Author: Webdesk

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി കടുവ ടീസർ എത്തി. മലയാളത്തിന്റെ യുവനടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ടീസർ റിലീസ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ നാലു ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. ‘തിരിച്ചു കിട്ടി ഞങ്ങൾക്ക് ആ പഴയ രാജുവേട്ടനെ. ഇതാണ് കൊറേ നാളായിട്ട് ഞാൻ ആഗ്രഹിച്ചത്, ദൈവം ഉണ്ട്’ എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് കടുവയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽ വിവേക് ഒബ്റോയി ബോബി എന്ന വില്ലൻ വേഷത്തിൽ എത്തിയിരുന്നു. ലൂസിഫറിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവയുടെ നിർമാണം. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. 2013-ല്‍ പ്രേക്ഷകരിലേക്കെത്തിയ…

Read More

മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങിയത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടന്നു വരികയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഏവരും മരക്കാറിനായി കാത്തിരിക്കുമ്പോൾ ബറോസിന്റെ ഷൂട്ട് വീണ്ടും…

Read More

മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും വലിയ ബ്രഹ്മാണ്ഡചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. മരക്കാർ റിലീസ് ഡിസംബർ രണ്ടിന് റിലീസ് ആകാനിരിക്കെ ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ. മരക്കാർ അഭിമാനചിത്രമായി മാറട്ടെയെന്ന് സംവിധായകൻ ആഷിഖ് അബു സോഷ്യൽ മീഡിയയിൽ കുറിച്ചു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആഷിഖ് അബു വിജയാശംസകൾ നേരുകയും ചെയ്തു. ‘മലയാളക്കരയുടെ പ്രിയപ്പെട്ട ‘മോഹൻലാൽ – പ്രിയദർശൻ’ കൂട്ടുകെട്ടിൽ കുഞ്ഞാലിമരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദർശൻ സാറിനും മഞ്ജു വാരിയർക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിർമാണപങ്കാളിയുമായ സന്തോഷേട്ടനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ. കുഞ്ഞാലി മരക്കാർ നാളെ മുതൽ’ – ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ…

Read More

‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡചിത്രം തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഒടിടി റിലീസ് ആണോ തിയറ്റർ റിലീസ് ആണോ എന്ന ആശങ്കകൾക്ക് ഒടുവിലാണ് മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് ഒടിടി വിവാദങ്ങൾ ഉണ്ടായതെന്നും അതിനാലാണ് വിഷയത്തിൽ താൻ പ്രതികരിക്കാതിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മരക്കാർ റിലീസിനു മുമ്പ് ഒരു അഭിമുഖത്തിനിടയിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഒരു ബിസിനസുകാരനാണെന്നും 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഒടിടിയുമായി കരാർ ഒപ്പിട്ടത് തിയറ്റർ റിലീസ് തീരുമാനിച്ചതിനു ശേഷമാണ്. അതിനാൽ തന്നെ സിനിമ ഒടിടിയിലും റിലീസ് ചെയ്യുമെന്നും മോഹൻലാൽ അറിയിച്ചു. അതേസമയം, റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് മരക്കാർ. റിസർവേഷൻ മാത്രമാണ് ചിത്രത്തെ 100 കോടി ക്ലബിൽ എത്തിച്ചത്. ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്.…

