Author: Webdesk

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ നാല് പെൺകുട്ടികളും. സിനിമാതാരമായ അഹാനയാണ് മക്കളിൽ മൂത്തയാൾ. എന്നാൽ അഹാനയ്ക്കുള്ളതു പോലെ തന്നെ ആരാധകരുണ്ട് മറ്റ് മുന്നുപേർക്കും സോഷ്യൽ മീഡിയയിൽ. അഹാനയ്ക്കും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും സ്വന്തമായി യു ട്യൂബ് ചാനലുണ്ട്. അതിലൂടെ വളരെ വ്യത്യസ്തമായ വീഡിയോകൾ പങ്കു വെയ്ക്കാറുമുണ്ട്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ദിയ കൃഷ്ണയുടെ ഒരു ഡാൻസാണ്. ട്രെൻഡിംഗ് ആയ പാട്ടിനൊപ്പം നൃത്തം ചെയ്ത ദിയയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ ഡാൻസിന് ഒരു പ്രത്യേകതയുണ്ട്. ജിമ്മിൽ നിന്ന് ജിമ്മിൽ ധരിക്കുന്ന വസ്ത്രവും ധരിച്ചാണ് നൃത്തം ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ദിയയുടെ ഫോളോവേഴ്സ് പത്തു ലക്ഷത്തിന് അടുത്താണ്. റീൽസിൽ ട്രെൻഡിങ് ആയ ‘ജുഗ്നു’ എന്ന ഹിന്ദി സോങ്ങിന് ആണ് ജിമ്മിൽ വെച്ച് ദിയ നൃത്തം ചെയ്തത്. ഈ പാട്ടിന് ജിം ഡ്രസിൽ നൃത്തം ചെയ്യുന്ന വീഡിയോ ഒന്നും റീൽസിൽ വന്നിട്ടില്ല. അതുകൊണ്ടു തന്നെ ദിയയുടെ ജിം ഡാൻസ്…

Read More

ആക്ഷൻഹീറോ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ‘കാവൽ’ സിനിമ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. നവംബർ 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്ത്. റിലീസ് ചെയ്ത് ഒരു ദിവസത്തിനു ശേഷം ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി പ്രദർശിപ്പിക്കുകയാണ്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ‘കാവൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ സമയത്ത് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് വൈറലായിരിക്കുന്നത്. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ അഭിമുഖം ചെയ്യാനെത്തിയ റേഡിയോ ജോക്കിയായ നൈല ഉഷ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു. ഇഷ്ടപ്പെട്ടെന്നും എന്നാൽ, ഇത് തന്റെ ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് അല്ലെന്നും പറഞ്ഞ സുരേഷ് ഗോപി ഇഡ്ഡലിയും ചമ്മന്തിയും തൈരുമാണ് തന്റെ ഇഷ്ടഭക്ഷണം എന്ന് വ്യക്തമാക്കുന്നു. ‘ഇഡ്ഡലി ചമ്മന്തി തൈര് നാരങ്ങ അച്ചാറ്. തൈരും ചമ്മന്തിയും കൂടെ ഇങ്ങനെ മിക്സ് ചെയ്യും. എന്നിട്ട് അതിലേക്ക് നാരങ്ങ അച്ചാർ അങ്ങ് കലക്കും. എത്ര എണ്ണത്തിനെയാ ഞാൻ ഊട്ടിക്കൊടുത്തിരിക്കുന്നത്’ -…

Read More

വിടർന്ന കണ്ണുകളും ശാലീനത്വം തുളുമ്പുന്ന അഴകുമായി സിനിമയിലേക്കെത്തിയ ദുർഗ കൃഷ്‌ണ എന്ന നായികയെ വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുത്തത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ദുർഗ്ഗയുടെ പുതിയ ചിത്രം കുടുക്കാണ്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം റാമിലും ദുർഗ ലാലേട്ടനൊപ്പം അഭിനയിക്കുന്നുണ്ട്. View this post on Instagram A post shared by P I O U S J O H N (@adampallil) താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിഗരറ്റ് വലിച്ചുകൊണ്ടാണ് നടി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. റിബൽ എന്ന് കുറിച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് ആദം പള്ളിലാണ്. അനൂപ്…

