Author: Webdesk

ഇന്ത്യൻ സിനിമയുടെ ചരിത്രം മരക്കാർ മാറ്റിയെഴുതുമെന്ന കാര്യത്തിൽ സംശയമില്ല. ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ – അറബിക്കടലിന്റെ സിംഹം ഗ്രാൻഡ് ട്രയിലർ എത്തി. ഡിസംബർ രണ്ടിന് ചിത്രം റിലീസ് ആകാനിരിക്കേയാണ് ട്രയിലർ എത്തിയിരിക്കുന്നത്. ആരാധകർ ആവേശത്തോടെയാണ് ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ നാൽപ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ലോകമെങ്ങും ചരിത്രം കുറിക്കുകയാണ്. ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങി മറ്റു വിദേശ രാജ്യങ്ങളിലും വരെ ഈ ചിത്രത്തിന്റെ പ്രീമിയർ ഷോസ്, ഫാൻ ഷോസ് ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. കേരളത്തിൽ ആണെങ്കിൽ മുൻപെങ്ങും കാണാത്ത വിധമുള്ള അഡ്വാൻസ് ബുക്കിങ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബുക്കിങ് ഓപ്പൺ ആക്കുന്ന സ്‌ക്രീനുകളിൽ എല്ലാം മിനിറ്റുകൾ കൊണ്ട് തന്നെ ടിക്കറ്റുകൾ വിറ്റു തീരുകയാണ്. പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ…

Read More

ഇന്ത്യൻ സിനിമയുടെ നടനവിസ്മയം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ നാൽപ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ലോകമെങ്ങും ചരിത്രം കുറിക്കുകയാണ്. ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങി മറ്റു വിദേശ രാജ്യങ്ങളിലും വരെ ഈ ചിത്രത്തിന്റെ പ്രീമിയർ ഷോസ്, ഫാൻ ഷോസ് ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. കേരളത്തിൽ ആണെങ്കിൽ മുൻപെങ്ങും കാണാത്ത വിധമുള്ള അഡ്വാൻസ് ബുക്കിങ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബുക്കിങ് ഓപ്പൺ ആക്കുന്ന സ്‌ക്രീനുകളിൽ എല്ലാം മിനിറ്റുകൾ കൊണ്ട് തന്നെ ടിക്കറ്റുകൾ വിറ്റു തീരുകയാണ്. ഇപ്പോഴിതാ, മറ്റൊരു രസകരമായ കാര്യവും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പുറത്തു കൊണ്ട് വരികയാണ്. മരക്കാർ ചിത്രം തീയേറ്ററിലോ ഒറ്റിറ്റിയിലോ എന്ന വിവാദം കത്തി നിൽക്കവേ, ഒരു ടെലിവിഷൻ ചാനൽ ചർച്ചയിൽ വെച്ച്, ഈ ചിത്രം…

Read More

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രണയവിവാഹമാണ് അർജുന്റെയും ശിഖയുടെയും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താൻ വിവാഹിതനാകാൻ പോകുന്ന കാര്യം അർജുൻ അറിയിച്ചത്. കരിക്കിലെ സഹനടനായ ജീവൻ സ്റ്റീഫൻ അർജുന് ആശംസകളുമായി എത്തിയത്. ‘ഏട്ടത്തിയമ്മേ’ എന്ന് ശിഖയെ അഭിസംബോധന ചെയ്താണ് ജീവൻ ആശംസകൾ അറിയിച്ചത്. കരിക്ക് വെബ്സീരീസുകളിലൂടെയാണ് അർജുൻ ശ്രദ്ധ നേടുന്നത്. മിഥുൻ മാനുവൽ ചിത്രമായ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ സിനിമയിലും അഭിനയിച്ചു. അൻവർ റഷീദ് ചിത്രം ട്രാൻസിലും അർജുൻ അഭിനയിച്ചിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. View this post on Instagram A post shared by Jeevan Mammen Stephen (@jeevanstephen) View this post on Instagram A post shared by Arjun Ratan…

