Author: Webdesk

പ്രേക്ഷകരുടെ പ്രിയ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമ ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തുക. കിംഗ് ഓഫ് കൊത്തയിലേത് ദുൽഖറിന്റെ നെവർ ബിഫോർ കാരക്ടർ ആണെന്ന് പറയുകയാണ് നടൻ ഗോകുൽ സുരേഷ്. ദ ക്യു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ ഇങ്ങനെ പറഞ്ഞത്. ‘ദുൽഖർ ഇതുവരെ ചെയ്തിട്ടുള്ള സിനിമകൾ വെച്ച് നോക്കുകയാണെങ്കിൽ അത്രയേറെ വ്യത്യസ്തമായ കാരക്ടർ അപ്രോപ്പ് ഉള്ള ഒന്നാണ് കിംഗ് ഓഫ് കൊത്ത. വളരെ റിസ്ക് എടുത്ത് ദുൽഖർ ചെയ്ത ചിത്രവുമാണ് കിംഗ് ഓഫ് കൊത്ത. ഫിനാൻഷ്യലി ആയാലും അല്ലാതെ ഒരു ആക്ടേഴ്സ് അപ്രോച് ടു സിനിമ എന്ന രീതിയിൽ നോക്കുകയാണെങ്കിലും ദുൽഖർ നല്ല ആത്മവിശ്വാസത്തിൽ തന്നെ ആ ഒരു റിസ്ക് ഏറ്റെടുത്തു എന്നാണ് തോന്നിയിട്ടുള്ളത്.’ – ഗോകുൽ പറഞ്ഞു. ആരാധകർ വളരെ…

Read More

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം, ചിത്രം പൊളി ഐറ്റമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് കിംഗ് ഓഫ് കൊത്ത പൊളി ഐറ്റമാണെന്ന് ഷമ്മി തിലകൻ പറഞ്ഞത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. എന്നാൽ, അഭിലാഷിന്റെ മേക്കിങ്ങ് രീതി വേറെ ലെവൽ ആണെന്നും അതുകൊണ്ടു തന്നെ ജോഷി സാറുമായുള്ള താരതമ്യം അനാവശ്യമാണെന്നും ഷമ്മി തിലകൻ പറഞ്ഞു. അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ് എന്റർറ്റൈനെർ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് കരസ്ഥമാക്കി. റെക്കോർഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ഈ മാസ്സ്…

Read More

വിജയചിത്രമായ വാത്തിക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ദുൽഖർ സൽമാൻ. വാത്തിയിൽ സംഗീതം ചെയ്ത ജിവി പ്രകാശ് തന്നെ ആയിരിക്കും വെങ്കി അറ്റ്ലൂരിയുടെ പുതിയ ചിത്രത്തിലും സംഗീതസംവിധാനം ചെയ്യുന്നത്. ജി വി പ്രകാശിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ഈ വാർത്ത പുറത്തുവിട്ടത്. പുതിയ സിനിമ ദ്വിഭാഷ ചിത്രമായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിതാര എന്റർടയിൻമെന്റസും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ റിലീസ് അടുത്തവർഷമാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങൾ, അണിയറപ്രവർത്തകർ എന്നിവരുടെ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രം കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാൻ്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വാത്തിയുടെ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. പ്രൊ‍ഡക്ഷൻ നമ്പർ 24 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.…

Read More

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം അനിയൻ മിഥുൻ പറ‌ഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാളത്തിലെ പാരാ കമാൻഡോ ആയ പെൺകുട്ടി തന്റെ കാമുകി ആയിരുന്നെന്നും അവരെ കാണാൻ പട്ടാള ക്യാമ്പിൽ ഒളിച്ചു കടന്നെന്നും അനിയൻ പറഞ്ഞത് വിവാദമായിരുന്നു. സന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേരെന്നും അവൾ വെടിയേറ്റ് മരിച്ചെന്നും ദേശീയപതാക പുതപ്പിച്ച അവളുടെ മൃതദേഹം കെട്ടിപ്പിടിച്ച് താൻ കരഞ്ഞെന്നും അനിയൻ മിഥുൻ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞദിവസം മോഹൻലാൽ ഇങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞു. പക്ഷേ താൻ പറഞ്ഞ കഥ തിരുത്താൻ അനിയൻ മിഥുൻ തയ്യാറായില്ല. മോഹൻലാലിന്റെ ചോദ്യങ്ങൾ കേട്ടതോടെ അനിയൻ മിഥുൻ ബോധം കെട്ട് വീഴുകയും ചെയ്തിരുന്നു. എന്നാൽ, അനിയൻ മിഥുൻ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികർ ഉൾപ്പെടെ പറയുന്നത്. അനിയൻ മിഥുന് എതിരെ മേജർ രവി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പാരാ കമാൻഡോയിൽ സ്ത്രീകളേ ഇല്ലെന്ന്…

