നത്. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സർപ്പാട്ട പരമ്പരൈ എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ഡാൻസിംഗ് റോസിനെ മറക്കില്ല. ഷബീർ കല്ലറക്കൽ ആയിരുന്നു ഡാൻസിംഗ് റോസ് ആയി എത്തി മിന്നും പ്രകടനം സിനിമയിൽ കാഴ്ചവെച്ചത്. കിംഗ് ഓഫ് കൊത്തയുടെ വരവിനായി കാത്തിരിക്കുന്നവർക്ക് ആവേശം നൽകുന്ന വാർത്തയാണ് ചിത്രത്തിൽ…

Read More

നവാഗതനായ ബാലു നാരായണൻ രാഗിണി ദ്വിവേദിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീല. ചിത്രത്തിൽ ഷീല എന്ന കഥാപാത്രമായാണ് രാഗിണി ദ്വിവേദി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശരീരമാസകലം ചോരപ്പാടുകളും മുറിപ്പാടുകളുമായി ഇരിക്കുന്ന നായികയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി എം പിള്ളയാണ് ചിത്രം നിർമിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫേസ് ടു ഫേസ്, പുതുമുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’. റിയാസ് ഖാൻ, മഹേഷ്‌, അവിനാഷ് , ശോഭ് രാജ് , സുനിൽ സുഖദ, മുഹമ്മദ്‌ എരവട്ടൂർ, ശ്രീപതി, പ്രദോഷ്‌ മോഹൻ, ചിത്ര ഷേണായ്, ലയ സിംപ്സൺ, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സർവൈവൽ റിവെഞ്ച് ത്രില്ലറാണ് ചിത്രം. പ്രൊഡക്ഷൻ കൺട്രോളർ-…

Read More

ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിസ് ജോയി ചിത്രത്തിന് പാക്കപ്പ്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രൊഡക്ഷൻ നമ്പർ 3 എന്നാണ് താൽക്കാലികമായി ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജിസ് ജോയിയുടെ കരിയറിലെ ആദ്യ മാസ് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ഉത്തരവാദിത്തമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ്…

Read More

ലോകമെമ്പാടുമുള്ള ദളപതി വിജയ് ആരാധകർക്ക് ഇന്ന് ആഘോഷദിനമാണ്. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഇഷ്ടതാരത്തിന്റെ പിറന്നാൾ ആണിന്ന്. പ്രേക്ഷകരുടെ ഇഷ്ടതാരം വിജയിക്ക് ഇന്ന് നാൽപ്പത്തിയൊമ്പതാം പിറന്നാൾ ആണ്. പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് വിജയിയുടെ പുതിയ ചിത്രം ലിയോയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ഞാൻ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനവും റിലീസ് ചെയ്തു. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ടീം ലിയോ. അതേസമയം, ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ അടുത്ത ചിത്രമാണോ ലിയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധക‍ർ. ലോകേഷ് സൃഷ്‌ടിച്ച ലോകേഷ് സിനിമ യൂണിവേഴ്സ് കമൽ ഹാസൻ, സൂര്യ തുടങ്ങി വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിൽ സമ്പന്നമാണ്. സൂപ്പർ താരം…

Read More

മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റർ എത്തി. ദുൽഖർ സൽമാൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുതിയ പോസ്റ്റർ പങ്കുവെച്ചത്. ‘രാജാവ് ഉടൻ വരുന്നു’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റ‍ർ. KOK 707 എന്ന നമ്പരുള്ള കാറിനു മുന്നിൽ ദുൽഖർ ചാരിനിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഇത്തവണത്തെ ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക്…