Read More

നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ആൽബി ഫ്രാൻസിസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ‘ഉള്ളതു പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകനാണ് ആൽബി ഫ്രാൻസിസ്. ആ സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അപ്സര രത്നാകരൻ. തിങ്കളാഴ്ച ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹക്കാര്യം ആൽബി ഫ്രാൻസിസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ വിവാഹമാണ് ഇന്ന്’ എന്ന അടിക്കുറിപ്പോടെ അപ്സരയ്ക്ക് ഒപ്പമുള്ള ചിത്രം ആൽബി പങ്കുവെച്ചു. ‘ഉള്ളതു പറഞ്ഞാൽ’ എന്ന സീരിയലിലൂടെയാണ് ആൽബിയും അപ്സരയും പ്രണയത്തിലായത്. ഈ സീരിയലിലെ അഭിനയത്തിന് അപ്സരയ്ക്ക് മികച്ച സീരിയൽ നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. കഴിഞ്ഞ എട്ടു വർഷമായി സീരിയൽ രംഗത്ത് സജീവമാണ് നടി അപ്സര. ഇതുവരെ 22ലധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിലവിൽ ‘സാന്ത്വനം’ സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി പ്രേക്ഷകമനസ് കീഴടക്കുകയാണ്.…

Read More

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് റിലീസ് ആകുകയാണ്. ചിത്രത്തിന്റെ ട്രയിലറിനും ടീസറുകൾക്കും വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. എന്നാൽ, ചില ചെറിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വലിയ വിമർശനമായിരുന്നു ചിത്രത്തിന് എതിരെ ഉയർന്നത്. അത്തരം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. പ്രധാനമായും സിനിമയിൽ മരക്കാർ ടെലിസ്കോപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു ആരോപണം. എന്നാൽ, മരക്കാർ ഉപയോഗിച്ച ടെലിസ്കോപ്പ് എന്താണെന്നും ആ കാലഘട്ടത്തിൽ ടെലിസ്കോപ് ഉണ്ടായിരുന്നോ എന്നെല്ലാം വ്യക്തമാക്കുകയാണ് പ്രിയദർശൻ. മരക്കാർ സിനിമയെക്കുറിച്ച് മാതൃഭൂമിയിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ചത് പതിനേഴാം നൂറ്റാണ്ടിലാണെന്നും പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാർ പിന്നെ എങ്ങനെ അത് ഉപയോഗിച്ചു എന്നുമായിരുന്നു ഒരു ആരോപണം. എന്നാൽ, ആ ആരോപണത്തിന് കൃത്യമായ മറുപടി നൽകുകയാണ് പ്രിയദർശൻ. മരക്കാർ ഉപയോഗിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെറസ്ട്രിയൽ ടെലിസ്കോപ്പ് ആണെന്നാണ് പ്രിയദർശൻ പറഞ്ഞത്. പതിനേഴാം നൂറ്റാണ്ടില്‍ ഗലീലിയോ…

Read More

സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. നർത്തകിയും നടിയുമായ താര കല്യാൺ ആണ് സോഷ്യൽ മീഡിയയിലൂടെ മകൾ സൗഭാഗ്യ അമ്മയായ വിവരം പങ്കുവെച്ചത്. ‘രാധേകൃഷ്ണ, ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു’ അച്ഛനും അമ്മയും കുഞ്ഞും ഉൾപ്പെടുന്ന ഒരു രേഖാചിത്രം പങ്കുവെച്ച് താര കല്യാൺ ഇങ്ങനെ കുറിച്ചു. നിരവധി പേരാണ് സൗഭാഗ്യയ്ക്ക് ആശംസകളുമായി ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ എത്തിയത്. ചിലർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കരുതുന്നെന്ന് ചിലർ കുറിച്ചപ്പോൾ അമ്മൂമ്മയ്ക്ക് ആശംസകൾ നേർന്നാണ് മറ്റു ചിലർ എത്തിയത്. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത വീഡിയോയും ചിത്രങ്ങളും സൗഭാഗ്യ പ്രസവത്തിന് മണിക്കൂറുകൾ മുമ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആയിരുന്നു സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും വിവാഹിതരായത്. നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയുമാണ് സൗഭാഗ്യ ആരാധകരെ കൈയിലെടുത്തത്. പത്തു വർഷത്തിലധികം സുഹൃത്തുക്കളായിരുന്നതിനു ശേഷമായിരുന്നു സൗഭാഗ്യയും അർജുനും വിവാഹിതരായത്. സൗഭാഗ്യയുടെ അമ്മ താര കല്യാൺ നടത്തുന്ന നൃത്തവിദ്യാലയത്തിൽ അർജുൻ വിദ്യാർത്ഥി ആയിരുന്നു.…