Read More

താരസംഘടനയായ അമ്മയിൽ അംഗത്വം എടുക്കാൻ അപേക്ഷ നൽകി മലയാള സിനിമയിലെ യുവതാരങ്ങൾ. പുതിയതായി 22 പേരുടെ അപേക്ഷയാണ് അമ്മ എക്സിക്യുട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ എഗ്രിമെന്റ് ഒപ്പു വെയ്ക്കുവെന്ന് നിർമാതാക്കളുടെ സംഘടന നിലപാട് എടുത്ത ശേഷമാണ് കൂടുതൽ പേർ അമ്മ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. സിനിമയിൽ പരിചിതമായ മുഖം എന്നതാണ് അമ്മയിൽ അംഗത്വം നൽകുന്നതിനുള്ള അനൗദ്യോഗികമായ മാനദണ്ഡം. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി നിർമാതാക്കൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിർമാതാക്കൾ തങ്ങളുടെ തീരുമാനം കടുപ്പിച്ചത്. സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ എഗ്രിമെന്റ് ഒപ്പിടുകയുള്ളൂവെന്ന് നിർമാതാക്കളുടെ സംഘടനകള്‍ നിലപാടെടുത്തു. ഇതനു ശേഷമാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസസന്‍, നടി കല്യാണി പ്രിയദര്‍ശന്‍ എന്നിവർ ഉൾപ്പെടെ 22 പേരുടെ അപേക്ഷകൾ ഇതുവരെ പുതിയതായി അമ്മയ്ക്ക് മുന്നിൽ വന്നിട്ടുണ്ട്. അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ എക്സിക്യൂട്ടീവിൽ എല്ലാവരുടെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ അംഗത്വത്തിന് പ്രാഥമികാനുമതി…

Read More

ത്രില്ലർ സിനിമാപ്രേമികൾക്ക് ആവേശമായി വീണ്ടും ഒരു സൈക്കോ ത്രില്ലർ എത്തുന്നു. അനാർക്കലി മരിക്കാർ നായികയായി എത്തുന്ന ചിത്രം ‘അമല’യുടെ ട്രയിലർ കഴിഞ്ഞിവസം റിലീസ് ചെയ്തു. അനാർക്കലിക്ക് ഒപ്പം അപ്പാനി ശരത്ത്, ശ്രീകാന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ നിഷാദ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മസ്കോട്ട് പ്രൊ‍ക്ഷൻസിന്റെയും ടോമ്മൻ എന്റർടയിന്റ്മെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു സസ്പെൻസ് സൈക്കോ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമല ആയി അനാർക്കലി മരിക്കാർ എത്തുന്നു. ശരത് അപ്പാനി ബേസിൽ എന്ന കഥാപാത്രമായി എത്തുമ്പോൾ, അലി അക്ബർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് ശ്രീകാന്ത് എത്തുന്നത്. രജീഷാ വിജയൻ, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…

Read More

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്. കീറിപ്പറിഞ്ഞ വസ്ത്രവും നീണ്ട മുടിയും താടിയും കണ്ട ആരാധകർ ഒരേ സ്വരത്തിൽ ചോദിച്ചത് ‘ഇത് എന്തൊരു കോലമാണ്’ എന്നാണ്. കഥാപാത്രമാകാൻ താരങ്ങൾ ഏതറ്റം വരെയും പോകുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാൽ, പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ ലുക്ക് കാണുമ്പോൾ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പോകും. മെലിഞ്ഞ് എല്ലുമാത്രം കാണാവുന്ന തരത്തിലുള്ള രൂപം, നീണ്ടു വളർന്ന താടിയും മുടിയും, മേലാകെ അഴുക്ക് പിടിച്ചിരിക്കുന്നു. ആടുജീവിതം സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ രൂപമാറ്റം മുമ്പ് വലിയ ജനശ്രദ്ധ നേടിയിരുന്നു. കരിയറിൽ ആദ്യമായിട്ട് ആയിരിക്കും പൃഥ്വിരാജ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുന്നത്. ആടുജീവിതത്തിലെ ഗെറ്റപ്പ് പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. അതേസമയം, ഈ ഫോട്ടോ എ ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് പറയുന്നവരും ഉണ്ട്. മലയാളികൾ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതിയ ആടുജീവിതം ആണ് സിനിമ ആകുന്നത്. ലോകസിനിമയ്ക്ക് മുന്നിൽ മലയാള…