Read More

റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബോണസ് ട്രയിലർ പുറത്തുവിട്ട് മിന്നൽ മുരളി ടീം. ഇത്രയും കാലം സൂപ്പർ ഹീറോയും കോമഡിയും ഒക്കെ ആയിരുന്നു ട്രയിലറിലും ടീസറിലും നിറഞ്ഞിരുന്നതെങ്കിൽ ഇത്തവണ അത് വൈകാരിക രംഗങ്ങൾക്ക് വഴി മാറിയിരിക്കുകയാണ്. ഒരു തീപിടുത്തമാണ് ഇത്തവണത്തെ ട്രയിലറിൽ നിറഞ്ഞി നിൽക്കുന്നത്. ഏതായാലും മിന്നൽ മുരളിയെ കാത്തിരുന്നവർക്ക് ട്രയിലർ ആവേശമായിരിക്കുകയാണ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ട്രയിലർ കണ്ട ഒരു പ്രേക്ഷകൻ ‘എന്തൊക്കെ പറഞ്ഞാലും തിയറ്റർ റിലീസ് ഇല്ലാത്തത് വലിയ നഷ്ടമായി പോയി’ എന്ന് കമന്റ് ചെയ്തു. വൻ ആവേശമാണ് കമന്റ് ബോക്സിൽ കാണാൻ കഴിയുക. ‘ഇപ്പോ ആണ് ഒരു സൂപ്പർ ഹീറോ പടത്തിന്റെ ഫീൽ കിട്ടിയത്… ഇത് പൊളിക്കും’, ‘ഞാൻ ഒരു മലയാള സിനിമയ്ക്കു വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല’, ‘തിയറ്റർ റിലീസ് വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച പടം’, ‘ഈ ട്രെയിലർ…

Read More

റിലീസിനു മുമ്പേതന്നെ 100 കോടി ക്ലബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ് മരക്കാർ. ഇതാ ഇപ്പോൾ സൗദി അറേബ്യയുടെ സിനിമാചരിത്രം പോലും മരക്കാറിന് മുന്നിൽ വഴി മാറുന്നു. സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഫാൻസ് ഷോ ഒരുങ്ങുകയാണ്. മരക്കാർ – അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ പ്രദർശനമാണ് നടക്കുക. കുഞ്ഞാലി മരക്കാരെ ഉത്സവപ്രതീതിയോടെ അറേബ്യൻ നഗരങ്ങൾ വരവേൽക്കും. മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ലാൽ കെയർ സൗദി അറേബ്യയാണ്. ജിദ്ദ, റിയാദ്, ദമാം എന്നീ മൂന്ന് നഗരങ്ങളിലും ഫാൻസ് ഷോ ഉണ്ടായിരിക്കും. ദമാം, ജിദ്ദ എന്നിവിടങ്ങളിൽ സിനിപോളിസിലാണ് ഫാൻസ് ഷോ. റിയാദിൽ സിനിമാസിൽ ആയിരിക്കും ഫാൻസ് ഷോ. ഇന്ന് രാത്രി പത്തരയ്ക്കാണ് ഷോ തുടങ്ങുന്നത്. എന്നാൽ മാഷ് അപ്പ്, ലക്കി ഡ്രോ തുടങ്ങിയ പരിപാടികൾ നടക്കും. ഒൻപതു സ്ക്രീനികളിലായാണ് ഫാൻസ് ഷോകൾ. ഇതിന്റെ ടിക്കറ്റുകൾ മുഴുവനായും വിറ്റു പോയിട്ടുണ്ട്. ഇത്രയും ചെറിയ സമയത്തിനുള്ളിൽ തന്നെ നടന്ന…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ് സിനിമയോട് നന്ദിയുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാർ സിനിമയുടെ റിലീസിന് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ആളുകൾ തിയറ്ററിൽ വന്ന് സിനിമ കാണാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്ന് തെളിയിച്ച സിനിമ ആയിരുന്നു കുറുപ്. മരക്കാർ ആദ്യം ഒ ടി ടി റിലീസ് ആയിരുന്നു തീരുമാനിച്ചതെങ്കിലും കുറുപ് തിയറ്ററുകളിൽ നേടിയ വിജയം മാറി ചിന്തിക്കാൻ മരക്കാറിന്റെ അണിയറപ്രവർത്തകർക്ക് പ്രചോദനമായി. ‘സിനിമയാണ് നമ്മുടെ നാട്ടിലെ ആകെയുള്ള വിനോദം. അതിനാൽ തന്നെ ആളുകൾ തിയറ്ററുകളിലേക്ക് പോകും. കുറുപ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം അതാണ്. തിയറ്ററകുളിലേക്ക് ആ സിനിമ കാണാൻ ആളുകളെത്തി. ആ സിനിമയോട് ഞങ്ങൾക്ക് നന്ദിയുണ്ട്. കാരണം, ആളുകൾ ഇപ്പോഴും തിയറ്ററുകളിലേക്ക് എത്തുമെന്ന് ആ സിനിമ കാണിച്ചു തന്നു’ – പ്രിയദർശൻ പറഞ്ഞു.…