Read More

ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്‌സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന കഥാപാത്രമായും വേഷമിട്ടു. 1983, അന്ന റസൂലും എന്നീ സിനിമകളാണ് ശ്രിന്ദയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യില്‍ സുശീല എന്ന കഥാപാത്രമായിരുന്നു ശ്രിന്ദയുടേത്. ഈ വേഷം ആദ്യം അവതരിപ്പിക്കാന്‍ തീരുമാനിച്ചത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് ശ്രിന്ദയെ സംവിധായകന്‍ തെരഞ്ഞെടുത്തത്. ചിത്രത്തിലെ നര്‍മ്മം തുളുമ്പുന്ന ഡയലോഗായിരുന്നു ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്നത്. നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദയെ കൂടാതെ നിക്കി ഗല്‍റാണി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. കുരുതി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സുമ എന്ന കഥാപാത്രത്തെ ആയിരുന്നു ഈ ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ചത്. താരം അവസാനമായി പ്രത്യക്ഷപ്പെട്ട ചിത്രം കുരുതി ആയിരുന്നു. അതിഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു താരം…

Read More

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ഏഴിന് തീയറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. “അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ… ഡിസംബർ 3 ന് പടം ഇറക്കിയാൽ സംവിധായകൻ മരയ്ക്കാർ കാണാൻ പോകുമെന്ന ഭീഷണിയിൽ വീണ നിർമാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു.. സിനിമ സംവിധായകൻ ഒക്കെ ഇപ്പൊ..സിനിമയിൽ എത്തിച്ചത് ലാലേട്ടൻ ആണേ.. 😍😍😍😍” എന്നാണ് സംവിധായകൻ അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി,…

Read More

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ റിലീസായി എത്തുന്ന ഈ ചിത്രം ഡിസംബർ രണ്ടിനാണ് ലോകം മുഴുവൻ എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മരക്കാർ ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ റെക്കോർഡുകൾ ഇട്ട മരക്കാർ പുതിയ ഒരു ചരിത്രം കൂടി ഉണ്ടാക്കിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് മരക്കാർ നേടുന്നത്. അഞ്ഞൂറിൽ അധികം ലൊക്കേഷനുകളിൽ ആണ് മരക്കാർ വിദേശത്തു റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ രണ്ടായിരത്തോളംവും വിദേശത്തും രണ്ടായിരത്തോളവും…

Read More

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ബിജു മേനോൻ – സംയുക്ത വർമ്മ. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളിൽ നായികാ നായകന്മാരായി ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിനുശേഷം സംയുക്ത അഭിനയത്തിൽ നിന്നും പിന്മാറി. ഇപ്പോൾ ഒരു സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ കൂടിയാണ് സംയുക്ത. മലയാളത്തിൽ 18 ചിത്രങ്ങൾ ചെയ്തു വളരെ തിരക്കേറിയ അഭിനയജീവിതത്തിൽ ആയിരുന്ന സമയത്തായിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം കുറവാണ്. ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളാണ് മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ. സംയുക്ത ആദ്യമായി അഭിനയിച്ച സിനിമ സൂപ്പർ താരം ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ്. പതിനെട്ട് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരനാണ് താരം അവസാനമായി…

Read More