Read More

ആദ്യമായി താൻ സംവിധാനം ചെയ്ത മധുര മനോഹര മോഹം എന്ന സിനിമയെക്കുറിച്ച് സംവിധായിക സ്റ്റെഫി സേവ്യർ. സമൂഹത്തിൽ നിൽക്കുന്ന ജാതിവ്യവസ്ഥയെ പരിഹസിക്കാനാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് സ്റ്റെഫി പറഞ്ഞു. ‘സമൂഹത്തില്‍ ജാതിവ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. ഇതൊരു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍പ്പോലും പലയിടങ്ങളിലും വിവേചനം കാണാം. ഇത്തരത്തിലുള്ള ജാതിവ്യവസ്ഥയെ ഒരു സറ്റയര്‍ രൂപത്തില്‍, കഥയ്ക്ക് ഒത്തുപോകുന്ന രീതിയില്‍ ചെറിയ രീതിയില്‍ ട്രോളാനാണ് ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്’ – കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് സംവിധായിക. ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. നിര്‍മ്മാതാവ്, തിരക്കഥാകൃത്തുക്കളായ ജയ്‌ വിഷ്ണു, മഹേഷ്‌ ഗോപാല്‍, എഡിറ്റര്‍ മാളവിക, താരങ്ങളായ സൈജു കുറുപ്പ്, രജിഷ വിജയന്‍, ആര്‍ഷ ബൈജു, അല്‍താഫ് സലിം എന്നിവരും സംഗീതസംവിധായകന്‍ ജിബിന്‍ ഗോപാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരിക്കൽ ബുഡാപെസ്റ്റിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയ വഴി മമ്മൂട്ടി തന്നെയാണ് ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്. ബുഡാപെസ്റ്റിൽ നിന്നുള്ള മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടി പങ്കു വെച്ചത്. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും അടിപൊളി കോസ്റ്റ്യൂംസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവർഗ്രീൻ സ്റ്റാർ, ന്റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പൻ, ന്തോ പറയാനാ മമ്മൂക്കാ..ഇഷ്ടം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല, കുന്നോളം ഉണ്ട് ട്ടോ ഉള്ളിൽ സങ്കടം. ചെറുപ്പക്കാരോട് ഒരു ചെയ്ത്ത് ആയിപോയി ഇത് ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ. ബസൂക്ക എന്ന…

Read More

പലതവണ തന്നെ നിർമാതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവനടി. ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയായ ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’യുടെ നിർമാതാവിന് എതിരെയാണ് ആരോപണവുമായി യുവനടി രംഗത്ത് വന്നിരിക്കുന്നത്. നി‍ർമാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നിര്‍മ്മാതാവായ അസിത് കുമാര്‍ മോദിക്കും മറ്റ് രണ്ടുപേര്‍ക്കും എതിരെയാണ് പൊലീസ് കേസ് എടുത്തത്. ലൈംഗികാതിക്രമം ആരോപിച്ച് കഴിഞ്ഞ മാസമാണ് യുവനടി പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു. അതേസമയം, നടിയുടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് . നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയത് മോശം പെരുമാറ്റം മൂലമാണെന്നും അതിന്റെ പേരില്‍ ആരോപിക്കുന്നതാണ് ഇതെന്നും അസിത് കുമാര്‍ പറഞ്ഞു.

Read More

സംസ്ഥാന പുരസ്കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുരമനോഹര മോഹം. ജൂൺ 16ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞദിവസം ചിത്രം കാണാൻ സംവിധായകൻ ബ്ലസിയും എത്തിയിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ. കഴിഞ്ഞദിവസം സ്റ്റെഫി ആദ്യമായി സംവിധാനം ചെയ്ത മധുരമനോഹര മോഹം എന്ന സിനിമ കാണാൻ ബ്ലസി എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ബ്ലസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫിയെ അഭിനന്ദിച്ചു. ‘സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യസിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നി. ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ – ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഹാപ്പി അല്ലെ സ്റ്റെഫിയോട്…

Read More

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും ചർച്ചയാകുന്നതും തൊപ്പി എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാവിനെക്കുറിച്ചുള്ള കാര്യങ്ങളാണ്. യുട്യൂബറും ഗെയിമറുമായ തൊപ്പി കഴിഞ്ഞദിവസം ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. അവിടെ തൊപ്പിയെ കാണാൻ നിരവധി കുട്ടികളും എത്തിയിരുന്നു. എന്നാൽ അവിടെ എത്തിയ കുഞ്ഞുങ്ങളുടെ പ്രായം പോലും നോക്കാതെ ഈ യുവാവ് സംസാരിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സ്ത്രീ വിരുദ്ധതയും റേപ്പ് ജോക്സും പറഞ്ഞ ഇയാളെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കുന്നതിന് പകരം പൊലീസ് നോക്കി നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ യുവാവിനെതിരെയും യുവാവിനെതിരെ നടപടി സ്വീകരിക്കാത്ത പൊലീസിന് എതിരെയും പരാതി നൽകുമെന്ന് വ്യക്തമാക്കി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പെരുമന ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് ഇങ്ങനെ, ‘കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ഒരു കാൾ വന്നു📞 സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ Deepak Prakash സർ ആയിരുന്നു. പരമോന്നത കോടതിയിലെ അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക വിഷയങ്ങളെ സാകൂതം നോക്കി…

Read More