Author: Webdesk

ശശി തരൂർ ആരെന്നറിയാത്ത മലയാളികൾ കുറവായിരിക്കും. 2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ. ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമായ അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ. 2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ…

Read More

ചെറിയ പ്രായത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്ക്രീനിലേക്ക് അനിഖ എത്തിയത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പവും രണ്ട് സിനിമകളിൽ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ പതിനേഴാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. എല്ലാവരുടെയും ആശംസകൾക്ക് നന്ദി അറിയിച്ച താരം എല്ലാവരോടും നന്ദിയുണ്ടെന്നും കുറിച്ചു. റെയ്‌ൻബോ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. View this post on Instagram A post shared by Anikha surendran (@anikhasurendran) മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. മമ്മൂട്ടിക്കും നയൻതാരയ്ക്കും…

Read More

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സിബിഐ 5 എത്തുന്നു. തിരക്കഥാകൃത്ത് എസ് എൻ സ്വാമി തിരി തെളിച്ച് സി ബി ഐ 5ന് തുടക്കമിട്ടു. അതേസമയം, സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ന് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിന് ശേഷം മമ്മൂട്ടി സി ബി ഐ ചിത്രത്തിൽ ജോയിൻ ചെയ്യും. പൂജയുടെ ചിത്രങ്ങൾ മമ്മൂട്ടിയും പങ്കു വെച്ചിരുന്നു. ഡിസംബർ പകുതിയോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, തന്റെ ഇതുവരെയുള്ള എഴുത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ സിനിമയാണ് സി ബി ഐ 5 എന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി ബി ഐ 5ന്റെ ക്ലൈമാക്സിന് വേണ്ടിയിട്ടാണ് താൻ ഏറ്റവും കൂടുതൽ സമയമെടുത്തിട്ടുള്ളതെന്നും ഒരു കൺവെൻഷനൽ ക്ലൈമാക്സ്…

Read More

ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇനി സ്റ്റൈൽ മന്നൻ രജനികാന്തിന്റെ അയൽക്കാരി. ചെന്നൈ നഗരത്തിലെ ആഡംബര ഭവനങ്ങളുടെ കേന്ദ്രമായ പോയസ് ഗാർഡനിൽ നയൻതാര വീട് സ്വന്തമാക്കി. രജനികാന്ത് ഉൾപ്പെടെ പല പ്രമുഖരുടെയും വീട് ഇരിക്കുന്ന സ്ഥലമാണിത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീടും പോയസ് ഗാർഡനിൽ ആയിരുന്നു. നാല് കിടപ്പുമുറികൾ അടങ്ങിയ ഒരു വീടാണ് നയൻതാര പോയസ് ഗാർഡനിൽ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താമസിയാതെ തന്നെ പുതിയ വീട്ടിലേക്ക് താരം താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ. പോയസ് ഗാർഡനിൽ രജനികാന്തിന്റെ വീടിനോട് ചേർന്നാണ് മരുമകൻ ധനുഷ് തന്റെ പുതിയ ആഡംബരഭവനം പണിയുന്നത്. വിഘ്നേഷ് ശിവനൊപ്പം താമസിയാതെ തന്നെ താരം പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പോയസ് ഗാർഡനിൽ തന്നെ വേറൊരു വീട് കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, എത്ര രൂപയ്ക്കാണ് നയൻതാര പോയസ് ഗാർഡനിൽ വീട് വാങ്ങിയതെന്ന് വ്യക്തമല്ല. പക്ഷേ, കോടികൾ വിലമതിക്കുന്നതാണ് വീട് എന്നാണ് റിപ്പോർട്ടുകൾ. നയൻതാരയുടെയും…

Read More

വലിയ ആളും ബഹളവും ആരവങ്ങളുമില്ലാതെ തിയറ്ററുകളിലേക്ക് പതിയ എത്തിയ ഒരു സിനിമ. എന്നാൽ, റിലീസ് ചെയ്ത് രണ്ട് ആഴ്ച പൂർത്തിയാകുമ്പോൾ ഹൗസ്ഫുൾ ഷോകളുമായി ജാൻ എ മാൻ വിജയ കുതിപ്പ് നടത്തുകയാണ്. വമ്പൻ ചിത്രങ്ങൾ തിയറ്ററുകളിൽ ഓടുമ്പോഴും റിലീസ് ചെയ്ത് ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഒരു ഹിറ്റ് ചിത്രം പിറക്കുകയായിരുന്നു. ആദ്യദിനത്തിൽ ബോക്സ് ഓഫീസ് വരവ് നന്നേ കുറവ്. എന്നാൽ, ഓരോ ഷോ കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി വന്നു. തൊണ്ണൂറ് സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ഞായറാഴ്ച 350 ഹൗസ്ഫുൾ ഷോകളാണ് കളിച്ചത്. ജാൻ എ മൻ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ചിത്രത്തിന്റെ വിജയം വലിയ ആത്മവിശ്വാസം ആണ് നൽകുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, വലിയ താരനിര ഇല്ലാതെ എത്തിയിട്ടും തിയറ്ററിൽ മികച്ച പ്രതികരണം നേടാനും വിജയിക്കാനും ചിത്രത്തിന് കഴിഞ്ഞു എന്നത് തന്നെ. ‘മികച്ച കണ്ടന്റിന്റെ വിജയം’ എന്നാണ് ജാൻ എ മൻ വിജയത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബേസിൽ ജോസഫിനെ…

