Author: Webdesk

ശനിയാഴ്ച റിലീസ് ചെയ്യാനിരിക്കേ അജഗജാന്തരം സിനിമയുടെ ട്രയിലർ ലീക്ക് ആയി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് ട്രയിലർ റിലീസ് ആയത്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജഗജാന്തരം. ഡിസംബർ രണ്ടിന് ആയിരുന്നു ആദ്യം ‘അജഗജാന്തരം’ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, മരക്കാർ അന്നത്തേക്ക് റിലീസ് തീരുമാനിച്ചതിനെ തുടർന്ന് അജഗജാന്തരം റിലീസ് മാറ്റുകയായിരുന്നു. ഇനി ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഡിസംബർ 23ന് ആണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലർ ഈ ശനിയാഴ്ച റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു. എന്നാൽ, ഇതിനിടയിലാണ് ചിത്രത്തിന്റ ട്രയിലർ സോഷ്യൽ മീഡിയയിൽ ലീക്ക് ആയത്. വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ട്രയിലർ ലീക്ക് ആയത്. ട്രയിലർ ലീക്ക് ആയതോടെ നവംബർ 27ന് റിലീസ് ചെയ്യേണ്ട ട്രയിലർ നേരത്തെ റിലീസ് ചെയ്യേണ്ട അവസ്ഥയിലാണ് അണിയറ പ്രവർത്തകർ. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സാരിയുടുത്ത് പ്രൗഢിയും അഴകും നിറഞ്ഞ് എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. View this post on Instagram …

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രം ഡിസംബർ രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും എല്ലാം തന്നെ വൻ ആവേശത്തിലാണ്. ആ ആവേശങ്ങൾക്ക് കൂടുതൽ ഊർജം പകർന്ന് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആ ആവേശം ഇരട്ടിയാക്കി മരക്കാറിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്. പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. എൺപതു കോടിയോളം രൂപ ചെലവിട്ടു അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി…

Read More

തന്റെ മുന്‍കാല ചിത്രങ്ങളായ പത്രം, കമ്മീഷണര്‍ തുടങ്ങിയവ പോലെയുള്ള ഒരു ചിത്രമാണ് കാവലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് സുപരിചിതമായതും ത്രസിപ്പിക്കുന്നതുമായ സിനിമകള്‍ കുറേകാലമായി ഉണ്ടാവുന്നില്ലെന്നും ആ കുറവ് കാവലിലൂടെ അവസാനിക്കാന്‍ പോവുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകള്‍ ‘ഒരുപക്ഷേ ജനങ്ങള്‍ക്ക് സുപരിചിതരായിരുന്നതും ത്രസിപ്പിച്ചിരുന്നതുമായ തിരക്കഥകള്‍ കുറേക്കാലമായി ജനങ്ങള്‍ മിസ് ചെയ്തിരുന്നു. ആ കുറവ് അവസാനിക്കാന്‍ പോവുകയാണ്. കാവല്‍ എന്റെ മുന്‍കാല സിനിമകളുടെ സ്വഭാവത്തോട് സാദൃശ്യമുള്ള സിനിമയാണ്. ഇപ്പോഴത്തെ ന്യൂജെന്‍ സിനിമകള്‍ പല തരത്തിലും തലത്തിലും നല്ലത് തന്നെയാണ്. അതിന്റെ നന്മയും പൊള്ളത്തരവും എല്ലാവര്‍ക്കും മനസിലാവുന്നുണ്ട്. അത്തരം സിനിമകളുടെ കൂട്ടത്തില്‍ പത്രം പോലെയോ കമ്മീഷണര്‍ പോലയോ ഉള്ള സിനിമകളുടെ സാനിധ്യം കുറയുന്നുണ്ടെങ്കില്‍ അതിനൊരു മറുപടി കൂടിയാണ് കാവല്‍. കാരണം ഇനി ഇത്തരം സിനിമകളും ഉണ്ടാവാം. അത് പുതിയ തലമുറയില്‍ പെട്ടവര്‍ക്കോ പഴയ തലമുറയില്‍ പെട്ടവര്‍ക്കോ ചെയ്യാം. ഒരു പത്രവും നരസിംഹവും ആറാം തമ്പുരാനുമെല്ലാം വരണം. അതിനുള്ള തുടക്കമായിരിക്കും…

Read More

ലോകം മുഴുവൻ പിടിച്ചുലച്ച കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വമ്പൻ കടന്നുകയറ്റം ഒരു വലിയ ഇടവേളക്ക് ശേഷം കാണുവാൻ കുറുപ്പ് കാരണമായി. ഇപ്പോഴിതാ 75 കോടിയെന്ന അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. നായകനും ചിത്രത്തിന്റെ നിർമ്മാതാവുമായ ദുൽഖർ സൽമാൻ തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. 75 കോടി നേടിയതിനൊപ്പം തന്നെ ലോകമെമ്പാടും 35000 പ്രദർശനങ്ങളും ചിത്രം പൂർത്തിയാക്കി. പ്രാർത്ഥനകളോടെ കടന്ന് വന്ന കുറുപ്പിന് മേൽ സ്നേഹമാണ് പ്രേക്ഷകർ പകർന്നത് എന്ന് സന്തോഷം പങ്ക് വെച്ച് ദുൽഖർ സൽമാൻ കുറിച്ചു. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും…