Read More

അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ചെറുപ്പക്കാലത്ത് തനിക്ക് ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകളെക്കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു. പ്രണയം തോന്നിയാൽ ഗർഭിണി ആകുമോ എന്നായിരുന്നു തന്റെ പേടിയെന്നും ആ പേടി കാരണം ഉറങ്ങാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്നും മഞ്ജു തുറന്നു പറഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ചെറുക്കനോട് ഇഷ്ടം തോന്നി. അന്ന് രാത്രി താൻ ഉറങ്ങിയില്ലെന്നും ഗർഭിണിയാകുമോ എന്നായിരുന്നു പേടിയെന്നും മഞ്ജു പറഞ്ഞു. അതു മാത്രമല്ല ഗർഭിണി ആകുന്നത് എന്തോ വലിയ തെറ്റാണെന്ന് ആയിരുന്നു അന്നത്തെ ചിന്ത. അന്ന് സിനിമയിലും അങ്ങനെയാണ് കാണിക്കുന്നത്. രതീഷും അംബികയും പാട്ടു പാടി നടക്കുന്നു. രണ്ട് ചെമ്പരത്തി പൂക്കൾ ഒന്നിക്കുന്നു. പിന്നെ ഗർഭിണിയാണെന്ന് പറഞ്ഞ് നായിക കരയുന്നതാണ് കാണുന്നത്. അപ്പോൾ വിചാരിക്കുന്നത് സ്നേഹിച്ചാൽ ഗർഭിണിയാകുമെന്നാണ്. ഗർഭിണിയാണെങ്കിൽ ചേട്ടൻ അടിക്കുന്നു, അച്ഛൻ മുടിക്കുത്തിന് പിടിച്ച് വലിക്കുന്നു അങ്ങനെ ഭയങ്കര പ്രശ്നങ്ങളാണ്. ഇത് അങ്ങനെയല്ല എന്ന് മനസിലാക്കി തരുന്ന ഒന്നും അന്നില്ല. വായിക്കാൻ മനോരമയോ മംഗളമോ…

Read More

കമൽഹാസൻ നായകനായി എത്തിയ ചിത്രമായിരുന്നു അൻപേ ശിവം. ചിത്രം റിലീസ് ചെയ്ത് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചിത്രത്തിലെ യാര് യാര് ശിവം എന്ന ഗാനം വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ജനമനസുകളെ കീഴടക്കി നില കൊള്ളുകയാണ്. മലയാളികൾക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഈണങ്ങൾ പകർന്നു നൽകിയ വിദ്യാസാഗർ തന്റെ സംഗീത യാത്രയിൽ 25 വർഷങ്ങൾ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാസാഗർ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാര് യാര് ശിവം എന്ന ഗാനത്തിൽ ദൈവികാംശം ഉണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യാസാഗർ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാസാഗർ ഇങ്ങനെ പറഞ്ഞത്. യാര് യാര് ശിവം എന്ന ഗാനം സ്റ്റേജിൽ അവതരിപ്പിച്ചപ്പോൾ നടന്ന ദൈവികമായ അനുഭവത്തെക്കുറിച്ചാണ് വിദ്യാസാഗർ ഇങ്ങനെ പറഞ്ഞത്. ചെന്നെയിൽ നടന്ന വിദ്യാസാഗർ സ്റ്റേജ് ഷോയിൽ അൻപേ ശിവത്തിലെ പാട്ടിന് മുമ്പ് അതാരകൻ കാണികളോട് എല്ലാവരോടും തങ്ങളുടെ ഫോൺ സൈലൻ്റ് ആക്കാൻ ആവശ്യപ്പെട്ടു.…

Read More

ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ബോളിവുഡ് നടി കാജോൾ. ഇക്കാര്യം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനു പിന്നാലെ കാജോൾ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തു. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന കാജോൾ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തു. അതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ് എന്ന് കുറിച്ചാണ് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് കാജോൾ അറിയിച്ചത്. ആരാധക‍ർ ഉൾപ്പെടെ നിരവധി പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയിരിക്കുന്നത്. എല്ലാം ശരിയാകുമെന്നും എന്താണെങ്കിലും സമയമെടുത്ത് തീരുമാനിക്കൂ എന്നുമാണ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കി എന്ന ചിത്രത്തിലാണ് കാജോൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കാജോൾ ആണ് നായിക. Taking a break from social media. pic.twitter.com/9utipkryy3 —…

Read More