Read More

സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് റിലീസ് ആകുകയാണ്. അതേസമയം, ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന സമയത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ പ്രിയദർശൻ  രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമിക്ക് വേണ്ടി എഴുതിയ കുറിപ്പിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. തിരക്കഥ ഒരുക്കുന്ന സമയത്ത് അറേബ്യൻ ചരിത്രത്തിലും പോർച്ചുഗീസ് ചരിത്രത്തിലും മരക്കാർക്കുള്ള വ്യത്യസ്ത സ്ഥാനങ്ങൾ തനിക്ക് ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് പ്രിയദർശൻ വ്യക്തമാക്കിയത്. ചരിത്രം വിശ്വസനീയമായ രീതിയിൽ ചിത്രീകരിക്കുക എന്നതായിരുന്നു സിനിമയിൽ നേരിട്ട പ്രധാന വെല്ലുവിളി. അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലി മരക്കാർക്ക് ദൈവത്തിന്റെ സ്ഥാനമാണെന്നും പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ വളരെ വൃത്തികെട്ടവനായ കടൽക്കൊള്ളക്കാരനാണെന്നും മനസിലായി കൂടുതൽ പുസ്തകങ്ങൾ വായിച്ചപ്പോൾ മനസിലായി. ‘വിജയിക്കുന്നവനാണ് ചരിത്രമെഴുതുന്നത്’ എന്നാണ് ചരിത്രത്തെക്കുറിച്ച് എപ്പോഴും പറയുന്നത്. അങ്ങനെ നോക്കുമ്പോൾ തന്നെ അറേബ്യൻ ചരിത്രമാണോ പോർച്ചുഗീസ് ചരിത്രമാണോ ശരിയായ ചരിത്രം എന്ന് അന്വേഷിച്ചു. കുറേ ചരിത്രം വായിച്ചപ്പോൾ കൂടുതൽ ആശയക്കുഴപ്പത്തിലായി. ചരിത്രത്തിൽ മരക്കാരുടെ ജീവിതത്തിലെ ചില സൂചനകൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളതെന്ന്…

Read More

തന്റെ അഭിനയജീവിത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട് ആണ് മരക്കാർ സിനിമയെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മരക്കാർ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്. മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകൾ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നിൽ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താൻ പറയേണ്ട ആവിശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളർന്ന, തമ്മിൽ തമ്മിൽ എടാ പോടാ ബന്ധമുള്ള പ്രിയദർശനും മോഹൻലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകൻ എന്ന നിലക്ക് ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ തനിക്ക് വലിയ പാഠങ്ങളായിരുന്നെന്ന് ഹരീഷ് കുറിച്ചു. ഹരീഷ്…

Read More

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. എൺപതോളം പുതു മുഖങ്ങളെ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രത്തിൽ അവിചാരിതമായി ആയിരുന്നു രേഷ്മ എത്തിപ്പെട്ടത്. അഭിനയ മേഖലയായിരുന്നു കൂടുതൽ താൽപര്യം എങ്കിലും രേഷ്മ ആദ്യമെത്തിയത് മോഡൽ രംഗത്തായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു. ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി ഉണ്ടായിരുന്നു താരത്തിന്. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുമ്പോൾ നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അങ്കമാലി ഡയറിയിൽ അവൾ ലിച്ചിയുടെ വേഷം അഭിനയിച്ചു. ഈ ചിത്രത്തിൽ 86 പുതുമുഖങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിൽ രേഷ്മ രാജൻ ആയി അഭിനയിച്ചെങ്കിലും…

Read More

സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം നവംബര്‍ 29ന് തുടങ്ങുന്നു. മമ്മൂട്ടി ഡിസംബര്‍ 10ന് ജോയിന്‍ ചെയ്യും. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവും. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് തുടങ്ങുന്നത്. ഇപ്പോള്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പളനിയിലാണ് മമ്മൂട്ടി ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയിട്ടുണ്ട്. അതാണ് സിബിഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിന്റെ വിജയം വേറിട്ട രീതിയിൽ ആഘോഷിക്കാൻ ദുൽഖർ സൽമാൻ ഫാൻസ്. കേരളത്തിലെ പതിനാല് ജില്ലകളിലും എഴുപത്തഞ്ചോളം സ്ഥലങ്ങളിൽ ഒരേദിവസം ഒരേ സമയം ജീവകാരുണ്യ പ്രവർത്തനം നടത്തുവാനാണ് ദുൽഖർ സൽമാൻ ഫാൻസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 75 കോടിയെന്ന അസുലഭനേട്ടം കുറുപ്പ് കൈവരിച്ചിരുന്നു. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ കൂടിയാണ് ശ്രീനാഥ് രാജേന്ദ്രൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്. കുറുപ് ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും…

Read More