Read More

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി ആണ് മരക്കാർ എത്തുന്നത്. ഇപ്പോൾ തന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പും ഈ ചിത്രത്തിന് ലഭിക്കും എന്നുറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ മരക്കാറിനായി കപ്പലിൽ ഒരു ഇവന്റ് സംഘടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ടീസർ ലാലേട്ടൻ പുറത്തിറക്കുകയും ചെയ്‌തു. അറബിക്കടലിൽ നേവിക്കൊപ്പമുള്ള ഇവന്റ് ഒരുക്കിയിരിക്കുന്നത് മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ക്രീയേറ്റീവ് ആർട്ട്സാണ്. ഒരു പക്ഷേ കപ്പലിൽ…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഫെയർവെൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ 19 കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്. കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും കുഞ്ഞെൽദൊ. ഇപ്പോഴിതാ ചിത്രത്തിലെ പെൺപൂവേ എന്ന മനോഹരമായ മെലഡി പുറത്തിറങ്ങിയിരിക്കുകയാണ്. ലിബിൻ സ്കറിയ, കീർത്തന എസ് കെ എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്താണ് വരികൾ ഒരുക്കിയിരിക്കുന്നത്. ക്രിസ്‌തുമസ്‌ റിലീസായിട്ടാണ് ചിത്രമെത്തുന്നത്. കോറോണഭീതിയിൽ മനുഷ്യർ എല്ലാം വീടുകളിലേക്കായി ചുരുങ്ങിയപ്പോൾ…

Read More

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലെ ഏറ്റവും പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആറാട്ടുപുഴ വേലായുധപണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിന്റെയും ചിത്രങ്ങളാണ് പുതിയ കാരക്ടർ പോസ്റ്ററിൽ ഉള്ളത്. സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്; ‘പത്തൊൻപതാം നൂറ്റാണ്ടിന്റെ പതിനഞ്ചാമത്തെ character poster ആണ് ഇന്നിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഈ പോസ്റ്ററിൽ ഉള്ളത്. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തിരുവിതാംകൂറിലെ ഏറ്റവും ധനികരായ രണ്ടോ മൂന്നോ വ്യക്തികളിൽ ഒരാളായിരുന്നു വേലായുധച്ചേകവർ. അന്നത്തെ കാലത്ത് സ്വന്തമായി നിരവധി പാക്കപ്പലുകളും വിദേശത്തേക്ക് മലഞ്ചരക്ക് കയറ്റുമതിയും വലിയ ഭൂസ്വത്തുക്കളും ഒക്കെയുള്ള കുബേരനെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി. തിരുവിതാംകൂറിന്റെ ഖജനാവിൽ പണത്തിനു പഞ്ഞം വരുമ്പോൾ സഹായിച്ചിരുന്നവരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരും കോട്ടയത്തുള്ള തരകനും…

Read More

‘ഈശോ’യായി ജയസൂര്യ എത്തുന്ന നാദിർഷാ ചിത്രം ‘ഈശോ’ക്ക് സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ്. ഇത് കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഈശോ കണ്ട ശേഷം സെൻസർ ബോർഡ് പ്രവർത്തകർ പ്രതികരിച്ചു. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. റോബി വർഗീസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നാദിർഷാ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് – ജേക്സ് ബിജോയ്, ലിറിക്‌സ് – സുജേഷ് ഹരി, ആർട്ട് – സുജിത് രാഘവ്, എഡിറ്റിംഗ്…

Read More

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ , ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്‌ പി പ്രേംകുമാർ , ദേവസ്വം പി ആർ ഓ സുനിൽ ആറുമാനൂർ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റ് പ്രേക്ഷകരിലേക് എത്തിക്കുന്നു. ചിത്രം ജനുവരിയിൽ തിയേറ്ററിൽ എത്തും. വീണ്ടും ശബരിമല സന്ദർശനം നടത്തുവാൻ സാധിച്ച സന്തോഷം പങ്ക് വെച്ച ഉണ്ണി മുകുന്ദൻ കുറിച്ചതിങ്ങനെ.. ‘കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജനസാന്ദ്രമായി കണ്ടതിൽ…

Read More

ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കി തിയറ്ററുകൾ. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ആയി ഷോ തുടരുകയാണ്. കാവൽ സിനിമ മലയാള സിനിമയുടെ ആക്ഷൻ ഹീറോയെ തിരികെ കൊണ്ടുവന്നെന്നാണ് പ്രേക്ഷകർ ഏകസ്വരത്തിൽ പറയുന്നത്. ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും കൊണ്ട് സമ്പന്നമായ സിനിമ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുമ്പോൾ അതിൽ പ്രതികാര കഥയും കടന്നുവരുന്നു. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിധമാണ് സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിധിൻ രൺജി പണിക്കരാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി.…

Read More

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെയാണ്…

Read More