Read More

ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്.…

Read More

കണ്ണന്‍ താമരക്കുളം ചിത്രം ‘വിധി ദി വെര്‍ഡിക്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് വിധി ദി വെര്‍ഡിക്ട് എന്നാക്കി മാറ്റിയത്. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചന ദിനേശ് പള്ളത്താണ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രം ഡിസംബർ രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും എല്ലാം തന്നെ വൻ ആവേശത്തിലാണ്. ആ ആവേശങ്ങൾക്ക് കൂടുതൽ ഊർജം പകർന്ന് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. പലയിടത്തും മരക്കാർ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. എന്നും അത്ഭുതപ്പെടുത്തുന്ന കാഴ്‌ചകൾ സമ്മാനിക്കുന്ന തൃശ്ശൂർക്കാരുടെ ചങ്കിടിപ്പായ രാഗം തീയറ്ററിൽ നിന്നുമുള്ള ബുക്കിങ്ങ് തിരക്ക് വീണ്ടും ആവേശം കൊള്ളിക്കുകയാണ്. റിലീസ് ദിവസം കാണുന്ന ജനത്തിരക്കാണ് മരക്കാറിന്റെ റിസർവേഷനായി രാഗത്തിൽ കാണാൻ സാധിക്കുന്നത്. റെക്കോർഡുകൾ തകിടം മറിച്ച് പുതുചരിത്രം രചിക്കുവാൻ തന്നെയാണ് മരക്കാറിന്റെ വരവെന്ന് സാരം. കാത്തിരിക്കാം ഇന്നോളം കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയത്തിന് സ്ത്രീകളടക്കമുള്ള പ്രേക്ഷകരാണ് ഇടിച്ചുകയറുന്നത്. ആദ്യദിവസത്തെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്കിങ്ങ് തുടങ്ങി നിമിഷങ്ങൾക്കകം വിറ്റഴിഞ്ഞു. രണ്ടും മൂന്നും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുകയാണ്. പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ…

Read More

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നടി തമന്ന പങ്കുവെച്ച ചിത്രങ്ങൾ. ദേവിയായി വേഷമിട്ട് കൊണ്ട് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ദേവതയെപ്പോലെയാണെന്ന് എനിക്ക് തോന്നുന്നു. ഇത് കണ്ടെത്താൻ എളുപ്പമാണ്. പരിസ്ഥിതിക്കും മികച്ചതാണ്.’ എന്ന് കുറിച്ചു കൊണ്ടാണ് തമന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പുതിയ സിനിമയുടെ ഭാഗമായിട്ടാണോ അതോ മറ്റ് എന്തെങ്കിലും പ്രമോഷന്റെ ഭാഗമായിട്ടാണോ ചിത്രമെന്ന് വ്യക്തമല്ല. തമന്നയുടെ ദേവി വേഷം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം പോസ്റ്റ് ചെയ്ത് ഒരു ദിവസം ആകുന്നതിനു മുമ്പ് തന്നെ എട്ടു ലക്ഷത്തിന് അടുത്ത് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെ നിരവധി താരങ്ങളാണ് തമന്നയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. തമന്നയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിരഞ്ജീവിക്ക് ഒപ്പമുള്ള ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്ക് ഒപ്പമുള്ള ബൊലേ…

Read More

വലിയ ബഹളങ്ങളില്ലാതെയാണ് യുവ താരനിരയുടെ ചിത്രമായ ജാൻ എ മൻ തിയറ്ററുകളിലേക്ക് വന്നത്. എന്നാൽ, കണ്ടവർ മികച്ച സിനിമയെന്ന് അഭിപ്രായം കുറിച്ചതോടെ പതിയെ തിയറ്ററുകളിലേക്ക് ആള് കേറി തുടങ്ങി. വമ്പൻ ചിത്രങ്ങൾ തിയറ്ററുകളിൽ ഓടുമ്പോഴും റിലീസ് കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും ഒരു ഹിറ്റ് ചിത്രം പിറക്കുകയായിരുന്നു. ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് വരവ് നന്നേ കുറവ് ആയിരുന്നു. പക്ഷേ, ചിത്രം പതിയെ പതിയെ അതിന്റെ ഇടം സ്വന്തമാക്കി കൊണ്ടിരുന്നു. ഓരോ ഷോ കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി വന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോഴേക്കും ജാൻ എ മൻ ഹൗസ് ഫുൾ ഷോകളുടെ എണ്ണം വർദ്ധിച്ചു. തുടർന്ന് സ്പെഷ്യൽ ഷോകൾ വെച്ചു. ഇതിന്റെ ടിക്കറ്റും ചൂടപ്പം പോലെ വിറ്റു പോയി. തിയറ്ററുകാരെ പോലും അമ്പരപ്പിക്കുന്ന തിരക്ക് ആയിരുന്നു ഞായറാഴ്ച കണ്ടത്. തൊണ്ണൂറ് സ്ക്രീനുകളിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ, തിരക്ക് കാരണം അത് 130 സ്ക്രീനിലേക്ക് ഉയർത്തി. ചിത്രത്തിന്റെ വിജയം…

Read More