Read More

റിലീസിനു മുമ്പേ തന്നെ 100 കോടി ക്ലബിൽ ഇടം സ്വന്തമാക്കി മരക്കാർ. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം ഇതുവരെ 100 കോടി നേടിയത്. ഡിസംബർ രണ്ടിനാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യുന്നത്. ഇനി ഒരു ദിവസം മാത്രമാണ് ചിത്രം റിലീസ് ചെയ്യാനുള്ളത്. ഡിസംബർ രണ്ടിന് മരക്കാർ റിലീസ് ചെയ്യുന്നത് 4100 സ്ക്രീനുകളിലാണ്. മലയാളസിനിമയ്ക്ക് ഡിസംബർ രണ്ട് ചരിത്രദിവസമാകുകയാണ്. അതേസമയം, റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തുന്ന ആദ്യ സിനിമ കൂടിയാണ് മരക്കാർ. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസിന് എത്തുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു…

Read More

മലയാളികൾക്ക് പോസിറ്റീവ് എനർജിക്ക് ഒരു പേരു കൊടുക്കാമെങ്കിൽ അതിന് റിമി ടോമി എന്ന് വിളിക്കാമെന്ന് ആയിരിക്കും ഭൂരിഭാഗം ആളുകളും പറയുക. കാരണം, റിമി ടോമി എന്ന പേര് അത്രത്തോളം ഇഷ്ടമാണ് ഓരോരുത്തർക്കും. ഗായിക ആണെങ്കിലും സ്റ്റേജ് ഷോകൾ കൈയിലെടുക്കുന്ന അവതാരക കൂടിയാണ് റിമി. ടെലിവിഷൻ അവതാരക കൂടിയായ റിമി ഇപ്പോൾ റിയാലിറ്റി ഷോയിലെ വിധികർത്താവുമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ പുതിയ രൂപമാറ്റത്തിനു ശേഷമുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളും കുക്കിംഗ് വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ജിമ്മിലെ ട്രയിനിങ്ങിന് ഇടയിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചത്. ‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത്, എന്നാൽ ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിലെ…

Read More

ഹോം സിനിമയിലെ കുട്ടിയമ്മയായി മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ നടിയാണ് മഞ്ജു പിള്ള. ‘ഹോം’ സിനിമ മഞ്ജു പിള്ളയുടെ ആദ്യസിനിമ അല്ലെങ്കിലും അത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ആദ്യമായിട്ട് ആയിരുന്നു. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് മഞ്ജു പിള്ള. വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയകളിൽ സജീവമാണ് മഞ്ജു പിള്ള ഇപ്പോൾ. കഴിഞ്ഞദിവസം മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള മിഡി ഡ്രസും വെള്ള ടീ ഷർട്ടും ധരിച്ച് ഇരു വശങ്ങളിലേക്കും മുടി പിന്നിയിട്ട് ഒരു കൊച്ചു കുട്ടിയെ പോലെയാണ് മഞ്ജു പിള്ള പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘Look young ,feel young ,be young and live your youngest life’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ‘ഇത് വല്ലാത്ത യങ് ആകൽ പോയി’, ‘കുട്ടി എത്രയിലാ പഠിക്കുന്നേ’ എന്നിങ്ങനെ ആയിരുന്നു കമന്റുകൾ. സ്വപ്ന മന്ത്ര…

Read More